
Related Articles
-
LEGHANANGAL
ക്ലോണിങ് പ്രകൃതി വിരുദ്ധം
-
LEGHANANGAL
ക്ലോണിങ് മനുഷ്യരിൽ
-
LEGHANANGAL
എന്താണു ക്ലോണിങ്?
ലോകത്തിന് അനുഗ്രഹമായി ജനിച്ച മഹാ വ്യക്തിത്വം മുഹമ്മദ് നബി (സ്വ) യുടെ പിറന്നാളിലുള്ള സന്തോഷ പ്രകടനമാണ് മൗലിദാഘോഷം. നിറഞ്ഞ മനസ്സോടെയാണ് ഓരോ നബിദിനത്തേയും മുസ്ലിം ലോകം വരവേൽക്കുന്നത്. ആളിക്കത്തുന്ന നരകാഗ്നിയിൽ നിന്ന് മനുഷ്യകുലത്തെ രക്ഷിച്ചത് ഈ മഹാനുഭാവനായിരുന്നു. പ്രവാചകന്മാരുടെ ജന്മവും ജീവിതവുമെല്ലാം ഒരു തരം അലർജിയോടെ കാണുന്നവരുാകാം. മക്കയിലെ അബൂജഹ്ൽ ഈ കൂട്ടത്തിലായിരുന്നു.
നബിദിനാഘോഷത്തിന് ലോക മുസ്ലിംകളുടെ അംഗീകാരമു്. മുസ്ലിം ലോകത്തിന്റെ "ഇജ്മാഅ്' തള്ളിപ്പറയുന്നവർ മാപ്പർഹിക്കുന്നില്ല. മൗലിദിൽ നടക്കുന്നത് മദ്ഹ് കീർത്തനവും അന്നദാനവും മറ്റ് സൽക്കർമങ്ങളുമാണ്. ഇതെല്ലാം ശിർക്കാരോപിച്ച് തള്ളിക്കളയാൻ പരലോകത്തിൽ വിശ്വാസമില്ലാത്തവർക്കേ കഴിയൂ.
പ്രവാചകൻ തന്റെ ജന്മദിനം ആഘോഷിച്ചിരുന്നോ? നവീന വാദികൾ ഇങ്ങനെ ചോദിക്കാറു്. നമുക്ക് തിരിച്ച് ചോദിക്കാം. നബി (സ്വ) ആഘോഷിക്കാത്തതിനാൽ അത് അനാചാരമാണെന്ന് തെളിയുമോ? പ്രവാചകൻ (സ്വ) ചെയ്യാത്തതല്ലാം അനാചാരമായി ഗണിക്കുന്നത് ഭീമാബദ്ധമായിരിക്കും. നമ്മുടെ മദ്റസകളും കോളജുകളും ഹോസ്പിറ്റലുകളുമെല്ലാം അടച്ചു പൂട്ടുന്നതിലാണ് ഇത് കലാശിക്കുക. വിജ്ഞാനം നിർബന്ധമായും അഭ്യസിക്കണമെന്ന് ഇസ്ലാം പറയുന്നെങ്കിൽ അത് മതവിരുദ്ധമാകാത്ത ഏത് രൂപത്തിലുമാകാം. ക്ലാസുകൾ ദിനേനെയോ പ്രത്യേക ദിവസങ്ങളിലോ ആഴ്ചയിലോ ആകാം. ഏതെങ്കിലും പ്രത്യേക ദിവസങ്ങളിലോ സമയങ്ങളിലോ ആകാം. അതിലൂടെ പുതിയ ആചാരങ്ങളുടെ സൃഷ്ടി കർമമല്ല നടക്കുന്നത്. പഴയതിന്റെ വികാസമാണ്. അടിസ്ഥാന തെളിവുകളോട് നിരക്കുന്നതാകുമ്പോൾ ഈ വികാസം ആക്ഷേപാർഹമല്ല. നബി (സ്വ) യുടെ കാലത്തിനു ശേഷം ലോകത്ത് സംഭവിച്ച പല മാറ്റങ്ങളും ഈ ഗണത്തിൽ പെടുന്നു.
