ക്ലോണിംഗ്
ഭ്രൂണം വളരുന്ന ആദ്യഘട്ടത്തിൽ ഏതു കോശത്തിനും പൂർണ്ണവളർച്ചയെത്തിയ ജീവിയായിത്തീരാനുള്ള കഴിവു്. വളർച്ച പുരോഗമിക്കുമ്പോൾ ഈ കോശങ്ങൾ പ്രത്യേക ധർമ്മം മാത്രം നിർവ്വഹിക്കാൻ പറ്റിയ വിധത്തിൽ രാസപരമായും രൂപപരമായും മാറിത്തീരുന്നു. ഇതിനു വിഭേദനം എന്നാണു പറയുക. നാഡീ കോശങ്ങൾ, പേശീകോശങ്ങൾ എന്നിവ പ്രത്യേക ധർമം നിർവ്വഹിക്കാൻ വി രൂപാന്തരം വന്നവയാണല്ലോ. രൂപാന്തരം വന്ന കോശങ്ങൾക്കു പഴയ അവസ്ഥയിലേക്കു തിരിച്ചു മാറാൻ പറ്റില്ല എന്നായിരുന്നു പൊതു വിശ്വാസം. ഭ്രൂണകോശങ്ങളിൽ നിന്നു ന്യൂക്ലിയസ് എടുത്തു പുതിയ ഭ്രൂണങ്ങളായി ക്ലോൺ ചെയ്യുന്നതിൽ, ഡോളിക്കു ജന്മം നൽകുന്നതിന് ഒരു വർഷം മുമ്പുതന്നെ വിൽമുട്ട് വിജയിച്ചിരുന്നു. ഈ രീതിയിലാണ് അമേരിക്കൻ ശാസ്ത്രജ്ഞനായ ഡോ. ഡോൺ വിൽഫ് ആദ്യത്തെ ക്ലോൺ കുരങ്ങുകളായ നേറ്റി (ചല), ഡിറ്റോ (ഉ) എന്നിവയ്ക്ക് ജന്മം നൽകിയത്...