Related Articles
-
LEGHANANGAL
സ്ത്രീ പൊതുരംഗപ്രവേശം ശരീഅത് വിരുദ്ധം
-
LEGHANANGAL
ക്ലോണിങ്ങിന്റെ രഹസ്യം
-
LEGHANANGAL
ജനിതക ശാസ്ത്രം
ഭൗതിക പദാർഥങ്ങളെയും സസ്യങ്ങളെയും മൃഗങ്ങളെയുമെന്ന പോലെ മനുഷ്യനെ കേ വല
പരീക്ഷണ വസ്തുവാക്കുന്ന ഒരു പ്രവർത്തനമാണു ക്ലോണിങ്. കാരണം, ക്ലോണിങ്ങിൽ പലപ്പോഴും വൈകൃതങ്ങളും വൈരൂപ്യങ്ങളും സംഭവിക്കാറു്. 1962-ൽ ഡോ. ജോൺ ഗർഡൻ സുവർഗത്തിലെ ആദ്യത്തെ ക്ലോണിങ് സാധിച്ചതു തവളകളിലായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പരീക്ഷണങ്ങളിൽ ഒരു ശതമാനം മാത്രമാണു പൂർണ്ണ വളർച്ചയെത്തിയ തവളകളായി വിജയം വരിച്ചത്. ഡോ.എ.എൻ. നമ്പൂതിരി എഴുതുന്നു: ന്യൂക്ലിയസ് മാറ്റിവെയ്ക്കപ്പെട്ട അണ്ഡങ്ങളിൽ ഒരു ശതമാനം മാത്രമേ ഈ വിധം പൂ ർണ്ണ വളർച്ചയെത്തിയ തവളകളായിത്തീർന്നുള്ളൂ. ബാക്കിയുളളതിൽ ഒരു വിഭാഗം വേർ തിരിയാത്ത അവയവങ്ങളോടുകൂടിയ വികല ഭ്രൂണങ്ങളായി. മറ്റൊരു വിഭാഗത്തിൽ വിഭജനം തന്നെ നടന്നില്ല(പരിണാമത്തിന്റെ പരിണാമം പേ91).
1996 ജൂലൈയിൽ ഡോ. ഇയാൻ വിൽമുട്ട് ഡോളിയെന്ന ചെമ്മരിയാടിനെ ക്ലോൺ ചെയ്തപ്പോൾ 276 ശ്രമങ്ങൾ പരാജയപ്പെട്ടതിനു ശേഷം 277-ാമത്തെ ഒന്നു മാത്രമാണു വിജയിച്ചത്. (പാരമ്പര്യവും ക്ലോണിങ്ങും പേ:130) ഈ ഡോളിയുടെ അന്ത്യമാകട്ടെ അതീവ ദയനീയമായിരുന്നു. അകാല വാർദ്ധക്യവും ഭേദമാക്കാൻ കഴിയാത്ത ശ്വാസകോശരോഗവും നിമിത്തം ശാസ്ത്രജ്ഞർ അ തിനെ ദയാവധം നടത്തുകയായിരുന്നു (മാതൃഭൂമി 16-2 2003). 2001 ഡിസംബർ 22-നു ശാസ്ത്രജ്ഞന്മാർ കോപ്പിക്യാറ്റ് (ഇീ ഇമ) എന്ന ഒന്നാമത്തെ ക്ലോൺ പൂച്ചയ്ക്ക് ജന്മം നൽകിയപ്പോൾ അവർ ക്ലോൺ ചൊക്കിയ 87 ഭ്രൂണങ്ങളിൽ ഒന്നു മാത്രമാണു സാഹചര്യങ്ങളെ അതിജീവിച്ചു പൂച്ചക്കുട്ടികളായി രൂപപ്പെട്ടത് (മാതൃഭൂമി 16-2 2003). പരാജയപ്പെടുന്ന പരീക്ഷണങ്ങളിൽ രൂപപ്പെടുന്ന വികലവും വികൃതവുമായ ജീവികളെ ശാസ്ത്രജ്ഞന്മാർ കൊന്നുനശിപ്പിക്കുകയാണു