തവസ്സുൽ

'ഇടതേടുക' എന്നാണ് തവസ്സുലിന്റെ ഭാഷാർഥം. സൽകർമങ്ങളോ, സൽകർമങ്ങൾ വഴി ഇലാഹീ സാമീപ്യം നേടിയ മഹാരഥന്മാരോ മുഖേന അല്ലാഹുവിനോട് പ്രാർഥിക്കുന്ന തിനാണ് സാങ്കേതികമായി തവസ്സുൽ എന്ന് പറയുന്നത്. ഉദാഹരണം: ഒരാൾ രോഗം ഭേദമാകുന്നതിന് അല്ലാഹുവോട് പ്രാർഥിക്കുന്നു. കൂട്ടത്തിൽ, നബി(സ്വ)യുടെ ബറകതു കൊ് എന്നുകൂടി ചേർക്കുന്നു. അല്ലാഹുവിന്റെ ദാത്തിലോ (സത്ത) അഫ് ആലിലോ (പ്രവർത്തനം) സ്വിഫാതിലോ (വിശേഷണം) പങ്കുചേർക്കുമ്പോഴാണല്ലോ ശിർക്കാവുക. മുസ്ലിംകൾ ചെയ്യുന്ന തവസ്സുലിൽ ഈ പങ്കുചേർക്കൽ വരുന്നു? ആലോചിക്കുക.
ഖുർആൻ, സുന്നത്ത്, ഇജ്മാഅ് എന്നീ ഇസ്ലാമിക പ്രമാണങ്ങൾ തവസ്സുൽ അംഗീക രിക്കുന്നു. ഖുർആൻ പറയുന്നു:

“നിശ്ചയം സ്വശരീരങ്ങളോട് അക്രമം കാണിച്ചവർ തങ്ങളെ സമീപിച്ച് അല്ലാഹുവോട്
പാപമോചനം തേടുകയും റസൂൽ അവർക്ക് വേി പാപമോചനം തേടുകയും ചെയ് താൽ, തൗബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അല്ലാഹുവിനെ അവർ എത്തിക്കും (അന്നിസാഅ് 64).

ഇമാം റാസി (റ) ഈ സൂക്തം വിശദീകരിക്കുന്നതിങ്ങനെയാണ്:
“നിശ്ചയം മുഹമ്മദ് നബി(സ്വ)യെ സമീപിക്കുമ്പോൾ അവർ സമീപിക്കുന്നത് അല്ലാ ഹു പ്രവാചകനായി തിരഞ്ഞെടുക്കുകയും ദിവ്യസന്ദേശം(വഹ്യ് വഴി ആദരിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയെയാണ്. പ്രവാചകരെ തനിക്കും സൃഷ്ടികൾക്കുമിടയിൽ അല്ലാഹു ഇടയാളരാക്കിയിരിക്കുന്നു. ഇത്തരം ഒരാൾ (അല്ലാഹുവിനും സൃഷ്ടികൾക്കു മിടയിൽ) ഇടയാളനായാൽ, തീർച്ചയായും അല്ലാഹു അവിടുത്തെ ശിപാർശ നിരസിക്കു കയില്ല” (റാസി 10/163).

ഇതേ സൂക്തം റൂഹുൽ ബയാൻ വിശദീകരിക്കുന്നു.
“തീർച്ചയായും നബി (സ്വ) ജനങ്ങളുടേയും അല്ലാഹുവിന്റെയും ഇടയിലുള്ള (വസീല) മാധ്യമമാണ്. പ്രാർഥനക്കു മുമ്പ് ഒരു വസീല ആവശ്യമാണ്. അല്ലാഹുവിലേക്ക് നിങ്ങൾ വസീലയാക്കുകയെന്ന് അല്ലാഹു തന്നെ പറഞ്ഞിരിക്കുന്നു” (റൂഹുൽ ബയാൻ 7/230). 

തവസ്സുൽ വിരോധികൾ അംഗീകരിക്കുന്ന ശൗകാനി മേൽ സൂക്തം ഇങ്ങനെ വ്യാഖ്യാനിക്കുന്നു. "അങ്ങയെക്കൊ് ഇടതേടുന്നവരായും തെറ്റുകളിൽ നിന്ന് മോചനം തേടുന്നവരായും അവർ വന്നാൽ (ഫത്ഹുൽ ഖദീർ വാ. 1729).

നബി(സ്വ)യെക്കൊ് ഇടതേടാൻ ഖുർആൻ കൽപ്പിക്കുന്നു. ഖുർആൻ വ്യാഖ്യാതാക്കൾ അത് വിശദീകരിക്കുന്നു. ശൗകാനി പോലും സമ്മതിക്കുന്ന ഈ കാര്യം അംഗീ കരിക്കാൻ ചില പരിഷ്കരണവാദികൾക്കു കഴിയാത്തതു ദുർവാശികൊ മാത്രമാണ്.

അനസ് (റ) ൽ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു.
“നിശ്ചയം ജനങ്ങൾക്കു വരൾച്ച അനുഭവപ്പെടുമ്പോൾ ഉമർ (റ) അബ്ബാസ് (റ) നെ ഇടയാളനാക്കി മഴ തേടാറായിരുന്നു. അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു. അല്ലാ ഹുവേ, തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ നബിയെ നിന്നിലേക്ക് തവസ്സുലാക്കാറുാ യിരുന്നു. അപ്പോൾ ഞങ്ങൾക്ക് നീ മഴ നൽകാറുമു്. ഇപ്പോൾ ഞങ്ങൾ നബിയുടെ എളാപ്പയെ നിന്നിലേക്ക് തവസ്സുലാക്കി അപേക്ഷിക്കുന്നു. ഞങ്ങൾക്ക് നീ മഴ നൽകേണമേ' (ബുഖാരി, വാ. 1/137).

