ഹദീസും മദ്ഹബുകളും

നാല് മദ്ഹബുകളിലും സുന്നത്തിന് വിരുദ്ധമായി പലതുമുന്നാണ് ഇന്നത്തെ ചിലരുടെ പക്ഷം. അതിനു കാരണമായി അവർ പറയുന്നത് സുന്നത്തിനെ സംബന്ധിച്ചുള്ള വിശദമായ പഠനവും ശേഖരണവും ക്രോഡീകരണവുമെല്ലാം മദ്ഹബിന്റെ ഇമാമുകൾക്ക് ശേഷമേ നടന്നിട്ടുള്ളൂ എന്നാണ്. ഈ ന്യായം അടിസ്ഥാനരഹിതവും
അസംബന്ധവുമാണ്. മദ്ഹബിന്റെ ഇമാമുകളെ കുറിച്ചുള്ള അജ്ഞതയും അവരോടുള്ള വിരോധവുമാണ് ഇത് കാണിക്കുന്നത്. ബിദ്അത്തിനെതിരിൽ പറയുന്ന സുന്നത്താണ് ഇവർ സുന്നത്തുകെട്ട് വിവക്ഷിക്കുന്നതെങ്കിൽ നാലു മദ്ഹബുകളിലും, ശറഇന്റെ ലക്ഷ്യങ്ങൾക്ക് ഒട്ടും നിരക്കാത്ത പലതുമുന്നായി അവരുടെ വാദത്തിന്റെ സംക്ഷിപ്തം. ഇങ്ങനെയാണെങ്കിൽ മദ്ഹബിന്റെ ഇമാമുകൾക്ക് വഴിപ്പെടാൻ അല്ലാഹു നിരുപാധികം കൽപ്പിക്കുമായിരുന്നില്ല.

ഒരു ഉപാധിയും കൂടാതെ അല്ലാഹുവിനും റസൂലിനും അനുസരിക്കാൻ ആജ്ഞാപിച്ച അല്ലാഹു അതേ സൂക്തത്തിൽ തന്നെ അതേ ശൈലിയിൽ ഉലുൽ അംറിന് വഴിപ്പെടാനും ആജ്ഞാപിക്കുന്നു.(സൂറത്തുന്നിസാഅ്, 59 നോക്കുക)

ഈ സൂക്തത്തിലെ ഉലുൽ അംറ് കെട്ട് വിവക്ഷ ഫുഖഹാഉം ഉലമാഉമാണെന്ന് താബിഈ പണ്ഢിതനായ അബുൽ ആലിയ (റ) യിൽ നിന്ന് ഇബ്നു ജാബിർ (റ) തന്റെ തഫ്സീറിലും (ജാമിഉൽ ബയാൻ, വാ: പേ:88) ഇമാം ദാമിരി (റ) തന്റെ സുനനി (വാ:1, പേ:40) ലും നിവേദനം ചെയ്തിട്ടു്. ഇതേ വ്യാഖ്യാനം സ്വഹാബീവര്യനും ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവുമായ ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് ഹാകിം (റ) വും മറ്റും നിവേദനം ചെയ്തതായി "അൽദുർറുൽ മൻസൂർ' വാ:2, പേ: 176 ൽ ഉദ്ധരിച്ചിട്ടു്.

ഇമാം റാസി (റ) തന്റെ തഫ്സീറുൽ കബീർ വാ:10 പേ:144 ൽ എഴുതുന്നു: 'ഉലുൽ അംറ് കൊ വിവക്ഷ ശരീഅത്തിന്റെ നിയമങ്ങളനുസരിച്ച് ഫത്വ നൽകാൻ കഴിവുള്ളവരാണെന്നതാണ് ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് സബ് (റ) ഉദ്ധരിച്ചിട്ടുള്ളത്. ഇത് തന്നെയാണ് ഹസൻ (റ), ഉഹ്ഹാക്ക് (റ) തുടങ്ങിയവരുടെ പക്ഷവും.