നബി (സ്വ) ജന്മദിനം ആഘോഷിച്ചതിന് തെളിവുകളു്. തെളിവില്ലെങ്കിലും ആഘോഷം ബിദ്അത്താക്കാൻ കഴിയില്ലെന്നാണ് മുകളിൽ പറഞ്ഞത്. ഇമാം സുയൂത്വി (റ) യുടെ ഫത്വ ശ്രദ്ധിക്കുക: സുയൂത്വിയോട് ഒരു ചോദ്യം: മൗലീദാഘോഷത്തിന് തെളിവുണ്ടോ? മറുപടി വ്യക്തമായിരുന്നു: ഇമാം ബൈഹഖി (റ) ഉദ്ധരിച്ച ഹദീസ് നബിദിനാഘോഷത്തിന് തെളിവാണ്. അനസ് (റ) പറഞ്ഞു : പ്രവാചകത്വ ലബ്ധിക്കു ശേഷം സ്വന്തം ശരീരത്തിനു വേി നബി (സ്വ) അഖീഖ അറുത്തു കൊടുത്തു. നബി(സ്വ)യുടെ ജനനത്തിന്റെ ഏഴാം ദിവസം അബ്ദുൽ മുത്ത്വലിബ് നബി (സ്വ) ക്കു വേി അറുത്തതായി ഹദീസിൽ സ്ഥിരപ്പെട്ടതാണ്. അഖീഖ ആവർത്തിച്ചു ചെയ്യപ്പെടുന്ന കാര്യമല്ല. അപ്പോൾ പിന്നെ ലോകാനുഗ്രഹിയായ നബി (സ്വ) ജനിച്ചതിന് നന്ദി സൂചകമായാണ് നബി (സ്വ) അങ്ങനെ ചെയ്തത്. മുസ്ലിം സമുദായത്തിന് മൗലീദാഘോഷം നിയമമാക്കുക കൂടിയായിരുന്നു പ്രവാചകൻ (സ്വ). തിരുമേനി അറുത്തു കൊടുത്തതിൽ നിന്ന് ഇതാണ് വ്യക്തമാകുന്നത് (ഫതാവാ സുയൂഥി 1/196).
എന്റെ ജന്മ ദിനത്തിൽ സന്തോഷിക്കുകയും അത് പ്രകടിപ്പിക്കുകയും വേണമെന്ന് പ്രവർ ത്തനത്തിലൂടെ കാണിച്ചു കൊടുക്കുകയാണ് നബി (സ്വ) ചെയ്തത്. അനിഷേധ്യമായ രേഖയാണിത്.
ഈ തെളിവ് തകർക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളിൽ ഒന്ന് ഇപ്രകാരമാണ് “വളരെയധികം ദുർബലമായൊരു തെളിവാണ് ഇവിടെ സുയൂത്വി ഉദ്ധരിക്കുന്നത്.
ഇമാം ഇബ്നു ഹജർ (റ) ഈ ആരോപണത്തിന് മറുപടി നൽകുന്നത് കാണുക: “ഈ ഹദീസിന്റെ സനദുകളിൽ ഒന്നിന്റെ കാര്യത്തിൽ ഹാഫിള് ഹൈസമി (റ) പറയുന്നു: ഈ ഹദീസിന്റെ പരമ്പരയിലെ ആളുകൾ സ്വഹീഹായ ഹദീസുകൾ റിപ്പോർട്ട് ചെയ്യുന്നവരാണ് ഒരാൾ ഒഴികെ. അയാൾ സ്വീകാര്യനാണ്.” (തുഹ്ഫ 9/371)
ഹാഫിള് ഇബ്നു ഹജർ (റ) എഴുതുന്നു: “ഈ ഹദീസിന്റെ പരമ്പര
പ്രബലമാണ്.”(ഫത്ഹുൽ ബാരി 12/386) ഈ ഹദീസിന്റെ പരമ്പരയിലുള്ള ഹൈസം (റ) സ്വീകാര്യനാണ്. പരമ്പരയിൽ പെട്ട അബ്ദുല്ല (റ) ഇമാം ബുഖാരിയുടെ റിപ്പോർട്ടർമാരിൽ പെട്ടവരുമാണ് (ഫത്ഹുൽ ബാരി 9/371).
