Related Articles
-
AQAEDA
തൗഹീദ്, ശിർക്
-
AQAEDA
സ്വഹാബികളുടെ നിലപാട്
-
AQAEDA
മറഞ്ഞ കാര്യങ്ങൾ അറിയൽ
ആദം നബി (അ) ൽ നിന്ന് തുടങ്ങി അംബിയാ മുർസലുകളിലൂടെയും പൂർവ്വ സമുദായങ്ങളിലൂടെയും സച്ചരിതരായ സ്വഹാബത്തിലൂടെയും
നിലനിന്ന ഒരു ചര്യ പിൻതലമുറകളായ അവിടുത്തെ സമുദായം ഉക്ഷിക്കാതിരുന്നതിൽ അതിശയകരമായി ഒന്നുമില്ല. പാരമ്പര്യ
മുസ്ലിമുകളുടെ ജീവിതരീതിയുമായി തവസ്സുൽ ഒട്ടി നിൽക്കാൻ കാരണം മറ്റൊന്നുമല്ല.
ഖുർആനിലും ഹദീസിലും ഖനനം നടത്തിയ പണ്ഡിതർ തവസ്സുലിന് പച്ചക്കൊടി കാണിച്ചതും പ്രോത്സാഹിപ്പിച്ചതും മതഗ്രന്ഥങ്ങളിൽ നിറഞ്ഞു നിൽക്കുന്നു.
മുസ്ലിം ഭരണാധികാരിയായിരുന്ന അബൂജഅ്ഫർ ഹജ്ജ് ചെയ്ത ശേഷം നബി (സ്വ) യുടെ ഖബർ സന്ദർശിച്ചപ്പോൾ മിദുന്നബവിയിലായിരുന്ന ഇമാം മാലിക് (റ) നോട് ചോദിച്ചു. ഞാൻ ഖിബ്ലയിലേക്ക് മുഖം തിരിച്ച് പ്രാർഥിക്കുകയാണോ അതല്ല തിരുനബി (സ്വ) യിലേക്ക് മുഖം തിരിച്ച് പ്രാർഥിക്കയാണോ വേത്. അപ്പോൾ ഇമാം മാലിക് (റ) പറഞ്ഞ മറുപടി തിരുനബിയെ കുറിച്ചുള്ള പണ്ഢിത കാഴ്ചപാടിന്റെ ആവിഷ്കാരമാണ്. മാലിക് (റ) പറഞ്ഞു: എന്തിന് തിരുനബിയിൽ നിന്ന് നീ മുഖം തിരിക്കണം? അവിടുന്ന് നിങ്ങളുടെയും നിങ്ങളുടെ പിതാവ് ആദമിന്റെയും വസീല അല്ലേ. അതിനാൽ തിരുനബിയിലേക്ക് മുഖം തിരിച്ച് അവിടത്തോട് ശിപാർശ തേടൂ. നിങ്ങളുടെ വിഷയത്തിൽ നബി (സ്വ) യുടെ ശിപാർശ അല്ലാഹു സ്വീകരിക്കും. അല്ലാഹു പറഞ്ഞില്ലേ അവൻ സ്വശരീരങ്ങളെ ആക്രമിക്കുകയും (ദോഷം ചെയ്യുകയും തുടർന്ന് അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും നബി (സ്വ) അവർക്ക് വി പൊറുക്കലിനെ ചോദിക്കുകയും ചെയ്താൽ അല്ലാഹു അവർക്ക് പൊറുത്ത് കൊടുക്കുന്നതാണ്. (അശ്ശിഫാ യ്യ ഖാദീഇയാദ് 2 :41) ഗുരു മുഹ്യിദ്ദീൻ അബ്ദുഖാദിർ ജീലാനി(റ) പറയുന്നു: പ്രപഞ്ചത്യാഗികളെക്കെയും സച്ചരിതരെക്കെയും ജ്ഞാനവും ശ്രേഷ്ഠതയും മതനിഷ്ഠയുള്ളവരെക്കും തവസ്സുൽ ചെയ്യൽ സുന്നത്താണ് (ഗുൻയാ 2/128). ശൈഖ് തുടരുന്നു: നബി (സ്വ) യുടെ ഖബർ സിയാറത്ത് വിവരിക്കുന്ന സ്ഥലങ്ങളിൽ, തിരുഖബറിലേക്ക് മുഖം തിരിക്കലും ആവശ്യ നിർവഹണത്തിലും ദോഷം പൊറുക്കുന്നതിലും തിരുനബിയെ തവസ്സുൽ ചെയ്യുന്നതും സുന്നത്താണെന്നാണ്, നാല് മദ്ഹബിന്റെയും ധാരാളം ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളത് (ഗുൻ 2/90)
ഇമാം നവവി (റ) ശറഹുൽ മുഹബ് 2/224, അദ്കാർ 92 ഈളാഹ് 48, എന്നിവയിലും ഇമാം മഹല്ലി കൻസൂർ റാഗിബിൻ 21126 ലും ഇമാം കുർദി ഫതാവൽ കുർദിയിലും (25), ഇമാം റംലി നിഹായ 3/310 ലും ഇക്കാര്യം വിശദീകരിച്ചിട്ടു്.
പുരോഗമന ചിന്താഗതിക്കാരനായ ശൗകാനി പോലും പറയുന്നതിങ്ങനെ.
തിരുനബിയെക്കൊ് തവസ്സുൽ ചെയ്യുന്നത് അവിടുത്തെ ജീവിതകാലത്തോ വഫാത്തിന് ശേഷമോ അവിടുത്തെ സാന്നിധ്യത്തിലോ അഭാവത്തിലോ ആവാം. നബി (സ്വ) യെക്കൊ് അവിടുത്തെ ജീവിതകാലത്തും മറ്റുള്ളവരെക്കൊ് അവിടുത്തെ വഫത് ശേഷവും തവസ്സുൽ നായത് സ്വഹാബത്തിന്റെ അഭിപ്രായൈക്യത്തോടെതന്നെ സ്ഥിരപ്പെട്ടിരിക്കുന്നു. (തുഹ്ഫ തുൽ അഹദി 10:35)
മുസ്ലിം സംസ്കാരവുമായി അലിഞ്ഞ് ചേർന്ന ആചാരമാണ് തവസ്സുൽ' എന്നതിന് ഇനിയുമെ ന്തിന് തെളിവുകൾ വേണം? എന്നാൽ ഐഹിക ജീവിതത്തിൽ മാത്രമല്ല ബർസഖീ ജീവിതത്തിലും പരലോകജീവിതത്തിലും തവസ്സുൽ നടക്കുന്നു എന്നാണ് ഇസ്ലാമിക പ്രമാണങ്ങൾ സംസാരിക്കുന്നത്.
Created at 2024-11-01 07:09:32