ഇമാം റാസി (റ) ഇപ്രകാരം തുടരുന്നു. ഇപ്പറഞ്ഞവർ കേവലം പണ്ഢിതരല്ല. പ്രത്യുത, നിദാനശാസ്ത്ര ഗ്രന്ഥങ്ങളിൽ "അഹ്ലുൽ ഹല്ലി വൽ അഖ്' (മുജ്തഹിദുകൾ) എന്ന അപരനാമത്തിൽ അറിയപ്പെടുന്നവരാണ്. ശറഇന്റെ ആജ്ഞയും നിരോധനവും
പുറപ്പെടുവിക്കാൻ പണ്ഢിതരിൽ നിന്നുള്ള ഈ വിഭാഗത്തിനല്ലാതെ അർഹതയില്ലാത്തതിനാൽ അവർക്ക് വഴിപ്പെടാനാണ് അല്ലാഹു നിർബന്ധിച്ചിട്ടുള്ളതെന്ന് നാം പറയുന്നു. കാരണം മുഫസ്സിർ (ഖുർആൻ വ്യാഖ്യാതാവ്) മുഹദ്ദിസ് (ഹദീസ് പണ്ഢിതൻ) മുതകല്ലിം (വിശ്വാസ പ്രമാണ പണ്ഢിതൻ) തുടങ്ങിയവരൊന്നും രേഖകളിൽ നിന്ന് വിധിവിലക്കുകളെ ഗവേഷണം ചെയ്ത്കത്താൻ കഴിവുള്ളവരോ അതിന്റെ ശൈലി അറിയുന്നവരോ അല്ല.(തഫ്സീറുൽ റാസി 150/10)

ഇമാം സുയൂഥി (റ) യുടെ വാക്കുകൾ കാണുക: “ഖുർആൻ സൂക്തത്തിൽ പറഞ്ഞ ഉലുൽ അംറിന്റെ വ്യാഖ്യാനത്തിൽ ഫുഖഹാഅ്, ഉലമാഅ് തുടങ്ങിയ പദങ്ങൾ പ്രയോഗിക്കുന്നതു തന്നെ മുജ്തഹിദുകളെ സംബന്ധിച്ച് മാത്രമാണെന്നത് ഏവർക്കുമറിയുന്ന കാര്യമാണ്. കാരണം വെറും മുഖല്ലിദായവനെ സംബന്ധിച്ച് ഫഖീഹെന്നോ ആലിമെന്നോ പറയില്ലെന്നാണ് പ്രമാണം. ഇത് കർമ്മശാസ്ത്രത്തിലും അതിന്റെ നിദാനങ്ങളിലും വ്യക്തമാക്കിയതാണ്” (ഫതാവാ സുയൂഥി വാ:2, പേ:125). ഉലുൽ അംറ് കെട്ട് വിവക്ഷ ഗവേഷണപടുത്വമുള്ള മുജ്തഹിദുകൾ തന്നെയാണെന്ന് ഖുർആൻ മറെറാരു സൂക്തത്തിൽ തെളിയിക്കുന്നു. അല്ലാഹു പറയുന്നു: “അവർക്ക് ഭയത്തെയോ നിർഭയത്തെയോ കുറിക്കുന്ന വല്ലകാര്യവും ഉളവാകുമ്പോൾ അവർ അത് കൊട്ടിഘോഷിക്കുകയാണ്. (അതിന് പകരം) ആ കാര്യത്തെ പ്രവാചകരിലേക്കും അവരിൽ നിന്നുള്ള ഉലുൽ അംറിലേക്കും അർപ്പിച്ചിരുന്നുവെങ്കിൽ ഗവേഷണയോഗ്യരായ പണ്ഢിതന്മാർ അതിന്റെ വിധി അറിയുമായിരുന്നു” (നിസാഅ് :83). ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം റാസി (റ) പറയുന്നു: “അവർക്കുളവാകുന്ന പ്രശ്നങ്ങളുടെ നിശ്ചിത വിധിയറിയാൻ പ്രസ്തുത വിഭാഗത്തിലേക്ക് പ്രശ്നത്തെ വിട്ടുകൊടുക്കണമെന്നാണ് അല്ലാഹു ഈ സൂക്തത്തിൽ നിർബന്ധിക്കുന്നത്. നിശ്ചിത വിധി, രേഖകളിൽ വ്യക്തമാക്കപ്പെടാതിരിക്കുമ്പോഴാണ് ഇതാവശ്യമാകുന്നത്. കാരണം വ്യക്തമായി പ്രതിപാദിച്ച വിഷയം ഗവേഷണത്തിലൂടെ കത്തുന്ന പ്രശ്നമുത്ഭവിക്കുന്നില്ല. ആയതിനാൽ ഇങ്ങനെയുള്ള സംഭവവികാസങ്ങൾക്ക് വിധി നിർണ്ണയിക്കാൻ കഴിവില്ലാത്തവർ കഴിവുള്ളവരെ സമീപിക്കണമെന്നാണ് അല്ലാഹു ആജ്ഞാപിക്കുന്നത്.” (റാസി വാ:10, പേ: 200) അതു കൊാണ് മറെറാരു സൂക്തത്തിൽ അല്ലാഹു ഇപ്രകാരം ആജ്ഞാപിച്ചത്. “നിങ്ങൾ അറിവില്ലാത്തവരാണെങ്കിൽ അറിവുള്ളവരോട് ചോദിക്കുക. ഗവേഷണത്തിന് കഴിയാത്തവർ അതിന് കഴിയുന്നവരെ അനുകരിക്കണമെന്നാണ്ഇ തിന്റെ വിവക്ഷയെന്ന് ജംഉൽ ജവാമിഅ് (വാ: 1, പേ: 383) ൽ പ്രസ്താവിച്ചിട്ടു്. ഈ അടിസ്ഥാനത്തിലാണ് മേൽ സൂക്തത്തിൽ പറഞ്ഞ അറിവുള്ളവരെ കെട്ട് വിവക്ഷിക്കുന്നത് മുജ്തഹിദുകളായ പണ്ഢിതരാണെന്ന് ഇബ്നുജരീർ (റ) തന്റെ തഫ്സീറ്റിൽ (വാ:14, പേ: 68) ൽ പ്രസ്താവിച്ചത്.

