Related Articles
-
FIQH
ജുമുഅയും വിവാദങ്ങളും
-
-
മരണപ്പെട്ടവർക്കു വി ഖുർആൻ പാരായണം ചെയ്യൽ ഏറെ പുണ്യകരവും പ്രതിഫലാർഹവുമാണ്. മുൻ കാലങ്ങളിൽ നിരാക്ഷേപം നടന്നുവന്നിരുന്ന ഇക്കാര്യം ഇന്ന് വിവാദമായിരിക്കുന്നു. മുസ്ലിം സമൂഹത്തെ എന്നും വിവാദങ്ങളിൽ തളച്ചിടുകയും സൃഷ്ടിപരമായ വളർച്ച തടയുകയും ചെയ്യുകയെന്ന ശത്രു തന്ത്രത്തിന്റെ ഉപകരണങ്ങ ളായി മാറിയ ബിദഈ പ്രസ്ഥാനക്കാർ എ ന്തെങ്കിലും തെളിവിന്റെ അടിസ്ഥാനത്തിലല്ല ഇത്തരം സൽക്കർമങ്ങളെ എതിർക്കുന്നത്?
ഉമ്മുസലമഃ (റ) യിൽ നിന്ന് നിവേദനം, അവർ പറയുന്നു. നബി (സ്വ) പറഞ്ഞു: “നിങ്ങൾ രോഗിയുടെയോ മയ്യിത്തിന്റെയോ അരികിൽ സന്നിഹിതരായാൽ ഖൈറായത് (ഗുണകരമായത്) ചൊല്ലുവിൻ” (മുസ്ലിം).
മയ്യിത്തിനു സമീപം നല്ലതു ചൊല്ലണമെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. നല്ലതിൽ ഒന്നാം സ്ഥാനം ഖുർആനിനാണെന്ന് എല്ലാവർക്കുമറിയാം. നബി (സ്വ) പ്രസ്താവിക്കുന്നു. “നിശ്ചയം ഏറ്റവും ഉത്തമമായ സംസാരം അല്ലാഹുവിന്റെ കിതാബാകുന്നു.” (മുസ്ലിം). നബി (സ്വ) യുടെ ഈ ഹദീസ് മാനിച്ചു പ്രാവർത്തികമാക്കാൻ സ്വഹാബത്ത് ശ്രമിച്ചിരുന്നു.
ശഅ്ബ് (റ) വിൽ നിന്ന് നിവേദനം. അവർ പറയുന്നു: “അൻസ്വാറുകളിൽ നിന്നു മരണ പ്പെട്ട വ്യക്തിയുടെ ഖബറിനു സമീപം ഖുർആൻ ഓതാൻ വി അവർ പോകാറാ യിരുന്നു (ശർഹുസ്സുദൂർ, പേ. 311), ഇബ്നുൽ ഖയ്യിം - കിതാബുൽ റൂഹ് -14).
ശഅ്ബ് (റ) വിൽ നിന്നുള്ള മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കാണാം: “അൻസ്വാറിൽ പ്പെട്ട സ്വഹാബിമാർ മയ്യിത്തിനു സമീപം സൂറത്തുൽ ബഖറ പാരായണം ചെയ്യാറുാ യിരുന്നു (മുസ്വന്നഫ് ഇബ്നു അബീശൈബഃ, 3/121).
ഇബ്നു ഉമർ (റ) വിൽ നിന്നു നിവേദനം, അദ്ദേഹം പറയുന്നു: “നിങ്ങളിൽ ഒരാൾ മരണപ്പെട്ടാൽ അവനെ നിങ്ങൾ വെച്ചു താമസിപ്പിക്കരുത്. ഖബറിലേക്ക് വേഗത്തിൽ കൊ പോവുക. അവന്റെ തലയുടെ ഭാഗത്തു നിന്ന് അൽബഖറയുടെ ആദ്യ ഭാഗവും കാലിന്റെ ഭാഗത്തു നിന്ന് അൽബഖറയുടെ അവസാന ഭാഗവും പാരായണം ചെയ്യുക എന്ന് നബി (സ്വ) പറയുന്നതായി ഞാൻ കേട്ടിട്ടു്” (ബൈഹഖി, ശുഅബുൽ ഈമാൻ, മിശ്കാത്, 149).
ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഢിതന്മാർ മരണപ്പെട്ടവർക്കു വേിയുള്ള ഖുർ ആൻ പാരായണം സുന്നത്താണെന്ന് പ്രസ്താവിച്ചിരിക്കുന്നു. ഏതാനും ഉദാഹരണ ങ്ങൾ കാണുക. 1. “സിയാറത്ത് ചെയ്യുന്നവൻ ഖുർആൻ ഓതുകയും പ്രാർഥിക്കുകയും വേണം. ഖിറാഅ ത്തിനു ശേഷമുള്ള പ്രാർഥനക്ക് ഉത്തരം ലഭിക്കാൻ കൂടുതൽ സാധ്യതയും” (തുഹ്ഫ: 3/202).
2. “ഖുർആൻ ഓതലും അതിനുശേഷം മരണപ്പെട്ടവർക്കു വേി പ്രാർഥിക്കലും സുന്ന താകുന്നു. ഇമാം ശാഫിഈ (റ) ഇത് വ്യക്തമാക്കിയിരിക്കുന്നു” (ശറഹുൽ മുഹദ്ദബ്, 5/311).
