ഖളാഉല്‍ ഹാജതിന്റെ നിസ്കാരം
ചോദ്യം: ഖുത്വുബിയ്യത്തിനോടനുബന്ധിച്ച് പന്ത്രണ്ട് റക്അത് നിസ്കരിക്കണമെന്നും ഓരോ റക്അതിലും ഫാതിഹക്ക് ശേഷം സൂറതുല്‍ ഇഖ്ലാസ്വ് ഓതണമെന്നും ഖുത്വുബിയ്യത്തിന്റെ രചയിതാവായ ബഹു. സ്വദഖതുല്ലാഹില്‍ ഖാഹിരി(റ) പറഞ്ഞിട്ടുണ്ടല്ലോ. ഈ നിസ്കാരം ഏതാണ്. ഇതിന് എന്താണ് നിയ്യത്ത് ചെയ്യേണ്ടത്. ഈ നിസ്കാരത്തിന് ഇസ്ലാമില്‍ വല്ല തെളിവുമുണ്ടോ? ഉത്തരം: ഈ നിസ്കാരം സ്വലാതുല്‍ ഹാജത് എന്ന പേരിലറിയപ്പെടുന്ന നിസ്കാരമാണ്. ഇത് പന്ത്രണ്ട് റക്അതാണെന്നും ഓരോ റക്അതിലും ഫാതിഹക്ക് ശേഷം സൂറതുല്‍ ഇഖ്ലാസ്വും ആയതുല്‍ കുര്‍സിയ്യും ഓതേണ്ടതാണെന്നും ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടുണ്ട് (ശറഹു ബാ [...]