Related Articles
-
MUHAMMED NABI
മൗലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
-
MUHAMMED NABI
ദേശം, ജനത, ഭാഷ (Part One)
-
MUHAMMED NABI
നബിയിലെ സാരഥ്യം
മുഹമ്മദ് നബി (സ്വ) യുടെ കൂട്ടുകാരിൽ സിംഹഭാഗവും അഗതികളും ദരിദ്രരും ആയിരുന്നു. പ്രമാണിമാർക്കും തിരുമേനിയുടെ സമീപം പ്രത്യേക പരിഗണന ഉായിരുന്നില്ല. അങ്ങനെ ഒരു പരിഗണന നൽകരുതെന്ന് അല്ലാഹു പ്രവാചകരോടു പ്രത്യേകം നിർദ്ദേശിച്ചിട്ടുായിരുന്നു. “അവരിൽപ്പെട്ട പല വിഭാഗക്കാർക്കും സുഖഭോഗത്തിനായി നാം നൽകിയ സൗകര്യങ്ങളിലേക്ക് താങ്കൾ ദൃഷ്ടി നീട്ടിപ്പോകരുത്. അവർ അവിശ്വാസികളായതിൽ താങ്കൾ വ്യസനിക്കേതില്ല. സത്യവിശ്വാസികൾക്കു വേി താങ്കളുടെ ചിറക് താഴ്ത്തിക്കൊടുക്കുക.” (15:33)
അവരുടെ കൂട്ടത്തിൽ അടിമകളും തൊഴിലാളികളുമുായിരുന്നു. പണക്കാർക്കും
ഭൗതിക സമ്പത്തിനെയോ സമ്പന്നരെയോ വലുതായിക്കാണരുതെന്ന് അല്ലാഹു പ്രത്യേകം ഉപദേശിച്ചതായി ഇനിയും കാണാം. “അവരിൽ പല വിഭാഗങ്ങൾക്കും ഐഹിക ജീവിതാലങ്കാരമായി നാം ആസ്വദിപ്പിച്ചിട്ടുള്ള സൗകര്യങ്ങളിലേക്ക് താങ്കൾ ദൃഷ്ടി പായിക്കരുത്. അതിലൂടെ അവരെ നാം പരീക്ഷിക്കുന്നതിനു വേിയാണ് അവ നൽകിയത്. താങ്കളുടെ രക്ഷിതാവിന്റെ പ്രതിഫലം; അതാണ് ഏററം
ഉത്തമവും അനശ്വരവും.” (വി:ഖു 20:131)
പ്രവാചകരുടെ സദസ്സിൽ പങ്കെടുക്കുന്നതിന് അവിശ്വാസികളായ ചില അറബി കുബേരന്മാർക്കു ായിരുന്ന തടസ്സം അവിടെ സദാ ഉായിരുന്നത് പാവങ്ങളായിരുന്നു എന്നതാണ്. ഈ അഗതികളെ സദസ്സിൽ നിന്നകറ്റിയാൽ, ഉപദേശം ശ്രവിക്കാനായി പ്രവാചകരുടെ സദസ്സിലേക്കു വരാമെന്ന് അവർ ഉപാധി വെക്കുകയുായി. എന്നാൽ ഈ ഉപാധി നിശ്ശേഷം തള്ളിക്കളയാനായിരുന്നു വിശുദ്ധ ഖുർആനിന്റെ നിർദ്ദേശം: “താങ്കളുടെ രക്ഷിതാവിന്റെ അനുഗ്രഹം ലക്ഷ്യമാക്കി രാവിലെയും വൈകുന്നേരവും അവനോട് പ്രാർഥിച്ചു കൊ ിരിക്കുന്നവരെ താങ്കൾ ആട്ടിക്കളയരുത്. അവരെ വിചാരണ ചെയ്യേ യാതൊരു ബാധ്യതയും താങ്കൾക്കില്ല. താങ്കളെ വിചാരണ ചെയ്യേ യാതൊരു ബാധ്യതയും അവർക്കുമില്ല. അങ്ങനെ ഉ ായിരുന്നുവെങ്കിൽ താങ്കൾക്ക് അവരെ ആട്ടിക്കളയാമായിരുന്നു. അതൊന്നുമില്ലാതെ അവരെ ആട്ടിക്കളഞ്ഞാൽ താങ്കൾ അക്രമികളിൽപ്പെട്ടവനായിത്തീരും”. (വി. ഖു. 6:52)
അഗതികളേയും അവശരേയും അടിമകളേയും സദസ്സിൽ നിന്ന് ആട്ടിക്കളയരുതെന്ന് മാത്രമല്ല സ്നേഹ പരിഗണനകളോടെ സദാ അവരോടൊപ്പം കഴിയണമെന്നും പ്രവാചകരെ ഖുർആൻ ഉപദേശിക്കുന്നു: “താങ്കളുടെ രക്ഷിതാവിന്റെ പൊരുത്തം ലക്ഷ്യമാക്കി കാലത്തും വൈകുന്നേരവും അവനോടു പ്രാർഥിച്ച് കൊിരിക്കുന്നവരോടൊപ്പം താങ്കൾ സ്വശരീരത്തെ അടക്കി നിർത്തുക. ഐഹിക ജീവിതത്തിന്റെ അലങ്കാരത്തെ ലക്ഷ്യമാക്കി താങ്കളുടെ കണ്ണുകൾ അവരിൽ നിന്ന് വിട്ടു പോകാൻ ഇടവരരുത്. നമ്മുടെ സ്മരണയിൽ നിന്നു ഹൃദയത്തെ നാം അശ്രദ്ധമാക്കിയിട്ടുള്ളവനും തന്നിഷ്ടം പിന്തുടരുന്നവനും കാര്യം അതിര് കവിഞ്ഞവനും ആയിട്ടുള്ളവനാരോ അവനെ താങ്കൾ അനുസരിച്ച് പോകരുത്.” (വി. ഖു. 