അല്ലാഹുവിലുള്ള വിശ്വാസം
വിശ്വാസം ശരിയാവുന്നതിന്, വിശ്വസിക്കപ്പെടുന്നതിനെ മനസ്സിലാക്കണം. സ്രഷടാവായ അല്ലാഹു സർവ്വ സൃഷ്ടി കളെയും അന്യാശ്രയം ഇല്ലാതെ, അവനിൽ നിക്ഷിപ്ത്മായ വിശേഷണങ്ങളാൽ മാത്രം പടച്ച് നിയന്ത്രിക്കുന്നവനാണ്.
സ്വൂഫി തത്വങ്ങള്‍
സുപ്രധാനവും മൌലികവുമായ രണ്ടടിത്തറകളിലാണ് സ്വൂഫി തത്വങ്ങള്‍ നിലകൊളളുന്നത്. ആത്മസമരം (മുജാഹദഃ), അല്ലാഹുവിനോടുളള പരമമായ പ്രേമം (മുഹബ്ബത്ത്) എന്നിവയാണവ. ഹൃദയശുദ്ധി കൈവരിക്കുന്നതിലൂടെ മനുഷ്യന്‍ നന്നായി തീരും. അത് നേടിയെടുക്കാന്‍ നടത്തുന്ന ത്യാഗവും സമരവുമാണ് മുജാഹദഃ. അതുപദേശിക്കുന്നവരാണ് ഗുരുക്കന്മാര്‍. വലിയ്യുകള്‍, സാഹിദുകള്‍, സ്വൂഫികള്‍, ശൈഖുമാര്‍ എന്നീ അപരനാമത്തിലറിയപ്പെടുന്നവര്‍ ആത്മീയാചാര്യന്മാരായ ഗുരുക്കളിലൂടെ തിരുനബി (സ്വ) യുടെ അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയാണ് ആത്മശുദ്ധിയുടെ വഴി.
നിലനില്‍ക്കാന്‍ അര്‍ഹതയുള്ള മതം
ലോകത്ത് പല മതങ്ങളുണ്ടെങ്കിലും അന്ത്യനാള്‍ വരെ നിലനില്‍ക്കാന്‍ അര്‍ഹതയുള്ളമതം ഇസ്ലാം മാത്രമാണ്. ഇസ്ലാമിന്റെ പ്രവാചകന്‍ ഖാത്തിമുന്നബിയ്യീന്‍ ആയത് കൊണ്ടാണത്. അതായതു പിന്നീടൊരു നബി ആവശ്യമില്ലാത്ത നബി എന്നര്‍ഥം. ഇതര മതങ്ങള്‍ ഇതില്‍ നിന്നു വ്യത്യസ്തമാണ്. അന്ത്യനാള്‍വരെ നിലനില്‍ക്കാന്‍ അവയ്ക്കു അര്‍ഹതയില്ല. അക്കാരണത്താല്‍ അതിന്റെ പ്രവാചകന്മാര്‍ ആരും അന്ത്യപ്രവാചകനായതുമില്ല.