
Related Articles
-
LEGHANANGAL
ക്ലോണിങ് മനുഷ്യരിൽ
-
LEGHANANGAL
ക്ലോണിങ് പ്രകൃതി വിരുദ്ധം
-
LEGHANANGAL
സംശയത്തിന്റെ കരിനിഴൽ
ഇസ്ലാം പ്രകൃതി മതമാണ്. പ്രകൃതിയെ വീർപ്പുമുട്ടിക്കുന്നതോ പ്രകൃതിയുമായി കൂട്ടിമുട്ടുന്നതോ ആയ ഒരു നിയമവും ഇസ്ലാമിൽ കാണില്ല. പ്രകൃതി വിരുദ്ധമായ ഒരു കാര്യത്തിനും ഇസ്ലാം അനുമതി നൽകുന്നുമില്ല.
“പരമാർഥിയായിക്കൊ നിന്റെ വദനത്തെ മതത്തിലേക്കു ചൊവ്വ തിരിച്ചു നിർ ത്തുക; മനുഷ്യരെ ഏതൊരു പ്രകൃതിയിൽ അല്ലാഹു സൃഷ്ടിച്ചുവോ ആ പ്രകൃതിക്കനുസൃതമായ മതത്തെ ഇസ്ലാം മതം സ്വീകരിച്ചംഗീകരിക്കുക. അല്ലാഹുവിന്റെ സൃഷ്ടിപ്പിനു മാറ്റമില്ല. അതാണ് നേരായ മതം. പക്ഷേ, മനുഷ്യരിൽ അധിക പേരും യാഥാർഥ്യം അറിയുന്നില്ല” (30:30). എന്നാൽ ക്ലോണിങ് തികച്ചും പ്രകൃതി വിരുദ്ധമാണ്. സന്താനോൽപ്പാദനത്തിനു പ്രകൃതി നിശ്ചയിച്ച ബാഹ്യസംഗമവും ആന്തരിക സംഗമവും ഇവിടെ യഥാവിധി നടന്നിട്ടില്ല. ലിംഗങ്ങൾ സ്ത്രീ പുരുഷന്മാർ സ്നേഹ വായ്പോടെ, സുഖാസ്വാദനത്തോടെ സംഗമിച്ചതിനു ശേഷം തദ്ഫലമായി രൂപം കൊള്ള സിക്താണ്ഡം (ദ്യഴീലേ) ലൈംഗികേതര മാർഗേണയാണ് ഇവിടെ രൂപം കൊത്. രാം സംഗമമാവട്ടെ ലൈംഗിക കോശങ്ങളായ അണ്ഡബീജങ്ങൾ തമ്മിൽ നടക്കതിനു പകരം ക്രോമസോമുകൾ നീക്കം ചെയ്ത അണ്ഡവും ഒരു ലൈംഗികേതര കോശവും തമ്മിലാണു നടന്നിട്ടുള്ളത്. (പിന്നീടു പറയുന്ന ഇസ്തിദ്ഖാലിൽ ഒന്നാമത്തെ സംഗമം നടക്കുന്നില്ലെങ്കിലും ലൈംഗിക കോശങ്ങളായ ബീജാണ്ഡങ്ങൾ തമ്മിലുള്ള രാം സംഗമം നടക്കുന്നു. അതുകൊ് അതു പൂർണ്ണമായും പ്രകൃതി വിരുദ്ധമാണെന്നു പറയാവതല്ല.).