18:28) തിരുമേനിയുടെ സദസ്സിൽ പണക്കാർക്ക് പ്രത്യേക പരിഗണന ഉായിരുന്നില്ല എന്നത് പോലെ തന്നെ, ചില തൊഴിലാളി പ്രസ്ഥാനങ്ങളിൽ കു വരുന്ന പോലെയുള്ള അസൂയാപരമായ അവഗണനയും ഉായിരുന്നില്ല. പ്രവാചകരുടെ കൂട്ടുകാരിൽ എല്ലാ നിലയിലുള്ളവരും ഉ ായിരുന്നു. മുതലാളികളും തൊഴിലാളികളും യജമാനരും അടിമകളും പ്രബലരും ദുർബലരും എല്ലാം അക്കൂട്ടത്തിലായിരുന്നു. എല്ലാവർക്കും അർഹമായ സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. സിംഹാസനത്തിലിരുന്ന് ആജ്ഞകൾ നൽകി അനുയായികളെ പ്രവർത്തിപ്പിക്കുന്ന രാജകീയ സ്വഭാവം നബി തിരുമേനി (സ്വ) തങ്ങൾക്കായിരുന്നില്ല. കഠിനാദ്ധ്വാനം ചെയ്യുന്ന അനുയായികളുടെ അടർന്നു വീഴുന്ന വിയർപ്പു കണികകൾ നോക്കി ആനന്ദം കൊള്ളുന്ന നേതാക്കന്മാരുടെ ആഢ്യത്വവും തിരുമേനിക്കായിരുന്നില്ല. ശ്രമകരവും സുപ്രധാനവുമായ സകല സേവന പ്രവർത്തനങ്ങളിലും അനുയായികളുടെ മുൻപ ന്തിയിൽ തന്നെ അദ്ധ്വാന ശീലനും സ്ഥിരോൽസാഹിയുമായ നബി തിരുമേനി (സ്വ) നിലയുറപ്പിച്ചിട്ടുായിരുന്നു. ജീവനിലുപരിയായി തിരുമേനിയെ സ്നേഹിച്ചാദരി ച്ചംഗീകരിക്കുകയും സകല കൽപ്പനകളും സർവ്വാത്മനാ ശിരസാ വഹിച്ചു പ്രയോഗ വൽക്കരിക്കുകയും ചെയ്യുന്ന അതുല്യരായ അനുയായികളായിരുന്നു അവിടുത്തെ കൂട്ടുകാർ. എന്നിട്ടും അവിടുന്ന് അവരോട് തോളുരുമ്മി സഹകരിച്ചു പ്രവർത്തിക്കുമായിരുന്നു. സഹ പ്രവർത്തകരോടൊപ്പം മണലാരണ്യത്തിലൂടെ ചുട്ടു തിളക്കുന്ന വെയിലത്ത് ഊഴം വെച്ചു നടന്ന സംഭവം കാണുക. ഹി: 2-ാം വർഷം പ്രവാചകരും 313 സഹപ്രവർത്തകരും ബദ്റിലേക്കു നീങ്ങുകയാണ്. അവർക്കെല്ലാം കൂടി രു കുതിരയും 70 ഒട്ടകവും മാത്രമേ ഉായിരുന്നുള്ളൂ. ഒരു കുതിര സൈന്യത്തിന്റെ വലതു പാർശ്വനായകനായ സുബൈറുബിൻ അവ്വാമി (റ) ന്റെതും മറെറാരു കുതിര ഇടതു പാർശ്വനായകനായ മിഖ്ദാദുബിൻ അസ്വദി (റ) ന്റെതുമായിരുന്നു. അബൂബക്കർ, ഉമർ, അബ്ദു റഹ്മാനുബ്നു ഔഫ് (റ) എന്നിവർ ഒരു ഒട്ടകത്തെ ഊഴം വെച്ചപ്പോൾ നബി (സ്വ) തിരുമേനിയും അലി, മർസിദ് (റ) എന്നിവരും കൂടി ഒരു ഒട്ടകത്തെ ഊഴം വെക്കുകയായിരുന്നു. പ്രവാചകൻ താഴെയിറങ്ങി നടക്കേ സന്ദർഭം വന്നപ്പോൾ കൂട്ടുകാർ പറഞ്ഞു. അങ്ങേക്കു വേി ഞങ്ങൾ നടക്കാം. പക്ഷേ തിരുമേനി സമ്മതിച്ചില്ല. അവിടുന്ന് പറഞ്ഞു: “നിങ്ങൾ എന്നേക്കാൾ ശക്തരല്ല. അല്ലാഹുവിന്റെ പ്രതിഫലത്തിലേക്ക് നിങ്ങളേക്കാൾ ഞാൻ ആവശ്യം കുറഞ്ഞവനുമല്ല.” (ദലാഇലുൽ ബൈഹഖി 3/39).
