രോഗ സന്ദര്‍ശനം
‘രക്ഷപ്പെടുന്ന കാര്യം പ്രയാസമാണ്.’ ഒരാള്‍ അടുത്തു വന്ന് അടക്കം പറഞ്ഞു. ‘നല്ല ബോധമില്ല, വല്ലപ്പോഴും കണ്ണുതുറക്കും. വായില്‍ വെള്ളം ഉറ്റിച്ചുകൊടുത്താല്‍ ഇറക്കിയെങ്കിലായി.’ മറ്റൊരാള്‍ രോഗനില വ്യക്തമാക്കി. ഇതുകൂടെ കേട്ടപ്പോള്‍ മനസ്സില്‍ എവിടെയെല്ലാമോ വേദന ഉറപൊട്ടി. കണ്ണില്‍ നനവ് പരന്നു.
സമൂഹം: ക്രമവും വ്യവസ്ഥയും
ഇസ്ലാമിക സംസ്കാരത്തില്‍ ഏറ്റവും സജീവമായ ഭൂമിക സമൂഹമാണ്. കെട്ടുറപ്പുള്ള സമൂ ഹം എന്ന ആശയമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്.
തൊട്ടതിനൊക്കെ സത്യം വയ്യ
അബ്ദുല്ലാഹിബിന്‍ ഉമര്‍ (റ) ഉദ്ധരിക്കുന്നു :അല്ലാഹുവിന്റെ റസൂല്‍ പ്രസ്താവിച്ചു: “സത്യം ചെയ്യല്‍ ലംഘനമോ ഖേദമോ മാത്രമാണ്” (ഇബ്നു മാജഃ 2103, ഇബ്നു ഹിബ്ബാന്‍ 1175). “നിങ്ങള്‍ പിതാക്കളെക്കൊണ്ടു സത്യം ചെയ്യുന്നത് അല്ലാഹു നിരോധിക്കുന്നു. വല്ലവനും സത്യം ചെയ്യുന്നവനെങ്കില്‍ അവന്‍ അല്ലാഹുവെക്കൊണ്ടു സത്യം ചെയ്യട്ടെ’. അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ” (ബുഖാരി 6646, മുസ്ലിം 1646).