ചുരുക്കത്തിൽ, ശറഇന്റെ ലക്ഷ്യങ്ങൾക്കതീതമായി ഒരു മദ്ഹബിലും യാതൊന്നും തന്നെ കാണുകയില്ല. ഇമാം ശഅ്റാനി (റ) യുടെ വാക്കുകൾ കാണുക: “പ്രസ്തുത പണ്ഢിതരുടെ വാക്കുകളിൽ നിന്നും ഒന്നും തന്നെ ശരീഅത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന് ഏതെങ്കിലുമൊന്നിനെ അവലംബിച്ചല്ലാതെ ഉാവുകയില്ലെന്ന് ചിന്തിക്കുന്ന ആർക്കും വ്യക്തമാകും. കാരണം അവരുടെ ഏതൊരു വാക്കും, ആയത്ത്, ഹദീസ്, അസർ, സ്വഹീഹായ ഖിയാസ് തുടങ്ങിയ ഏതെങ്കിലും ഒന്നിലേക്ക് മടങ്ങിയിട്ടല്ലാതെ വരില്ല” (മീസാൻ വാ:1, പേ: 35). ഈ വിശദീകരണമനുസരിച്ച് ശറഇന്റെ രേഖകളിൽ നിന്ന് ഏതെങ്കിലുമൊന്നിന്റെ പിൻബലമുള്ളതോ അല്ലെങ്കിൽ ഏതെങ്കിലുമൊന്നിന്റെ വ്യാപ്തിയിൽ പെട്ടതോ ആയിട്ടല്ലാതെ മദ്ഹബിന്റെ ഇമാമുകളിൽ നിന്ന് ഒരാളുടെയും ഒരഭിപ്രായവും ഉാവുകയില്ലെന്നും അതുകൊ തന്നെ ആ അഭിപ്രായങ്ങളെല്ലാം സുന്നത്തിന് വിധേയമാണെന്നും അതീതമല്ലെന്നും വ്യക്തമായി.

ചുരുക്കത്തിൽ, ഇമാമിന്റെ ഏതെങ്കിലുമൊരഭിപ്രായത്തെക്കുറിച്ച് അത് സുന്നത്തിന് വിരുദ്ധമാണെന്ന് ഖണ്ഡിതമായി അവകാശപ്പെടണമെങ്കിൽ പ്രസ്തുത അഭിപ്രായം ശറഇന്റെ എല്ലാ രേഖകൾക്കും (ഖുർആൻ, ഹദീസ്, ഇജ്മാഅ്, വ്യക്താമായ ഖിയാസ്) പൂർണ്ണമായി അതീതമാണെന്നും ഒന്നിന്റെയും വ്യക്തമോ പരോക്ഷമോ ആയ യാതൊരു പിൻബലവുമില്ലെന്നും തെളിയിച്ചിരിക്കണം. അല്ലാതെ ശറഇന്റെ രേഖകളിൽ നിന്ന് വിമർശകൻ കത്തിയ ഏതെങ്കിലുമൊന്നിനോട് അവൻ ഗ്രഹിച്ചതനുസരിച്ച് വിരുദ്ധമാണെന്ന് അവന് ബോധ്യപ്പെട്ടത് കൊായില്ല. ഒരു ഇമാമിന്റെ അഭിപ്രായം ഏതെങ്കിലും ഒരു ആയത്തിന്റെയോ ഹദീസിന്റെയോ ബാഹ്യാർഥവുമായി എതിരാണെന്ന് അവൻ ഗ്രഹിക്കുന്നത് പോലെ. അതായത് ഇമാമിന്റെ ഏതെങ്കിലുമൊരഭിപ്രായത്തെക്കുറിച്ച് അത് സുന്നത്തിന് വിരുദ്ധമല്ലന്ന് പറയാൻ ഏതെങ്കിലുമൊരു രേഖയുടെ പിൻബലം മാത്രമായാൽ മതി. എല്ലാറ്റിന്റെയും പിൻബലമായിക്കൊള്ളണമെന്നില്ല. അതേ സമയം ഒരഭിപ്രായം സുന്നത്തിന് വിരുദ്ധമാണന്ന് തെളിയിക്കാൻ ഈ രേഖകളിലൊന്നിനോട് വിരുദ്ധമാണെന്ന് തെളിയിച്ചാൽ പോര. മറിച്ച് എല്ലാ രേഖകൾക്കും വിരുദ്ധമാണെന്ന് തന്നെ തെളിയിക്കണം.