സഹപ്രവർത്തകരോടൊപ്പം കല്ല് കടത്തിയ സംഭവം കാണുക: നബി (സ്വ) ഹിജ്റ ചെയ്ത് മക്കയിൽ നിന്ന് മദീനയിലെത്തിയപ്പോൾ നിർവ്വഹിച്ച പ്രഥമ പ്രവർത്തനം മസ്ജിദുന്നബവിയുടെ നിർമ്മാണമായിരുന്നു. മദീനയുടെ ഹൃദയ ഭാഗത്ത് ഹിജ്റ 1-ാം വർഷം റബീഉൽ അവ്വലിൽ തന്നെ അതിന്റെ ശിലാസ്ഥാപനം നടത്തി. അവിടുത്തെ തൃക്കരം കൊ പ്രഥമ ശില വെച്ചു. 2,3,4 എന്നീ ശിലകൾ യഥാക്രമം അബൂബക്കർ, ഉമർ, ഉസ്മാൻ (റ) എന്നിവരും വെച്ചു. പള്ളിയുടെ നിർമ്മാണത്തിൽ മുസ്ലിംകളെല്ലാം സഹകരിച്ചു. അവരുടെ അഭിവന്ദ്യ നേതാവായ പ്രവാചകരും മണ്ണും ഇഷ്ടികയും കല്ലും വഹിക്കുന്നതിൽ അവരോടൊപ്പം പങ്കു ചേർന്നു. തിരുമേനി ഒരു ഇഷ്ടിക വഹിച്ചു കൊ പോകുന്നതു ക ഒരാൾ പറഞ്ഞു: 'പ്രവാചകരേ, അത് ഇങ്ങോട്ട് തന്നേക്കൂ.' അപ്പോൾ തിരുമേനിയുടെ മറുപടി ഇപ്രകാരമായിരുന്നു: “താങ്കൾ പോയി മറെറാരു ഇഷ്ടികയെടുക്കുക, താങ്കൾ അല്ലാഹുവിന്റെ അനുഗ്രഹത്തിലേക്ക് എന്നേക്കാൾ ആവശ്യക്കാരനല്ല' (വഫാഉൽ വഫാ 1/333)
സഹ പ്രവർത്തകരോടൊപ്പം കിടങ്ങ് കുഴിച്ച സംഭവവും കൂടി നമുക്ക് വായിക്കാം: ഹിജ്റ 5-ാം വർഷം ഖുറൈശ്, ഗത്ഫാൻ തുടങ്ങിയ ശത്രു സഞ്ചയങ്ങൾ മുസ്ലിംകളെ മദീനയിൽ കടന്നാക്രമണം നടത്താൻ ഒരുങ്ങിയപ്പോൾ അവരെ പ്രതിരോധിക്കുവാനായി മദീനയുടെ വടക്ക് വശത്ത് സുദീർഘവും അഗാധവുമായ കിടങ്ങ് കുഴിക്കുവാൻ തിരുമേനി മുസ്ലിംകളോട് ആഹ്വാനം ചെയ്തു. ശത്രുക്കൾ എത്തിച്ചേരും മുമ്പ് സത്വരമായി പൂർത്തീകരിക്കേ ഒരു നടപടിയായിരുന്നു അത്. കിടങ്ങിനു പ്ലാൻ തയ്യാർ ചെയ്തു. പത്തു പേർ 40 മുഴം വീതം കുഴിയെടുക്കാൻ ജോലി നിർണ്ണയിച്ചു കൊടുത്തു. മഹാനായ പ്രവാചകരും അവിടുത്തെ തൃക്കരം കൊ് ജോലി ചെയ്ത് സഹ പ്രവർത്തകരോട് സഹകരിച്ചു. ചിലപ്പോൾ ജോലി ചെയ്തു തിരുമേനി ക്ഷീണിക്കുമായിരുന്നു. അപ്പോൾ അൽപ സമയമിരുന്ന് വിശ്രമിച്ചു വീം ജോലി തുടരും. സഹ പ്രവർത്തകരായ അനുയായികൾ പറഞ്ഞു കൊയിരുന്നു: 'പ്രവാചകരേ അങ്ങയുടെ വിഹിതം ജോലി അങ്ങേക്ക് വി ഞങ്ങൾ ചെയ്തു കൊള്ളാം'. അല്ലാഹുവിന്റെ പ്രതിഫലത്തിൽ നിങ്ങളോട് പങ്കുചേരാൻ ഞാൻ ഉദ്ദേശിക്കുന്നു' എന്നായിരുന്നു തിരുമേനിയുടെ പ്രതിവചനം (വഫാഉൽ വഫ 4/1206).
സഹപ്രവർത്തകരോടും കൂട്ടുകാരോടുമുള്ള പ്രവാചകരുടെ പെരുമാറ്റം ഏറ്റം
മാതൃകാപരമായിരുന്നു. സദാ പുഞ്ചിരി തൂകി സൗമ്യ സ്വഭാവത്തോടെയായിരുന്നു അവരോടുള്ള സമീപനം. ദുസ്വഭാവം, ബഹളം വെക്കൽ, അശ്ലീലം പറയൽ, ആക്ഷേപം ചൊരിയൽ, അമിത ഫലിതം എന്നിവയൊന്നും പ്രവാചകരുടെ പെരുമാറ്റത്തിൽ ഒരിക്കലും കാണുമായിരുന്നില്ല. ഒരാളുടെയും രഹസ്യം അന്വേഷിക്കുകയില്ല. ജനങ്ങളുടെ ചിരിയിലും അത്ഭുത പ്രകടനത്തിലും പങ്കുകൊള്ളുമായിരുന്നു. അപരിചിതരുടെ സംസാരത്തിലോ ചോദ്യത്തിലോ ഉാകാവുന്ന സംസ്ക്കാര ശൂന്യതയിൽ ക്ഷമ പാലിക്കുമായിരുന്നു. ഒരാളുടെ സംസാരം ഇടക്കു മുറിച്ചു കളയുകയില്ല. അതിരു വിട്ടാൽ നിരോധിക്കും, അല്ലെങ്കിൽ എഴുന്നേറ്റ് പോകും (ദലാഇലുൽ ബൈഹഖി 1/238-291 നോക്കുക) .ഇരിപ്പിടങ്ങൾ സ്ഥിരമാക്കുകയില്ല, അങ്ങനെ ചെയ്യുന്നത് നിരോധിക്കുമായിരുന്നു. ഒരു സദസ്സിലെത്തിയാൽ തള്ളിക്കയറുകയോ ചാടിക്കടക്കുകയോ ചെയ്യാതെ സദസ്സ് അവസാനിക്കുന്നേടത്ത് ഇരിക്കും. അങ്ങനെ ഇരിക്കണമെന്ന് അവിടുന്ന് കൽപ്പിക്കുകയും ചെയ്യുമായിരുന്നു. സദസ്യരിൽ ഓരോരുത്തർക്കും അർഹമായ വിഹിതം കൊടുക്കും. തിരുമേനിയുടെ അടുത്ത് തന്നെക്കാൾ മറ്റാരെങ്കിലും ആദരണീയനാണെന്ന് ഒരു സദസ്യനും തോന്നുകയില്ല. അവ്വിധമുള്ള സമീപനമായിരുന്നു തിരുമേനിയുടേത്. വല്ല ആവശ്യത്തിനും തിരുമേനിയുടെ കൂടെ ആരെങ്കിലും ഇരിക്കുകയോ നിൽക്കുകയോ ചെയ്താൽ അവൻ സ്വയം പിരിഞ്ഞ് പോകുന്നത് വരെ തിരുമേനി ക്ഷമ പാലിക്കും. അവനെ വിട്ട് അവനു മുമ്പ് അവിടുന്ന് സ്ഥലം വിടുകയില്ല. ആരെങ്കിലും വല്ലതും ആവശ്യപ്പെട്ടാൽ അത് നൽകി തിരിച്ചയക്കും. സാധിക്കാതെ വന്നാൽ സൗമ്യമായ വാക്കു പറഞ്ഞു സമാശ്വസിപ്പിച്ച് വിടും...