വ്യത്യസ്ത സനദുകളിൽ ഈ ഹദീസ് നിവേദനം ചെയ്തിട്ടു്. ഏതെങ്കിലും പരമ്പരയിലെ ഒന്നോ രാ, വ്യക്തികൾ ദുർബലരാണെന്ന് വരുത്തിയത് കൊായില്ല. ഹദീസിന്റെ പരമ്പരയിലുള്ള ഹൈസം (റ) സ്വീകാര്യനും അബ്ദുല്ല (റ) ഇമാം ബുഖാരി (റ) യുടെ റിപ്പോർട്ടർമാരിൽ പെട്ടവരുമാണ്. അപ്പോൾ പ്രബലമാണ് ഈ ഹദീസ് (തുഹ്ഫതുൽ അഹ്വദി 5/117).
ഹദീസ് സ്വഹീഹാണെന്ന് സ്ഥിരപ്പെടുന്നതോടെ പ്രവാചക വിരുദ്ധർ ഒരിക്കൽ കൂടി തകരുന്നു. നബി (സ്വ) അഖീഖ അറവു നടത്തി സ്വന്തം ജന്മ ദിനത്തിൽ സന്തോഷം പ്രകടിപ്പിച്ചതായി സ്ഥിരപ്പെടുന്നു. നബിദിനത്തിൽ സൽകർമങ്ങൾ ചെയ്തു സന്തോഷ പ്രകടനമാകാമെന്ന് ഈ ഹദീസ് വ്യക്തമാകുന്നു.
നബി (സ്വ) യുടെ ജന്മദിനത്തിൽ സ്വഹാബത് സന്തോഷം പ്രകടിപ്പിക്കുകയോ പ്രത്യേക കർമങ്ങൾ അനുഷ്ഠിക്കുകയോ ചെയ്തിട്ടുണ്ടോ? നബിദിനത്തോട് വിയോജിക്കുന്നവർ ഉന്നയിക്കാറുള്ള ചോദ്യമാണിത്.
ഇമാം ഖസ്ത്വല്ലാനി (റ) ഈ ചോദ്യത്തിന് മറുപടി നൽകുന്നു. നബി (സ്വ) യുടെ ജനനം റബീഉൽ അവ്വൽ പന്തിനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതനുസരിച്ചാണ് മക്കയിലെ മുസ്ലിംകൾ മുൻകാലത്തും ഇക്കാലത്തും പ്രവർത്തിച്ചിരുന്നത്. നബി (സ്വ) ജനിച്ച സ്ഥലം ഈ സന്ദർഭത്തിൽ (റബീഉൽ അവ്വൽ പന്തിന്) അവർ സന്ദർശിക്കാറു് (അൽമവാഹിബുല്ലദുന്നിയ്യ 1/132).
നബി (സ്വ) ജനിച്ച ദിവസത്തിന് സ്വഹാബത് മുതൽ പിൽക്കാല മുസ്ലിംകൾ വരെ പ്രത്യേകത കൽപിച്ചിരുന്നുവെന്നും അന്നവർ നബി (സ്വ) ജനിച്ച സ്ഥലം സന്തോഷപൂർവ്വം സന്ദർശിക്കാറു ായിരുന്നുവെന്നും ഇതിലൂടെ വ്യക്തമായി.
