ഖുർആനിൽ പതിവാക്കേ

ഖുർആനിലെ ചില ഭാഗങ്ങൾ ചില പ്രത്യേക സന്ദർഭങ്ങളിൽ പ്രത്യേകം സുന്നത്താകുന്നു. ദിവസേന ഓരോ ഫർള് നിസ്കാരത്തിനു ശേഷവും താഴെ പറയുന്നവ സുന്നത്താണ്.

  • സൂറത്തുൽ ഫാതിഹ.
  • സൂറത്തുൽ ഇഖ്ലാസ്വ് (112-ാം അദ്ധ്യായം).
  • സൂറത്തുൽ ഫലഖ് (113-ാം അദ്ധ്യായം).
  • സൂറത്തുന്നാസ് (114-ാം അദ്ധ്യായം).
  • ആയത്തുൽ കുർസിയ്യ് (അൽ ബഖറ: 255).
  • ശഹിദല്ലാഹു... (ആലു ഇംറാൻ 18).

ഉറങ്ങാനുദ്ദേശിച്ചാൽ ഈ ആറെണ്ണത്തിനു പുറമെ,

 

  • ആമനർറസൂൽ (അൽ ബഖറ: 284-286).
  • സൂറത്തുൽ കാഫിറൂൻ (109-ാം അദ്ധ്യായം)

എന്നിവ ഓതലും സുന്നത്താണ്.
എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും താഴെ പറയുന്ന ആയത്തുകൾ ഓതൽ സുന്നത്തു്.

 

  • ലൗ അൻസൽനാ (ഹ്റ്: 20-24).
  • ഹാമീം..... (ഗാഫിർ: 1-3).
  • അഫഹസിം..... (മുഅ്മിനൂൻ: 115).


ഏഴ് സൂറത്തുകൾ എല്ലാ ദിവസവും പതിവാക്കൽ സുന്നത്താണ്.

 

  • അലിഫ് ലാം മീം സജദ (32-ാം അദ്ധ്യായം).
  • സൂറത്തു യാസീൻ (36-ാം അദ്ധ്യായം).           
  • സൂറത്തുദ്ദുഖാൻ (44-ാം അദ്ധ്യായം).
  • സൂറത്തുൽ വാഖിഅഃ (56-ാം അദ്ധ്യായം).                                                           
  • സൂറത്തുൽ മുൽക് (67-ാം അദ്ധ്യായം).                                                                 
  • സൂറത്തുസ്സൽസല (99-ാം അദ്ധ്യായം).
  • സൂറത്തുത്തകാസുർ (102-ാം അദ്ധ്യായം).


ഇവ പതിവാക്കാൻ കഴിയാത്ത പക്ഷം സജ്ദ, വാഖിഅഃ എന്നീ സൂറത്തുകളെങ്കിലും രാത്രി പതിവായി ഓതേതാണ്. മരണാസന്നനായ ഒരാളുടെ സമീപത്ത് സൂറത്തു യാസീൻ, സൂറത്തുർറഅ്ദ് എന്നിവ ഓതൽ സുന്നത്തു്. ഇവയെല്ലാം ഹദീസുകളിൽ വന്നിട്ടുള്ളതാണ്.

Created at 2024-10-12 02:18:57

Add Comment *

Related Articles