Related Articles
-
AQAEDA
തൗഹീദ്, ശിർക്
-
-
തവസ്സുൽ - മാധ്യമമാക്കൽ - ഇസ്ലാമിക തത്ത്വശാസ്ത്രവുമായി അന്യം നിൽക്കുന്നുവെന്ന പ്രചരണത്തിൽ തരിമ്പും കഴമ്പില്ല. പ്രത്യുത ഇസ്ലാമിന്റെ ദൈവശാസ്ത്രത്തിലും കർമ്മശാസ്ത്രത്തിലും സമൃദ്ധമായി കാണാവുന്ന ചര്യയാണിത്.
അല്ലാഹു ഭൂമിയിൽ ഖലീഫയെ നിശ്ചയിച്ചത് കാര്യങ്ങൾ നേരിട്ട് നടത്താൻ കഴിയാത്തത് കൊല്ല. ഇസ്ലാം മതം ജനങ്ങൾക്കെത്തിച്ചുകൊടുക്കാൻ അല്ലാഹു ലക്ഷക്കണക്കിന് അമ്പിയാക്കളെ മാധ്യമമാക്കിയത് മതനിയമങ്ങൾ ഓരോരുത്തർക്കും നേരിട്ട് നൽ കുന്നത് പ്രയാസമായതിനാലല്ല. മാധ്യമങ്ങളിലൂടെ കാര്യങ്ങൾ നിർവഹിക്കുന്നത് അല്ലാഹുവിന്റെ ചര്യയുടെ ഭാഗമാണ്. അതിനാലാണ് അമ്പിയാക്കൾക്ക് വഹ്യ് എത്തിച്ചുകൊടുക്കാൻ മലകുകളെ അല്ലാഹു മാധ്യമമാക്കിയത്.
എത്രായിരം വസീല (മാധ്യമം) കളിലൂടെയാണ് ഇസ്ലാമിക വിശ്വാസവും കർമ്മശാസ്ത്രവും സംസ്കാരവും പുതിയ മുസ്ലിം തലമുറക്ക് കിട്ടിയത് ? യുഗങ്ങളുടെ വിയർപ്പും കണ്ണീരും നാഡിമിടിപ്പുകളും തപസ്യകളും..... ജിബ്രിൽ വസീലയായി തിരുനബിക്ക് ലഭിച്ച ഖുർആൻ സ്വഹാബികളും അവരുടെ ത്യാഗോജ്വലമായ ജീവിതം വസീലയായി താബിഉകൾക്കും തുടർന്നു ായ വിദ്യാഭ്യാസ വിപ്ലവങ്ങളും തലമുറകളുടെ സൂക്ഷിപ്പുകളും വസീലയായി കോടാനുകോടി പിന്നെയും പിന്നെയും കോടി വസീലകളിലൂടെ ഇസ്ലാമും നിസ്കാരാദി കർമ്മങ്ങളും നമുക്ക് കിട്ടി. ഈ വസീലകളെയെല്ലാം മാറ്റിനിർത്തി നിയമനിർമ്മാണവും അതിന്റെ നടത്തിപ്പും ആകാമായിരുന്നു. എന്നിട്ടും അവൻ വസീലയെ സ്വീകരിച്ചു. ഇസ്ലാമിക തത്ത്വശാസ്ത്രത്തിൽ തവസ്സുലിനുള്ള ഇടം ഇത് അടയാളപ്പെടുത്തുന്നു. സൃഷ്ടികളോട് ബന്ധപ്പെടുന്നതിൽ അല്ലാഹു തവസ്സുൽ (മാധ്യമത്തെ സ്വീകരിക്കൽ ഒരു ചര്യയായി സ്വീകരിച്ചിട്ടും സ്രഷ്ടാവിനോട് ബന്ധപ്പെടുന്നതിൽ അത് പാടില്ലെന്ന് അവന്റെ അനുവാദമില്ലാതെ ചില സൃഷ്ടികൾ ഇവിടെ ശഠിക്കുന്നു.
അല്ലാഹുവിന്റെ ഗുണഗണങ്ങൾ ഓരോന്നായി പറഞ്ഞ് പറഞ്ഞ് അല്ലാഹുവിനോട് നേരിട്ട് സംഭാഷണം ചെയ്യുന്ന നിമിഷം പോലും മഹാന്മാരെ കൂട്ടുപിടിച്ചുകൊാണ് അടിമ ഉടമയുമായി മുനാജാത്തിലേർപ്പെടുന്നതെന്നത് ഇസ്ലാമിക തത്ത്വശാസ്ത്രത്തിൽ തവസ്സുലിന്റെ സ്ഥാനം വ്യക്തമായി വരച്ചുകാണിക്കുന്നു.
