Related Articles
-
QURAN
ഖുർആൻ മനഃപാഠമാക്കൽ
-
QURAN
ഖുർആൻ പാരായണ മര്യാദകൾ
-
ആധുനിക ശാസ്ത്രത്തിന്റെ പുതിയ കലുകൾ വിശുദ്ധ ഖുർആൻ 1400 വർഷങ്ങൾക്കു മുമ്പു പ്രഖ്യാപിച്ച പല കാര്യങ്ങളെയും ശരിവച്ചു കൊിരിക്കുകയാണ്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1999-ൽ പ്രസിദ്ധീകരിച്ച പാരമ്പര്യവും ക്ലോണിങ്ങും' എന്ന പുസ്തകത്തിൽ ഡോ. ബാലകൃഷ്ണൻ എഴുതുന്നു. “പ്രത്യുത്പാദനത്തിന്റെയും വളർച്ചയുടെയും പൊതുരീതി എല്ലാവർക്കും അറിവു്. പക്ഷേ, ലൈംഗിക പ്രത്യുൽപാദനത്തിൽ സ്ത്രീക്കും പുരുഷനും തുല്യ പങ്കു കാര്യം വളരെക്കാലം ശാസ്ത്രജ്ഞന്മാർക്കു പോലും അറിയില്ലായിരുന്നു .(4) എന്നാൽ അടുത്തകാലം വരെ, മനുഷ്യസൃഷ്ടി പുരുഷ ബീജത്തിൽ നിന്നു മാത്രമാണെന്നായിരുന്നു ശാസ്ത്ര നിഗമനം. ഖുർആൻ 1,400 വർഷങ്ങൾക്കു മുമ്പുതന്നെ സ്ത്രീക്കും പുരുഷനും ശിശുവിന്റെ മൂലകോശത്തിൽ പങ്കു പഠിപ്പിക്കുകയായി.(5) പുരുഷന്റെയും സ്ത്രീയുടെയും ബീജാണ്ഡങ്ങളുടെ സങ്കലന ഫലമായാകുന്ന സിക്താണ്ഡത്തിൽ നിന്നാണു ശിശു
ജനിക്കുന്നതെന്ന പുതിയ ശാസ്ത്ര സത്യത്തെ നേരത്തെതന്നെ അനാവരണം ചെയ്തുകൊ് വിശുദ്ധ ഖുർആൻ പറഞ്ഞു: “നിശ്ചയമായും മനുഷ്യനെ നാം "നുത്തുൻ അംശാജി'ൽ നിന്ന്, അവനെ പരീക്ഷിക്കുവാനായി, സൃഷ്ടിച്ചിരിക്കുന്നു. അങ്ങനെ അവനെ നാം കേൾവിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു”. (1) എന്താണു നൂത്തുൻ അംശാജ്? പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും സംഗമിച്ചു സമ്മിശ്രമാകുന്ന ദ്രവ്യത്തിനാണു പുത്തുൻ അംശാജ് എന്നു പറയുന്നത്. വിശ്രുത ഖുർആൻ വ്യാഖ്യാതാക്കളായ ഇക്രിമ മുജാഹിദ്, ഹസൻ, റബീഅ് തുടങ്ങിയവർ നല്കിയ അർഥമാണിത്.