ഉറപ്പിക്കുന്നതു രുപേരുമെങ്കിൽ രാൾക്കും ഒരാളെങ്കിൽ അയാൾക്കും സ്വാതന്ത്ര്യം നഷ്ടപ്പെടും. ര ലൊരാൾ സദസ്സുവിട്ടാൽ രുപേർക്കും സ്വാതന്ത്ര്യം നഷ്ടപ്പെടും. അതോടെ കച്ചവടം ഉറയ്ക്കുകയും ചെയ്യും.
എന്നാൽ ഇരുവരും നാളുകളോളം സദസ്സിൽ തന്നെ നിൽക്കുകയോ ഒന്നിച്ചുതന്നെ നടക്കുകയോ ചെയ്താൽ ഈ സ്വാതന്ത്ര്യം നിലനിൽക്കുന്നതാണ്. ഏതുനിമിഷത്തിലും
അവരിലോരോരുത്തർക്കും കാൻസൽ ചെയ്യാനുള്ള അവകാശം നിലനിൽക്കും. അവരുടെ വേർപ്പാട് എപ്പോഴാണു സംഭവിക്കുന്നത്. അപ്പോൾ മാത്രമാണു കച്ചവടമുറയ്ക്കുക (തുഹ്ഫ: 4/333-339).
എന്നാൽ ഇരുവരും സയാമീസ് ഇരട്ടകളാണെങ്കിലോ? അവർ സദാ ഒന്നിച്ചായതുകൊ് മരണം വരെ സദസ്സുപിരിയില്ല. അങ്ങനെ കച്ചവടം ഉറയ്ക്കുകയുമില്ല. അപ്പോൾ പിന്നെ അവർ ര പേരുമോ രിലൊരാളോ വാചാ കച്ചവടം ഉറപ്പിക്കുക മാത്രമാണു രക്ഷാമാർഗം. ഇക്കാര്യം മുനി 2162 ൽ രേഖപ്പെടുത്തിയിട്ടു്.
Created at 2024-11-05 09:30:20