Related Articles
-
Books
വേഗതയളക്കാന്‍
-
-
Books
സ്വഹാബികളും ഹദീസും
ചോ: സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാത്തത് എന്തുകൊണ്ട്?
ഉ: ധനികരുടെ പക്കല്‍ നിന്ന് സകാത് വിഹിതം പാവങ്ങളിലേക്കൊഴുകുമ്പോള്‍ അവരെ സാമ്പത്തികമായി ഉദ്ധരിക്കാനും ജീവിതസൌകര്യം വര്‍ധിപ്പിക്കാനും സാധിക്കുമെന്നതില്‍ സന്ദേഹമില്ല. ഉദാഹരണമായി ഒരു പ്രധാന നഗരത്തില്‍ സകാത് നല്‍കാന്‍ പ്രാപ്തരായ 1000 പേര്‍ ഉണ്ടെന്ന് കരുതുക. അവരില്‍ അഞ്ചുപേര്‍ വീതം ഒരു പാവപ്പെട്ടവന് പതിനായിരം രൂപ നല്‍കി ഒരു ചെറുകിട വ്യവസായമോ തത്തുല്യമായ മറ്റു ഏര്‍പ്പാടോ തുടങ്ങാന്‍ സഹായിച്ചുവെന്നിരിക്കട്ടെ. എങ്കില്‍ അവരും കുടുംബവും ദാരിദ്യ്രത്തില്‍ നിന്നു കരകയറും. അടുത്ത വര്‍ഷം ഈ ആയിരം ധനാഡ്യര്‍ക്കു പുറമെ അവര്‍ മുഖേന കരകയറിയ 200 പേരും സകാത് നല്‍കുന്നവരുടെ പട്ടികയിലെത്തുന്നു. അതോടെ ആ വര്‍ഷം കൂടുതല്‍ ദരിദ്രരെ സകാതിലൂടെ കരകയറ്റാന്‍ കഴിയും. ഇങ്ങനെ ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ദരിദ്രമുക്ത സമൂഹത്തെ സൃഷ്ടിക്കാനാകും.
ഇസ്ലാമിന്റെ ആദ്യകാലത്ത് സകാത് വാങ്ങാന്‍ അര്‍ഹതപ്പെട്ട ഒരാളും ഇല്ലാത്ത അവസ്ഥയുണ്ടായിരുന്നതായി ഇസ്ലാമിക ചരിത്രത്തില്‍ നിന്ന് വ്യക്തമാകുന്നു. വ്യവസായ വാണിജ്യ രംഗങ്ങള്‍ അന്നത്തെക്കാള്‍ അനേകമടങ്ങ് അഭിവൃദ്ധിപ്പെടുകയും കാര്‍ഷിക, സാമ്പത്തിക മേഖലയില്‍ കുതിച്ചുകയറ്റമനുഭവപ്പെടുകയും ചെയ്ത ആധുനിക യുഗത്തില്‍ സകാത് കൂടുതല്‍ ഫലം കാണിക്കും. അര്‍ഹരെല്ലാം കൃത്യമായി സകാത് നല്‍ കാന്‍ സന്നദ്ധരായാല്‍ മുസ്ലിം സമുദായത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നിന്ന് കരകയറ്റാവുന്നതാണ്. കടമയില്‍ നിന്ന് സമ്പന്നര്‍ ഒളിച്ചോടുന്നതാണ് സമുദായത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് മുഖ്യകാരണം.
Created at 2024-03-17 03:19:03