(2) ഈ ഖുർആൻ വാക്യത്തിന്റെ ആശയം കൂടുതൽ വ്യക്തമാക്കുന്നതാണു താഴെ പറയുന്ന ഹദീസു സംഭവം: ഒരിക്കൽ ഒരു ജൂതൻ പ്രവാചകരുടെ സമീപത്തിലൂടെ നടക്കുകയായി. തിരുമേനി തന്റെ ശിഷ്യന്മാരോടു സംസാരിക്കുകയായിരുന്നു. അപ്പോൾ ഖുറൈശികൾ പറഞ്ഞു: ഹേ ജൂതാ, ഈ മനുഷ്യൻ പ്രവാചകനാണെന്നു വാദിക്കുന്നു. അപ്പോൾ ജൂതൻ പറഞ്ഞു: “എങ്കിൽ ഒരു പ്രവാചകനല്ലാതെ മറ്റാർക്കും മനസ്സിലാക്കാൻ സാധിക്കാത്ത ഒരു കാര്യത്തെക്കുറിച്ചു ഞാൻ അദ്ദേഹത്തോടു ചോദിക്കും. അനന്തരം ജൂതൻ വന്നു പ്രവാചകരുടെ ചാരത്തിരുന്ന് ഇപ്രകാരം ചോദിച്ചു: ഓ മുഹമ്മദ്, മനുഷ്യൻ എന്തിനാൽ സൃഷ്ടിക്കപ്പെടുന്നു? “താ, രിൽ നിന്നും അവൻ സൃഷ്ടിക്കപ്പെടുന്നു. പുരുഷകോശത്തിൽ നിന്നും സ്ത്രീകോശത്തിൽ നിന്നും”.(3) മനുഷ്യകുലത്തിൽ ഒരു ക്ലോണിങ് ശിശു പിറന്നുവെന്നത് ഇസ്ലാമിന് ഒരിക്കലും വെല്ലുവിളിയാകുന്നില്ല. ഇസ്ലാമിന്റെ ഏതെങ്കിലുമൊരു വിശ്വാസ പ്രമാണത്തിനോ അംഗീകൃത തത്വത്തിനോ അതു യാതൊരു വിധത്തിലും വെല്ലുവിളി സൃഷ്ടിക്കുന്നില്ല. പ്രത്യുത വിശുദ്ധ ഖുർആനിലെ ചില പ്രസ്താവനകൾക്ക് അത് ഉപോൽബലകമാവുകയാണു ചെയ്യുന്നത്. സ്ത്രീ പുരുഷസംഗമമോ ബീജാണ്ഡ സങ്കലനമോ കൂടാതെ മനുഷ്യ സൃഷ്ടി നടത്തുകയെന്നത് അസംഭവ്യമല്ലെന്ന് ആദം നബി (അ) ന്റെയും ഈസാ നബി (അ) ന്റെയും ജനനസംഭവം ിക്കാണിച്ചു കൊ ഖുർആൻ പഠിപ്പിക്കുന്നു.
“അല്ലാഹുവിങ്കൽ ഈസായുടെ (സൃഷ്ടികർമ്മത്തിന്റെ നിലപാട് ആദമിന്റേതു പോലെയാണ്. ആദമിനെ മണ്ണിൽ നിന്നവൻ രൂപപ്പെടുത്തി. എന്നിട്ട് ഊാകൂ എന്ന് അദ്ദേഹത്തോടു പറഞ്ഞു. അപ്പോൾ അദ്ദേഹമതാ കുന്നു”.(1)
ആദിമ മനുഷ്യനായ ആദം നബി (അ) നെ അല്ലാഹു പിതാവും മാതാവുമില്ലാതെ സൃഷ്ടിച്ചപ്പോൾ ഈസാ നബി (അ) നെ അവൻ പിതാവില്ലാതെയാണു സൃഷ്ടിച്ചിരിക്കുന്നത്. ഇതു പ്രപഞ്ച സ്രഷ്ടാവും നടത്തിയ ക്ലോണിങ്ങാണെന്നു വേണമെങ്കിൽ പറയാം. മണ്ണിൽ നിന്ന് ആദമിനെ സൃഷ്ടിച്ച പരിണാമ പ്രജനനത്തെ ആലങ്കാരികമായി മാത്രം നമുക്കു ക്ലോണിങ് എന്നു പറയാം. എന്നാൽ മർയമിൽ നിന്ന് ഈസാ (അ) അവർ കളെ സൃഷ്ടിച്ചതോ? വിഭജന പ്രജനനവും മുകുളനവുമൊക്കെ ക്ലോണിങ്ങിൽ പെടുത്താമെങ്കിൽ ഇതും ഒരു ക്ലോണിങ് തന്നെയാണെന്നു പറയാമല്ലോ. ഇനി ഖുർആനിലെ മറ്റൊരു ക്ലോണിങ് പറയാം. ആദം നബി (അ) ന്റെ ശരീരത്തിൽ നിന്ന് ഒരു ഭാഗമെടുത്തു പ്രഥമ സ്ത്രീയും ദ്വിതീയ മനുഷ്യനുമായ ഹവ്വാ (അ) യെ അല്ലാഹു സൃഷ്ടിച്ചു. പുനരുൽപത്തിയും കായിക പ്രജനനവുമൊക്കെ ക്ലോണിങ്ങിന്റെ ഇനങ്ങളിൽ പെടുത്താമെങ്കിൽ ഇതും ഒരു ക്ലോണിങ്ങാണെന്ന കാര്യം വളരെ വ്യക്തം. ഇതിനെക്കുറിച്ചു വിശുദ്ധ ഖുർആൻ ഇപ്രകാരമാണു പറഞ്ഞിട്ടുള്ളത്:
“മനുഷ്യരേ, ഒരു വ്യക്തിയിൽ നിന്നു നിങ്ങളെ സൃഷ്ടിക്കുകയും അതിൽ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവരിരുവരിൽ നിന്നുമായി ധാരാളം പുരുഷന്മാരെയും സ് ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുക.”(2) ആദം (അ) ന്റെ വാരിയെല്ലിൽ നിന്നാണ് ഈ ക്ലോണിങ്ന ടത്തിയത്. വേദനയറിയാതിരിക്കാൻ അദ്ദേഹത്തെ തദവസരം അല്ലാഹു ഉറക്കിക്കിടത്തിയിരുന്നു.(1) സ്ത്രീ ഒരു വാരിയെല്ലിൽ നിന്നു സൃഷ്ടിക്കപ്പെട്ടു എന്ന പ്രവാചകരുടെ പ്രസ്താവന ബുഖാരിയും മുസ്ലിമും (2) ഉദ്ധരിച്ചിട്ടു്. പക്ഷേ, മനുഷ്യരുടെ ക്ലോണിങ്ങിന്റെ വൈകൃതങ്ങളോ ന്യൂനതകളോ സ്രഷ്ടാവിന്റെ ക്ലോണിങ്ങിലില്ല. ഇമാം റാസി (റ) പറയുന്നു: സകല മനുഷ്യരെയും ഒരു മനുഷ്യനിൽ നിന്നു സൃഷ്ടിക്കുകയെന്നതു കഴിവിന്റെ മികവിനു ഏറ്റം വലിയ തെളിവാകുന്നു. കാരണം, ഇക്കാര്യം കേവലം പ്രകൃതി മൂലമായിരുന്നുവെങ്കിൽ ഒരു മനുഷ്യനിൽ നിന്നുായ സകലരും ആകൃതിയിലും പ്രകൃതിയിലും പരസ്പര സദൃശൻ മാത്രമായേനേ. മനുഷ്യ വ്യക്തികളിൽ വെളുത്തവൻ, കറുത്തവൻ, ചുവന്നവൻ, തവിട്ടു നിറമുള്ളവൻ, സുന്ദരൻ, വിരൂപി, ദീർഘകായൻ, ഹ്രസ്വകായൻ എന്നിങ്ങനെ വൈവിധ്യം കാണുവാൻ നമുക്കു സാധ്യമായപ്പോൾ അവരുടെ സ്രഷ്ടാവും നിയന്താവും സ്വതന്ത്രനായ ഒരു പ്രവർത്തകനാണ്, യാന്ത്രിക നിമിത്തമോ പ്രകൃതി ശക്തിയോ അല്ല എന്നു നമുക്കു മനസ്സിലാക്കാൻ സാധിച്ചു. അപ്പോൾ അവൻ സർവ്വ ശക്തനും സർവ്വജ്ഞനുമാണെന്നു വന്നു. എങ്കിൽ അവന്റെ നിയമങ്ങളെയും വിധിവിലക്കുകളെയും അനുസരിക്കൽ അനിവാര്യമാണെന്നും വന്നു.(3)
