
Related Articles
-
FIQH
ഇരട്ടയും ഇദ്ദയും
-
FIQH
ഇരുജഡമനുഷ്യൻ
-
FIQH
ഖുഫ്ഫ തടവൽ
നിയമജ്ഞന്മാരെ കുഴക്കിയ ആധുനിക വിഷമപ്രശ്നങ്ങളിലൊന്നാണ് ടെസ്റ്റ്ബ്
ശിശുവെങ്കിലും ഇസ്ലാമിക കർമശാസ്ത്രം മറ്റുവിഷയങ്ങളിലെന്ന പോലെ ഇവ്വിഷയത്തിലും ധന്യമാണ്. അതു സംബന്ധമായ സകല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ കത്താനാവും. ടെസ്റ്റ് ബ് ശിശുവിന്റെ ഉൽപാദനം അനുവദനീയമാണോ? എന്നതാണ് ഒന്നാമത്തെ പ്രശ്നം. പുറത്തെടുത്ത ബീജം ഗർഭപാത്രത്തിൽ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ചും അതിൽ കുട്ടി ജനിക്കാനുള്ള സാധ്യതയെക്കുറിച്ചും അങ്ങനെയാകുന്ന കുട്ടിയുടെ വിധികളെക്കുറിച്ചും ഫിഖ്ഹ് ഗ്രന്ഥങ്ങൾ സവിസ്തരം പ്രതിപാദിച്ചിട്ടു്.
ലൈംഗിക ബന്ധത്തിലൂടെയല്ലാതെ തന്നെ ബീജം സ്വീകരിക്കാമെന്ന സങ്കൽപത്തെ നേരത്തെ ഇസ്ലാം അംഗീകരിക്കുകയും തദടിസ്ഥാനത്തിൽ നിരവധി നിയമങ്ങൾ ആവിഷ് കരിക്കുകയും ചെയ്തിട്ടു്. ലൈംഗികേതരമാർഗേണ ഗർഭധാരണത്തിനുള്ള സാധ്യത നിഷേധിച്ച് പൂർവ്വകാല വൈദ്യ ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തെ ഇസ്ലാം തള്ളിക്കളയുകയാണുായത്. തുഹ്ഫ യുടെ പ്രസ്താവന കാണുക: “പുറത്തെടുത്ത ബീജത്തെ വായു ദുഷിപ്പിച്ചുകളയും. അതു കൊ അതിൽ നിന്ന് കുട്ടി ജനിക്കുക സാധ്യമല്ല എന്ന വൈദ്യശാസ്ത്രജ്ഞന്മാരുടെ പ്രസ്താവന കേവലം നിഗമനം മാത്രമാണ്. അതു (യഥാർഥത്തിൽ) സാധ്യതക്കു വിരുദ്ധമല്ല”(8: 231). പുറത്തെടുക്കുന്ന ബീജം ഗർഭാശയത്തിലേക്കു പ്രവേശിപ്പിക്കുന്നതിനു സംയോഗത്തി ന്റെ സ്ഥാനം തന്നെയാണു മിക്ക വിധികളിലും കർമ്മശാസ്ത്രം നൽകിയിട്ടുള്ളത്. എടുക്കുമ്പോഴും കയറ്റുമ്പോഴും പവിത്രമായിരിക്കുക എന്ന ഉപാധിയോടെ.
അപ്പോൾ ഭർത്താവിന്റെ ബീജം അവന്റെ ജീവിത കാലത്തു പുറത്തെടുത്ത് അവന്റെ ഭാര്യയുടെ ഗർഭാശയത്തിൽ കുത്തി വെച്ചു ശിശുവിനു ജന്മം നൽകിയാൽ അതു അവരിരുവരുടെയും നിയമാനുസൃത സന്താനമാകും. അവൾ മാതാവാണെന്ന പോലെ അവൻ ആ ശിശുവിന്റെ പിതാവുമാകും.
