Related Articles
-
MADHAB
തഖ്ലീദ്
-
MADHAB
അവർ പറയാതിരുന്നാൽ
-
നബി (സ്വ) യുടെ പത്തു ലക്ഷത്തിൽ പരം വരുന്ന ഹദീസുകളിൽ മുഖ്യഭാഗവും ഈ മുജ്തഹിദിനു മനഃപാഠമായിരിക്കണം. ഹദീസിന്റെ ലഫ്ളുകൾ മാത്രം പോര, നിവേദക പരമ്പരയിലുള്ള ഓരോ വ്യക്തിയുടെയും പേര്, തറവാട്, വയസ്, മരണ സമയം (യോഗ്യാ യോഗ്യതകൾ സംബന്ധിച്ച) ഗുണങ്ങൾ, ഹദീസ് സ്വീകരിക്കാൻ അവർ കൈകൊ നിബന്ധനകൾ, അവരുടെ അവലംബ രേഖ, ഹദീസുകൾ സ്വീകരിച്ച രീതി, നിവേദക പരമ്പര ഇനം തിരിക്കൽ, റിപ്പോർട്ടർമാരുടെ വാക്കുകൾ തുടങ്ങി എല്ലാ കാര്യങ്ങളും. ഖുർആനിലും സുന്നത്തിലുമുള്ള സാങ്കേതിക പ്രയോഗങ്ങളെ കുറിച്ച് തികഞ്ഞ പാണ്ഢിത്യം. കൽപന, നിരോധനം, വ്യാപ കാർഥമുള്ളത്. ഹസ്വാർഥമുള്ളത്, ഖണ്ഢിതമല്ലാത്തവിധം വ്യക്തമായത്. വ്യക്തമായ അർഥത്തി നെതിരിൽ വ്യാഖ്യാനിക്കപ്പെട്ടത്. എതിരായി വ്യാഖ്യാനിക്കാൻ പറ്റാത്ത വിധം വ്യക്തമായത്. മൊഴിയുടെ ബാഹ്യാർഥം, ആന്തരാർഥം, ഉദ്ദേശാർഥം അവ്യക്തമായത്. ഉദ്ദേശാർഥം വ്യക്ത മായത്. വിധി ദുർബലമാക്കുന്നത്. ദുർബലമായത്, നിവേദനപരമ്പര അനിഷേധ്യമാം വിധം ബലവത്തായത്. നിവേദക പരമ്പരയിൽ നിന്നും റിപ്പോർട്ടർ ഒഴിഞ്ഞുപോയത് എന്നിവക്ക് പുറമെ നിവേദക പരമ്പരയുടെ ബലാബലം, അറബി ഭാഷ (വ്യാകരണ സാഹിത്യ നിയമങ്ങളടക്കം സ്വഹാബികളും അല്ലാത്തവരുമായ പണ്ഢിതരുടെ അഭിപ്രായങ്ങൾ (ഭിന്നിപ്പും ഏകോപനവും) വ്യക്തവും അവ്യക്തവുമായ ഖിയാസ് (മറ്റൊന്നിനോട് തുലനം ചെയ്ത് വിധി കത്തുക) തുടങ്ങിയ ധാരാളം വിഷയങ്ങളിൽ സമഗ്ര പാണ്ഡിത്യം ഉായിരിക്കണം. ഇവക്കെല്ലാം പുറമെ ഖുർആൻ, സുന്നത്ത്, അറബി വ്യാകരണ നിയമങ്ങൾ എന്നിവ സസൂക്ഷമം പരിശോധിച്ച ശേഷം അടിസ്ഥാന നിയമങ്ങൾ (ഉസ്വൂൽ) സ്വന്തമായി ക്രോഡീകരിക്കുകയും വേണം.
Created at 2024-11-30 08:24:52