ഇനി നടക്കാനിരിക്കുന്ന അത്ഭുതകരമായ മറ്റൊരു ക്ലോണിങ്ങിനെക്കുറിച്ചു വിശുദ്ധ ഖുർആൻ പ്രസ്താവിച്ചിട്ടു്. മണ്ണിൽ നിന്ന് ആവിർഭവിച്ച മനുഷ്യൻ മരിച്ചു മണ്ണടിഞ്ഞ ശേഷം, ഭൂമിയിൽ അവശേഷിക്കുന്ന അവന്റെ ഒരു ശരീര കോശത്തിൽ നിന്ന് അവനു പുനർജന്മം നൽകുകയാണ് പ്രസ്തുത ക്ലോണിങ്. വിശുദ്ധ ഖുർആൻ പലയിടങ്ങളിലായി പ്രപഞ്ചനം ചെയ്ത ഈ ഭവിഷ്യൽ സംഭവത്തിന്റെ സംഗ്രഹം ഈ വാക്യത്തിൽ വായിക്കാം: “ഭൂമിയിൽ നിന്നാണു നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്കു തന്നെ നിങ്ങളെ നാം മടക്കുന്നു. അതിൽ നിന്നു തന്നെ മറ്റൊരു പ്രാവശ്യം നിങ്ങളെ നാം പുറത്തു കൊുവരികയും ചെയ്യും”.(4)
സസ്യബീജങ്ങൾ അനുകൂലസാഹചര്യം ലഭിക്കുമ്പോൾ മുളച്ചു പൊങ്ങുന്നതു പോലെ മരിച്ചു മണ്ണടിഞ്ഞ മനുഷ്യൻ അവന്റെ കോടിക്കണക്കിനു സെല്ലുകളിൽ നിന്ന് അല്ലാഹു അവശേഷിപ്പിച്ച പ്രത്യേകമായ ഒരു സൂക്ഷ്മ കോശത്തിൽ നിന്നു പുനർജന്മ സമയത്ത് ഉയിർത്തെഴുന്നേൽക്കുന്നു.
വളരെക്കുറഞ്ഞ താപത്തെപ്പോലെതന്നെ വളരെ വർദ്ധിച്ച് താപവും വിത്തു മുളയ്ക്കുന്നതിനു പാതികൂല്യം സൃഷ്ടിക്കുന്നു. ഈർപ്പത്തിന്റെ അഭാവത്തിൽ നിഷ്ക്രിയമായിക്കിടക്കുന്ന വിത്ത് വെള്ളം ലഭിക്കുമ്പോൾ മുളച്ചു പൊങ്ങുകയായി. അല്ലാഹു പറയുന്നു: “ഭൂമി വരു നിർജീവമായിക്കിടക്കുന്നതായിട്ടു താങ്കൾക്കു കാണാം. എന്നാൽ അതിൽ നാം വെള്ളം വർഷിച്ചാൽ അതു പുളകം കൊള്ളുകയും വികസിക്കുകയും കൗതുകമുള്ള എല്ലായിനം ചെടികളെയും ഉത്പാദിപ്പിക്കുകയും ചെയ്യുന്നു”. (1) ആരാണിവിടെ ബീജത്തെ മുളപ്പിക്കുന്നത്? സർവ്വശക്തനായ അല്ലാഹു തന്നെ. ചേതന വസ്തുവിൽ നിന്ന് അചേതന വസ്തുവെയും അചേതന വസ്തുവിൽ നിന്ന് ചേതന വസ്തുവെയും ഉത്പാദിപ്പിക്കുവാൻ കഴിവുള്ള സ്രഷ്ടാവ്.