പുരുഷന്റെ ലൈംഗിക കോശമായ ബീജം പുറത്തെടുക്കാമെങ്കിൽ സ്ത്രീയുടെ കോശമായ അണ്ഡവും പുറത്തെടുക്കാവുന്നതാണ്. ബീജം മാത്രം പുറത്തെടുത്തു ഗർഭാശയത്തിൽ പ്രവേശിപ്പിക്കാമെങ്കിൽ അണ്ഡവും കൂടി പുറത്തെടുത്തു രും കൂടി സങ്കലിപ്പിച്ചു ടെസ്റ്റ് ബിൽ രൂപപ്പെടുത്തിയ ഭ്രൂണം ഗർഭപാത്രത്തിൽ പ്രവേശിപ്പിക്കാവുന്നതാണ്. സാധാരണ രീതിയിലുള്ള ഗർഭ ധാരണത്തിനു വല്ല തടസ്സവും നേരിടുമ്പോൾ ഭാര്യാഭർത്താക്കന്മാരുടെ ബീജാണ്ഡങ്ങൾ പുറത്തെടുത്തു ഭ്രൂണം രൂപപ്പെടുത്തി ഭാര്യയുടെ തന്നെ ഗർഭ പാത്രത്തിൽ വച്ചു ശിശുവിനു ജന്മം നൽകുന്നുവെങ്കിൽ അത് അനുവദനീയമാകുന്നതാണ്. പുരുഷബീജം മാത്രം പുറത്തെടുത്തു നടത്തുന്ന ഇസ്തിദ് ഖാലിന്റെ വിധി തന്നെയാണ് ഈ ടെസ്റ്റ്ബ്
ശിശുവുൽപാദനത്തിനുമുാവുക.
എന്നാൽ ഇവിടെ ചില സംശയങ്ങൾ പൊങ്ങിവന്നേക്കാം.
(1) ക്ലോണിങിനു വേി ശാരീരിക കോശം പുറത്തെടുക്കുന്നതു ഹറാമാണെന്ന പോലെ ടെസ്റ്റ് ബ് ശിശു നിർമ്മാണത്തിനു ലൈംഗിക കോശമെടുക്കുന്നതും ഹറാമാവില്ലേ? (2) എടുക്കൽ ഹറാമാണെങ്കിൽ എടുക്കുമ്പോഴുള്ള പവിത്രത നഷ്ടപ്പെടില്ലേ? (3) ഗർഭപാത്രത്തിനു പുറത്തു ബീജസങ്കലനവും ഭ്രൂണസ്യഷ്ടിയും നടക്കുന്നതു കൊ ഇതു പ്രകൃതി വിരുദ്ധ പ്രവർത്തനമാവില്ലേ?
ചില വസ്തുതകൾ മനസ്സിലാക്കിയാൽ ഈ സംശയങ്ങൾ അന്തർദ്ധാനം ചെയ്യാം. മനുഷ്യ ശരീരമാകുന്ന കൊട്ടാരത്തിന്റെ ഘടകങ്ങളായ ഇഷ്ടികകളാണ് ശരീര കോശങ്ങൾ. അനിവാര്യ സാഹചര്യത്തിലല്ലാതെ അവയിലൊന്നും എടുക്കാൻ പാടില്ല. (ക്ലോണിങ്ങും കർമ്മശാസ്ത്രവും, ക്ലോണിങ് ഇസ്ലാമിക വീക്ഷണത്തിൽ, മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഇസ്ലാമിക മാനം എന്നീ ശീർഷകങ്ങൾ കാണുക. ഫിഖ്ഹ് സെക്ഷൻ).
എന്നാൽ, ഇതിൽ നിന്നു വളരെ വ്യത്യസ്തങ്ങളാണു ലൈംഗിക കോശങ്ങളായ അണ്ഡ ബീജങ്ങൾ. അവ പൂർണ്ണ ദശ പ്രാപിക്കുമ്പോൾ യാന്ത്രികമായിത്തന്നെ അണ്ഡാശയത്തിൽ നിന്നും ബീജാശയത്തിൽ നിന്നും പുറത്തു പോയിക്കൊിരിക്കും. അവയുടെ ലക്ഷ്യം തന്നെ സ അത്യുല്പാദനമാണ്. അതു സുഗമമാക്കുന്നതിനു വേിയാണു ലൈംഗികാസക്തിയും തജ്ജന്യമായ സംയോഗവും വച്ചിട്ടുള്ളത്. ഈ ഇണചേരലും പ്രത്യുൽപാദനവും മനുഷ്യന്റെ മഹിമയ്ക്കും കുടുംബ സുരക്ഷയ്ക്കും സാമൂഹ്യ ഭദ്രതയ്ക്കും സഹായകമാകുന്നതിനു വേയാണ് മതം അതിനു ചില ധാർമ്മിക സദാചാര നിയമങ്ങൾ വച്ചിട്ടുള്ളത്.