തെളിവിന്റെ ഏത് മാനദണ്ഡത്തിലായിരിക്കും സ്വഹാബത് നബിദിനത്തിന്റെ പ്രത്യേകത മനസ്സിലാക്കിയിരിക്കുക? ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും തെളിവുകൾ ലഭിക്കാതെ സ്വഹാബതോ മുൻഗാമികളോ ഇപ്രകാരം ചെയ്യാനിടയില്ല. നിഷ്പക്ഷമായി ആ ലോചിക്കുമ്പോൾ ഖുർആനും സുന്നത്തും നബിദിനാഘോഷത്തിന് പ്രോത്സാഹനം നൽകിയതായി കാണാം. 1. അല്ലാഹു പറയുന്നു : “ജനങ്ങളെ നിങ്ങൾക്ക് നാഥനിൽ നിന്ന് നിശ്ചയം സദുപദേശവും ഹൃദയങ്ങളിലുള്ളവയുടെ ചികിത്സയും വന്നിരിക്കുന്നു. (ദുർമാർഗത്തിൽ നിന്നുള്ള നേർവഴിയും. സത്യ വിശ്വാസികൾക്ക് (അത്) അനുഗ്രഹമത്രെ. പറയുക അല്ലാഹുവിന്റെ ഔദാര്യവും (ഫള്ല്) അവന്റെ കാരുണ്യവും (റഹ്മത്) കെട്ട് അവർ സന്തോഷിക്കട്ടെ” (സൂറ : Yoonus 57,58).
അല്ലാഹു നൽകുന്ന അനുഗ്രഹത്തിൽ സന്തോഷിക്കാനുളള വ്യക്തമായ കൽപന ഈ സൂ കത്തിലു്. വ്യാഖ്യാതാക്കളുടെ വിശദീകരണം ശ്രദ്ധിക്കുക:
അല്ലാമാ ആലൂസി എഴുതുന്നു: “അതു കെട്ട് അവർ സന്തോഷിക്കട്ടെയെന്നത് അല്ലാഹുവിന്റെ റത് എടുത്ത് പറയണമെന്ന ആശയത്തെ ശക്തിപ്പെടുത്താനും ഉറപ്പിക്കാനും വേിയുള്ളതാണ്. വല്ലതുകൊും അവർ സന്തോഷിക്കുകയാണെങ്കിൽ ഇത് കൊ് അവർ സന്തോഷിച്ചു കൊള്ളട്ടെ. മറ്റെന്ത് കൊമല്ല എന്നതാണ് ഇതിന്റെ അടിസ്ഥാന അർഥം (റൂഹുൽ മആനി 6/140). ഇമാം സമഖ്ശരിയിൽ നിന്നും ഉദ്ധരിക്കുന്നു. അതു കെട്ട് നിങ്ങൾ സന്തോഷിച്ചുകൊള്ളുവീൻ എന്ന് അല്ലാഹു ആവർത്തിച്ചു പറയുന്നത് ആശയം ശക്തിപ്പെടുത്താനും ഉറപ്പിക്കാനും വേ ിയാണ്. അല്ലാഹുവിന്റെ ഔദാര്യത്തിലും അനുഗ്രഹത്തിലും പ്രത്യേക സന്തോഷം നിർബന്ധമാക്കാനും (ഖാസിൻ 2/194).
എന്തെങ്കിലും കാരണത്താൽ നിങ്ങൾ സന്തോഷിക്കുകയാണെങ്കിൽ അത് അല്ലാഹുവിന്റെ റഹ്മതിനെ ചൊല്ലി മാത്രമായിരിക്കണം. മറ്റൊന്നുകൊല്ല (റൂഹുൽ ബയാൻ 4/54). ഇമാം റാസി (റ) എഴുതുന്നു: അല്ലാഹു ഉദ്ദേശിക്കുന്നത്, അല്ലാഹുവിന്റെ റഹ്മത് കൊല്ലാതെ സന്തോഷിക്കാതിരിക്കൽ അനിവാര്യമാണെന്നാകുന്നു. ആത്മീയമായ അനുഗ്രഹങ്ങൾ കരസ്ഥമായാൽ അത് അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹവും (റഹ്മത്) ഔദാര്യവും (ഫ് ആണെന്ന അടിസ്ഥാനത്തിൽ സന്തോഷിക്കൽ ബുദ്ധിയുള്ളവർക്ക് നിർബന്ധമാകുന്നു. ഈ കാരണത്താൽ സ്വിദ്ദീഖീങ്ങൾ ഇങ്ങനെ പറഞ്ഞിരിക്കുന്നു. ഒരാൾ നിഅ്മത് (അനുഗ്രഹം) അല്ലാഹുവിൽ നിന്നുള്ളതാണെന്ന അടിസ്ഥാനത്തിൽ സന്തോഷിച്ചാൽ അവന്റെ സന്തോഷം അല്ലാഹുവിനെക്കൊായി. ഇത് വിശ്വാസപരമായി പൂർണതയുടെയും വിജയത്തിന്റെയും സമ്പൂർണ്ണതയാണ്” (തഫ്സീറുൽ കബീർ 17/95).