“ധാന്യ ബീജങ്ങളെയും ഈത്തപ്പഴവിത്തുകളെയും പിളർക്കുന്നവനാകുന്നു അല്ലാഹു നിശ്ചയം. നിർജീവമായതിൽ നിന്നു ജീവനുള്ളതിനെ അവൻ പുറത്തുകൊവരുന്നു. ജീവനുള്ളതിൽ നിന്നു നിർജീവമായതിനെയും പുറത്തു കൊ വരുന്നവനാണവൻ. എന്നിരിക്കെ, എങ്ങനെയാണു നിങ്ങൾ വഴിതെറ്റിക്കപ്പെടുന്നത്”.(2)
ഇപ്രകാരം തന്നെയാണ് മനുഷ്യന്റെ പുനർജന്മത്തിന്റെയും കഥ. ശരീരത്തിലെ ശിഷ്ടമായ സൂക്ഷ്മകോശം അനേക സഹസ്രാബ്ദങ്ങൾ ഭൂമിയിൽ അവശേഷിക്കുന്നു. പിന്നീടു പുനരുത്ഥാന സമയത്ത് ഒരു നേർത്ത മഴ വർഷിക്കുന്നു. അതോടെ പ്രസ്തുത കോശം വളരാൻ തുടങ്ങുന്നു. പുനരുത്ഥാനത്തിനുള്ള ആഹ്വാനം, അല്ലാഹുവിന്റെ കൽ പന പ്രകാരം ഇസ്റാഫീൽ അലൈഹിസ്സലാം നടത്തുമ്പോൾ മനുഷ്യൻ ഉയിർത്തെഴുന്നേൽക്കുന്നു. നബി (സ്വ) പറയുന്നു: “സറിൽ ഒന്നാമത്തെ പ്രഖ്യാപനത്തെത്തുടർന്ന് സകലജനങ്ങളും മരിച്ചു കഴിഞ്ഞാൽ അല്ലാഹു ഒരു നേർത്ത മഴ വർഷിപ്പിക്കുന്നു. അതുമൂലം മനുഷ്യ ശരീരങ്ങൾ മുളയ്ക്കുകയായി. പിന്നീടു സൂറിൽ മറ്റൊരു പ്രഖ്യാപനവും കൂടി ഉാകുന്നു അപ്പോൾ അവരതാ എഴുന്നേറ്റു കണ്ണുമിഴിച്ചു നോക്കുന്നു”. (1) വിശുദ്ധ ഖുർആൻ പറയുന്നു: “അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ ഫലങ്ങൾ നോക്കുക. ഭൂമി നിർജീവമായിക്കഴിഞ്ഞതിനു ശേഷം എങ്ങനെയാണ് അതിനെ അവൻ സജീവമാക്കുന്നത്? അതു ചെയ്യുന്നവൻ മരിച്ചവരെ ജീവിപ്പിക്കുന്നവൻ തന്നെ, നിശ്ചയം. അവൻ എല്ലാറ്റിനും കഴിവുറ്റ മഹാശക്തനത്”.(2) അനേകായിരം സംവത്സരങ്ങൾ നിഷ്ക്രിയമായിക്കിടന്ന ഒരു കോശം പിന്നീടു സജീവമായി ഉയിർത്തെഴുന്നേൽക്കുന്നത് ഇന്നു ശാസ്ത്രദൃഷ്ട്യാ വിദൂരമല്ല. ബീജങ്ങൾക്കും വിത്തുകൾക്കും പ്രതികൂല സാഹചര്യങ്ങളെ അനേക സംവത്സരങ്ങൾ തരണം ചെയ്യുവാനും പിന്നീട് അനുകൂല സാഹചര്യം ലഭിക്കുമ്പോൾ മുളച്ചു വരുവാനും സാധിക്കും. സർവ്വാംഗീകൃതമായ ഈ ശാസ്ത്രീയ സത്യം ബ്രിട്ടാനിക്കാ സർവ്വ വിജ്ഞാന കോശം ഇപ്രകാരം രേഖപ്പെടുത്തുന്നു:(There are seeds and spores that remain, so far as is known, perfectly dormant and totally without metabolic activity at low temperatures for hundreds, perhaps thousands of years).