നബി (സ്വ) യെയും അബ്ബാസ്(റ)നെയും ഉമർ(റ)തവസ്സുലാക്കി ദുആ ചെയ്തു വെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.

ഉസ്മാനുബ്നു ഹുനൈഫിൽ നിന്ന് നിവേദനം. കാഴ്ചശക്തിയില്ലാത്ത ഒരാൾ നബി (സ്വ)യെ സമീപിച്ച് എന്റെ രോഗം സുഖപ്പെടാൻ നബിയേ അങ്ങ് അല്ലാഹുവോട് പ്രാർ ഥിക്കണം. എന്നു പറഞ്ഞു. അപ്പോൾ നബി (സ്വ) അയാളോട് നീ ഉദ്ദേശിക്കുകയാ ണെങ്കിൽ ഞാൻ പ്രാർഥിക്കാം. ക്ഷമിക്കുന്നതാണ് നിനക്കു നല്ലത് എന്നാണുപദേ ശിച്ചത്. വീം അങ്ങ് പ്രാർഥിക്കുക എന്നപേ ക്ഷിച്ചപ്പോൾ നബി (സ്വ) അദ്ദേഹത്തോട് പൂർണ രൂപത്തിൽ വുളൂഅ് ചെയ്തശേഷം താഴെ പ്രാർഥന നിർവഹിക്കാൻ കൽപ്പിച്ചു.

“അല്ലാഹുവേ, നിന്നോട് ഞാൻ ആവശ്യപ്പെടുന്നു. അനുഗ്രഹത്തിന്റെ നബിയായ മുഹമ്മദ് നബി(സ്വ)യെക്കൊ് നിന്നിലേക്ക് ഞാൻ മുന്നിടുന്നു. ഓ മുഹമ്മദ് നബിയേ, തീർച്ചയായും ഞാൻ തങ്ങളെ മുൻനിർത്തി എന്റെ ആവശ്യത്തിൽ റബ്ബിലേക്കിതാ മുന്നിട്ടിരിക്കുന്നു. എന്റെ ആവശ്യം പൂർത്തീകരിക്കപ്പെടാൻ വി അല്ലാഹുവേ, എന്റെ കാര്യത്തിൽ മുഹമ്മദ് (സ്വ) യുടെ ശിപാർശ നീ സ്വീകരിക്കേണമേ' (തിർമുദി 10/32).

ഈ ഹദീസ് ഹസനും സ്വഹീഹുമാണെന്ന് തുർമുദി ഇമാം വ്യക്തമാക്കിയിരിക്കുന്നു. മേൽ ഹദീസിന്റെ നിവേദകന്മാരിൽ വന്നിട്ടുള്ളത് അബൂജഅ്ഫറുൽ റാസിയാണെന്നും ഖതമിയല്ലെന്നുമുള്ള തിർമുദിയുടെ പ്രസ്താവന ഇബ്നുതൈമിയ്യം ഇപ്രകാരം തിരുത്തുന്നു. "മറ്റു പണ്ഢിതന്മാരെല്ലാവരും ഇദ്ദേഹം അബൂജഅ്ഫറുൽ ഖതമിയാണെന്ന് പറയുന്നു. അതാണ് ശരിയായ അഭിപ്രായം' (ഫതാവാ ഇബ്നുതൈമിയ്യ 1/190).

ഹദീസിന്റെ പരമ്പരയിൽ ദുർബലനായ അബൂജഅ്ഫറുർറാസി ഇല്ലെന്നും സ്വീകാര്യ നായ ഖതമിയാണുള്ളതെന്നും വ്യക്തമായതോടെ ഈ ഹദീസ് സ്വഹീഹാണെന്ന് സ്ഥിരപ്പെട്ടു. നബി(സ്വ)യുടെ വഫാതിനുശേഷവും സ്വഹാബിമാർ തവസ്സുൽ ഉൾക്കൊള്ളുന്ന ഈ പ്രാർഥന നിർവഹിച്ചിരുന്നതായി പണ്ഢിതന്മാർ വിശദീകരിക്കുന്നു (വഫാ ഉൽവഫാ, 4/1373).

ഇമാം നവവി(റ)എഴുതി. നബി(സ്വ)യുടെ ഖബർ സിയാറത്ത് ചെയ്യുന്ന വ്യക്തി നബി (സ്വ)യുടെ മുഖത്തിനുനേരെ നിന്ന് സ്വശരീരത്തിന്റെ കാര്യത്തിൽ നബി(സ്വ)യെ തവസ്സുലാക്കുകയും റബ്ബിലേക്ക് നബിയുടെ ശിപാർശ തേടുകയും വേണം. (അൽ ഈ ളാഹ് പേ. 454, ശർഹുൽ മുഹദ്ദബ് 8/274).

ഇമാം നവവി (റ) ശിർക്കിന് ആഹ്വാനം ചെയ്യുമെന്ന് വിശ്വസിക്കാമോ?

Created at 2024-11-01 06:40:07

Add Comment *

Related Articles