പ്രകൃതിയെ തൊട്ടാൽ അതു തൊട്ടവനെ തട്ടും. അപ്പോൾ, പ്രകൃതിയിൽ മനുഷ്യൻ കൈ കടത്തിയാൽ അതിന്റെ തിക്തഫലം ബാഹ്യമായോ ആന്തരികമായോ ദൃശ്യമാകും. ബാഹ്യമായ വൈകൃതം ഉറപ്പായിക്കഴിഞ്ഞു. ഡോളിയിൽ അതു ദൃശ്യമാവുകയും ചെ യ്തു. കോശദാതാവിന്റെ തനിപ്പകർപ്പാകുന്നുവെന്നതാണ് ഇവിടത്തെ ബാഹ്യമായ വൈകൃതം. പ്രകൃതി സംഭാവന ചെയ്ത് ഏറ്റം വലിയ വിസ്മയവും അനുഗ്രഹവുമാണു വൈവിധ്യമെന്നത്. മാതാപിതാക്കളുടെ ജീനിൽ അടങ്ങിയ ചില പാരമ്പര്യ ഗുണങ്ങൾ നിലനിർത്തുന്നതോടൊപ്പം തന്നെ ഓരോ കുട്ടിയും മാതാപിതാക്കളിൽ നിന്നു മാത്രമല്ല, മറ്റെല്ലാ മനുഷ്യരിൽ നിന്നും വ്യതിരിക്തനായി പൂർണ്ണമായ വ്യത്യാസം പുലർത്തുന്നു. ലോകത്ത് ഇന്ന് അറുനൂറു കോടിയിൽ പരം ജനങ്ങളു്. അവരിൽ ഏതൊരു വ്യക്തിയെ എടുത്താലും അവനെപ്പോലെ മറ്റൊരു വ്യക്തിയെ കാണാൻ കഴിയില്ല. മനുഷ്യോൽപത്തി മുതൽ ഇന്നോളം തിരഞ്ഞാലും കാണില്ല. എന്തൊരു വൈചിത്ര്യമാർന്ന വൈവിധ്യം! ഇതു പ്രകൃതിക്കു മാത്രം സാധിക്കുന്ന കാര്യമാണ്. പ്രകൃതിയിൽ മനുഷ്യൻ കൈകടത്തിയപ്പോൾ അവൻ പരാജയപ്പെട്ടു. തനിപ്പകർപ്പ് എന്ന നീരസ് വൈ കൃതം പ്രത്യക്ഷപ്പെട്ടു. തന്നെപ്പോലെ മറ്റൊരാളുാകുന്നതു
ബുദ്ധിയുള്ളവരാരെങ്കിലും ഇഷ്ടപ്പെടുമോ? താൻ കാണുന്ന പല മുഖങ്ങൾ ഒന്നായിരിക്കുന്നത് ആരെങ്കിലും സഹിക്കുമോ? ഇല്ല; ഒരിക്കലുമില്ല.
ഈ വൈകൃതം ലാഘവത്തോടെ കാണാവതല്ല. അതു ദൂരവ്യാപകമായ വിപത്തുകൾ ക്കിടവരുത്തും. ഒരാളുടെ പത്തു കോശങ്ങൾ വഴി പത്തു സ്ത്രീകളിലൂടെ പത്തു ക്ലോണിങ് മനുഷ്യർ ജനിച്ചെന്നിരിക്കട്ടെ. ഇവർ കോശദാതാവിന്റെ തനിപ്പകർപ്പുകളായതു സർവ്വസമന്മാരായിരിക്കുമല്ലോ. ഇവരിലൊരാൾ കുറ്റകൃത്യം ചെയ്താൽ അയാളെ തിരിച്ചറിയാനും പിന്നീടു പിടികൂടാനും വിചാരണ ചെയ്യാനും ശിക്ഷിക്കാനും പ്രയാസങ്ങൾ നേരിടും. പത്തിലോരോരുത്തർക്കും കുറ്റം മറ്റൊരാളിലാരോപിച്ചു രക്ഷപ്പെടാൻ എളുപ്പത്തിൽ സാധിക്കും.
ഇവരിലൊരാളുടെ ഭാര്യയെ മറ്റൊരാൾ ഭർത്താവെന്ന വ്യാജേന സമീപിച്ചാൽ തിരിച്ചറിയാൻ പ്രയാസം നേരിടും. ഇനി ഇവർ പത്തുപേർ സ്ത്രീകളാണെങ്കിൽ അവരുടെ ഭർത്താക്കന്മാർക്ക് ഇവരെ തിരിച്ചറിയാനും ഏറെ പ്രയാസപ്പെടേിവരും. അവരിലേതെങ്കിലും ഒരു സ്ത്രീ മറ്റൊരാളെ ഭാര്യയെന്ന വ്യാജേന സമീപിച്ചാലും തിരിച്ചറിയുക പ്രയാസകരം തന്നെ. നിലവിലുള്ള നിയമങ്ങൾ നിർവീര്യമാക്കുവാനും നിയമ വാഴ്ച തകരുവാനും തീരാപ്രശ്നങ്ങൾ തലപൊക്കാനും ഈ തനിപ്പകർപ്പുകൾ ഇട വരുത്തും.