ഉപര്യുക്ത ഖുർആനിക സൂക്തത്തിൽ റഹ്മത് കൊ് വിവക്ഷ നബി (സ്വ) യാണെന്ന് ആധികാരിക
ഖുർആൻ വ്യാഖ്യാതാക്കൾ വ്യക്തമാക്കുന്നു. ഇബ്നു അബ്ബാസ് (റ) ൽ നിന്ന് അബൂശൈഖ് (റ) നിവേദനം: നിശ്ചയം അല്ലാഹുവിന്റെ ഔദാര്യം (ഫള്ല്) വിജ്ഞാനമാകുന്നു. അല്ലാഹുവിന്റെ അനുഗ്രഹം (റഹ്മത്) മുഹമ്മദ് നബി (സ്വ) യുമാകുന്നു (റൂഹുൽ മആനി 6/141, അൽ ദുർറുൽ മൻസൂർ 4/367).
ഇബ്നു അബ്ബാസി (റ) ൽ നിന്ന് ഒഹ്ഹാകി (റ) ന്റെ നിവേദനത്തിൽ ഇങ്ങനെ കാണാം. ഔദാര്യം കൊദ്ദേശ്യം വിജ്ഞാനവും അനുഗ്രഹം (റഹ്മത്) കൊദ്ദേശ്യം മുഹമ്മദ് നബി (സ്വ) യുമാകുന്നു (അൽ ബഹ്ൽ മുഹീത് 5/161).
നബി (സ്വ) അനുഗ്രഹമാണെന്നും അനുഗ്രഹത്തിൽ സന്തോഷിക്കണമെന്നും ഈ സൂക്തം തര്യപ്പെടുത്തുന്നു. ഈ ആഹ്വാന പ്രകാരം സ്വഹാബത് ഉൾപ്പെടുന്ന മുസ്ലിംകൾ നബിദിനത്തിൽ അവിടുത്തെ ജന്മ സ്ഥലം സന്ദർശിച്ച് കൊ് പ്രത്യേക സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇമാം ഖസ്ത്വല്ലാനി (റ) എഴുതി : ഇസ്ലാമിന്റെ ആളുകൾ (അഹ്ലുൽ ഇസ്ലാം) നബി (സ്വ) യുടെ ജന്മമാസത്തിൽ സംഘടിക്കുകയും പ്രത്യേക സദ്യകൾ ഉാക്കുകയും ചെയ്യുന്നവരായിരുന്നു. ജന്മമാസത്തിന്റെ രാവുകളിൽ അവർ വ്യത്യസ്തങ്ങളായ ദാനധർമ്മങ്ങൾ ചെയ്യുകയും സന്തോഷം പ്രകടിപ്പിക്കുകയും സൽക്കർമങ്ങളിൽ വർദ്ദനവ് വരുത്തുകയും നബി (സ്വ) യുടെ മൗലീദ് പാരായണം കെട്ട് പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. (അൽമവാഹിബുല്ലദുന്നിയ്യ 1/132).