സകലരോടും സദ്സ്വഭാവത്തോടെ, മന്ദസ്മിതിയോടെ പെരുമാറുമായിരുന്നു. എല്ലാവർക്കും അവിടുന്ന് പിതാവായിരുന്നു. അവകാശം നേടുന്നതിൽ നബിയുടെ അടുത്ത് സകലരും തുല്യരായിരുന്നു. തന്റെ കൂട്ടുകാരെക്കുറിച്ച് അന്വേഷണം നടത്തുമായിരുന്നു. ജനങ്ങളുടെ സ്ഥിതിഗതികൾ ചോദിച്ചറിയുകയും നല്ലതിനു പ്രചോദനം നൽകുകയും ചീത്ത നിരുൽസാഹപ്പെടുത്തുകയും ചെയ്യും. ജനങ്ങളിൽ ഉത്തമരായിരുന്നു നബിയുമായി അടുത്തവർ ഏറ്റം വലിയ ഗുണകാംക്ഷാമനസ്ഥിതി ഉള്ളവരായിരുന്നു തിരുമേനിയുടെ അടുത്ത് ഏറ്റം ശ്രേഷ്ഠർ. ജനങ്ങളെ ഏറ്റം നന്നായി സഹായിക്കുന്നവർക്കായിരുന്നു തിരുമേനിയുടെ സമീപത്ത് ഏറ്റം വലിയ സ്ഥാനം. ആവശ്യക്കാരുടെ ആവശ്യം നിറവേറ്റിക്കൊടുക്കുകയും സ്വ ന്തം ആവശ്യം തന്നെ അറിയിക്കാൻ സാധിക്കാത്തവരുടെ വിവരം, അറിയുന്നവർ തനിക്കെത്തിച്ച് തരണമെന്ന് കൽപ്പിക്കുകയും ചെയ്തിരുന്നു. ഭൗതിക കാര്യത്തിന് വി ഒരിക്കലും കോപിക്കുകയില്ല. സ്വന്തത്തിന് വേി ഒരിക്കലും ദേഷ്യം പിടിക്കുകയോ പകരം വീട്ടുകയോ ചെയ്തിരുന്നില്ല. (ദലാഇലുൽ ബൈഹഖി 1/288, 291 നോക്കുക)
കൂട്ടുകാരുടെ സദ്പ്രവർത്തനങ്ങളെ അംഗീകരിക്കുകയും പ്രശംസിക്കുകയും അനുമോദിക്കുകയും ചെയ്യുക നബിയുടെ പതിവായിരുന്നു. ഹിജ്റ 9-ാം വർഷം റോമക്കാർ മുസ്ലിംകളെ അക്രമിക്കുന്നതിന് വൻ സജ്ജീകരണങ്ങൾ നടത്തിയപ്പോൾ അവരെ നേരിടുന്നതിനു വേി നബി (സ്വ) തബൂക്കിലേക്ക് പുറപ്പെട്ടു. ദാരിദ്ര്യം നിമിത്തം യാത്രാ സന്നാഹങ്ങളും യുദ്ധ സന്നാഹങ്ങളും സംഭരിക്കാൻ സാധിക്കാത്തതിൽ അത്യധികം ദു:ഖിച്ചിരിക്കുകയായിരുന്നു ഉൽബത്തു ബിൻ സൈദ് (റ). തന്റെ കയ്യിലോ തന്നെ സഹായിക്കാനായി പ്രവാചകരുടെ കയ്യിലോ സന്നാഹമില്ലാതെ വന്നതിൽ വ്യാകുലപ്പെട്ട് രാത്രി ഇശാ നിസ്കാരാനന്തരം അദ്ദേഹം കരയാൻ തുടങ്ങി. അവസാനം തന്റെ ദുഃഖത്തിന് ഒരു മുട്ടു ശാന്തി അദ്ദേഹം കത്തി. അദ്ദേഹം പറഞ്ഞു: “ഞാനിതാ സ്വദഖ ചെയ്യുന്നു. എന്റെ സമ്പത്തിനോ ശരീരത്തിനോ അഭിമാനത്തിനോ വല്ല ക്ഷതവുമേൽപ്പിച്ച ഏതൊക്കെ മുസ്ലിംകളുടേ അവർക്കൊക്കെ ഞാൻ വിട്ടു കൊടുത്തു മാപ്പു ചെയ്തിരിക്കുന്നു. ഇതാണ് സ്വദഖം. നേരം പുലർന്നപ്പോൾ കൂട്ടുകാരോടായി റസൂൽ തിരുമേനി ചോദിച്ചു: “ഇന്നലെ രാത്രി സ്വദഖ ചെയ്തവനെവിടെ? അപ്പോൾ ആരും എഴുന്നേറ്റില്ല. വീം ചോദിച്ചു. ധർമ്മം ചെയ്തവനെവിടെ?” അവൻ നിൽക്കട്ടെ, അപ്പോൾ ഉൽബത്ത് എഴുന്നേറ്റ് നിന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു “സന്തോഷിച്ച് കൊള്ളുക. എന്റെ ആത്മാവിന്റെ ഉടമസ്ഥൻ തന്നെ സത്യം: താങ്കളുടെ സ്വദഖഃ സ്വീകാര്യധർമ്മത്തിന്റെ കൂട്ടത്തിൽ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു. (ദലാഇലുന്നുബുവ്വ ബൈഹഖി 5/219)
