തവസ്സുലി’ന്റെ ദാര്‍ശനിക ഭൂമിക
സ്രഷ്ടാവിനും സ്രഷ്ടിക്കുമിടയില്‍ മറ സൃഷ്ടിക്കുന്ന ഒരു വിഗ്രഹമല്ല ‘വസീല’. പ്രത്യുത തന്നിലേക്ക് സ്രഷ്ടാവ് തന്നെ ചൂണ്ടിക്കാണിച്ച് തന്ന വഴിയാണത്. ആ വഴിയുടെ സഹായവും സഹകരണവും ഇല്ലാതെ സ്രഷ്ടാവിലേക്കെത്തുക അസാധ്യമാണ്. നിര്‍ബന്ധവും ഐഛികവുമായ മുഴുവന്‍ ആരാധനകളും ആ വസീലയാണ്. തിരുനബിയും സ്വഹാബത്തും താബിഉകളും വിശ്വാസി സമൂഹം മുഴുവനും അല്ലാഹുവിലേക്കുള്ള വസീലയാണ്. ഈ വസീലകളുടെ സഹകരണവും സഹായവുമില്ലാതെ അല്ലാഹുവിലെത്തുകയില്ല. ആരാധനകള്‍ ചെയ്തതുകൊണ്ട് മാത്രമായില്ല. അതിന് ആത്മാര്‍ഥതയും സാധുതയും വേണം. ഹൃദയമില്ലാത്ത അനുസരണങ്ങള്‍ അല്ലാഹുവിലേക്കുള്ള വഴിയില്‍ വെളിച്ചം പരത്തുകയില്ല. അതില്‍ രിയാഅ് [...]
തവസ്സുല്‍ സമുദായങ്ങളില്‍
ആദം നബിയോടെ തവസ്സുല്‍ അവസാനിപ്പിച്ചിട്ടില്ല. മുസ്ലിം സമൂഹത്തില്‍ തുടര്‍ന്നും അത് വേര് പിടിച്ചു. അന്ത്യപ്രവാചകരെക്കുറിച്ചുള്ള ഗുണഗണങ്ങള്‍ വേദങ്ങളിലൂടെ അറിഞ്ഞ മുന്‍ഗാമികള്‍ അവരുടെ ശത്രുക്കളുമായി യുദ്ധം ചെയ്യേണ്ട അവസ്ഥ വരുമ്പോള്‍ വരാനിരിക്കുന്ന പ്രവാചകനെ മുന്‍നിര്‍ത്തി അല്ലാഹുവോട് പ്രാര്‍ഥിച്ച് വിജയം നേടാറുണ്ടായിരുന്നു. വി.ഖു: അല്‍ബഖറഃ 89-റാം ആയത്തിനെ വിശദീകരിച്ച് ഇമാം അബുഹയ്യാന്‍ എഴുതി: ‘ശത്രുക്കള്‍ അവരെ പൊതിഞ്ഞാല്‍ അവര്‍ ഇങ്ങനെ പ്രാര്‍ഥിക്കുമായിരുന്നു. നാഥാ, തൌറാത്തില്‍ ഗുണവിശേഷണങ്ങള്‍ പറഞ്ഞിട്ടുള്ള, അന്ത്യനാളില്‍ നിയോഗിക്കപ്പെടാനിരിക്കുന്ന നബിയെ ക്കൊണ്ട് അവര്‍ക്കെതിരെ ഞങ്ങളെ നീ വിജയിപ്പിക്കേണമേ‘ (ബഹറുല്‍ [...]
തവസ്സുൽ ഇസ്ലാമിക സംസ്കാരത്തിൽ
സൈദ്ധാന്തിക തലത്തിൽ മാത്രമല്ല, പ്രായോഗിക തലത്തിൽ തന്നെ മതവുമായി ഒട്ടിനിൽക്കുന്ന ഒരു സംസ്കാരമാണ് തവസ്സുൽ. അതിന് ആദം നബിയോളം പഴക്കമു്. സ്വർഗം വരെ അത് തുടർന്നുകൊിരിക്കുകയും ചെയ്യും...
തവസ്സുൽ ഇസ്ലാമിക തത്ത്വശാസ്ത്രത്തിൽ
തവസ്സുൽ - മാധ്യമമാക്കൽ - ഇസ്ലാമിക തത്ത്വശാസ്ത്രവുമായി അന്യം നിൽക്കുന്നുവെന്ന പ്രചരണത്തിൽ തരിമ്പും കഴമ്പില്ല...
തവസ്സുൽ പാരമ്പര്യ മുസ്ലിം ജീവിതത്തിൽ
ആദം നബി (അ) ൽ നിന്ന് തുടങ്ങി അംബിയാ മുർസലുകളിലൂടെയും പൂർവ്വ സമുദായങ്ങളിലൂടെയും സച്ചരിതരായ സ്വഹാബത്തിലൂടെയും നിലനിന്ന ഒരു ചര്യ പിൻതലമുറകളായ അവിടുത്തെ സമുദായം ഉക്ഷിക്കാതിരുന്നതിൽ അതിശയകരമായി ഒന്നുമില്ല...
തവസ്സുൽ സാമൂഹികതയുടെ തേട്ടം
ഇസ്ലാം സ്നേഹത്തിന്റേയും ഇണക്കത്തിന്റേയും മതമാണ്. പരസ്പരം ചേർന്നിരിക്കാനും ഹൃദയം പങ്കുവെയ്ക്കാനും അത് മനുഷ്യനോട് ആവശ്യപ്പെടുന്നു. അകറ്റിപ്പിടിക്കൽ നയങ്ങളുമായി ഇസ്ലാം എന്നും കലാപം കൂട്ടിയിട്ടേയുള്ളൂ...