Related Articles
-
AKHLAQ
സ്നേഹബന്ധവും പരിഗണനയും
-
AKHLAQ
ഭരണരംഗം
-
AKHLAQ
നല്ല പെരുമാറ്റം
അല്ലാഹുവിന്റെ റസൂൽ (സ്വ) പ്രസ്താവിച്ചു: “ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അയൽവാസിയെ ഉപദ്രവിക്കാതിരിക്കട്ടെ” (ബുഖാരി 6018, മുസ്ലിം 75). “ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അയൽക്കാരനു ഗുണം ചെയ്യട്ടെ” (മുസ്ലിം 77)."ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കു ന്നുവെങ്കിൽ അയൽക്കാരനെ ആദരിച്ചു കൊള്ളട്ടെ” (ബുഖാരി 6019, മുസ്ലിം 74). സ്രഷ്ടാവിനോടും സൃഷ്ടികളോടും കടപ്പാടുകൾ നിറവേറ്റി നന്നായി പെരുമാറണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. സ്രഷ്ടാവിനോടുള്ള കടപ്പാടു നിർവഹിക്കാതെ സൃഷ്ടികളോടു മാത്രം മര്യാദ പുലർത്തിയതു കൊ ജീവിതവിജയം കൈവരിക്കാൻ കഴിയില്ല. അപ്രകാരം തന്നെ സൃഷ്ടികളോടു ഭംഗിയായി പെരുമാറാതെ സ്രഷ്ടാവിനെ മാത്രം പ്രീണിപ്പിക്കാനും സാധ്യമല്ല. സാമൂഹിക ബാധ്യതകൾ നിറവേറ്റി സൽസ്വഭാവമുൾക്കൊ ജീവിക്കുമ്പോഴാണ് ഒരാൾ യഥാർഥ വിശ്വാസിയാകുന്നത്.
സമൂഹത്തോടു മൊത്തത്തിലും ചില പ്രത്യേക വിഭാഗങ്ങളോടും വ്യക്തികളോടും വിശേഷിച്ചും മനുഷ്യനു നിരവധി ബാധ്യതകളു്. അവയിൽ വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് അയൽ വാസികൾ. വിശുദ്ധഖുർആനിന്റെ പ്രഖ്യാപനം കാണുക:
“നിങ്ങൾ അല്ലാഹുവെ ആരാധിക്കുക. അവനോടു യാതൊന്നും പങ്കു ചേർക്കരുത്. മാതാപിതാക്കൾ, ബന്ധുക്കൾ, അനാഥകൾ, അഗതികൾ, കുടുംബബന്ധമുള്ള അയൽവാസികൾ, അന്യ രായ അയൽവാസികൾ, കൂട്ടുകാരൻ, യാത്രക്കാരൻ, ദാസന്മാർ എന്നിവർക്ക് നന്മചെയ്തു അവരോട് നല്ലനിലയിൽ വർത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായ ഒരാളെയും അ ല്ലാഹു ഇഷ്ടപ്പെടുകയില്ലതന്നെ (ഖുർആൻ 4: 36).
അയൽവാസികൾ ബന്ധുക്കളായിരുന്നാലും അല്ലെങ്കിലും അവരോടു കടപ്പാടുന്നു പ്രസ് തുത ഖുർആൻ വാക്യം പഠിപ്പിക്കുന്നു. നബിതിരുമേനി (സ്വ) പറയുന്നു.