സ്വന്തമായി ഇത് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മദ്ഹബിന്റെ ഇമാമുകളിൽ ഏതെങ്കിലുമൊരാളുടെയെങ്കിലും വല്ല അഭിപ്രായവും ശറഇന്റെ എല്ലാ രേഖകൾക്കും പൂർണ്ണമായും വിരുദ്ധമാണെന്നോ അത് പിഴവാണെന്നോ പ്രമാണിക ഗ്രന്ഥങ്ങളിൽ നിന്നുപോലും ഉദ്ധരിക്കാൻ വിമർശകർക്ക് കഴിയില്ലെന്നതാണ് യാഥാർഥ്യം.
നൂറ്റിഅമ്പതോളം സ്ഥലങ്ങളിൽ മദ്ഹബിന്റെ അഭിപ്രായങ്ങൾ സുന്നത്തിന് വിരുദ്ധമായിട്ടുണ് വിമർശകർ അവകാശപ്പെടുമ്പോൾ അതിന്നവർ സമർഥിക്കുന്ന തെളിവ് ചില ഹദീസുകൾ ഉദ്ധരിച്ച് അതിന്റെ ആശയത്തോട് എതിരാണെന്നോ അല്ലെങ്കിൽ ഇന്ന അഭിപ്രായം ഇന്നാലിന്ന ഹദീസുകൾക്ക് നിരക്കാത്തതാണെന്ന് ചില ഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചിട്ടുന്നോ മാത്രമാകുന്നു. അല്ലാതെ ആ നൂറ്റിയമ്പത് സ്ഥലങ്ങളിൽ നിന്ന് ഏതെങ്കിലുമൊരു സ്ഥലത്തെങ്കിലും ശറഇന്റെ എല്ലാ രേഖകൾക്കും പൂർണ്ണമായും വിരുദ്ധമാണെന്ന് തെളിയിക്കാനോ ഏതെങ്കിലുമൊരു ഗ്രന്ഥത്തിൽ തെളിയിച്ചതായി ഉദ്ധരിക്കാനോ ഇവർക്ക് കഴിയില്ല.

ഒരു വസ്തു ജീവിയാണെന്നവകാശപ്പെടാൻ അത് ജീവികളുടെ ഇനങ്ങളിൽ നിന്ന് എതെങ്കിലുമൊന്നിന്റെ ഗണത്തിൽ പെട്ടതാണെന്ന് തെളിയിച്ചാൽ മാത്രം മതി. എല്ലാറ്റിന്റെയും ഗണത്തിൽപെട്ടതാണെന്ന് തെളിയിച്ചേ പറ്റൂ എന്ന് ഒരു ബുദ്ധിയും പറയില്ല. എന്നാൽ, അത് ജീവിയല്ലെന്ന് അവകാശപ്പെടണമെങ്കിൽ ജീവികളുടെ ഇനങ്ങളിൽ നിന്ന് ഒന്നിന്റെയും ഗണത്തിൽ പെട്ടതല്ലെന്ന് തെളിയിക്കുക തന്നെ വേണം. അല്ലാതെ ഇനങ്ങളിൽ ചിലതായ മനുഷ്യഗണത്തിൽപെട്ടതല്ലെന്നോ മറേറാ മാത്രം തെളിയിച്ചാൽ പോര. സുന്നത്തിന്റെ ഇനങ്ങളിൽ ഒന്നായ ഹദീസിന് വിരുദ്ധമായാൽ ഭാഗികമായിട്ടെങ്കിലും സുന്നത്തിന് വിരുദ്ധമാണെന്ന് പറഞ്ഞുകൂടെ എന്ന മറുചോദ്യം മൗഢ്യമാണ്. കാരണം, ഒരു വസ്തു ജീവികളുടെ ഇനങ്ങളിലൊന്നായ മനുഷ്യ ഗണത്തിൽ പെട്ടതല്ലെന്ന് വന്നാൽ ഭാഗികമായിട്ടെങ്കിലും അത് ജീവിയല്ലെന്ന് വാദിക്കുന്നവന്റെ ബുദ്ധി എത്ര അപാരമാണ്. ഇതിലൊന്നും പിടിത്തമില്ലെന്ന് കാണുമ്പോൾ ഹദീസിനെ സംബന്ധിച്ചും സുന്നത്തെന്ന് പറയുന്നത് കെ സുന്നത്തുകൾക്ക് വിരുദ്ധമാണെന്ന് പറയുന്നതിന്റെ വിവക്ഷ ഹദീസുകൾക്ക് വിരുദ്ധമാണെന്ന് തന്നെയാണെന്ന് ഇക്കൂട്ടർ വാദിച്ചു നോക്കും. അങ്ങനെയാണ് വാദമെങ്കിൽ രു കൂട്ടർക്കുമവലംബിക്കാനുള്ള രേഖകൾ സ്വഹീഹായ ഹദീസുകൾ മാത്രമാണെന്ന് പറയിവരും.