യാന്ത്രികമായി വിസർജ്ജിക്കപ്പെട്ടുകൊിരിക്കുന്ന ബീജാണ്ഡങ്ങൾ മനഃപൂർവ്വം പുറത്തെടു ക്കാമോ? അതേ, പുറത്തെടുക്കാം, രൂപാധികളോടെ. ഒന്ന്, എടുക്കുന്നത് അനുവദനീയമായ ലൈംഗികാസ്വാദനത്തിലൂടെയാവണം. ര്, പ്രത്യുൽപാദന ലക്ഷ്യത്തിനാകണം എടുക്കുന്നത്. ഒന്നാമത്തെ ഉപാധി ലംഘിക്കുമ്പോൾ അതു ഹറാമും രാമത്തേതു ലംഘിക്കുമ്പോൾ അതു കറാഹത്തുമാകുന്നു. വ്യഭിചാരം, സ്വവർഗ സംഭോഗം, മൃഗസംഭോഗം, നിതംബസംഭോഗം, മുഷ്ടിമൈഥുനം എന്നിവയെല്ലാം ഒന്നാമിനത്തിൽ പെടുന്നു; നിഷിദ്ധങ്ങളാകുന്നു. കാരണം, അവിടെയെല്ലാം ആസ്വാദനം നിയമാനുസൃതമല്ലാത്തതു കൊ ഒന്നാമത്തെ ഉപാധി ലംഘിക്കപ്പെട്ടിരിക്കുന്നു. "അ് അഥവാ മൈഥുനാന്ത്യത്തിൽ ശുക്ലം യോനിക്കു പുറത്തേക്കു വിസർജ്ജിക്കുക, ഭാര്യയുടെ ഹസ്തം കൊ സ്ഖലിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ ആസ്വാദനം കുറ്റകരമല്ലെങ്കിലും അവിടെ സാധാരണ ഗതിയിൽ പ്രത്യുൽപാദന ലക്ഷ്യം നഷ്ടപ്പെടുന്നതു കൊ രാമത്തെ ഉപാധി നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊ് അവ അനഭികാമ്യം (കറാഹത്ത്) ആകുന്നു.
രാമത്തെ ഉപാധിയുടെ മാത്രം ലംഘനം ഉാകുമ്പോൾ ബീജത്തിന്റെ പവിത്രത നഷ്ടപ്പെടുന്നില്ല. അതുകൊ തന്നെ അതു ഗർഭപാത്രത്തിലെത്തി ശിശു ജനിക്കാനിടവന്നാൽ അതു നിയമാനുസൃതമായിരിക്കും. ഒരാൾ തന്റെ കൈകൊണ്ടോ മറ്റോ മൈഥുനം നടത്തി ബീജം വിസർജ്ജിക്കുന്നുവെങ്കിൽ അനുവദനീയമല്ലാത്ത ലൈംഗികാസ്വാദനമായതു കൊ് അതു ഹറാമാണ്. എന്നാൽ അയാൾ തന്റെ ഭാര്യയുടെ കൈ കൊ മൈഥുനം നടത്തി ബീജം വിസർജ്ജിക്കുന്നുവെങ്കിലോ? അതു കുറ്റകരമല്ലാത്ത ആസ്വാദനമാണ്. പക്ഷേ, അതു കറാഹത്ത് (അനഭികാമ്യം) ആണ്; കാരണം പ്രത്യുൽപാദനത്തിനുപയോഗിക്കേ ബീജം അയാൾ പാഴാക്കിക്കളഞ്ഞു. പക്ഷേ, ആ മൈഥുനമോ തജ്ജന്യമായ ബീജവിസർജനമോ ഹറാമാകുന്നില്ല. അപ്പോൾ ഒരു കാര്യം സ്പഷ്ടമായി പുരുഷ ബീജം ചില സാഹചര്യങ്ങളിൽ പുറത്തെടു ക്കുന്നത് അനുവദനീയമാണ്. അങ്ങനെ പുറത്തെടുത്ത ബീജം മുകളിൽ പറഞ്ഞ പോലെ ഗർഭപാത്രത്തിലേക്കു പ്രവേശിപ്പിച്ചു പ്രത്യുൽപാദനം നടത്താവുന്നതുമാണ്.
