ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണം
ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണമെന്നും പി ന്നെയും അവിടെ ചടഞ്ഞിരിക്കുന്നത് ശരിയല്ലെന്നും ചിലര്‍ പറയുന്നു. ഇത് ശരിയാണോ? നിസ്കാരാനന്തരം ഇമാമ് ദുആ ചെയ്യുകയും മഅ്മൂമുകള്‍ ആമീന്‍ പറയുകയും ചെയ്യുന്ന ഇന്നത്തെ സമ്പ്രദായം നബി(സ്വ)യുടെ കാലത്തുണ്ടായിരുന്നില്ലെ? നിസ്കാരശേഷമുള്ള കൂട്ടപ്രാര്‍ഥനക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന വാദം ശരിയാണോ? ഈ പ്രശ്നത്തില്‍ വല്ല ആയത്തോ ഹദീസോ ഉണ്ടോ? ഇമാം പ്രാര്‍ഥിക്കുമ്പോള്‍ മഅ്മൂം ആമീന്‍ പറയുന്നത് ക്രിസ്ത്യന്‍ സ്വഭാവമാണെന്ന ചിലരുടെ വാദത്തെ സംബന്ധിച്ചെന്തു പറയുന്നു?
മഅ്മൂമുകള്‍ ആമീന്‍ പറയല്‍
ചോദ്യം: ഇമാമിന്റെ ദുആഇന് മഅ്മൂമുകള്‍ ആമീന്‍ പറയല്‍ സുന്നത്താണെന്ന് വല്ല ഫിഖ്ഹ് ഗ്രന്ഥങ്ങളിലുമുണ്ടോ? ഉത്തരം: ഫത്ഹുല്‍മുഈനിന്റെ രചയിതാവായ ബഹു. സൈനുദ്ദീനുല്‍ മഖ്ദൂം(റ) പറയുന്നു: “സലാം വീട്ടിയ ശേഷം ഇമാം ദുആ ചെയ്യുമ്പോള്‍ മഅ്മൂമുകള്‍ക്ക് ദുആക്ക് ആമീന്‍ പറയലാണോ സ്വന്തമായി വാരിദായ ദുആ ചെയ്യലാണോ ഏറ്റവും ഉത്തമമെന്ന് എന്റെ ഉസ്താദ് ബഹു. ഇബ്നുഹജര്‍(റ)നോട് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവര്‍ ഇങ്ങനെ മറുപടി പറഞ്ഞു.
തസ്ബീഹ് നിസ്കാരത്തില്‍ ജമാഅത്
ചോദ്യം: തസ്ബീഹ് നിസ്കാരം ജമാഅതായി നിസ്കരിക്കുന്നതിന്റെ നിയമമെന്ത്? അനുവദനീയമാണെങ്കില്‍ തന്നെ ഫാതിഹയും മറ്റും ഇമാമ് വഹിക്കുമോ? ഉത്തരം: തസ്ബീഹ് നിസ്കാരത്തിന് ജമാഅത് സുന്നത്തില്ല. ഫത്ഹുല്‍ മുഈന്‍ പറയുന്നത് കാണുക: “സുന്നത്ത് നിസ്കാരം രണ്ടിനമാണ്. ജമാഅത് സുന്നത്തുള്ളതും ഇല്ലാത്തതും. റവാതിബ്, വിത്റ്, ളുഹാ, തഹിയ്യത്, തസ്ബീഹ് തുടങ്ങിയവ ജമാഅത് സുന്നത്തില്ലാത്തവയില്‍ പെടും” (ഫത്ഹുല്‍ മുഈന്‍ പേജ് 102- 109). ഇതു സംബന്ധമായി ഇമാംകുര്‍ദി(റ)യോട് ചോദ്യം വന്നപ്പോള്‍ അവിടുന്ന് മറുപടി പറഞ്ഞതിപ്രകാരമാണ്. “തസ്ബീഹ് നിസ്കാരം ജമാഅത് സുന്നത്തുള്ളവയില്‍ പെട്ടതല്ല. ഇമാം [...]
ജുമുഅയും വിവാദങ്ങളും
ജുമുഅ യുടെ രാം ബാങ്കിനെ എതിർക്കുന്നവർ ലോക മുസ്ലിം ഐക്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ഉസ്മാൻ (റ) നടപ്പിൽ വരുത്തിയ ഈ ബാങ്ക് സ്വഹാബികളെല്ലാം അംഗീകരിക്കുകയും നാളിതുവരെ മുസ്ലിം ലോകം തുടർന്നുവരികയും ചെയ്തതാണ്. സാഇബുബ്നു യസീദ് (റ) പറയുന്നതായി ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു...
ഖുതുബയുടെ ഭാഷ
ജുമുഅഃ ഖുതുബ കേവലം ഒരു പ്രസംഗമാണെന്ന ധാരണയിൽ നിന്നാണ് ഖുതുബ പരിഭാഷാ വാദം ഉയർന്നു വന്നത്. ഇത് സംബന്ധിച്ചുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്താണെന്ന് നമുക്ക് പരിശോധിക്കാം...
തറാവീഹ്
നബി(സ്വ)തറാവീഹ് എത്ര റക്അതാണ് നിസ്കരിച്ചിരുന്നതെന്ന് സ്വഹാബിമാരുടെ പ്രവർത്തനത്തിൽ നിന്നു മനസ്സിലാക്കാം. അവർ ഇരുപത് നിസ്കരിച്ചതായി തെളി ഞ്ഞാൽ അതു തന്നെയാണ് തറാവീഹിന്റെ എണ്ണം...