Related Articles
-
FIQH
ജുമുഅയും വിവാദങ്ങളും
-
-
ചികിത്സക്കാവശ്യമായ അവയവങ്ങൾ ലഭ്യമാക്കുന്നതിനു ക്ലോൺ മനുഷ്യനെ
ഉപയോഗപ്പെടുത്തുകയോ അല്ലെങ്കിൽ ക്ലോണിങ്ങിലൂടെ അവയവങ്ങൾ മാത്രം നിർമ്മിക്കുകയോ ചെയ്യാൻ പറ്റുമോ?.
മനുഷ്യനെ ക്ലോൺ ചെയ്യാൻ പാടില്ലെങ്കിലും ക്ലോൺ മനുഷ്യൻ ജനിച്ചു കഴിഞ്ഞാൽ അവനു സാധാരണ മനുഷ്യന്റെ പവിത്രതയായിരിക്കും. അനിവാര്യഘട്ടത്തിൽ ഒരാളുടെ ശരീരത്തിന്റെ രക്ഷയ്ക്കു വേി അതിന്റെ ഒരു ഭാഗം ഉപയോഗപ്പെടുത്തൽ, അപകടസാധ്യതയില്ലെങ്കിൽ അനുവദനീയമാണ്. പക്ഷേ, സ്വന്തം ശരീരത്തിലെ ഒരു ഭാഗം മറ്റൊരാൾക്കു വിയോ മറ്റൊരാളുടേതു തനിക്കു വിയോ ജീവിത കാലത്ത് എടുക്കാവതല്ല. ഇക്കാര്യം തുഹ്ഫ 9:397-ൽ പറഞ്ഞിട്ടു്. അപ്പോൾ ക്ലോൺ മനുഷ്യന്റെ അവയവം മറ്റൊരാൾക്കു വേി എടുക്കാവതല്ല. അതു കൊ തന്നെ പ്രസ്തുതോദ്ദേശ്യത്തിനു വേി മനുഷ്യനെ ക്ലോൺ ചെയ്യാവതുമല്ല.
അവയവങ്ങൾ മാത്രം ക്ലോൺ ചെയ്യാൻ പറ്റുമോ എന്നതാണല്ലോ അടുത്ത പ്രശ്നം. മനുഷ്യ ക്ലോണിങ് മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുങ്കിലും ശരീരഭാഗങ്ങൾ സൃഷ്ടിക്കാനുള്ള 'തെറാപ്യൂട്ടിക് കോണിങിലെ പരീക്ഷണങ്ങൾ വലിയ പ്രതീക്ഷയ്ക്കു വകനൽകുന്നു. മനുഷ്യന്റെ അവയവങ്ങൾ മുറിച്ചു കളഞ്ഞാൽ വീം വളരില്ല; കരൾ, തൊലി തുടങ്ങിയ അപൂർവ്വം അവയവങ്ങൾക്കു മാത്രമാണു പഴയതു പോലെ വളരാനാവുക. എന്നാൽ മസ്തിഷ്ക ഭാഗത്തെ ചില കോശങ്ങളിലും ഈ കഴിവു കത്തിയിട്ടു്. മൂല കോശത്തിന്റെ വികസനം വഴിയുള്ള തെറാപ്യൂട്ടിക് ക്ലോണിങ്ങിലൂടെ അവയവങ്ങളെ സൃഷ്ടിക്കാനാകുമോ എന്ന പരീക്ഷണം നടത്തുന്നത് ഈ കത്തലിനെ തുടർന്നാണ്. ഇതിലൂടെ പാർക്കിൻസൺ രോഗം, ഹൃദ്രോഗം ഉൾപ്പെടെയുള്ള പലരോഗങ്ങളും മൂലം നഷ്ടമാകുന്ന കോശങ്ങളെ വീം സൃഷ്ടിക്കാനുള്ള വഴികാണാമെന്ന പ്രതീക്ഷ ശാസ്ത്രജ്ഞന്മാർക്കു് (ദേശാഭിമാനി 13/11/2003). ക്ലോണിങ്ങിലൂടെയുള്ള അവയവ നിർമ്മാണം വൈദ്യശാസ്ത്ര രംഗത്തു കാതലായ മാറ്റങ്ങൾക്കു വഴിതെളിക്കുമെന്നാണ് ഈ സങ്കേതത്തിലെ ഗവേഷകർ പറയുന്നത്. വിധി, ശാസ്ത്രജ്ഞന്മാരുടെ പ്രതീക്ഷയ്ക്ക് അനുകൂലമാകുകയും ശ്രമം വിജയിക്കുകയും ചെയ്യുന്നുവെങ്കിൽ താമസംവിനാ ഈ സമ്പ്രദായം ചികിത്സാരംഗം കീഴടക്കുമെന്ന കാര്യത്തിൽ സംശയമില്ല. അവയവങ്ങളെ ക്ലോൺ ചെയ്യലും ചികിത്സക്കായി അവ ഉപയോഗിക്കലും ശരിയാണെന്നോ തെറ്റാണെന്നോ നിരുപാധികം പറയാവതല്ല; അതിൽ അനുവദനീയ രൂപവും അനനുവദനീയ രൂപവുമു്. താഴെ വരുന്ന വിശദീകരണങ്ങളിൽ നിന്ന് അതു മനസ്സിലാക്കാവുന്നതാണ്.