മരണപ്പെട്ടവർക്കു വേി ഖബറിനു സമീപം വെച്ചു ഖുർആൻ പാരായണം ചെയ്താൽ അതവർക്ക് ഉപകരിക്കുകയില്ലെന്ന് വാദിക്കുന്ന വിമർശകർ ശാഫിഈ (റ) യുടെ പ്രസ്താവന അതിനു തെളിവായി ഉദ്ധരിക്കാറു്. അതിപ്രകാരമാണ്. “ഇമാം ശാഫിഈ (റ) പറയുന്നു: 'നിശ്ചയം മരണപ്പെട്ടവരിലേക്ക് ഖുർആൻ പാരായണം പ്രതിഫലം ഹദ്യ ചെയ്താൽ എത്തുകയില്ല. കാരണം അത് അവരുടെ കർമമോ അവരുടെ സമ്പാദ്യമോ അല്ല” (ശാഫിഈ മദ്ഹബ് ഒരു സമഗ്രപഠനം) ശാഫിഈ ഇമാമിന്റെ ഒരു പ്രസ്താവന സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്യുകയാണിവിടെ. ഇമാമിന്റെ ഈ പ്രസ്താവന സംബന്ധിച്ച് ഇബ്നുഹജർ
(റ) പറയുന്നത് ശ്രദ്ധിക്കുക:
“ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിലേക്ക് ചേരുകയില്ലെന്ന് പറയുന്നത് മയ്യിത്തിന്റെ സന്നിധിയിൽ വെച്ച് ഓതുകയോ പാരായണത്തിന്റെ പ്രതിഫലം മരണപ്പെട്ട വർക്ക് ലഭിക്കണമെന്ന് കരുതുകയോ ചെയ്യാതിരിക്കുമ്പോഴാണ്” (തുഹ്ഫ: 7/74).
ശർവാനി എഴുതുന്നു: “ഈ അഭിപ്രായത്തെ മുഹമ്മദുർറംലി (റ) പ്രബലമാക്കിയിരിക്കുന്നു. അദ്ദേഹം ഇപ്രകാരം കൂടി പറയുന്നു: “പ്രതിഫലം മയ്യിത്തിന് ഹദ്യ ചെയ്യു ന്നുവെന്ന നിയ്യത്ത് മാത്രം മതിയാകുന്നതാണ്. ദുആ ആവശ്യമില്ല. ചുരുക്കത്തിൽ ഒരാൾ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മരണപ്പെട്ട വ്യക്തിക്ക് ലഭിക്കണമെന്ന് കരുതുകയോ ഖിറാഅത്തിന്റെ ഉടനെ അതിന്റെ പ്രതിഫലം മരണപ്പെട്ടവന് ലഭിക്കാൻ പ്രാർഥിക്കുകയോ അഥവാ (ഇത് രുമില്ലാതെ) ഖബറിനു സമീപം വെച്ച് പാരായണം ചെയ്യുകയോ ചെയ്താൽ ആ ഖിറാഅത്തിന് തുല്യമായ പ്രതിഫലം മരണപ്പെട്ടവർക്ക് ലഭിക്കുന്നതാണ്. ഓതിയ വ്യക്തിക്കും പ്രതിഫലം ലഭിക്കും” (ശർവാനി, 7/74).
ഇമാം നവവി (റ) പ്രസ്താവിക്കുന്നു: “സിയാറത്ത് ചെയ്യുന്നവൻ ഖുർആൻ ഓതുകയും ശേഷം ദുആ ചെയ്യുകയും വേണം” (മിൻഹാജ് 3/202, തുഹ്ഫ സഹിതം).
ശറഹു മുസ്ലിമിൽ ഖിറാഅത്തിന്റെ പ്രതിഫലം മയ്യിത്തിലേക്ക് ചേരുകയില്ലെന്ന് നവവി ഇമാം പറഞ്ഞതിന്റെ ഉദ്ദേശ്യം ഇപ്പോൾ വ്യക്തമായി. മയ്യിത്തിന്റെ സാന്നിധ്യത്തിലല്ലാ തെയോ നിയ്യത്തോ പ്രാർഥനയോ കൂടാതെയോ നിർവഹിക്കപ്പെടുന്ന ഖിറാഅത്തിനെ ക്കുറിച്ചാണ് ഈ പരാമർശം. മരണപ്പെട്ടവർക്കുവേിയുള്ള ഖുർആൻ പാരായണത്തെ സംബന്ധിച്ചു ശാഫിഈ ഇമാം തന്റെ ലോക പ്രസിദ്ധമായ അൽ ഉമ്മിൽ പറയുന്നു: “ഖ ബറിനു സമീപം ഖുർആൻ ഓതുന്നതും മയ്യിത്തിനുവേി പ്രാർഥിക്കുന്നതും ഞാൻ ഇഷ്ടപ്പെടുന്നു' (അൽ ഉമ്മ്, 1/322). അഹ്ലുസ്സുന്നയുടെ പണ്ഢിതന്മാർക്കു പുറമെ ബിദഈ പിതന്മാരും ഇത് അംഗീ കരിക്കുന്നു. ഇബ്നുതൈമിയ്യ യുടെ ഫതാവയിൽ ധാരാളം തെളിവുകൾ കാണാം.
Created at 2024-11-09 00:55:03