ബഹുജനനം

മറ്റുജീവികളെ അപേക്ഷിച്ച്, ഒരു പ്രസവത്തിൽ ഒന്നിലധികം ശിശുക്കൾ ജനിക്കുന്നത്, മനുഷ്യരിൽ അപൂർവ്വമാണ്. (മെഡിക്കൽ എൻസൈക്ലോപീഡിയ. പേ. 412) സാധാരണയായി, ഒരു സ്ത്രീ ഒരു സമയത്ത് ഒരു കുഞ്ഞിനുമാത്രമേ ജന്മം നൽകാറുള്ളൂവെങ്കിലും ചിലപ്പോൾ ഒന്നിലധികം ശിശുക്കളെ ഒരേസമയത്തു പ്രസവിക്കാറു്. ഇതിനാണ് ബഹുജനനം എന്നുപറയുന്നത്. ബഹുജനനത്തിൽ സാധാരണ രുജനനങ്ങളാണ് നടക്കുക. ഇപ്രകാരം ഒരുമിച്ചു ജനിക്കുന്ന കുട്ടികളാണ് ഇരട്ടകൾ. എന്നാൽ ചിലപ്പോൾ ഈ സംഖ്യ മൂന്നോ നാലോ അഞ്ചോ അതിൽ കൂടുതലോ ആകാം (NCERT ജീവശാസ്ത്രം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. ഭാഗം 2, വാ. 2. പേ. 143).

രാ മൂന്നോ കുഞ്ഞുങ്ങൾ മതിയെന്നാഗ്രഹിക്കുന്ന ദമ്പതികളെ പ്രകൃതി ചിലപ്പോൾ പരിഹസിക്കാറു്. ഒറ്റപ്രസവത്തിൽ 10 കുഞ്ഞുങ്ങളുായതായി ബ്രസീൽ (1946), സ്പെയിൻ (1924), ചൈന (1936) എന്നിവിടങ്ങളിൽ നിന്നു റിപ്പോർട്ടുചെയ്യപ്പെട്ടിട്ടു്. 9 കുഞ്ഞുങ്ങളുായ നിരവധി പ്രസവങ്ങൾ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിൽ റിക്കാർഡ് ചെയ്തിട്ടു്. (പാരമ്പര്യവും ക്ലോണിങും പേ. 37). ഒരു മാതാവിന് ഒരു സമയത്തു പതിനൊന്നു കുഞ്ഞുങ്ങൾ വരെ ഒരുമിച്ചു പിറന്നതായി അറിവു് (NCERT ജീവശാസ്ത്രം. ഭാഗം 2. വാ. 2. പേ. 143).

ഈ കുട്ടികളൊന്നും ആറു ദിവസത്തിലധികം ജീവിച്ചിട്ടില്ല. ഒരു പ്രസവത്തിൽ ആറു കുഞ്ഞുങ്ങളുായതിൽ ആറും ജീവിച്ചതാണ് ഇക്കാര്യത്തിലുള്ള റെക്കോഡ്. 1947 ൽ ശ്രീലങ്കയിലാണിത് (പാരമ്പര്യവും ക്ലോണിങും. പേ. 38). “അഞ്ചിൽ കൂടുതൽ കുട്ടികളുള്ള പ്രസവത്തിലെ കുട്ടികൾ ജീവിച്ചിരിപ്പുള്ളതായി അറിയില്ല' എന്ന വിശ്വ വിജ്ഞാനകോശത്തിന്റെ പ്രസ്താവന (വാള്യം 2, പേ 345) അറിവില്ലായ്മ തന്നെയാണ്. ഏത് 80 ജനനങ്ങളിൽ ഒന്ന് എന്ന തോതിൽ ഇരട്ട ജനനങ്ങൾ മനുഷ്യരിൽ ഊാകുന്നു. ചില കുടുംബങ്ങളിൽ ഇരട്ടപ്രസവം പാരമ്പര്യമായി കാണാറു്. ഇതിന്റെ കാരണം വ്യക്തമായി തിരിച്ചറിഞ്ഞിട്ടില്ല (മെഡിക്കൽ എൻസൈക്ലോപീഡിയ. പേ. 412). നാലു കുഞ്ഞുങ്ങളുാവുക അത്ര അപൂർവ്വമല്ല. ടെസ്റ്റ്ബ് ശിശുക്കളിലും 1985 ൽ നാലുപേർ ഒന്നിച്ചു ജനിച്ചതായി റിക്കാർഡ് (പാരമ്പര്യവും ക്ലോണിങും. പേ. 38). തൃശൂർ മൂർക്കനാട് സെന്റ് ആന്റണീസ് സ്കൂളിലെ വിദ്യാർഥികളായ, ഒറ്റപ്രസവത്തിലെ നാൽവർ സംഘം -വിവേക്, വൈശാഖ്, ശാലുമോൾ, വിശാൽ ഒരുമിച്ച് 2002 ഏപ്രിൽ മാസത്തിൽ എസ്. എസ്.എൽ.സി പരീക്ഷയെഴുതുകയായി. വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും മക്കളില്ലാതിരുന്ന ശിവനും ലതികയും നിരവധി ചികിത്സകൾക്കു ശേഷം ആറാം വർഷം കാത്തിരുന്നു കിട്ടിയതാണ് നാലുപേരെയും. 1987 ലാണ് ഇവരുടെ ജനനം (മാതൃഭൂമി ദിനപത്രം 2002 ഏപ്രിൽ 2).

Created at 2025-01-20 08:37:29

Add Comment *

Related Articles