പതിവ്. മനുഷ്യ ക്ലോണിങ്ങിലും വികല വിക്യത രൂപങ്ങൾ ഉാകുമെന്ന കാര്യത്തിൽ സംശയമില്ല. ശാസ്ത്രജ്ഞർ ഇവയെ എന്തുചെയ്യും? കൊന്നു നശിപ്പിക്കുന്നുവെങ്കിൽ അതു മനുഷ്യത്വത്തോടു ചെയ്യുന്ന ഗുരുതരമായ പാതകമാണ് (അൽ ആലമുൽ ഇസ്ലാമി 2-6-2003). ഇനി കൊല്ലുന്നില്ലെങ്കിലോ? ഈ വികൃത രൂപങ്ങൾ സ്യ ഷ്ടിക്കുന്നത് അതിനേക്കാൾ വലിയ പാതകമാണ്. ചുരുക്കത്തിൽ, മനുഷ്യന്റെ പവിത്രതയ്ക്കും പരിപാവനതയ്ക്കും ആദരണീയതയ്ക്കും നിരക്കാത്ത ഒരു കാര്യമാണ് അ വനെ ഇവ്വിധം ഗവേഷണ വസ്തുവാക്കുകയെന്നത്. അല്ലാഹു പറയുന്നു.
“നിശ്ചയമായും ആദം സന്തതികളെ നാം ആദരിക്കുകയും കരയിലും കടലിലും നാം അ വരെ വാഹനമേറ്റുകയും പരിശുദ്ധമായ വസ്തുക്കളിൽ നിന്ന് അവർക്കു നാം ആഹാരം നൽകുകയും നാം സൃഷ്ടിച്ചിട്ടുള്ള മിക്കവരേക്കാളും അവർക്കു നാം ശ്രേഷ്ഠത നൽകുകയും ചെയ്തു (17:70).
പ്രത്യുൽപാദനത്തിനും സാധ്യമായ പല മാർഗങ്ങളുമു്. അവയിൽ ചിലതു പ്രകൃതിപരവും മറ്റു ചിലതു പ്രകൃതി വിരുദ്ധവുമാണ്. പ്രകൃതിപരമായതിൽ തന്നെ നിയമാനുസൃതവും നിയമവിരുദ്ധവുമു്. പ്രകൃതിപരവും നിയമാനുസൃതവുമായ മാർഗത്തിലൂടെ മാത്രമേ പ്രത്യുൽപാദനം നടത്താവൂ. അതാണു ശരിയായ മാർഗം: ദൈവിക മാർഗം. അതു മാത്രമാണു സദാചാരത്തിന്റെ, ധർമ്മത്തിന്റെ, സമാധാനത്തിന്റെ മാർഗം. മറ്റു വകമാർഗങ്ങൾ, മനുഷ്യനെ അപകടത്തിൽ ചാടിക്കുന്നതുകൊ് പരിവർജ്ജ്യങ്ങളാണ്.
“ഇത് എന്റെ നേരായ മാർഗം. അതു നിങ്ങൾ പിന്തുടരുക. മറ്റു മാർഗങ്ങൾ പിന്തുടരരുത്. അവയൊക്കെ അല്ലാഹുവിന്റെ മാർഗത്തിൽ നിന്നു നിങ്ങളെ വ്യതിചലിപ്പിച്ചു കളയും; നിങ്ങൾ ദോഷപാതയെ സൂക്ഷിക്കുന്നവരാകുവാൻ വേി അവൻ നിങ്ങൾക്കു നൽകിയ ഉപദേശമാണത് ” (6:153),
വ്യഭിചാരം തുടങ്ങിയ അസാന്മാർഗിക മാർഗേണയോ ക്ലോണിങ് തുടങ്ങിയ പ്രകൃതി വി ശുദ്ധമാർഗേണയോ പ്രത്യുൽപാദനം നടത്താൻ സാധിച്ചേക്കാം. പക്ഷേ, അതു വക മാർഗമാണ്. അതു മനുഷ്യനെ അധമരിൽ അധമനാക്കി തരം താഴ്ത്തിക്കളയും.