ഇത്രയും പറഞ്ഞത് ബാഹ്യമായ വൈകൃതമാണ്. ആന്തരികമായ വൈകൃതങ്ങളുമുാകും. അതുകൊാണു ശാസ്ത്രലോകം, ക്ലോൺ മനുഷ്യനിലാകാനിടയുള്ള വൈ കാരികവും സാംസ്കാരികവും മാനസികവുമായ വ്യതിയാനങ്ങളെക്കുറിച്ച് ആശങ്കവച്ചു പുലർത്തുന്നത്. ഒരു പ്രതിഭാശാലിയുടെ ക്ലോണിങ് ശിശു അവന്റെ തനിപ്പകർപ്പ് എന്ന ബാഹ്യമായ വൈരൂപ്യത്തിൽ ഒതുങ്ങിനിന്നു കൊള്ളണമെന്നില്ല. പ്രത്യുത, സ്വഭാവത്തിലും പെരുമാറ്റത്തിലും ചിന്തയിലും പ്രവർത്തനത്തിലുമെല്ലാം ഗുരുതരമായ വൈകൃതങ്ങൾ കാഴ്ച വെച്ചേക്കാം. അതുകൊ തന്നെയാണ് ഇന്നു നിലവിലുള്ള മനഃശാസ്ത്രം പോലും ക്ലോണിങ് മനുഷ്യർക്കു വി തിരുത്തിയെഴുതി വരുമെന്നു മനഃശാസ്ത്ര വിദഗ്ധർ തന്നെ അഭിപ്രായപ്പെട്ടത്. “ക്ലോൺ ജനറേഷന്റെ സൈക്കോളജി ഇന്നത്തെ ഹ്യൂമൺ സൈക്കോളജിയിൽ നിന്നു ഭിന്നമാകും; പുതിയൊരു മനഃശാസ്ത്ര ശാഖ രൂപപ്പെടേിവരും” (മനശാസ്ത്രം മാസിക 1997 മെയ് പേ:9). ഇവിടെ ശ്രദ്ധേയമായ ഏതാനും ഖുർആൻ വാക്യങ്ങൾ കാണുക:
“നിങ്ങൾക്കു നിങ്ങളിൽ നിന്നു തന്നെയുള്ള ഇണകളെ, നിങ്ങൾ അവരിലേക്ക് അടങ്ങി ആശ്വാസം കൊള്ളുന്നതിനു വേി. സൃഷ്ടിച്ചു തരികയും നിങ്ങൾക്കിടയിൽ പരസ് പരം സ്നേഹ കാരുണ്യങ്ങൾ ഊക്കിത്തരികയും ചെയ്തുവെന്നത് അവന്റെ ദൃഷ്ടാന്തങ്ങളിൽപ്പെട്ടത്. ചി ന്തിക്കുന്ന ജനതയ്ക്ക് അതിൽ പല ദൃഷ്ടാന്തങ്ങളുമു് (30:21).
സ്ത്രീകൾ നിങ്ങളുടെ കൃഷിയിടങ്ങളാകുന്നു. നിങ്ങളുടെ കൃഷിയിടങ്ങളെ നിങ്ങൾ യഥേഷ്ടം സമീപിക്കുക. നിങ്ങൾക്കു വേതു നിങ്ങൾ മുൻകൂട്ടി സജ്ജീകരിച്ചിരിക്കണം. നിങ്ങൾ അല്ലാഹുവെ ഭയക്കുക. നിങ്ങൾ അവനെ കുമുട്ടവരാണെന്നറിഞ്ഞിരിക്കുക. സത്യവിശ്വാസികൾക്കു സുവിശേഷമരുളുക”(2:223).
“അല്ലാഹു നിങ്ങൾക്കു നിങ്ങളിൽ നിന്നു തന്നെ ഇണകളെ ഉറക്കിത്തന്നിരിക്കുന്നു. നിങ്ങളുടെ ഇണകളിൽ നിന്നും സന്താനങ്ങളെയും സന്താന സന്താനങ്ങളെയും സൃഷ് ടിച്ചു തന്നിരിക്കുന്നു. പരിശുദ്ധമായവയിൽ നിന്നു നിങ്ങൾക്കവൻ ആഹാരം നൽകുകയും ചെയ്തിരിക്കുന്നു(16:72). ഈ സൂക്തങ്ങൾ എന്താണു കുറിക്കുന്നത്? സ്ത്രീപുരുഷന്മാർ പരസ്പരം സംഗമിച്ചു സമാശ്വാസം കൊള്ളണം. പുരുഷൻ ഉൽപാദനത്തിനായി വിത്തിറക്കണം. അതിനായി സ്ത്രീയാകുന്ന കൃഷിയിടം സമീപിക്കണം. ഇതാണു ശരിയായ റൂട്ട്. ഇതിനപ്പുറമുള്ള കുറുക്കു വഴികൾ പ്രകൃതി വിരുദ്ധമാണ്; ഇസ്ലാമിക ധാർമ്മികതയ്ക്ക് അന്യമാണ്; നിഷിദ്ധമാണ്.
Created at 2025-01-21 09:13:26