ഇമാം ശഅ്റാനി (റ) ശൈഖുൽ ഇസ്ലാമിൽ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നു. “ശരീഅത്തിന്റെ എല്ലാ രേഖകൾ കൊും അവ ഉൾക്കൊിട്ടുള്ള അറബി ഭാഷയുടെ എല്ലാ പ്രയോഗങ്ങൾ കൊം അവയുടെ ഉദ്ദേശ്യാർഥങ്ങൾ കൊുവരുന്ന വഴികൾ കെടും നല്ലപോലെ അറിയാതെ ഒരു മുജ്തഹിദിന്റെ അഭിപ്രായത്തെ തള്ളിക്കളയുന്നതും പിഴവിലേക്ക് ചേർക്കുന്നതും നിങ്ങൾ സൂക്ഷിക്കുക. മേൽ പ്രസ്താവിച്ചത് പ്ര കാരം രേഖകൾ മുഴുവനായി അറിയുകയും ഒരു ഇമാമിന്റെ അഭിപ്രായത്തിനുള്ള രേഖ അവയിൽ തീരെ എത്തിക്കാതിരിക്കുകയും ചെയ്താൽ ആ അഭിപ്രായത്തെ നിങ്ങൾക്ക് തള്ളിക്കളയാനവകാശമു്. പക്ഷേ, എവിടെ നിന്നാണ് നിങ്ങൾക്കതിന് സാധിക്കുക? (മീസാൻ വാ:1, പേ: 30)

മുഖ്തസ്വറുൽ ഫവാഇദിൽ മക്കിയ്യ പേ: 27 ൽ പറയുന്നു: “മുജ്തഹിദുകളായ ഇമാമുകളിൽ നിന്ന് ആരുടെയെങ്കിലും മദ്ഹബിനെ ആക്ഷേപിക്കുന്നതോ ഇകഴ്ത്തുന്നതോ ആയ പരാമർശങ്ങൾ നിങ്ങൾ സൂക്ഷിക്കുക. കാരണം അവരുടെ മാംസങ്ങൾ വിഷമുള്ളതാണ്. അവരെ ഇകഴ്ത്തിപ്പറയുന്നവരുടെ കാര്യത്തിൽ അല്ലാഹു സ്വീകരിച്ച സമ്പ്രദായം എല്ലാവർക്കുമറിയാവുന്നതാണ്. അതുകൊ് തന്നെ അവരിലേതെങ്കിലും ഒരു വ്യക്തിയേയോ മദ്ഹബിനേയോ ആക്ഷേപിക്കുന്നവന്റെ നാശം അതി വിദൂരമല്ല.

ഇമാം ശാഹ് വലിയുല്ലാഹിദ്ദഹ്ലി (റ) പറയുന്നു. കർമ്മശാസ്ത്ര പിന്മാർ കർമ്മ ശാസ്ത്രത്തെ അതിന്റെ നിദാനമനുസരിച്ച് കെട്ടിപ്പടുത്തപ്പോൾ അവരും അവരുടെ മുൻഗാമികളും പരാമർശിച്ച് മസ്അലകളിൽ നിന്ന് ഒരു മസ്അലക്ക് പോലും അവർ സുന്നത്തിൽ നിന്ന് രേഖ എത്തിക്കാതിരുന്നിട്ടില്ല. റിപ്പോർട്ടർമാരിൽ നിന്ന് സ്വഹാബി വിട്ട് പോയ മുർസലോ കണ്ണി തീരെ മുറിയാത്ത മുത്തസ്വിലോ ആയ ഒരു ഹദീസായി രിക്കാം അത്. അല്ലെങ്കിൽ (ളഈഫാണെങ്കിൽ പോലും നിവേദക പരമ്പരയുടെ ആധിക്യം മൂലം പരിഗണനീയമായതോ അല്ലെങ്കിൽ ഹസനോ, സ്വഹീഹോ ആയ പരമ്പരകളിലൂടെ സ്വഹാബികളിലേക്ക് ചെന്ന് മുട്ടുന്നതോ ആയ മൗഖൂഫായ ഹദീസായിരിക്കാം അത്. അല്ലെങ്കിൽ ഖുലഫാഉർറാശിദുകൾ, മുസ്ലിം രാജ്യങ്ങളിലെ മറ്റു ഖാളിമാർ തുടങ്ങിയവരുടെ അസറുകളോ അല്ലെങ്കിൽ മറു രേഖയുടെ താൽപര്യമോ സൂചനയോ അതിന്റെ വ്യാപ്തിയിൽ നിന്ന് ഗവേഷണം ചെയ്തതോ ആകാം രേഖ. അതുകൊ് തന്നെ ഈ വഴിയിലൂടെ ചിന്തിക്കുമ്പോൾ സുന്നത്തിനനുസരിച്ച് അമൽ ചെയ്യാൻ അല്ലാഹു അവർക്ക് എളുപ്പമാക്കി കൊടുത്തിരിക്കുകയാണ് (ഹുജ്ജത്തുല്ലാ ഹിൽ: 432/1).

