Related Articles
-
FIQH
ജാറങ്ങൾ
-
-
ക്ലോണിങ് നടത്തുന്ന സാധാരണ കോശം ബാഹ്യത്തിൽ ലൈംഗികത രമെങ്കിലും ആന്തരികമായി ഇതു ലൈംഗിക കോശമാണെന്നു പറയാം. കാരണം, ലൈംഗിക കോശങ്ങളായ അണ്ഡബീജങ്ങൾ ചേർന്നായ സിക്താണ്ഡം ഒരു കോശമാണ്. ഇതു വിഭജിച്ചു വിഭജിച്ചു ലക്ഷക്കണക്കിനു പെരുകിയാണ് മനുഷ്യശരീരമായിരിക്കുന്നത്. അപ്പോൾ മനുഷ്യ ശരീരത്തിലെ ഓരോ കോശത്തിന്റെയും മൂലം ലൈംഗിക കോശമാണ്. ഇതു സർവ്വസമ സഹോദരന്മാർ എന്നു പറയുന്ന ഏകാണ്ഡ ഇരട്ടകളിൽ വളരെ പ്രകടമാണ്. ഒരു സിക്താണ്ഡം രായി പിളർന്നു രു കോശങ്ങളായി പിരിഞ്ഞു ഒരു ശിശുക്കളായിത്തീരുന്നതാണല്ലോ ഏകാണ്ഡ ഇരട്ടകൾ. ഇവിടെ വേർപിരിഞ്ഞ ഓരോ കോശത്തിൽ നിന്നുമാണ് ഇരട്ട ശിശു ജനിക്കുന്നത്. ഈ കോശം നേരിട്ടു ലൈംഗിക കോശമല്ലെങ്കിലും അതിന്റെ മൂലം ലൈംഗിക കോശമായിരുന്നുവല്ലോ. ഇവിടെ പ്രാഥമിക ഘട്ടത്തിൽ ഒരു ക്ലോണിങ് പ്രകൃതി നടത്തിയപ്പോൾ, മനുഷ്യന്റെ പൂർണ്ണ ഘട്ടത്തിൽ അവന്റെ ശരീരത്തിലെ 60 മില്യൺ വരുന്ന അഥവാ 60 ലക്ഷം കോടിവരുന്ന സെല്ലുകളിൽ ഒന്നെടുത്തു മനുഷ്യൻ പ്രകൃതി വിരുദ്ധമായി ഒരു ക്ലോണിങ് നടത്തിയെന്നേയുള്ളൂ. ഒന്നാമത്തേതിൽ സമീപമൂലവും രാമത്തേതിൽ വിദൂര മൂലവും ലൈം ഗിക കോശങ്ങളായ ബീജാണ്ഡങ്ങളാണ്.
ഈ യാഥാർഥ്യം ഇസ്ലാമിക കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടു്. മനിയ്ക്കു പുറപ്പെട്ടാൽ അഥവാ ശുക്ലസ്ഖലനമായാൽ സ്ത്രീപുരുഷന്മാർക്കു കുളി നിർബന്ധമാണ്. അപ്രകാരം തന്നെ സ്ത്രീക്കു പ്രസവാനന്തരവും കുളി നിർബന്ധമാകും. കാരണം പ്രസവിച്ച കുഞ്ഞ് സാക്ഷാൽ ബീജസങ്കലിതമായ അണ്ഡം തന്നെയാണ്. ഇക്കാര്യം പ്രസിദ്ധ ഇസ്ലാമിക കർമ ശാസ്ത്ര ഗ്രന്ഥമായ തുഹ്ഫ 1:259-ൽ നിന്നു ഗ്രഹിക്കാവുന്നതാണ്. മനുഷ്യശരീരത്തിലെ ഓരോ കോശവും ലൈംഗിക കോശങ്ങളാൽ നിർമ്മിതമാണെന്നു തുഹ്ഫ ചൂിക്കാണിക്കുന്നു.
മനുഷ്യൻ എത്ര പ്രായം ചെന്നാലും അവന്റെ ശരീരത്തിലെ കോശങ്ങൾ ലൈംഗിക
കോശങ്ങളുടെ സ്വഭാവമുൾക്കൊള്ളുന്നുവെന്ന് ഇതിൽ നിന്നു ഗ്രഹിക്കാമല്ലോ. ഈ വസ്തുത ഇപ്പോൾ ശാസ്ത്രവും അംഗീകരിച്ചിട്ടു്. “പിന്നീടാകുന്ന കോശങ്ങളിൽ പകുതി സ്ത്രീയിൽ നിന്നും പകുതി പുരുഷനിൽ നിന്നും ലഭിച്ച പാരമ്പര്യം ഒന്നാ യിച്ചേർന്ന് ആവർത്തിക്കുന്നു. ഓരോ പുരുഷനിലും അങ്ങനെ പകുതി സ്ത്രീയാണ്; മറിച്ചും” (മനുഷ്യ ശരീരം എന്ന അത്ഭുത യന്ത്രം- ഡോ. സി.പി മേനോൻ പേ:58).
അപ്പോൾ പുരുഷന്റെ ലൈംഗിക കോശം അണ്ഡത്തോടു ചേർന്നു ശിശു ജനിക്കുന്നതുപോലെതന്നെ ലൈംഗികേതര കോശം അണ്ഡത്തോടു ചേർന്നും ശിശു ജനിക്കാവുന്നതാണ്. തുഹ്ഫ യുടെ വ്യാഖ്യാന ഗ്രന്ഥമായ 'ഹാശിയതു ഇബ്നി ഖാസിം 8:231-ൽ പറഞ്ഞ ചില പ്രസ്താവനകൾ ഇതിലേക്കു കൂടുതൽ വെളിച്ചം വീശുന്നു. സാധാരണ ലൈംഗികാവയവം കാര്യക്ഷമമായിരിക്കെത്തന്നെ മറ്റൊരു ദ്വാരത്തിൽ നിന്നു, ശുക്ല സദ്യശമായ ഒരു ദ്രാവകം പുറപ്പെട്ടാൽ കുളി നിർബന്ധമാവുകയില്ലെങ്കിലും അതു സ് ത്രീയുടെ ഗർഭാശയത്തിലെത്തി, അതിൽ നിന്നു കുട്ടി ജനിക്കാനിടവന്നാൽ നിശ്ചിത ഉപാധികൾ ഉള്ളടത്തു പിതാവിലേക്കു വംശം ചേർക്കപ്പെടുമെന്നാണ് ആ പ്രസ്താവനകളുടെ രത്നച്ചുരുക്കം. ലൈംഗികേതര കോശത്തിൽ നിന്നും കുട്ടി ജനിക്കാനുള്ള സാധ്യതയാണല്ലോ അതു ചിക്കാണിക്കുന്നത്.
ചുരുക്കത്തിൽ, അസാധാരണ രീതിയിലുള്ള ശാസ്ത്ര ശിശുവിന്റെ ജനനം ഇസ്ലാമിക നിയമശാസ്ത്രത്തിനു വെല്ലുവിളിയാകില്ല. അത്തരം പ്രജനനത്തിന്റെ സാധ്യത നേരത്തെ ക് അതിന്റെ നിയമങ്ങൾ നേരത്തെ രേഖപ്പെടുത്തി വച്ച മതമാണിസ്ലാം. ക്ലോണിങ് ശിശുവിന്റെ സാധ്യതയെക്കുറിച്ചാണ് ഇത്രയും പറഞ്ഞത്. അതു നിയമാനുസൃതമാണോ അല്ലേ എന്നതു വേറെ പ്രശ്നം.
Created at 2024-11-21 08:43:19