“അയൽവാസികൾ മൂന്നു വിധമു്. ഒന്നാം വിഭാഗത്തോടു മൂന്നു കടപ്പാടും രാം വിഭാഗത്തോട് ക് കടപ്പാടും മൂന്നാം വിഭാഗത്തോട് ഒരു കടപ്പാടുമു്. മൂന്നു കടപ്പാടുള്ളത് കുടുംബ ബന്ധുവും മുസ്ലിമുമായ അയൽക്കാരനോടാണ്. അയാൾക്ക് അയൽപക്കത്തിന്റെ അവകാശവും കുടുംബബന്ധത്തിന്റെ അവകാശവും ഇസ്ലാമിക സാഹോദര്യത്തിന്റെ അവകാശവുമു്. രു കടപ്പാടുകളുള്ളത് മുസ്ലിമായ അയൽക്കാരനോടാണ്. അവനു അയൽപക്കത്തിന്റെ അവകാശവും ഇസ്ലാമിക സാഹോദര്യത്തിന്റെ അവകാശവുമു്. ഒരു കടപ്പാട് മാത്രമുള്ളത് അവിശ്വാസിയായ അയൽക്കാരനോടാണ്. അയാൾക്ക് അയൽപക്കത്തിന്റെ അവകാശമു. (ഇഹ്യാ 2/231, തഫ്സീർ ഖുർതുബി 5: 161).
ആരാണ് അയൽവാസികൾ? നമ്മുടെ വീടിനു ചുറ്റുമുള്ള വീട്ടുകാരൊക്കെ നമ്മുടെ അയൽ വാസികൾ തന്നെ. ഇത് ഏകദേശം നൂറ്റിയറുപതു വീടോളം വരും. ഒരിക്കൽ ഒരാൾ നബിതിരു മേനി (സ്വ) യുടെ സമീപത്തു വന്നു പറഞ്ഞു: ഞാൻ ഒരു ജനവിഭാഗത്തിന്റെ പ്രദേശത്തു താമസം തുടങ്ങിയിരിക്കുന്നു. അവരിൽ എന്നോട് ഏറ്റവും അടുത്ത അയൽവാസിയാണ് എനിക്ക് ഏറ്റവും കഠിനമായ ഉപദ്രവമേൽപ്പിക്കുന്നത്. ഉടനെ നബി (സ്വ) അവിടുത്തെ പ്രമുഖ ശിഷ്യരായ അബൂബക്കർ, ഉമർ, അലി (റ) എന്നിവരെ പള്ളികളുടെ കവാടങ്ങളിൽ ഇപ്രകാരം
വിളിച്ചുപറയാനായി നിയോഗിച്ചയച്ചു. അറിയുക, നാൽപ്പത് വീട് അയൽവാസികളാണ്. ഒരാളുടെ ഉപദ്രവങ്ങളെക്കുറിച്ച് തന്റെ അയൽക്കാരൻ നിർഭയനാകുന്നില്ലെങ്കിൽ അയാൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല (ഖുർതുബി 5/162).
പ്രസ്തുത ഹദീസ് വ്യാഖ്യാനിച്ചുകൊ് ഇബ്നു ശിഹാബ് സുഹ്രി പറയുന്നു: വലതുവശത്തും ഇടതുവശത്തും പിന്നിലും മുന്നിലും നാൽപ്പത് വീടുവീതം അയൽവാസികളാണ് (ഫത്ഹുൽ ബാരി 13/513).