ചുരുക്കത്തിൽ സുന്നത്തിന്റെ വ്യാപ്തിയിൽ നിന്ന് മുജ്തഹിദായ ഏതൊരു ഇമാമിന്റെയും ഒരഭിപ്രായം പോലും പുറത്ത് പോകുന്നില്ല. പക്ഷേ, ചിലപ്പോൾ ചില ഹദീസുകൾക്ക് എതിരായി അവർ അഭിപ്രായപ്പെട്ടതായി കാണാം. ഇത് സുന്നത്തിന് വിരുദ്ധമല്ല. പ്രത്യുത, ആ ഹദീസിന്റെ ആശയം അവർ കൈവിടുന്നതിന് അവർക്ക് കാരണങ്ങളുാകാം.

ഇബ്നു തൈമിയ്യ തന്റെ "റഫ് ഉൽ മലാമിൽ പറയുന്നു. ഇമാമുകളിൽ നിന്ന് ആരുടെയെങ്കിലും വല്ല അഭിപ്രായത്തിനുമെതിരിൽ ഒരു സ്വഹീഹായ ഹദീസ് കത്തിയെന്നിരിക്കട്ടെ. എങ്കിൽ പ്രസ്തുത ഹദീസിനെ ആ ഇമാം സ്വീകരിക്കാതിരിക്കാൻ തികച്ചും പ്രതിബന്ധങ്ങളുാകും. അങ്ങനെയുള്ള പ്രതിബന്ധങ്ങൾ മൂന്ന് ഇനങ്ങളിൽ നിക്ഷിപ്തമാണ്. ഒന്ന്: നബി (സ്വ) അങ്ങനെ പറഞ്ഞുവെന്ന് വിശ്വാസം വരാതിരിക്കുക. (ആ ഇമാമിലേക്ക് ഹദീസെത്തിയ നിവേദക പരമ്പരയുടെ ദൗർബല്യമാകാം അതിന് കാരണം) : പ്രസ്തുത ഹദീസിൽ പ്രതിപാദിച്ചത് ആ വിഷയത്തെ സംബന്ധിച്ചാണെന്ന് വിശ്വാസം വരാതിരിക്കുക. (വിഷയം വ്യക്തമാകാതിരിക്കുകയും മറ്റൊരാശയം ഉദ്ദേശിക്കാൻ സാധ്യതയുാവുകയും ചെയ്യുമ്പോഴാണ് ഇപ്രകാരം സംഭവിക്കുക.) മൂന്ന്: ഹദീസുകൾ ഉൾക്കൊ ആശയം നിയമപ്രാബല്യമില്ലാത്ത (മൻസൂഖ്) താണെന്ന് വിശ്വസിക്കുക. (ഇതിന്നെതിരിൽ നിബന്ധനയാത്തതും ഇതിനെ ദുർബ്ബലമാക്കുന്ന (നാസിഖ്) തുമായ മറ്റൊരു ഹദീസ് കത്തിയതാണ് ഇതിന്ന് കാരണം.) ഈ മൂന്നിനം പ്രതിബന്ധങ്ങൾക്കും നിരവധി ശാഖകളു്.

ഒന്നാമത്തെ പ്രതിബന്ധം വിശദീകരിച്ചുകൊ് ഇബ്നു തൈമിയ്യ തന്നെ പറയുന്നു: “സ്വീകാര്യമാം വിധം) ഹദീസ് ഇമാമിലേക്ക് എത്താതിരുന്നാൽ അതിന്റെ താൽപര്യം അറിഞ്ഞിരിക്കൽ ഇമാമിന്റെ ബാധ്യതയല്ല. അപ്പോൾ പിന്നെ ആയത്ത്, മറെറാരു ഹദീസ്, ഖിയാസ്, ഇസ്തിസ്വ്ഹാബ് തുടങ്ങിയവയുടെ താത്പര്യമനുസരിച്ചാകാം ആ ഇമാം അഭിപ്രായ പ്രകടനം നടത്തിയത്. പ്രസ്തുത അഭിപ്രായം ചിലപ്പോൾ ഹദീസിന്റെ ആശയത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ചില ഹദീസുകൾക്കെതിരായി സലഫു സ്വാലിഹുകളുടെ അഭിപ്രായങ്ങൾ കാണുന്നത് അധികവും ഈ പ്രതിബന്ധമനുസരിച്ചാണ്” (റഫ്ൽ മലാം പേജ് 10).