സഹപ്രവർത്തകരെക്കുറിച്ച് എപ്പോഴും നല്ല ധാരണ വെച്ചു പുലർത്തുകയും അങ്ങനെ വെച്ച് പുലർത്താൻ കൽപ്പിക്കുകയും ചെയ്യുമായിരുന്നു. ആരെക്കുറിച്ചെങ്കിലും തെറ്റിദ്ധാരണാജനകമായി സംസാരിച്ചാൽ തിരുമേനി അത് തിരുത്തുമായിരുന്നു. ഹിജ്റ 6-ാം വർഷം 1500 സ്വഹാബിമാരോട് കൂടി ഉംറ ചെയ്യുന്നതിന് വി നബി (സ്വ) മക്കയിലേക്ക് പുറപ്പെട്ടു. ഖുറൈശികളുടെ പ്രതിരോധവും വിസമ്മതവും നിമിത്തം മക്കയിലേക്ക് പ്രവേശിക്കാൻ സാധിച്ചില്ല. മുസ്ലിംകൾ ഹുദൈബിയും യിൽ താവളമടിച്ചു. യുദ്ധമല്ല ഉ മാത്രമാണ് ആഗമ ലക്ഷ്യമെന്ന് ഖുറൈശികളെ അറിയിക്കാൻ നബി (സ്വ) ഉസ്മാൻ ബിൻ അഫ്ഫാൻ (റ) നെ മക്കയിലേക്കു വിട്ടു. മക്കയിൽ പ്രവേശിക്കാൻ മുഹമ്മദിനെ ഞങ്ങൾ അനുവദിക്കുകയില്ല. താങ്കൾക്കു വേണമെങ്കിൽ ത്വവാഫ് ചെയ്യാം'. ഇതായിരുന്നു ഖുറൈശികളുടെ മറുപടി. അല്ലാഹുവിന്റെ റസൂൽ ത്വവാഫ് ചെയ്യുന്നത് വരെ ഞാൻ ത്വാവാഫ് ചെയ്യുകയില്ലെന്ന് ഉസ്മാൻ (റ) പറഞ്ഞപ്പോൾ അദ്ദേഹത്തെ അവർ മൂന്ന് ദിവസത്തോളം തടഞ്ഞ് വെച്ചു. എന്നാൽ ഉസ്മാൻ (റ) സ്വന്തമായി ത്വവാഫ് ചെയ്തു എന്നൊരു കിംവദന്തി മുസ്ലിംകൾക്കിടയിൽ എങ്ങനെയോ പ്രചരിക്കുകയായി. നബി അത് തിരുത്തി. "നാം ഇവിടെ തടയപ്പെട്ടിരിക്കെ അദ്ദേഹം കഅ്ബ പ്രദക്ഷിണം ചെയ്യുമെന്ന് നാം വിചാരിക്കുന്നില്ല. പിന്നീട് ഉസ്മാൻ (റ) തിരിച്ചു വന്നപ്പോൾ ഇപ്രകാരം പറയുകയുായി: “അല്ലാഹു തന്നെ സത്യം! ഞാനൊരു വർഷം മക്കയിൽ താമസിക്കാനിടവന്നാലും അല്ലാഹുവിന്റെ പ്രവാചകൻ ഹുദൈബിയാ യിൽ തടയപ്പെട്ടിരിക്കെ ഞാൻ ത്വവാഫ് ചെയ്യുകയില്ല. തദവസരം അവർ പറഞ്ഞു: "അല്ലാഹുവിന്റെ റസൂൽ അല്ലാഹുവിനെക്കുറിച്ച് ഏറ്റം വിവരമുള്ളവനും നമ്മുടെ കൂട്ടത്തിൽ ഏറ്റം നല്ല ധാരണ വെച്ച് പുലർത്തുന്നവരുമത്രെ. (ബൈഹഖി 4/135) സഹപ്രവർത്തകന് വല്ല അബദ്ധവും പിണഞ്ഞു പോയാൽ മാപ്പ് നൽകി അവന്റെ മനോവീര്യം സംരക്ഷിച്ചു പൂർവ്വോപരി സച്ചരിതനും സജീവ പ്രവർത്തകനുമാക്കി മാറ്റുകയായിരുന്നു തിരുമേനിയുടെ പതിവ്. ഖുറൈശികൾ ഹുദൈബിയ സന്ധി ലംഘിച്ചു ശത്രുത പ്രകടിപ്പിച്ചപ്പോൾ നബി തിരുമേനി (സ്വ) യുദ്ധവും കൊലയുമില്ലാതെ വളരെ സമാധാനപരമായി മക്ക ജയിച്ചടക്കുന്നതിന് വേി ഹിജ്റ 8-ാം വർഷം 10,000 സ്വഹാബികളോട് കൂടെ പുറപ്പെടുകയായി. പുറപ്പെടും മുമ്പ് വാർത്ത പരമ രഹസ്യമാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഒരു സ്വഹാബിക്കു ഒരു അമളി പറ്റി. ഹാത്വിബ് (റ) ആയിരുന്നു അത്. ഈ രഹസ്യം ഖുറൈശികളെ അറിയിച്ചാൽ പ്രത്യുപകാരമെന്ന നിലയിൽ മക്കയിലുള്ള തന്റെ നിരാലംബരായ ഭാര്യാ സന്താനങ്ങളെ അവർ രക്ഷിച്ചേക്കുമെന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെ ഒരു കത്തെഴുതി 10 ദിനാർ പ്രതിഫലം നിശ്ചയിച്ചു ഒരു സ്ത്രീയുടെ വശം കൊടുത്തയച്ചു. നബി തിരുമേനി (സ്വ) അലി, സുബൈർ, മിഖ്ദാദ്, അബൂ മർസിദ് (റ) എന്നിവരെ വിളിച്ച് പറഞ്ഞു: "ഖാഖ് തോട്ടത്തിൽ ഒരു പെണ്ണിരിപ്പു്. അവരുടെ വശം ഒരു കത്ത്. ഉടനെ അത് പിടിച്ചെടുത്ത് കൊ് വരണം. തന്റെ വശം കത്തില്ലെന്ന് അവൾ തറപ്പിച്ചു പറഞ്ഞുവെങ്കിലും വസ്ത്രമഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ അവൾ മുടിക്കെട്ടിനുള്ളിൽ നിന്ന് കണ്ടെടുത്ത് കൊടുത്തു. കത്തിന്റെ ഉള്ളടക്കം നേരത്തെ പറഞ്ഞ രഹസ്യവാർത്ത ആയിരുന്നു. തിരുമേനി