നിശ്ചയമായും മനുഷ്യനെ നാം ഏറ്റവും നല്ല രൂപത്തിൽ സൃഷ്ടിച്ചു. പിന്നീട് അവനെ നാം അധമരിൽ അധമനാക്കിത്തീർക്കുന്നു; വിശ്വസിക്കുകയും സദ്കർമ്മങ്ങൾ ചെയ്യുകയും ചെയ്തവരൊഴികെ. എന്നാൽ അവർക്കു നിലയ്ക്കാത്ത പ്രതിഫലമു” (95:4).
ശാസ്ത്രീയ നേട്ടങ്ങളെ മതധാർമിക മൂല്യങ്ങളുടെ മൂശയിൽ വാർത്തു. സദുദ്ദേശ്യത്തോടെ, നേരായ മാർഗത്തിൽ മാത്രം ഉപയോഗിക്കുന്നില്ലെങ്കിൽ മനുഷ്യന്റെ സകല അധഃപതനത്തിനും അതു വഴിതെളിക്കും. ഡോ.അലക്സിാറൽ അദ്ദേഹത്തിന്റെ മി വേല ഡിസം എന്ന ഗ്രന്ഥത്തിൽ (പേ:38) പറയുന്നു: ശാസ്ത്രീയ സാങ്കേതിക വിദ്യകൾ മനുഷ്യനു സൃഷ്ടിച്ചു തന്ന മാധ്യമം മനുഷ്യ പ്രകൃതിക്കിണങ്ങുന്നില്ല. കാരണം അതു കൃത്രിമമാണ്; സുചിന്തിതമോ മുൻവിചാരത്തോടു കൂടിയുള്ളതോ അല്ല; മനുഷ്യ വ്യക്തിത്വത്തോടുള്ള താദാത്മ്യം അതിൽ പരിഗണിക്കപ്പെട്ടിട്ടില്ല. നമ്മുടെ ബുദ്ധിയുടെയും കു പിടുത്തങ്ങളുടെയും സന്തതിയായ ഈ മാധ്യമം നമ്മുടെ ശരീരങ്ങളോടു പൊരുത്തപ്പെടുന്നില്ല. നാം അസംതൃപ്തരാണ്, നാം സാംസ്കാരികവും ധൈഷണികവുമായ അധഃപതനത്തിലാണ്. വ്യാവസായിക നാഗരികത തഴച്ചു വളർന്ന ജനസമൂഹങ്ങളാണ് ഏറ്റം ദുർബലർ. അവർ അതിവേഗം മൃഗീയതയിലേക്ക് അവരറിയാതെ പ്രയാണം ചെയ്തുകൊിരിക്കുകയാണ് (അൽ ബഅ്സുൽ ഇസ്ലാമി 49:2). ഡോ.എ.എൻ നമ്പൂതിരിയുടെ പ്രസ്താവന കാണുക. സയൻസും സാങ്കേതിക വിദ്യയും സൃഷ്ടിച്ച് ലോകം സ്വർഗമല്ലെന്നു തെളിയാൻ അധിക സമയമെടുത്തില്ല. മരുഭൂമി കൃഷിഭൂമി ആയെങ്കിലും വനങ്ങൾ മരുഭൂമിയായും മാറിത്തുടങ്ങി. ഭക്ഷ്യോൽപാദനം വർധിച്ചെങ്കിലും പട്ടിണിക്കാരുടെ എണ്ണം വർഷം തോറും കൂടിവന്നു. പരിസരമലിനീകരണവും അതിൽ നിന്നുടലെടുത്ത ഗ്രീൻഹൗസ് പ്രഭാവവും ഓസോൺ മണ്ഡലക്ഷയവും ജീവന്റെ നിലനിൽപിനുതന്നെ ഭീഷണിയായി. മുമ്പെങ്ങുമില്ലാത്ത വിധം സംഹാര ശേഷിയുള്ള ആയുധങ്ങൾ മനുഷ്യനു കൈവന്നു. സംഘട്ടനങ്ങൾ സാർവത്രികമായി (പരിണാമത്തിന്റെ പരിണാമം പേ. 90).