ഇബ്നു തൈമിയ്യ തന്നെ വീം പറയുന്നു. “ഹദീസിന്റെ താത്പര്യമനുസരിച്ച് അമൽ ചെയ്യാതിരിക്കുന്നതിൽ (മുജ്തഹിദായ) പണ്ഢിതന്റെ അടുക്കൽ അവലംബമായ രേഖയാകാം. പക്ഷേ, ആ രേഖ എന്താണെന്ന് നമുക്കറിയണമെന്നില്ല. കാരണം അറിവിന്റെ അസ്ഥിവാരം അതിവിപുലമത്രെ. (മുജ്തഹിദുകളായ പണ്ഢിതന്മാരുടെ ഹൃദയങ്ങളിലുള്ളവയെല്ലാം നമുക്കറിയുക സാധ്യമല്ല. (മുജ്തഹിദായ) പണ്ഢിതൻ അദ്ദേഹത്തിന്റെ രേഖ ഇന്നതാണെന്ന് ചിലപ്പോൾ വ്യക്തമാക്കിയേക്കാം. മറ്റു ചിലപ്പോൾ വ്യക്തമാക്കുകയുമില്ല. വ്യക്തമാക്കിയാൽ തന്നെ ആ രേഖ നമ്മളിലേക്കെത്താം. എത്തിയില്ലെന്നും വരാം. ആ രേഖ നമ്മിലേക്കെത്തിയാൽ തന്നെ ആ രേഖയിൽ (മുജ്തഹിദായ) പണ്ഡിതൻ ലക്ഷ്യം പിടിച്ച സ്ഥാനം ഇന്നതാണെന്ന് അറിയാം, അറിയാതിരിക്കാം.

“യഥാർഥത്തിൽ അദ്ദേഹത്തിന്റെ തെളിവ് സത്യസന്ധമാവട്ടെ, ആവാതിരിക്കട്ടെ. ഇങ്ങനെയൊക്കെയാകാമെന്ന് വെച്ചാലും സ്വഹീഹായ ഹദീസിന്റെ വെളിച്ചത്തിൽ ലക്ഷ്യം വ്യക്തമായതും പണ്ഢിതരിൽ ഒരു വിഭാഗത്തിനെങ്കിലും യോജിപ്പുള്ളതുമായ ഒരു അഭിപ്രായത്തിൽ നിന്ന് വ്യതിചലിച്ചുകൊ് മറെറാരു പണ്ഢിതന്റെ അഭിപ്രായത്തെ അവലംബിച്ചു കൂട. അദ്ദേഹം കൂടുതൽ പാണ്ഡിത്യമുള്ള ആളായിരുന്നാൽ പോലും. ഒന്നാം അഭിപ്രായത്തിന്റെ രേഖയെ പൊളിക്കാൻ മാത്രം പ്രാബല്യമുള്ള മറെറാരു രേഖ ഈ പണ്ഢിതന്റെ അടുക്കൽ ഉ യെന്നു വരാം” (റഫ്ഉൽ മലാം, പേ: 33).