ഹാത്വിബിനെ ചോദ്യം ചെയ്തു. അദ്ദേഹം സത്യാവസ്ഥ വെളിപ്പെടുത്തി ക്ഷമാപണം നടത്തി. പ്രത്യക്ഷത്തിൽ ഇതൊരു കൂറുമാറ്റവും രാജ്യ ദ്രോഹവും ആണെന്ന് തോന്നാനിടയു്. ഉമർ (റ) വിനു അങ്ങനെ തോന്നി. അദ്ദേഹം പറഞ്ഞു: “നബിയേ എനിക്ക് സമ്മതം തരൂ. ഈ കപടന്റെ പിരടി ഞാൻ വെട്ടാം'. അപ്പോൾ നബി (സ്വ) അദ്ദേഹത്തിനു മാപ്പ് നൽകുകയും ബദറിൽ പങ്കെടുത്തു കൂറ് തെളിയിച്ച് വ്യക്തിയാണെന്ന് സ്വഹാബിമാരെ ബോധ്യപ്പെടുത്തുകയും ചെയ്തു. (ബുഖാരി 4274 നോക്കുക)
അകാരണമായി ആർക്കും മുൻഗണന നൽകില്ല. അത് മറ്റുള്ളവർക്ക് മന:ക്ലേശമാക്കാനിട വരുത്തുമല്ലോ. യാത്രാ വേളയിൽ പരിചരണത്തിനായി തിരുമേനി ഭാര്യമാരിൽ ചിലരെ കൊ പോകാറുായിരുന്നു. ആരെ കെടു പോകണമെന്ന് സ്വയം തീരുമാനിക്കാതെ നറുക്കിടുകയായിരുന്നു പതിവ്. (ഇബ്നു മാജം 1970 നോക്കുക) മക്കയിൽ നിന്ന് മദീനയിലേക്കു ഹിജ്റ വന്നപ്പോൾ ഓരോ അൻസ്വാരിയും തിരുമേനിക്ക് തന്റെ വീട്ടിൽ ആതിഥ്യം നൽകുന്നതിനു മത്സരിക്കുകയായി. ഓരോരുത്തരും നബിയുടെ ഒട്ടകത്തിന്റെ മൂക്കു കയർ കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഒരാളുടെ ക്ഷണം സ്വീകരിച്ചു മറ്റുള്ളവരെ തിരസ്ക്കരിക്കുന്നതു ഭംഗിയല്ലല്ലോ. അതു കൊ പ്രവാചകരുടെ പ്രഖ്യാപനം ഇങ്ങനെ ആയിരുന്നു. "നിങ്ങൾ ഒട്ടകത്തെ വിടുക, അതിനു പ്രത്യേക കൽപ്പന ഉ്.' അവസാനം ഒട്ടകം അബൂ അയ്യൂബിൽ അൻസ്വാരിയുടെ വീട്ടിനു മുമ്പിൽ മുട്ട് കുത്തി. തിരുമേനി അവിടെ ഇറങ്ങി.
പ്രവാചകരുടെ പിതാമഹനായ അബ്ദുൽ മുത്ത്വലിബിന്റെ അമ്മാവന്മാരായ ബനുന്നജ്ജാർ കുടുംബത്തിൽപ്പെട്ടവരായിരുന്നു അബൂ അയ്യൂബ് (റ). അദ്ദേഹം നബിയുടെ സാധന സാമഗ്രികൾ തന്റെ വീട്ടിലേക്കു കൊ പോയി. അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചു. പള്ളിയുടെ നിർമ്മാണം പൂർത്തിയാകുന്നത് വരെ അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ചു. ആർക്കും അതിൽ ഒരനിഷ്ടവുമായിരുന്നില്ല. (അൽ ബിദായത്തു വന്നിഹായ 3/202, ശറഹുൽ മവാഹിബ് 2/162)
നബി (സ്വ) ആരെയും തെറ്റിദ്ധരിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യാറില്ല. ആർക്കെങ്കിലും വല്ല സംശയവും ഉായാൽ ഉടനെ ശരിയായ വിശദീകരണം നൽകി സംശയം നീക്കുമായിരുന്നു. കൂടുതൽ സമാർജ്ജിത സമ്പത്തു മുസ്ലിംകൾക്ക് ലഭിച്ച യുദ്ധമായിരുന്നു ഹിജ്റ 8-ാം വർഷം ശവ്വാൽ മാസത്തിൽ നടന്ന ഹുനൈൻ യുദ്ധം. സമാർജ്ജിത സമ്പത്ത് വിതരണം ചെയ്തപ്പോൾ നവ മുസ്ലിംകളായ ഖുറൈശികൾക്കും മറ്റു ചില അറബികൾക്കും തിരുമേനി വളരെ ഉദാരമായി കൊടുത്തതിൽ മദീനക്കാരായ ചിലർക്ക് അൽപം അനിഷ്ടം തോന്നി. ഉടനെ നബി മദീനക്കാരായ അൻസ്വാറുകളെ ഒരിടത്ത് ഒരുമിച്ച് കൂട്ടി. ഒരു വിശദീകരണ പ്രഭാഷണം നടത്തി. നവ മുസ്ലിംകളെ മാനസികമായി ഇണക്കുന്നതിന് വി മാത്രമാണ് അവർക്ക് നിർലോഭമായി നൽകിയതെന്നും സ്വജനപക്ഷപാതത്തിന്റെ യാതൊരു ഭാവവും അതിലില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു ആ പ്രസംഗം. ഹ്രസ്വമെങ്കിലും അമാനുഷികമായിരുന്നു ആ പ്രസംഗം. അൻസ്വാറുകളെ അതു കരയിപ്പിക്കുകയായി (ദലാഇലുന്നുബുവ്വ ബൈഹഖി 5/177)