ശരീരത്തിൽ നിന്നെടുക്കുന്ന മൂലകോശങ്ങൾ ഉപയോഗിച്ച് ആവശ്യമായ അവയവങ്ങൾ സൃഷ്ടിക്കുന്നതിന്റെ സാധ്യത ആധുനിക വൈദ്യശാസ്ത്ര ഗവേഷകർ ചൂിക്കാണിക്കുന്നു. ഉദാഹരണത്തിന് രക്തകോശം ഉപയോഗിച്ച് അവയവം ക്ലോൺ ചെയ്യാമത്. അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ (A PI) യുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴയിൽ നടന്ന ഫിസിഷ്യന്മാരുടെ സംസ്ഥാന സമ്മേളനത്തിൽ ക്ലോണിങ്ങിനെ ക്കുറിച്ചുള്ള പ്രബന്ധമവതരിപ്പിച്ചു
സംസാരിക്കവെ, പ്രൊഫ. ആർ. വിജയകുമാർ ഇപ്രകാരം പ്രസ്താവിക്കുകയായി. നവജാത ശിശുവിന്റെ പൊക്കിൾ കൊടി മുറിക്കുമ്പോഴുമാകുന്ന രക്തത്തുള്ളികളിൽ അൽപം ശേഖരിച്ചു ശാസ്ത്രീയമായി സൂക്ഷിച്ചാൽ അതിലെ രക്തകോശം ഉപയോഗിച്ച് ആ കുഞ്ഞിന്റെ ജീവിത ദശകളിൽ നഷ്ടമാകുന്ന ഏത് അവയവം വേണമെങ്കിലും പുനർനിർമ്മിക്കാം (മാതൃഭൂമി 3/2/2003).
ശരീരത്തിൽ അനായാസം അനുസൃതം ഉായിക്കൊിരിക്കുന്ന ഒരു പദാർഥമാണു രക്തം. അതു ചില പ്രത്യേക ഉപാധികളോടെ ശരീരത്തിൽ നിന്നു ചെറിയ അളവിൽ എടുക്കുന്നത് ആരോഗ്യപ്രദമാണ്. അതുകൊു തന്നെ മതദൃഷ്ട്യാ അത് അനുവദനീയവുമാണ്. രക്തം എടുക്കാമെങ്കിൽ രക്തകോശവും എടുക്കാമല്ലോ. എടുത്ത രക്തം, അനിവാര്യഘട്ടത്തിൽ തനിക്കോ മറ്റൊരാൾക്കോ ഉപയോഗിക്കാമെന്നാണല്ലോ നിയമം. അ പ്പോൾ എടുത്ത രക്തകോശം തന്റെയോ മറ്റൊരാളുടെയോ അത്യാവശ്യകാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്നു വന്നു. ചുരുക്കത്തിൽ രക്തകോശം ഉപയോഗിച്ച് അവയവമാറ്റത്തിന്റെ നിയമങ്ങൾക്കു വിധേയമായി അവയവങ്ങൾ ക്ലോൺ ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