മറ്റുള്ള മാനുഷിക സാമൂഹിക കടപ്പാടുകൾക്കെല്ലാം പുറമെ അയൽവാസികളോടു പ്രത്യേക മായ ഒട്ടനേകം ബാധ്യതകളു്. പ്രവാചകരുടെ പ്രസ്താവന കാണുക:
“അയൽക്കാരനോടുള്ള ബാധ്യത എന്തൊക്കെയാണെന്നറിയാമോ? അവൻ നിന്നോടു സഹായം ചോദിച്ചാൽ അവനെ സഹായിക്കണം. അവൻ നിന്നോടു രക്ഷ ചോദിച്ചാൽ അവനെ രക്ഷി ക്കണം. കടം ചോദിച്ചാൽ കൊടുക്കണം. ദരിദ്രനായാൽ ഔദാര്യം നൽകണം. രോഗിയായാൽ സന്ദർശിക്കണം. മരിച്ചാൽ അവന്റെ ജനാസയെ പിന്തുടരണം. അവനു വല്ല ഗുണവുമുാ യാൽ അനുമോദിക്കണം. വിപത്തുമായാൽ സാന്ത്വനപ്പെടുത്തണം. അവന്റെ അനുവാദമില്ലാതെ അവന് കാറ്റും തടയുന്ന വിധം കെട്ടിടം പൊക്കരുത്. നീ പഴങ്ങൾ വാങ്ങിയാൽ കുറച്ച് അവനും ഹദ് കൊടുക്കണം. അതിനു കഴിയില്ലെങ്കിൽ രഹസ്യമായി വേണം അത് നിന്റെ വീട്ടിലേക്ക് കൊുപോകാൻ. ആ പഴവുമായി നിന്റെ കുട്ടി പുറത്തിറങ്ങി അയൽക്കാരന്റെ കുട്ടിയെ ദേഷ്യം പിടിപ്പിക്കാൻ ഇടവരരുത്. നിന്റെ ചട്ടിയുടെ വാസനകൊ അവനെ ഉപദ്രവിക്കരുത്. ഗന്ധം വമിക്കുന്ന വല്ല കറിയും വെക്കുന്നുവെങ്കിൽ അതിൽ നിന്നൊരു പങ്ക് അവനു നീ കോരിക്കൊടുക്കണം” (ഇഹ്യ 2/233).
ഒരാൾ സദ്സ്വഭാവിയോ ദുഃസ്വഭാവിയോ എന്നു തീരുമാനിക്കേത് അയാളുടെ അയൽക്കാ രാണ്. ഒരാൾ ചോദിച്ചു: “അല്ലാഹുവിന്റെ പ്രവാചകരേ, ഞാൻ സുകൃതിയോ വികൃതിയോ എന്ന് എനിക്ക് എങ്ങനെ അറിയാൻ കഴിയും? അവിടുന്ന് പറഞ്ഞു: നീ നല്ലതു ചെയ്തു വെന്നു നിന്റെ അയൽക്കാരൻ പറയുന്നതായി നീ കേട്ടാൽ നീ സുകൃതി തന്നെ. നീ തിന്മ ചെയ് തുവെന്ന് അവർ പറയുന്നതുകേട്ടാൽ നീ വികൃതി തന്നെ” (അഹ്മദ്, ത്വബ്റാനി). ഓരോ ഭാഗത്തും നാൽപ്പതു വീട്ടുകാർ അയൽവാസികളെങ്കിലും തൊട്ടടുത്ത വീട്ടുകാരനോടാണ് കൂടുതൽ ബാധ്യതയുള്ളത്.
ആഇശബീവി (റ) ചോദിക്കുകയായി. അല്ലാഹുവിന്റെ പ്രവാച കരേ, എനിക്കു ര് അയൽക്കാരു്. അവരിൽ ആർക്കാണു ഞാൻ ഹദ്യ കൊടുക്കേത്? “നിന്നോട് ഏറ്റവും അടുത്ത വീട്ടുകാരന് എന്നായിരുന്നു തിരുമേനിയുടെ മറുപടി (ബുഖാരി 6020).
അയൽവാസികളെ ഉപദ്രവിക്കരുത്. അവർ ഉപദ്രവിച്ചാൽ അത് സഹിക്കണം. അവർക്കു കഴി വിന്റെ പരമാവധി സഹായ സഹകരണങ്ങൾ ചെയ്തു കൊടുത്ത് അവരോടു നല്ലനിലയിൽ വർത്തിക്കുകയും വേണം. അതാണു നബിതിരുമേനി (സ്വ) പറഞ്ഞത്. വല്ല വ്യക്തിയും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അയൽവാസിയെ ഉപദ്രവിക്കാതിരിക്കട്ടെ.
വല്ല വ്യക്തിയും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അയൽക്കാരനു ഗുണം ചെയ്യട്ടെ. വല്ലവനും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അയൽ ക്കാരനെ ആദരിച്ചു കൊള്ളട്ടെ.
Created at 2025-01-01 08:39:24