വിശന്നു വലഞ്ഞ ഘട്ടത്തിൽപ്പോലും കൂട്ടുകാരെ ഒഴിവാക്കി സദ്യ ഉണ്ണുന്ന പതിവ് പ്രവാചകർക്കായിരുന്നില്ല. ഹിജ്റ 5-ാം വർഷം ഖൻദഖ് യുദ്ധത്തിന്റെ മുന്നോടിയായി മദീനയുടെ വടക്കു വശത്ത് കിടങ്ങ് കുഴിക്കുന്ന ജോലിയിൽ നബി (സ്വ) യും അനുയായികളും വ്യാപൃതരായപ്പോൾ തിരുമേനിയുടെ ഒട്ടിയ വയർ കു സങ്കടപ്പെട്ട ജാബിർ (റ) വീട്ടിൽ ചെന്നു വല്ലതുമുണ്ടോ എന്നന്വേഷിച്ചു. ഒരു സാഅ് (3.200 ലിറ്റർ) യവവും ഒരാട്ടിൻ കുട്ടിയും മാത്രമേ അവിടെ ഉായിരുന്നുള്ളൂ. ജാബിർ (റ) ആടിനെ അറുത്തു. ഭാര്യ യവം പൊടിച്ചു. എന്നിട്ട് തിരുമേനിയുടെ അടുത്തു വന്ന് ജാബിർ (റ) സ്വകാര്യമായി പറഞ്ഞു: "പ്രവാചകരേ, ഞങ്ങൾ ഒരാട്ടിൻകുട്ടിയെ അറുക്കുകയും ഒരു സ്വാഅ് യവം പൊടിച്ച് വെക്കുകയും ചെയ്തിട്ടു്. അതേ ഞങ്ങളുടെയടുത്തുള്ളൂ. അത് കൊ് അങ്ങയും ഒപ്പം ഏതാനും വ്യക്തികളും മാത്രം വരിക. തിരുമേനി ജാബിറിന്റെ ക്ഷണം സ്വീകരിച്ചു. പക്ഷേ പട്ടിണി കിടന്നദ്ധ്വാനിക്കുന്ന 1,000 വരുന്ന അനുയായികളെ അവിടെ നിർത്തി സദ്യ ഉണ്ണുന്നത് തിരുമേനിക്കിഷ്ടമായിരുന്നില്ല. അവിടുന്ന് ഉറക്കെ വിളിച്ച് പറഞ്ഞു: “ഓ കിടങ്ങ് ജോലിക്കാരേ, ജാബിർ ഒരു സദ്യ തയ്യാർ ചെയ്തിട്ടു്. നിങ്ങൾക്കെല്ലാം സ്വാഗതം.' പ്രവാചകരുടെ ഉദ്ദേശ്യം എല്ലാവരുടെയും വിശപ്പു തീർക്കുകയെന്നതായിരുന്നു. അത് അല്ലാഹു നിറവേറ്റി. തിരുമേനി ജനങ്ങൾക്ക് മുമ്പേ വന്നു. എന്നിട്ടു ഗോതമ്പ് മാവിലും മാംസച്ചട്ടിയിലും തുപ്പിക്കൊ് ബറക്കത്തിനായി പ്രാർഥിച്ചു. തിളച്ച് കൊിരിക്കുന്ന ചട്ടിയിൽ നിന്നു മാംസക്കറി വിളമ്പിക്കൊയിരുന്നു. ഗോതമ്പ് മാവ് കൊ് റൊട്ടി ചുട്ട് കൊയിരുന്നു. 1,000 പേർ കഴിച്ചിട്ടും അവ തിനും യാതൊരു കുറവും സംഭവിച്ചില്ല. (ബുഖാരി 4102, മുസ്ലിം 141 നോക്കുക)
ചെറുപ്പം മുതൽക്കേ നബി തിരുമേനി (സ്വ) കൂട്ടുകാരോട് എല്ലാ നല്ല കാര്യങ്ങളിലും സഹകരിച്ചാണ് വളർന്നത്. ഹലീമാ ബീവിയുടെ അടുത്ത് താമസിച്ചപ്പോൾ അവരുടെ കുട്ടികളോടൊപ്പം തിരുമേനിയും ആടിനെ മേക്കാൻ പോകാറായിരുന്നു. (ബൈഹഖി 5/29 നോക്കുക) 6 വയസ്സ് പ്രായമുള്ളപ്പോൾ തിരുമേനിയുമായി മാതാവ് മദീനയിൽ വന്നു പിതാമഹന്റെ അമ്മാവന്മാരായ ബനുന്നജ്ജാർ കുടുംബത്തിൽ ഒരു മാസക്കാലം താമസിക്കുകയുായി. ഈ കാലയളവിൽ അവരുടെ ഒരു ജലാശയത്തിൽ നീന്തൽ പരിശീലനം നേടുകയുമായി. പ്രവാചകത്വ ലബ്ധിക്കു മുമ്പ് സ്വകരം കൊ് അദ്ധ്വാനിച്ചാണ് ഉപ ജീവനം നയിച്ചിരുന്നത്. ജോലി ചെയ്യാൻ പ്രായമായപ്പോൾ തന്നെ മക്കക്കാർക്ക് വേി ആടിനെ മേക്കുമായിരുന്നു. യൗവ്വനദശ പ്രാപിച്ചപ്പോൽ കച്ചവടം ചെയ്യുമായിരുന്നു. മക്കയിലെ കുബേരയായ ഖദീജാ ബീവിയുടെ സമ്പത്തിൽ കച്ചവടം നടത്തുമ്പോഴുായ അത്ഭുത സംഭവങ്ങളാണ് അവർ തമ്മിലുള്ള വിവാഹത്തിലേക്കു വഴി തെളിയിച്ചത്. അനീതിക്കെതിരെയുള്ള സമരം പ്രവാചകർക്കു നേരത്തെ തന്നെ പ്രിയങ്കരമായിരുന്നു. ജാഹിലിയ്യാ കാലത്തു നീതിക്കു