മദീനയിലെ കിണറുകള്‍
നബി(സ്വ)ഉപയോഗിച്ചതും അവിടുന്ന് ബറകത് ചൊരിഞ്ഞതുമായ നിരവധി കിണറുകള്‍ മദീനയിലുണ്ട്. പൂര്‍വ്വകാല വിശ്വാസികള്‍, നബി(സ്വ) തുപ്പുകയും വുളൂഅ് ചെയ്യുകയും കുളിക്കുകയും ചെയ്ത ഇത്തരം കിണറുകള്‍ സംരക്ഷിക്കുകയും അതിലെ വെള്ളം ബറകതിനുവേണ്ടി പെരുമാറുകയും ചെയ്തിരുന്നു. ബിഅറുഹാഅ് എന്ന പ്രശസ്തമായ കിണര്‍ മദീനാപള്ളിയുടെ വികസനത്തോടെ അതിനകത്ത് മൂടപ്പെടുകയുണ്ടായി. ചരിത്രപ്രധാനമായ പല കിണറുകളും അടുത്ത കാലത്ത് മൂടപ്പെടുകയും സ്ഥാനം വിസ്മരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. (1) ബിഅ്റു അരീസ്: മസ്ജിദു ഖുബായുടെ നടുവിലുള്ള പടിഞ്ഞാറെ വാതില്‍ കടന്ന് പുറത്തേക്ക് ഏകദേശം അമ്പത് മീറ്റര്‍ അടുത്ത് സ്ഥിതി
മദീനയിലെ സന്ദര്‍ശന കേന്ദ്രങ്ങള്‍
മദീനാ മുനവ്വറയിലെ ഓരോ മണല്‍തരിയും ചരിത്രമുറങ്ങുന്ന മണ്ണാണ്. വ്യാപകാര്‍ഥത്തി ല്‍ മദീന മുഴുവന്‍ സന്ദര്‍ശന സ്ഥാനമാണ്. എന്തെങ്കിലും ഒരു ചരിത്രവുമായി ബന്ധപ്പെട്ടതാണ് ഓരോ ദിക്കുകളും. മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രമെന്ന നിലക്ക് സ്മാരകങ്ങളുടെയും ചരിത്രസ്ഥാനങ്ങളുടെയും കലവറയാണ് മദീനാ ശരീഫ്. മദീനായുടെ ഊടും വഴിയും ഇക്കാലത്ത് ചരിത്ര ഗവേഷകര്‍ വിശകലന വിഷയമാക്കിയിട്ടുണ്ട്. എന്നാല്‍ പൂര്‍വ്വകാല മുസ്ലിംകള്‍ കാണിച്ച ചരിത്രബോധം ഈയടുത്ത കാലത്ത് കാണിക്കാതെ പോയതിനാല്‍ മദീനയിലെ അത്യപൂര്‍വ്വമായ പല ചരിത്രസ്മാരകങ്ങളും അപ്രത്യക്ഷമാവുകയും നാമാവശേഷമാവുകയും ചെയ്തിരിക്കുന്നു. ഇടക്കാലത്ത് ഫഹദ് ഭരണകൂടം
തിരുസമക്ഷത്തിങ്കലേക്ക്
മദീനയിലെത്തിയാല്‍ ഏറെ താമസിയാതെ മസ്ജിദുന്നബവിയിലേക്ക് വരാം. വളരെ ഉല്‍കൃഷ്ടമായ ആഗ്രഹവും അഭിലാഷവും വെച്ച് പതിറ്റാണ്ടുകളായി താലോലിച്ച സ്വപ്നം ഇതാ പൂവണിയുകയാണ്. ഹബീബായ റസൂലുല്ലാഹി(സ്വ)യുടെ ആദരണീയ സമക്ഷത്തിങ്കല്‍ ചെന്ന് നേരിട്ടൊരു സലാം പറയാനുള്ള മുഹൂര്‍ത്തം സഫലമാവുകയാണ്. വലതുകാല്‍മുന്തിച്ച് സാധാരണ പള്ളികളില്‍ പ്രവേശിക്കും പ്രകാരം മസ്ജിദുന്നബവിയില്‍ കടന്നുചെല്ലുമ്പോള്‍ അഊദുബില്ലാഹില്‍ അദീം. വബിവജ്ഹിഹില്‍ കരീം…..എന്ന ദുആ (“ദിക്റു ദുആകള്‍”) ഉരുവിടുക.. ബാബു ജിബ്രീലിലൂടെ കടക്കുന്നത് സുന്നത്താണ്. പള്ളിയിലേക്ക് കയറിയ ഉടനെ വിശുദ്ധ റൌളയിലേക്ക് പോയി മിമ്പറിനരികില്‍ വെച്ച് രണ്ട് റക്അത് തഹിയ്യത്ത്