ചുരുക്കത്തിൽ ചില ആയത്തുകളുടെയോ ഹദീസുകളുടേയോ ബാഹ്യം മാത്രം അവലംബിച്ച് ഗവേഷണപടുക്കളും മുൻഗാമികളുമായ പണ്ഢിതന്മാരുടെ അഭിപ്രായങ്ങൾ ലക്ഷ്യങ്ങൾക്ക് നിരക്കാത്തതാണെന്ന് പറഞ്ഞ് അവരെ വിമർശിക്കുന്നത് ക്ഷന്തവ്യമല്ല. ഇജ്തിഹാദിന്നർഹതയില്ലാത്തവരും സങ്കുചിത മനഃസ്ഥിതിക്കാരും മാ ത്രമാണ് ഇപ്രകാരം ആക്ഷേപിക്കുന്നത്. വിശാല മനസ്കരായ മുജ്തഹിദുകളായ പണ്ഢിതന്മാരിൽ ആരും ആരെയും ആക്ഷേപിക്കുന്നത് കത്തുക സാധ്യമല്ല. അതുകൊ് തന്നെ ഇജ്തിഹാദിന്നർഹതയില്ലാത്തവർ ഖുർആൻ ആയത്തുകൾ, ഹദീസുകൾ എന്നിവ മുഖേന ലക്ഷ്യം പിടിക്കുന്നത് തന്നെ അപകടകരമാണ്. ഇമാം സുയൂഥി (റ) പറയുന്നത് കാണുക: “ഹദീസുകളിൽ അഗാധ പാണ്ഡിത്യമില്ലാത്തവർ ഖുർആൻ ആയത്തുകൾ കൊ് ലക്ഷ്യം പിടിക്കുന്നത് ആശ്ചര്യം തന്നെ. വിശദീകരണമില്ലാത്തതും അവ്യക്തമായതും പല അർഥത്തിനും സാധ്യതയുള്ളതുമായ പരാമർശങ്ങൾ ഖുർആനിലുന്നത് അറിയപ്പെട്ടതാണ്. അതുകൊ് തന്നെ പ്രസ്തുത പരാമർശങ്ങളെ യഥാക്രമം വിശദീകരിക്കുന്നതും നിജപ്പെടുത്തുന്നതും ഉദ്ദിഷ്ട ആശയം ഇന്നതാണെന്ന് വ്യക്തമാക്കുന്നതുമായ ഹദീസുകളിലേക്കാവശ്യം നേരിടുന്നു. ഇമാം സുയൂഥി (റ) തന്നെ പറയട്ടെ: “മറ്റു പ്രതികൂല രേഖകളുമോ എന്നൊന്നും നോക്കാതെ ഖുർആൻ ആയത്തുകൾ കൊള്ള ലക്ഷ്യം പിടിക്കൽ ആശ്ചര്യമുളവാക്കുന്നു. ആ ആയത്തുകളുടെ ബാഹ്യാർഥം ഉദ്ദേശ്യമല്ലെന്ന് വരുത്തുന്ന മറ്റു രേഖകളുാ എന്നുപോലും അവർ ചിന്തിക്കുന്നില്ല. നിശ്ചയമായും നിദാനശാസ്ത്ര പണ്ഢിതന്മാർ ഖുർആൻ ആയത്തുകൾ കൊണ്ടും ഹദീസുകൾ കൊും ലക്ഷ്യം പിടിക്കുന്ന മുജ്തഹിദിന്റെ നിർബന്ധ ബാധ്യതയായി എണ്ണിയത് തന്നെ ആ ആയത്തുകൾക്കും ഹദീസുകൾക്കും മറ്റും പ്രതികൂല രേഖകളുമോ എന്ന് കൂലങ്കശമായി അന്വേഷിക്കലും ഉങ്കിൽ അതിന് മറുപടി കത്തലുമാണ്. അതിനാൽ പരിഗണിക്കപ്പെടേ നിബന്ധനകളൊന്നും കണക്കിലെടുക്കാതെയും ചിന്തിക്കാതെയുമുള്ള ലക്ഷ്യാവലംബം ആക്ഷേപകരോടൊന്നിച്ച് ഇവനും ആക്ഷേപകനാകാനുള്ള വഴിയാണ്. അതുകൊ് തന്നെ അല്ലാഹുവിനെ സംബന്ധിച്ച് ഈ മനുഷ്യന് ലജ്ജയായിരുന്നുവെങ്കിൽ തന്റെ സ്ഥാനത്തുതന്നെ അവൻ നിൽക്കുമായിരുന്നു. തഖ്ലീദും ലക്ഷ്യാവലംബത്തെ അതിനർഹരായവർക്ക് വിട്ടുകൊടുക്കലുമാണ് അവന്റെ പദവി. അല്ലാഹു ഇപ്രകാരം പറഞ്ഞു: “അവർ തൽവിഷയത്തെ പ്രവാചകനിലേക്കും അവരിൽ നിന്നുള്ള ഉലുൽ അംറിലേക്കും അർപ്പിച്ചിരുന്നുവെങ്കിൽ അവരിൽ നിന്നുമുള്ള ഗവേഷണ യോഗ്യരായ പണ്ഢിതന്മാർ അതിന്റെ വിധി കത്തുമായിരുന്നു. ഈ സൂക്തത്തിൽ പറഞ്ഞ ഉലുൽ അംറ് കെട്ട് വിവക്ഷ മുജ്തഹിദുകളായ പണ്ഡിതര്. ഇതാണ് ഇബ്നു അബ്ബാസ് (റ), ജാബിറുബ്നു അബ്ദുല്ല (റ), മുജാഹിദ് (റ), അബുൽ ആലിയ (റ), ഇസ്ഹാക്ക് (റ) തുടങ്ങിയവരുടെയും മറ്റുള്ള പ ിതന്മാരുടെയും അഭിപ്രായം. (ഫതാവാ സുയൂഫി 124, 125 (2).

Created at 2024-10-20 06:38:07

Add Comment *

Related Articles