മജ്ജ മാറ്റത്തിലും അനുവദനീയവും നിഷിദ്ധവുമായ രൂപങ്ങളു്. രക്ത സംബന്ധമായ പല മാരക രോഗങ്ങൾക്കും ഏറ്റവും ഫലപ്രദമായ നൂതന ചികിത്സയാണു മജ്ജ മാറ്റിവെക്കൽ (Bone narrow transplant). രക്താർബുദം തുടങ്ങി നിരവധി രോഗങ്ങൾക്ക് മജ്ജ മാറ്റിവെക്കലാണ് ഇന്നത്തെ അവസാന ചികിത്സ. രക്തത്തിലെ വെളുത്ത രക്താണുക്കളുടെ അമിതോൽപാദനമാണു രക്താർബുദം ഉാക്കുന്നത്. അസ്ഥിക്കകത്തെ മജ്ജയിലാണു രക്തം ഉൽപാദിപ്പിക്കപ്പെടുന്നത്. മജ്ജയിൽ എല്ലാ രക്തകോശങ്ങളുടെയും മാതൃകോശങ്ങൾ (ടലോ രലഹഹ) കാണും. അർബുദ ചികിത്സയ്ക്കുള്ള കീമോതെറാപ്പി മൂലമോ റേഡിയേഷൻ മൂലമോ മക്ഷതമേൽക്കുമ്പോൾ കുറച്ചു ദിവസങ്ങൾക്കു ശേഷം കോശപുനരുൽപാദനം തുടങ്ങുന്നത് ഈ കോശങ്ങളിൽ നിന്നാണ്. സാധാരണ 40- 50 ദിവസം വേി വരുന്ന ഈ പ്രക്രിയ 15-20 ദിവസം കൊ സാധിക്കലാണു മജ്ജ മാറ്റിവെക്കലിന്റെ ഉദ്ദേശ്യം.
മജ്ജ മാറ്റിവെക്കൽ രു തരത്തിലു്. മറ്റൊരാളിൽ നിന്നു മജ്ജ സ്വീകരിക്കുന്നതും രോഗിയിൽ നിന്നു തന്നെ സ്വീകരിക്കുന്നതും. ഒന്നാമത്തെ രീതിയിൽ മജ്ജയുടെ ചെറിയൊരംശം ശസ്ത്രക്രിയ വഴിയെടുത്ത് അതിൽ നിന്നു മാതൃകോശങ്ങൾ വേർതിരിച്ചു രോഗിക്കു നൽകുകയാണു ചെയ്യുക. ഇതു വളരെ ശ്രമകരവും സാമ്പത്തിക ബാധ്യത കൂടിയതുമാണ്. ഇ ന്ത്യയിൽ 8-10 ലക്ഷം രൂപ ചെലവു വരും. രോഗിയുടെ തന്നെ മജ്ജ ചികിത്സക്കായി ഉപയോഗിക്കുന്ന രീതിയാണു രാമത്തെ രീതി. ആദ്യം മാതൃ കോശങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്നു. പിന്നെ കീമോ തെറാപ്പി ചികിത്സയ്ക്ക് ശേഷം ഇവ വീം നൽകുന്നു. ഇതു പാർശ്വഫലങ്ങൾ കുറഞ്ഞതും താരതമ്യേന എളുപ്പവുമായ രീതിയാണ്. മരുന്നിന്റെ തോതു കൂടുതൽ നൽകുമ്പോൾ മജ്ജയിലെ കോശങ്ങൾ നശിച്ചിരിക്കും. മരുന്നു പ്രയോഗത്തിനു മുമ്പു മാറ്റിയ മാതൃകോശങ്ങൾ മരുന്നിന്റെ ഇഫക്റ്റ് കുറഞ്ഞ ശേഷം വീം നൽകുന്ന രീതിയാണിത്. ചികിത്സക്ക് 21/2 - 3 ലക്ഷം രൂപ വി വരും. (മാതൃഭൂമി ആരോഗ്യ മാസിക ജനുവരി 2001 പേ 9).
