
Related Articles
-
LEGHANANGAL
ക്ലോണിങ് മനുഷ്യനിന്ദനം
-
LEGHANANGAL
ക്ലോണിങ് പ്രകൃതി വിരുദ്ധം
-
LEGHANANGAL
തീവ്രവാദം പരിഹാരമല്ല
ഭ്രൂണം വളരുന്ന ആദ്യഘട്ടത്തിൽ ഏതു കോശത്തിനും പൂർണ്ണവളർച്ചയെത്തിയ ജീവിയായിത്തീരാനുള്ള കഴിവു്. വളർച്ച പുരോഗമിക്കുമ്പോൾ ഈ കോശങ്ങൾ പ്രത്യേക ധർമ്മം മാത്രം നിർവ്വഹിക്കാൻ പറ്റിയ വിധത്തിൽ രാസപരമായും രൂപപരമായും മാറിത്തീരുന്നു. ഇതിനു വിഭേദനം എന്നാണു പറയുക. നാഡീ കോശങ്ങൾ, പേശീകോശങ്ങൾ എന്നിവ പ്രത്യേക ധർമം നിർവ്വഹിക്കാൻ വി രൂപാന്തരം വന്നവയാണല്ലോ. രൂപാന്തരം വന്ന കോശങ്ങൾക്കു പഴയ അവസ്ഥയിലേക്കു തിരിച്ചു മാറാൻ പറ്റില്ല എന്നായിരുന്നു പൊതു വിശ്വാസം. ഭ്രൂണകോശങ്ങളിൽ നിന്നു ന്യൂക്ലിയസ് എടുത്തു പുതിയ ഭ്രൂണങ്ങളായി ക്ലോൺ ചെയ്യുന്നതിൽ, ഡോളിക്കു ജന്മം നൽകുന്നതിന് ഒരു വർഷം മുമ്പുതന്നെ വിൽമുട്ട് വിജയിച്ചിരുന്നു. ഈ രീതിയിലാണ് അമേരിക്കൻ ശാസ്ത്രജ്ഞനായ ഡോ. ഡോൺ വിൽഫ് ആദ്യത്തെ ക്ലോൺ കുരങ്ങുകളായ നേറ്റി (ചല), ഡിറ്റോ (ഉ) എന്നിവയ്ക്ക് ജന്മം നൽകിയത്. (1)
എന്നാൽ പ്രായപൂർത്തിയായ ഒരു ജന്തുവിന്റെ ശരീരകോശത്തിൽ നിന്നു ക്ലോണിങ് നടത്താമോ? ഇതായിരുന്നു ശാസ്ത്ര ലോകത്തിന്റെ സംശയം. തുടർന്നു നടന്ന ഗവേഷണങ്ങൾ ഈ സംശയത്തിനു തിരശ്ശീലയിട്ടു. ജന്തുവർഗ്ഗത്തിൽ തവളകളിലാണ് ആദ്യമായി ക്ലോണിങ് നടന്നത്. 1962 ൽ ഓക്സ്ഫോർഡിലെ ഡോ. ജോൺഗർഡൻ എന്ന ശാസ്ത്രജ്ഞനാണ് അതു സാധിച്ചത്. അദ്ദേഹം സീനോപ്പസ് (തചഛജഡം) എന്ന തവളയുടെ അണ്ഡത്തിലെ ന്യൂക്ലിയസ്, അൾട്രാവയലറ്റ് രശ്മികളുപയോഗിച്ചു നശിപ്പിച്ചു; പകരം മറ്റൊരു തവളയുടെ കുടലിലെ കോ ശത്തിൽ നിന്നെടുത്ത ന്യൂക്ലിയസ് കടത്തിവിട്ടു. അതായത് അണ്ഡത്തിലെ ഒരു സെറ്റു ക്രോമസോമിനു പകരം രു സെറ്റു ക്രോമസോമുള്ള കുടൽ കോശത്തിലെ ന്യൂക്ലിയസ് സ്ഥാപിച്ചു. രൂപാന്തരത്തിന്റെ വിവിധ ഘട്ടങ്ങൾ പിന്നിട്ട് അവസാനം രാം തവളയുടെ തനിപ്പകർപ്പായ മറ്റൊരു തവളയായി. ന്യൂക്ലിയസ് മാറ്റിവെക്കപ്പെട്ട അണ്ഡങ്ങളിൽ ഒരു ശതമാനം മാത്രമേ ഇവ്വിധം പൂർണ്ണവളർച്ചയെത്തിയ തവളകളായിത്തീർന്നുള്ളൂ.(1)
പക്ഷേ, തവളകളിൽ വിജയിച്ച ക്ലോണിങ് സസ്തനികളിൽ വിജയിക്കുമോ എന്നു ശാസ്ത്രജ്ഞർ സംശയിച്ചു. കാരണം, ബീജസംയോഗവും ഭ്രൂണ വളർച്ചയും ശരീരത്തിനു പുറത്തുനടക്കുന്ന ഒരു ജീവിയാണു തവള. സസ്തനികളുടെ ഭ്രൂണം ഗർഭപാത്രത്തിലാണു വളരുന്നത്. ചൂടുള്ള രക്തം, നട്ടെല്ല്, ചർമ്മം, രോമം, സ്വേദ ഗ്രന്ഥികൾ, സ്ത്രീ സ്തനങ്ങൾ, ശിശുക്കൾ ജീവനോടെ ജനിച്ചു മുല കുടിച്ചു വളരുക തുടങ്ങിയ കാര്യങ്ങളാണു സസ്തനികളുടെ സവിശേഷതകൾ. മനുഷ്യൻ, നരി, പുലി, പൂച്ച, നായ, കന്നുകാലികൾ, ചൂലി, തിമിംഗലം, വവ്വാൽ എന്നിവയെല്ലാം സസ്തനികളാണ്. സസ്തനികളിൽ ക്ലോണിങ് വിജയിക്കുകയില്ലെന്നായിരുന്നു പല ശാസ്ത്രജ്ഞന്മാരുടെയും അഭിപ്രായം. ഡോളിയുടെ ജനനം ഈ അഭിപ്രായം തിരുത്തി.
പാരമ്പര്യവും ക്ലോണിംഗും എന്ന ശീർഷകം കാണുക
Created at 2025-01-20 08:43:26