അല്ലാഹുവിനെ മുഖാമുഖം കാണുമ്പോൾ പോലും “ഞാൻ” “എന്റെ ദൈവം” എന്ന സങ്കുചിത്വത്തിന്റെ ഉൽപതിഷ്ണു മനോഗതം മാറ്റണമെന്നും ഞാനിസത്തിന്റെ ഷെല്ലുകളിൽ നിന്ന് “ഞങ്ങളുടെ വിശാലതയിലേക്ക് വികസിക്കണമെന്നും ഫാത്തിഹയിൽ ആവർത്തിക്കപ്പെടുന്ന “നൂനുകൾ (ഇഹ്ദിനാ, നഅ് ബുദു, നസ്തഈൻ) നമ്മെ പഠിപ്പിക്കുന്നു. ഇമാം റാസി(റ)നിസ്കാരത്തിന്റെ പ്രാരംഭത്തിൽ നിർവഹിക്കപ്പെടുന്ന ഫാതിഹയിലെ ഈ തവസ്സുലിനെ സുന്ദരമായി വ്യാഖ്യാനിച്ചിട്ടു്.
നാഥാ ! എന്റെ ആരാധന സ്വന്തമായി പറയപ്പെടാൻ മാത്രം പ്രാപ്തമല്ല. കാരണം അത് വീഴ്ചകൾ പൂതാണ്. അതിനാൽ മുഴുവൻ ഉപാസകരുടെ ഉപാസനയോടെ എന്റെ ആരാധനയെ ഞാൻ കലർത്തിവെയ്ക്കുന്നു. അങ്ങനെ ഒരൊറ്റ ഇബാദത്തിനൊ എല്ലാവരെയും ഞാൻ പറയുന്നു. (ഓർക്കുന്നു.)...... എന്റെ ഇബാദത്തുകൾ' സ്വീകാര്യമല്ലെങ്കിൽ തന്നെയും എന്നെ നീ തള്ളരുതെ, കാരണം ഈ ഇബാദത്തിൽ ഞാൻ ഒറ്റക്ക് മാത്രമല്ല ഉള്ളത്. മറിച്ച് ഞങ്ങൾ ധാരാളം ആളുകളു്. അതിനാൽ സ്വീകരിക്കപ്പെടാനും ഉത്തരം ലഭിക്കാനും ഞാൻ അർഹനല്ലെങ്കിൽ മറ്റുള്ള മുഴുവൻ ഉപാസകരുടേയും ആരാധനകളെ മുൻനിർത്തി ഞാൻ നിന്നോട് ശിപാർശ തേടുന്നു. അതിനാൽ (അവരുടെ ഇബാദത്ത് കൊ എന്നെ നീ സ്വീകരിക്കണം എന്നാണ് “ഇയ്യാക്കനഅ് ബുദു' വിലൂടെ അടിമ പറഞ്ഞുകൊിരിക്കുന്നത്. (തഫ് സീറുൽ കബീർ 1/252)
ഇമാം ബൈളാവി (റ) പറയുന്നു. ഒരു ക്രിയകളിലും (ന്ബുദു, നസ്തഈൻ) അടങ്ങിയ സർവ്വനാമം പാരായണം ചെയ്യുന്നവനേയും സംരക്ഷകരായ മലകുകളേയും നിസ്കാരത്തിന് സന്നിഹിതരായവരേയും മറ്റ് മുഴുവൻ ഏകദൈവവിശ്വാസികളേയും ഉദ്ദേശിച്ചുള്ളതാണ്. തന്റെ ആരാധനയെ അവൻ അവരുടെ ആരാധനയുമായി കലർത്തുകയും തന്റെ ആവശ്യ ത്തെ അവരുടെ ആവശ്യങ്ങളുമായി ചേർക്കുകയും ചെയ്തു. തന്റെ ആരാധന അവരുടെ ബറകത് കൊ് സ്വീകരിക്കയും ഉത്തരം ചെയ്യപ്പെടുകയും ചെയ്തേക്കാം. ഇതിനാണ് ജമാ അത്ത് മതനിയമമാക്കിയത്..... ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ ഒരു വസീല യെ മുന്നിൽ വെയ്ക്കുന്നത് പെട്ടെന്ന് ഉത്തരം കിട്ടുവാൻ നിമിത്തമാകുമെന്ന് ഇതിൽനിന്ന് മനസ്സിലാകുന്നു.'' (ബൈളാവി 1: 43,44)
ഇതുകൊക്കെത്തന്നെ ഇസ്ലാമിക സംസ്കാരത്തിൽ തവസ്സുൽ, ആദം നബി മുതൽ മുഹമ്മദ് മുസ്തഫ തങ്ങൾ വരെയും അവിടം മുതൽ മുഴുവൻ തീവ്രവാദികളുടെ എതിർപ്പുകൾക്ക് ശേഷവും വർത്തമാന കാലം വരെയും തുടർന്ന് ലോകാന്ത്യം വരെ ബർസഖീ ജീവിതത്തിലും പിന്നീട് മഹ്ശറിലും തുടർന്നുകൊയിരിക്കും.
Created at 2024-11-01 07:06:00