(3) അറിയപ്പെട്ടതനുസരിച്ച്, പൂർണ്ണമായും നിദ്രാവസ്ഥ പും പരിണാമ പ്രവർത്തനങ്ങൾ തീരെയില്ലാതെയും വളരെക്കുറഞ്ഞ താപാവസ്ഥയിൽ നൂറ്റാകളോളം, ഒരുവേള സഹസ്രാബ്ദങ്ങളോളം തന്നെ അവശേഷിക്കുന്ന വിത്തുകളും ബീജങ്ങളുമു്.(4)
ജനിതകശാസ്ത്രത്തിന്റെ ആഗമം ഈ പുനരുത്ഥാന തത്വത്തെ കുറച്ചു കൂടി ശാസ്ത്ര സങ്കേതത്തിൽ വച്ചുതന്നെ വ്യക്തമാക്കിത്തരുന്നു. മനുഷ്യൻ മരിച്ചു മണ്ണടഞ്ഞതിനു ശേഷം അവന്റെ ഒരു സൂക്ഷ്മ ഭാഗം അവശേഷിക്കുമെന്ന് പറഞ്ഞുവല്ലോ. അതിൽ നിന്നാണു പിന്നീട് അവന്റെ പുനർജന്മവും പുനഃസംഘാടനവും ഉാകുന്നത്. നബി(സ്വ) പറയുന്നു. “മനുഷ്യശരീരത്തിൽ നിന്ന് ഒരു അസ്ഥിഭാഗമൊഴിച്ചു മറ്റുള്ളതെല്ലാം നശിക്കുക തന്നെ ചെയ്യും. ആ നശിക്കാത്ത ഭാഗം ഉദ്ബുദ്ദനങ്' ആകുന്നു. അതിൽ നിന്നാണ് അന്ത്യദിനം സൃഷ്ടി പുനഃസംഘാടനം നടത്തപ്പെടുന്നത്”. (1) എന്താണ് ഉദ്ബുദ്ദനബ്, അല്ലാഹുവിന്റെ പ്രവാചകരേ? എന്നു ചോദിക്കപ്പെട്ടു. അവിടുന്നു പറഞ്ഞു: “അതൊരു കടുകു മണിപോലുള്ള ഭാഗമാണ്”.(2) നട്ടെല്ലിന്റെ അടിഭാഗത്തുള്ള അതിസൂക്ഷ്മമായ അസ്ഥി ഭാഗമാണ് ഇത്. നാൽക്കാലികളുടെ വാൽക്കുറ്റിയുടെ സ്ഥാനത്താണതിരിക്കുന്നത്.(3)
ഒരു ബീജ കോശത്തിൽ നിന്ന് ഒരു വൃക്ഷത്തെ ഉൽപാദിപ്പിക്കുന്നതു പോലെയും സിക്താണ്ഡം എന്ന ഏക കോശത്തിൽ നിന്ന് ഒരു മനുഷ്യനെ സൃഷ്ടിക്കുന്നതു പോലെയുമാണ് ഇതെന്നു പറയാം. ആധുനിക ശാസ്ത്രത്തിന്റെ ക്ലോണിങ് സങ്കേതത്തിലേക്കു കയറി ഒരു ശരീര കോശത്തിൽ നിന്ന് ഒരു മനുഷ്യനെ ക്ലോൺ ചെയ്യുന്ന പ്രക്രിയയാണ് എന്നും പറയാവുന്നതാണ്. ഇതപര്യന്തം പറഞ്ഞതിന്റെ ഉദ്ദേശ്യം ലൈംഗിക കോശങ്ങളുടെ സങ്കലനമില്ലാതെ ഒരു ശിശു പി റക്കുകയെന്നത് വിശുദ്ധ ഖുർആനിനോ അതു പ്രതിനിധാനം ചെയ്യുന്ന ദൈവ വിശ്വാസത്തിനോ മതത്തിനോ വെല്ലുവിളിയാകുന്നില്ല എന്നതാണ്. എന്നാൽ ക്ലോണിങ് അനുവദനീയമാണോ അല്ലേ? ക്ലോണിങ് മനുഷ്യനും മാനുഷിക നിയമങ്ങൾ ബാധകമാണോ അല്ലേ?
ക്ലോണിങ്ങും കർമ്മശാസ്ത്രവും എന്ന ശീർഷകം കാണുക.(ഫിഖ്ഹ്)
Created at 2024-10-18 10:23:15