അഹ്ലുൽ ഇസ്ലാം (ഇസ്ലാമിന്റെ ആളുകൾ) എന്ന പ്രയോഗത്തിൽ പൂർവ്വികരും ഉൾപ്പെടുമല്ലോ. അവരെല്ലാവരും നബി(സ്വ)യുടെ ജന്മമാസത്തിൽ പ്രത്യേകം സതാഷിക്കുകയും സൽകർമങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് വ്യക്തമായി. നേരത്തെ നൽകിയ വിശദീകരണത്തിൽ നിന്ന് ഇതേ ആശയം കൂടുതൽ വ്യക്തമാകുന്നതാണ്.
2) അബൂഖതാദഃ (റ) യിൽ നിന്ന് ഇമാം ഗസ്സാലി (റ) നിവേദനം: തിങ്കളാഴ്ച ദിവസത്തെ നോമ്പിനെക്കുറിച്ച് നബി (സ്വ) യോട് ചോദിക്കപ്പെട്ടു. നബി (സ്വ) പറഞ്ഞു: അത് ഞാൻ ജനിച്ച ദിവസമാണ്. ഞാൻ പ്രവാചകനായി നിയോഗിക്കപ്പെട്ടതും എന്റെ മേൽ ഖുർആൻ അവതരിപ്പിക്കപ്പെട്ടതും അന്ന് തന്നെ” (മുസ്ലിം).
തിങ്കളാഴ്ച ദിവസത്തിന്റെ മൂന്ന് പ്രത്യേകതകൾ ഇവിടെ നബി (സ്വ) എണ്ണിപ്പറയുന്നതിൽ ഒന്നാമതായി പറയുന്നത് അന്ന് എന്റെ ജന്മദിനമാകുന്നു എന്നാണ്. എന്റെ ജന്മദിനത്തിലുള്ള സ താഷ പ്രകടനമായാണ് അന്നത്തെ വ്രതാനുഷ്ഠാനമെന്ന് സിദ്ധം.
ഇമാം ഇബ്നുൽ ഹാജ് (റ) എഴുതുന്നു. തിങ്കളാഴ്ച ദിവത്തെ നോമ്പിനെ സംബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയിൽ ഈ മഹത്തായ മാസത്തിന്റെ (റബീഉൽ അവ്വൽ) പുണ്യത്തിലേക്ക് നബി (സ്വ) സൂചന നൽകുന്നു. നബി (സ്വ) പറഞ്ഞു: അന്ന് (തിങ്കൾ) ഞാൻ ജനിച്ച ദിവസമാണ്. അപ്പോൾ ഈ ദിവസത്തിന്റെ പുണ്യം നബി (സ്വ) ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉൾപ്പെടുത്തുന്നു. അതിനാൽ അർഹമായ രൂപത്തിൽ ഈ ദിവസത്തെ ബഹുമാനിക്കൽ നമുക്ക് നിർബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ടമാക്കിയത് കാരണം മറ്റു മാസങ്ങളിലുപരി നാം അതിനെ ശ്രേഷ്ടമാക്കുന്നു (അൽ മദ്ഖൽ).
ഈ അടിസ്ഥാനത്തിൽ തന്നെയാണ് നബി (സ്വ) ജനിച്ച രാവിന്റെ സുദിനമായ തിങ്കളാഴ്ച ദിവസങ്ങളിലെല്ലാം നബി (സ്വ) വ്രതമെടുത്തത്. ഇത് ഇമാം മുസ്ലിം (റ) നിവേദനം ചെയ്ത ഹദീസിൽ സ്ഥിരപ്പെട്ടതാണ്. ഖുർആൻ അവതരിക്കലെന്ന അനുഗ്രഹത്തിന്റെ സന്തോഷ പ്രകടനമായി എല്ലാ വർഷത്തിലും റമളാൻ മാസത്തിൽ വ്രതമെടുക്കാൻ നിയമമാക്കി. ഏറ്റവും വലിയ അനുഗ്രഹമായ നബി (സ്വ) യുടെ ജന്മത്തിന്റെ സന്തോഷ പ്രകടനമായി എല്ലാ ആഴ്ചയിലും തിങ്കളാഴ്ച ദിവസം വ്രതമെടുക്കലും നിയമമാക്കി.
Created at 2025-01-19 09:22:08