വേി നടന്ന ഫുകാർ യുദ്ധത്തിലും ഫുളൂൽ സഖ്യത്തിലും തിരുമേനി പങ്കെടുത്തിരുന്നു. നുബുവ്വത്തിനു ശേഷമുള്ള ജീവിതം അസത്യത്തിനും അനീതിക്കും അനാചാരത്തിനും അജ്ഞതക്കുമെതിരെയുള്ള സമരമായിരുന്നു. ആദർശപരമായ ശാന്തസമരം. ശാന്തിയും സമാധാനവും ഇഷ്ടപ്പെടാതെ വാളെടുത്തവർക്കെതിരെ ഗത്യ ന്തരമില്ലാതെ വന്നപ്പോൾ പ്രതിരോധത്തിനായി പ്രവാചകനും വാളെടുത്തിട്ടു്. തിരുമേനി കേന്ദ്രത്തിലിരുന്നു അനുയായികളെ യുദ്ധത്തിനു വിടുകയായിരുന്നില്ല. പ്രത്യുത അവരോടൊപ്പം നേതൃത്വം നൽകി ഗസ്വത്തുകൾ നടത്തുകയായിരുന്നു. അനുയായികൾ തോറ്റോടാൻ നിർബന്ധിതരായ അപൂർവ്വ സന്ദർഭങ്ങളിലും പ്രവാചകർ രംഗത്ത് ഉറച്ച് നിന്ന് ആയോധനം നടത്തിയത് ചരിത്ര പ്രസിദ്ധമാണ്. തക്കതായ പ്രതിബന്ധങ്ങൾ ഉള്ളപ്പോൾ മാത്രമാണ് നബി പോകാതെ സരിയ്യത്തുകളെ വിട്ടിട്ടുള്ളത്. ആ സരിയ്യത്തുകൾക്ക് തന്നെ പലപ്പോഴും മദീനയുടെ അതിർത്തി വരെ പോയി യാത്രയയപ്പു നൽകിയതു കാണാം. വീട്ടുകാർക്കും നല്ലൊരു കൂട്ടുകാരനായിരുന്നു തിരുമേനി. വീട്ടു ജോലികളിൽ ഒരു സാധാരണ അംഗത്തെപ്പോലെ സഹകരിക്കുകയും സഹായിക്കുകയും ചെയ്യുമായിരുന്നു. പ്രവാചകരുടെ പ്രിയ പത്നി ആഇശ (റ) യോട് ചോദിക്കപ്പെട്ടു: "വീട്ടിൽ അല്ലാഹുവിന്റെ പ്രവാചകൻ എ ന്തായിരുന്നു ചെയ്തിരുന്നത്?' അവർ പറഞ്ഞു: “വീട്ടിലെത്തിയാൽ തിരുമേനി മനുഷ്യരിൽ ഒരു മനുഷ്യരായിരുന്നു. വസ്ത്രം വൃത്തിയാക്കും, ആടിനെ കറക്കും, സ്വന്തം കാര്യങ്ങളൊക്കെ ചെയ്യും' (അഹ്മദ് 6/256) മറെറാരിക്കൽ ആഇശാ ബീവി (റ) പറഞ്ഞു: “നിങ്ങളിലൊരാൾ സ്വ ന്തം വീട്ടിൽ ജോലി ചെയ്യുന്നത് പോലെ നബി (സ്വ) വീട്ടിൽ ജോലി ചെയ്യുമായിരുന്നു.
(അഹ്മദ് 6/121)
അനുയായികളെ സമ ദൃഷ്ടിയോടെ വീക്ഷിക്കുന്ന നിലപാടായിരുന്നു പ്രവാചകരുടേത്. തെറ്റ് എത്ര ഗുരുതരമായിരുന്നാലും പരമാവധി വിട്ടുവീഴ്ച ചെയ്തു സഹിഷ്ണുതയോടെ അവരുടെ സഹകരണം നില നിർത്താൻ ശ്രമിക്കുകയായിരുന്നു തിരുമേനി ചെയ്തിരുന്നത്. അകറ്റാനല്ല അടുപ്പിക്കാനാണ് അവിടുത്തെ ശ്രമം. ലിങ്ക് 8-ാം വർഷം ഹുനൈൻ യുദ്ധം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ മക്കയുടെ സമീപം ജിഅ്റാനത്ത് എന്ന സ്ഥലത്ത് ഒരാൾ തിരുമേനിയെ സമീപിച്ചു. ബിലാലിന്റെ വശം കൊടുത്തേൽപ്പിച്ച വെള്ളിയെടുത്ത് തിരുമേനി ജനങ്ങൾക്ക് വിതരണം ചെയ്ത് കൊിരിക്കുമ്പോൾ അയാൾ പറഞ്ഞു: 'ഓ മുഹമ്മദ് നീതി പുലർത്തുക!' അപ്പോൾ നബി (സ്വ) പറഞ്ഞു: "കഷ്ടം ഞാൻ നീതി പുലർത്തിയില്ലെങ്കിൽ ആരാണ് നീതി പുലർത്തുക; ഞാൻ നീതി പുലർത്തുന്നില്ലെങ്കിൽ നീ നൈരാശ്യം പിണഞ്ഞവനും നഷ്ട ബാധിതനും തന്നെ. തദവസരം ഉമർ (റ) അയാളെ വധിക്കാൻ അനുവാദം ചോദിച്ചു: " പ്രാവചകരെ എന്നെ വിടൂ ഈ കപടനെ ഞാൻ വധിക്കട്ടെ'. ഉമർ (റ) ന്റെ വൈകാരികമായ ഈ നിലപാടിനോട് വിവേകപൂർവ്വം പ്രവാചകർ പ്രതികരിച്ചു: “എന്റെ കൂട്ടുകാരെ ഞാൻ തന്നെ വധിക്കുന്നു എന്ന് ജനങ്ങൾ സംസാരിക്കാൻ ഇടവരുന്നതിൽ നിന്ന് അല്ലാഹുവിൽ അഭയം' (മുസ്ലീം 1063).
Created at 2024-10-29 10:44:49