തയമ്മും ബാത്വിലാകുന്ന കാര്യങ്ങള്
            
            കുളിക്കു പകരം ചെയ്ത തയമ്മും കുളി നിര്ബന്ധമാക്കുന്ന ഏതു കാര്യങ്ങള് കൊണ്ടും, വുളുവിനു പകരം ചെയ്ത തയമ്മും വുളു മുറിയുന്ന ഏതുകാര്യം കൊണ്ടും ബാത്വിലാകും
തയമ്മുമിന്റെ സുന്നത്തുകള്
            
            ബിസ്മി ചൊല്ലുക, മുഖം തടവാന് മണ്ണെടുക്കുമ്പോള് തന്നെ മോതിരമഴിക്കുക, രണ്ടടിയിലും വിരലുകള് വിടര്ത്തിപ്പിടിക്കുക, മുഖത്തിന്റെ മേല്ഭാഗത്ത് തടവല് തുടങ്ങുക, കൈകളില് ആദ്യം വലത്തേതിനെ തടവുക, വിരലുകളുടെ അറ്റം കൊണ്ടാ രംഭിക്കുക, പൊടി ലഘൂകരിക്കുക, നിസ്കാരാവസാനം വരെ അവയവങ്ങളിലെ മണ്ണ് നീക്കാതിരിക്കുക തുടങ്ങിയവ തയമ്മുമിന്റെ സുന്നത്തുകളാണ്.
തയമ്മുമിന്റെ ശര്ത്വുകള്
            
            വുളുവും കുളിയും അസാധ്യമായവര്ക്കുള്ള താല്ക്കാലിക ശുദ്ധീകരണമാണ് തയമ്മും. താല്ക്കാലിക ശുദ്ധീകരണമാണെന്നതുകൊണ്ട് ഓരോ ഫര്ള് നിസ്ക്കാരത്തിനും (അടിസ്ഥാന ഫര്ളുകളായ അഞ്ചു സമയത്തെ നിസ്കാരങ്ങള്ക്കും നേര്ച്ച കൊണ്ട് നിര്ബന്ധമാകുന്നവക്കും) ഓരോ തയമ്മും അനിവാര്യമാണ്. എന്നാല് ഒരു തയമ്മും കൊണ്ടു തന്നെ സുന്നത്ത് നിസ്കാരവും മയ്യിത്ത് നിസ്കാരവും എത്രയുമാവാം.