Related Articles
-
-
FIQH
വ്രതാനുഷ്ഠാനം
-
“കാലു കൊ നടക്കുക; അതാണു നടക്കാനുള്ള അവയവം' എന്നു പറഞ്ഞാൽ, സ്വാഭാവികവും സുഗമവുമായ നടത്തത്തിനുള്ള മാർഗം കാലാണെന്നേ അർഥമുള്ളൂ. കാലു മേൽപ്പോട്ടാക്കി കൈകുത്തി ആർക്കും നടക്കാൻ കഴിയില്ല എന്ന് അതിന് ആരും വ്യാഖ്യാനം നൽകാനിടയില്ല. അപ്രകാരം തന്നെ സംഭോഗവും തജ്ജന്യമായ ബീജ സങ്കലനവും മുഖേനയാണു പ്രജനനം നടക്കുകയെന്നു പറഞ്ഞാൽ അതാണ് അതിന്റെ പ്രകൃതിപരവും നിയമാനുസൃതവുമായ മാർഗം എന്നേ അർഥമുള്ളൂ. മറ്റൊരു വിധേനയും ഉൽപാദനം സാധ്യമല്ല എന്ന് അതിനു വ്യഖ്യാനം നൽകാവതല്ല. കാരണം അസാധാരണമായി മറ്റു വിധത്തിലും പ്രജനനം നടക്കുമെന്നതിന്റെ ഖുർആനിക നിദർശനങ്ങൾ ഖുർആനും ക്ലോണിങ്ങും എന്ന ശീർഷകത്തിൽ വ്യക്തമാക്കിയിട്ടു്. മഹാന്മാരായ ആദം, ഹവ്വ, ഈസാ (അ) എന്നിവർ അലൈംഗിക മാർഗ്ഗേണയാണല്ലോ ജന്മം കൊ ത്. ചുരുക്കത്തിൽ സ്വാഭാവികമല്ലാത്ത മാർഗത്തിലും പ്രത്യുൽപ്പാദനം നടക്കാം. അതിൽ പെട്ടതാണു ക്ലോണിങ്. പക്ഷേ, അത് ഇസ്ലാമിക ദൃഷ്ട്യാ നിയമ വിരുദ്ധമാണ്. ഈ നിയമവിരുദ്ധ മാർഗത്തിലൂടെ ഒരു കുട്ടി ജനിച്ചാലോ? അതിനൊരു നിയമം വേണമല്ലോ? വ്യഭിചാരം പാടില്ല, അതു ഹറാമാണ്. പക്ഷേ, നിയമം ലംഘിച്ച് ഒരാൾ വ്യഭിചരിച്ച് ഒരു ജാരസ സതിക്കു ജന്മം നൽകിയാലോ? ഈ ജാരസന്തതിക്കു ഇസ്ലാമിൽ നിയമമുല്ലോ? അതുപോലെ ക്ലോണിങ് പാടില്ല; ഹറാമാണ്. എന്നാൽ ഈ നിയമം ലംഘിച്ച് ഒരാൾ ഒരു ക്ലോണിങ് ശിശുവിനു
പിറവി നൽകിയാലോ?
ഈ ക്ലോണിങ് ശിശുവിനെക്കുറിച്ച് ഇസ്ലാമിനു വല്ലതും പറയാനാ? അവൻ ആര്? മനുഷ്യൻ തന്നെയാണോ? അവന്റെ പിതാവാര്? മാതാവ് ആര്? അനന്തരാവകാശമുാ? വിവാഹം ചെയ്തു കൊടുക്കാമോ? ലൈംഗിക മാർഗേണ ജനിച്ച ശിശുവിനുള്ള മാനുഷികാവകാശങ്ങളെല്ലാം ഇവനുമുാ? ഇത്യാദി നിരവധി നിയമ പ്രശ്നങ്ങൾ വരുന്നു. ഇവിടെ എല്ലാ നിയമശാസ്ത്രങ്ങളും മുട്ടുമടക്കിയിരിക്കുകയാണ്. നിലവിലുള്ള ഒരു നിയമപുസ്തകത്തിലും ഈ നിയമ പ്രശ്നങ്ങൾക്കു നിർദ്ധാരണമില്ല. ക്ലോൺ മനുഷ്യന്റെ സാധ്യത തെളിയിച്ചുകൊു ഡോളി ജനിച്ചപ്പോൾ അന്നത്തെ അമേരിക്കൻ പ്രസിഡ് ക്ലിന്റൻ പോലും ഇവ്വിഷയകമായി സംഭ്രമിച്ചുപോയി.
“ക്ലിന്റൺ ഈ വാർത്ത വന്നയുടൻ തന്നെ നാഷണൽ ബയോ അഡ്വൈസറി എതിക്സ് കമ്മീഷനോടു മൂന്നു മാസത്തിനകം ഇതേക്കുറിച്ചുള്ള നിയമങ്ങളുാക്കാൻ ആവശ്യപ്പെട്ടു. സമിതിയുടെ പഠന റിപ്പോർട്ടു കിട്ടുന്നതു വരെ മനുഷ്യനിൽ ക്ലോണിങ് പരീക്ഷിക്കരുതെന്നും ഉത്തരവായി. ശാസ്ത്രജ്ഞന്മാർ ഇത്തരം പരീക്ഷണങ്ങളിൽ നിന്നും പിന്മാറണമെന്നാണു ക്ലിന്റന്റെ അഭ്യർഥന. മനുഷ്യനിൽ ക്ലോണിങ് പരീക്ഷിക്കാൻ സർക്കാർ സാമ്പത്തിക സഹായം നൽകില്ലെന്നും പ്രഖ്യാപനമായി” (മാതൃഭൂമി, ആരോഗ്യമാസിക 1997 ഏപ്രിൽ പേ:7). എന്നാൽ മുസ്ലിംകൾക്ക് ഇക്കാര്യത്തിൽ യാതൊരു അങ്കലാപ്പുമില്ല. ഇസ്ലാമിക കർമ്മശാസ്ത്രഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ ക്ലോണിങ് ശിശുവെ സംബന്ധിച്ച ഉപക പ്രശ്നങ്ങൾക്കുള്ള പ്രതിവിധികൾ അനായാസം കത്താവുന്നതാണ്.
Created at 2024-11-23 02:09:48