എട്ട് റക്അതുകാരുടെ രേഖകള്‍ ദുര്‍ബലം
രേഖകളെ വ്യഭിചരിക്കുകയും സ്വഹാബതിന്റെ ഇജ്മാ’ഇനെ പുറം തള്ളുകയും ലോക മുസ്ലിം ഉമ്മതിനോട് പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന എട്ട് റക്’അതു വാദികള്‍ അവലംബിക്കുന്ന രേഖകള്‍ മുഴുക്കെയും ബാലിശമാണ്.
എല്ലാദിവസവും ചൊല്ലേണ്ട ദുആ
എല്ലാദിവസവും ചൊല്ലേണ്ട ദുആ “അല്ലാഹുവേ, ഞങ്ങള്‍ക്കു ദീര്‍ഘായുസ്സ് തരികയും ഭക്ഷണക്കാര്യത്തില്‍ സുഭിക്ഷത സമ്മാനിക്കുക യും ചെയ്യണേ. ഞങ്ങളുടെ അഭിലാഷങ്ങള്‍ പൂവണിയിക്കുകയും ശാരീരികാരോഗ്യം തന്ന് അനുഗ്രഹിക്കുകയും ചെയ്യണേ. നീ ഇച്ഛപ്രകാരം വിധികള്‍ മാറ്റുന്നവനും നിലനിര്‍ത്തുന്നവനുമാണല്ലോ. നിന്റെ നിയന്ത്രണത്തിലാണ് സര്‍വ്വ വിധികളും രേഖപ്പെടുത്തപ്പെട്ട മാതൃകാഗ്രന്ഥമുള്ളത്. ദയവായി ഞങ്ങളോട് കാരുണ്യം കാണിക്കണേ”. റമളാനില്‍ പകല്‍ സമയത്ത് പ്രത്യേകം ചൊല്ലേണ്ട ദിക്റ്: “അല്ലാഹുവേ, വിശ്വാസികളുടെ സ്ഥാനത്തെ മഹത്വപ്പെടുത്തുന്ന ഈ പുണ്യ മാസത്തില്‍ എന്റെ സ്ഥാനത്തെയും നീ ഉയര്‍ത്തിത്തരണേ. ആത്മജ്ഞാനികളുടെ ബറകത് കൊണ്ട് അവരുടെ
പെരുന്നാള്‍ നിസ്കാരം
പെരുന്നാള്‍ നിസ്കാരം പ്രാധാന്യമര്‍ഹിക്കുന്ന സുന്നത്താണ്. ഇബ്നുഹജറില്‍ ഹൈതമി(റ) പറയുന്നു: “പെരുന്നാള്‍ നിസ്കാരം പ്രബലമായ സുന്നത്താണ്. ഈയര്‍ത്ഥത്തിലാണ് ഇമാം ശാഫിഈ(റ) ഈ നിസ്കാരത്തെക്കുറിച്ച് വുജൂബ്(നിര്‍ബന്ധം) എന്നുപറഞ്ഞത്. സൂറത്തുല്‍ കൌസര്‍ രണ്ടാം സൂക്തത്തി ലെ നിസ്കരിക്കുക എന്ന പ്രയോഗത്തിന്റെ താത്പര്യം പെരുന്നാള്‍ നിസ്കാരമാണെന്ന് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതിനുപുറമെ നബി(സ്വ) പെരുന്നാള്‍ നിസ്കാരം കൃത്യമായി അനുഷ്ഠിച്ചി രുന്നുവെന്നതും ഇതു പ്രബലമായ സുന്നത്താണെന്നതിന് തെളിവാണ്. നബി(സ്വ)യുടെ ആദ്യത്തെ പെരുന്നാള്‍ നിസ്കാരം ഈദുല്‍ഫിത്വ്ര്‍ നിസ്കാരമാണ്. ഹിജ്റ രണ്ടാം വര്‍ഷത്തിലായിരുന്നു ഇത്. ഖുര്‍ആനില്‍
വ്രതാനുഷ്ഠാനം
ഇസ്ലാമിലെ പഞ്ച സ്തംബങ്ങളിൽ നാലാമത്തതാണ് റമദാൻ വ്രതം. സ്വം എന്ന പദത്തിന് പിടിച്ചുനിൽക്കൽ, നിയന്ത്രണമേർപ്പെടുത്തൽ എന്നീ പൂർണ്ണ നിയന്ത്രിതനായിരിക്കണം...