ക്ലോണിങ് മനുഷ്യന്റെ പിറവിക്കു മുമ്പുള്ള അവസ്ഥയെക്കുറിച്ചാണിവർ ഇത്രയധികം പരിതപിക്കുന്നത്. എന്നാൽ ക്ലോണിങ് ജനറേഷൻ നിലവിൽ വന്നാൽ നാൽക്കാലികളേക്കാൾ അധഃപതിച്ച ഇരുകാലികളെയാണു നാം ഭൂമുഖത്തു കാണുക. മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. സുഖകരമായ പാരസ്പര്യമാണു സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപിനും പുരോഗതിക്കുമുള്ള നിദാനം. സാമൂഹിക പാരസ്പര്യത്തിന്റെ അടിത്തറ കുടുംബമാണ്. കുടുംബത്തിന്റെ മൂലശില ദാമ്പത്യമാണ്. ശരിയായ ദാമ്പത്യബന്ധത്തിൽ നിന്നാണു മാതാവും പിതാവും പുത്രനും പുത്രിയും സഹോദരനും സഹോദരിയും ജനിക്കുന്നത്. അതിന്റെ വികാസമാണു പിതാമഹന്മാരെയും പിതാമഹിമാരെയും പൗത്രന്മാരെയും പൗത്രിമാരെയും അമ്മാവന്മാരെയും അമ്മാവിമാരെയും അമ്മായിയപ്പന്മാരെയും അമ്മായിയമ്മമാരെയും കുടുംബബന്ധ ശൃംഖലയിലെ മറ്റു കണ്ണികളെയും സൃഷ്ടിക്കുന്നത്.
ദാമ്പത്യബന്ധമില്ലാതെ ലൈംഗികേതര മാർഗത്തിലൂടെ ശരീര കോശങ്ങൾ ഏതെങ്കിലും സ്ത്രീകളുടെ ന്യൂക്ലിയസ് നീക്കം ചെയ്ത അണ്ഡങ്ങളോടു ചേർത്തു വാടക ഗർഭപാത്രങ്ങളിൽ നിക്ഷേപിച്ച് ആർക്കും എത്രയും കാർബൺ കോപ്പികൾ സൃഷ്ടിക്കാം. തന്റെ അനേക പകർപ്പുകളോ മരിച്ചവരുടെ പകർപ്പുകളോ നിർമിക്കാം. ഇഷ്ടം പോലെ ശത്രുക്കളെ വകവരുത്താൻ പട്ടാളം, ഇറച്ചിക്കോഴികളെ നിർമ്മിക്കുന്നതു പോലെ സൃഷ്ടിക്കാം. ഇതാണു ക്ലോണിങ് പ്രസ്ഥാനം നൽകുന്ന സന്ദേശം. ഇവിടെ മാതാവില്ല. പിതാവില്ല, സഹോദരനില്ല, സഹോദരിയില്ല. എല്ലാ സാമൂഹ്യബന്ധങ്ങളും സദാചാര ചട്ടങ്ങളും തകർന്നടിയുന്നു. അതോടെ കുടുംബത്തിലും നാട്ടിലും തദ്ഫലമായി സമൂഹത്തിലും അരാജകത്വം അരങ്ങേറും എന്ന കാര്യത്തിൽ സന്ദേഹമില്ല.
Created at 2025-01-23 10:15:54