രോഗിയുടെ മജ്ജയെടുത്ത് അതിലെ മാതൃകോശങ്ങൾ പിന്നീട് ചികിത്സാർഥം അയാൾക്കു തന്നെ നൽകുന്നത് അനുവദനീയമാണെന്നും മറ്റൊരാളുടേത് എടുക്കുകയോ സ്വീകരിക്കുകയോ ചെയ്യാവതല്ലെന്നും അവയവ മാറ്റത്തിന് ഇസ്ലാമിക കർമ്മശാസ്ത്രം പറഞ്ഞ ഉപാധികളിൽ നിന്നു മനസ്സിലാക്കാവുന്നതാണ്. മജ്ജ സദാ ഉായിക്കൊിരിക്കുന്ന ഒരു പദാർഥമാണെങ്കിലും അതു രക്തം പോലെയല്ല. പ്രത്യുത, ശരീര കോശം പോലെയുള്ള ഘടകമാണ്. കോശം അനിവാര്യ ഘട്ടത്തിൽ സ്വന്തം ആവശ്യത്തിനല്ലാതെ എടുക്കാൻ പാടില്ലെന്ന പോലെ മജ്ജയും പ്രസ്തുത ആവശ്യത്തിനെല്ലാതെ എടുക്കാൻ പാടില്ല.
ഇനി ലൈംഗികേതരമായ ഒരു ശരീര കോശമെടുത്ത് അതിലെ ന്യൂക്ലിയസ്, ഒരു സ്ത്രീ യുടെ ന്യൂക്ലിയസ് നീക്കം ചെയ്ത് അണ്ഡത്തോടു ചേർത്തു സിക്താണ്ഡമാക്കി അതിൽ നിന്നു വിത്തു കോശങ്ങൾ രൂപപ്പെടുത്തുകയും അവയിൽ നിന്നു ഉദ്ദിഷ്ട അവയവങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെങ്കിലോ? കോശദാതാവിനു വേി ഇപ്രകാരം അവയവം നിർമിക്കാവതല്ല. കാരണം ജീവിച്ചിരിക്കുന്ന ഒരു സ്ത്രീയുടെ അണ്ഡത്തിന് ഇതിൽ പങ്കു്. തനിക്കു വേി മറ്റൊരാളുടെ ശരീര ഭാഗം എടുക്കാൻ പറ്റില്ലല്ലോ. അണ്ഡദാതാവിനു വേിയും ഇവ്വിധം അവയവം നിർമ്മിക്കാവതല്ല. ജീവിച്ചിരിക്കുന്ന മറ്റൊരാളിൽ നിന്നെടുത്ത കോശത്തിന് അതിൽ പങ്കുള്ളതു കൊ തന്നെ മൂന്നാമതൊരാൾക്കു വി ഏതായാലും പറ്റില്ല. കാരണം മറ്റു രു വ്യക്തികളുടെ ശരീര ഭാഗങ്ങൾ അയാൾക്കു വേി എടുക്കി വരുന്നു. ഇതെല്ലാം നിഷിദ്ധമായ രൂപങ്ങളാണ്.
ഇനി കോശവും അണ്ഡവും ഒരു സ്ത്രീയിൽ നിന്നു തന്നെ എടുത്ത് അവളുടെ ശരീര രക്ഷയ്ക്കു വി ഉപയോഗിക്കുന്നതിന് ഒരു അവയവം രൂപപ്പെടുത്തുവാൻ സാധിച്ചു വെന്നു സങ്കൽപ്പിക്കുക. എന്നാൽ അങ്ങനെ ഒരു പരീക്ഷണം വിജയിക്കുന്നുവെങ്കിൽ അത് അനുവദനീയമാകുന്നതാണ്. അപ്രകാരം തന്നെ ഒരാളുടെ നിർബന്ധാവശ്യത്തിനു മറ്റൊരാളുടെ മതത്തിൽ നിന്നെടുത്ത കോശവും രോഗിണിയുടെ അണ്ഡവും ഉപയോഗിച്ച് ഒരു അവയവം അവൾക്കു വേി ക്ലോൺ ചെയ്യുകയോ അല്ലെങ്കിൽ ഒരു സ്ത്രീയുടെ മൃതത്തിലെ അണ്ഡം ഒരു രോഗിയുടെ കോശവുമായി ചേർത്ത് അവന്റെ നിർബന്ധാവശ്യത്തിനു വേി ഒരവയവം ക്ലോൺ ചെയ്യുകയോ ചെയ്യുന്നു വെങ്കിൽ അതും അനുവദനീയമാകും. എന്നാൽ വധശിക്ഷാർഹരായ വ്യക്തികളുടെ കോശങ്ങളും അണ്ഡങ്ങളുമെടുത്തു നിർബന്ധാവശ്യക്കാർക്കു വി അവയവം ക്ലോൺ ചെയ്യുന്നതിനു വിരോധമില്ല (തുഹ്ഫ: 2/125-127, 31 125, 3/274, 9/390-392, 9/397 നോക്കുക). മനുഷ്യർക്കാവശ്യമായ അവയവങ്ങൾ ലഭ്യമാകുന്നതിനുവേി മൃഗങ്ങളിൽ ക്ലോണിങ് നടത്തുന്നതിനു ഗവേഷണം നടന്നുകൊിരിക്കുകയാണ്. ഹൃദയം, വൃക്കകൾ, കരൾ ഇവ മാറ്റിവെക്കൽ ഇന്നു സാധാരണമാണ്. പക്ഷേ, ആവശ്യമായ സമയത്തു മാറ്റിവെക്കാൻ അവയവങ്ങൾ ലഭിക്കുക പലപ്പോഴും പ്രയാസമാണ്. 1996-ൽ മാറ്റിവെക്കാൻ ഹൃദയം കിട്ടാതെ 4000 അമേരിക്കക്കാർ മരിച്ചുവത്രേ. മനുഷ്യർക്കാവശ്യമായ ഹൃദയങ്ങളത്രയും മനുഷ്യരിൽ നിന്നു കിട്ടില്ല. മറ്റു ജന്തുക്കളുടെ ഹൃദയമാകട്ടെ നമ്മുടെ ശരീരം തിരസ്ക്കരിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ നമ്മുടെ ശരീരം തിരസ്കരിക്കാത്ത വിധം ജന്തുക്കളുടെ ഹൃദയം രൂപപ്പെടുത്തിയെടുക്കുന്നതിനു ഗവേഷകർ ശ്രമം നടത്തിക്കൊിരിക്കുകയാണ് (പാരമ്പര്യവും ക്ലോണിങും പേ: 136).
പന്നികളിലാണ് ഈ ഗവേഷണം വിജയിച്ചു കൊിരിക്കുന്നത്. അന്യവസ്തുക്കൾ ശരീരം തിരസ്ക്കരിക്കുന്നത് കുറയ്ക്കുന്ന മനുഷ്യ ജീനുകൾ പന്നികളിൽ എത്തിച്ചിട്ടു്. ഇത്തരം പന്നികളെ പിഗ് 23' എന്നു പറയുന്നു. ഇത്തരം പന്നികൾ ഇണ ചേർന്നുാക്കുന്ന പന്നിക്കുഞ്ഞുങ്ങളുടെ ഹൃദയങ്ങൾ മനുഷ്യർക്കു കൂടുതൽ സ്വീകാര്യമാകുമെന്നാണു പ്രതീക്ഷ. അതു കൊ മനുഷ്യരിൽ മനുഷ്യ ഹൃദയം പോലെ സ്വീകാര്യതയുള്ള ഹൃദയത്തോടു കൂടിയ ട്രാൻസ്ജെനിക് പന്നിയെ ഊക്കി ആവശ്യാനുസരണം കോൺ ചെയ്യാം എന്നാണു ശാസ്ത്രജ്ഞന്മാരുടെ പ്രതീക്ഷ. ഇതേ പോലെ മാറ്റിവെക്കാനുള്ള മറ്റ് അവയവങ്ങളും ഉ ാക്കിയെടുക്കാമത്രേ (പാരമ്പര്യവും ക്ലോണിങും പേ: 137).
അനിവാര്യഘട്ടത്തിൽ ആത്മരക്ഷയ്ക്ക് മൃഗാവയവം മനുഷ്യ ശരീരത്തിൽ വെക്കാമെങ്കിലും അനുയോജ്യമായ മൃഗാവയവം ലഭ്യമാക്കുന്നതിനായി മനുഷ്യരുടെ ജീനെടുത്തു മറ്റു ജന്തുക്കളിൽ വെക്കാവതല്ല. അതു പ്രകൃതി വിരുദ്ധവും മനുഷ്യനോടുള്ള അനാദരവുമാണ്. ഈ പരീക്ഷണത്തിന്റെ വിജയ പരാജയങ്ങളും അതിലൂടെ ലഭ്യമാകുന്ന അവയവങ്ങളുടെ ഗുണദോഷങ്ങളും എന്തു തന്നെയായാലും ശരി; പ്രസ്തുത രീതി ഇസ്ലാമിക ദൃഷ്ട്യാ തെറ്റും പരിവർജ്യവുമാണ്.
Created at 2024-11-23 02:44:07