എന്നാൽ ഇത്രയും പറഞ്ഞതു പുരുഷബീജം പുറത്തെടുക്കുന്ന കാര്യമാണല്ലോ. സ്ത്രീയുടെ അണ്ഡമോ? അതു പുറത്തെടുക്കാമോ? പുറത്തെടുക്കാമെന്നു ഫിഖ്ഹുഗ്രന്ഥങ്ങൾ ഭ്രൂണഹത്യയെക്കുറിച്ചും ഗർഭച്ഛിദ്രത്തെക്കുറിച്ചും നടത്തിയ വിശകലനത്തിൽ നിന്നു മനസ്സിലാക്കാം. ജീവനാകുന്ന പ്രായം (120 ദിവസം) പ്രാപിച്ചതിനു ശേഷം നടത്തുന്ന ഗർഭച്ഛിദ്രം ഹറാമാണെന്ന കാര്യത്തിൽ പക്ഷാന്തരമില്ല. അതിനു മുമ്പ്, ഗർഭപാത്രത്തിൽ സ്ഥാനം പിടിച്ചതിനു ശേഷം അതു ഹറാമുമാ ഇല്ലേ എന്ന ഒരു ചർച്ച തുഹ്ഫഃ (7: 186) യിൽ കാണാം. ഇവിടെ വല്ല നിമിത്തവുമാക്കി ഗർഭം ഈയവസരത്തിൽ പുറം തള്ളുന്നത് ഹറാമാണെന്ന പക്ഷ ക്കാർ തന്നെ, അതു ഗർഭാശയത്തിൽ സ്ഥലം പിടിച്ചുറച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ ഹറാമാകൂ എന്നാണു പറഞ്ഞിട്ടുള്ളത്.
അപ്പോൾ ഒരു കാര്യം വ്യക്തമായി. ബീജസങ്കലിതമായ അണ്ഡം അഥവാ സിക്താണ്ഡം (Zygote) ഗർഭാശയത്തിലെത്തി അവിടെ സ്ഥലം പിടിച്ചതിനു ശേഷം പുറത്തെടുക്കാൻ പാടുന്നും പാടില്ലെന്നും രഭിപ്രായമു്. പാടില്ലെന്നതാണു പ്രബലം. അപ്പോൾ സങ്കലനം നടന്നിട്ടില്ലാത്ത കേവലം അണ്ഡം പുറത്തെടുക്കൽ അനുവദനീയമാണെന്ന കാര്യത്തിൽ എതിരഭിപ്രായമില്ലെന്നു വ്യക്തമായി. ബീജവും അണ്ഡവും മൈഥുനം കൂടാതെ ശാസ്ത്രീയ രീതിയിൽ പുറത്തെടുക്കുന്നുവെങ്കിലോ? തെറ്റായ ലൈംഗിക ആസ്വാദനമില്ലാത്തതു കൊ ഹറാമാകാനിടയില്ല; അതു പ്രത്യുൽപാദന ലക്ഷ്യത്തിനായതു കൊ കറാഹത്തു വരാനുമിടയില്ല.
ചുരുക്കത്തിൽ ബീജമോ അണ്ഡമോ പുറത്തെടുക്കുന്നതു ഹറാമല്ല. അതു കൊതന്നെ അങ്ങനെയെടുത്താൽ അതിന്റെ പവിത്രത നഷ്ടപ്പെടില്ല. മൈഥുനമാർഗേണയല്ലാതെ യാണെങ്കിലും പുറത്തെടുക്കാമെന്നു തുഹ്ഫ യുടെ പദപ്രയോഗത്തിൽ നിന്നു മനസ്സിലാക്കാം. ബീജാണ്ഡങ്ങൾ പുറത്തെടുത്തു സങ്കലനം നടത്തി ഭ്രൂണം ട്യൂബിൽ വളർത്തി ഗർഭാശയത്തിൽ വെക്കുമ്പോൾ അതു പ്രകൃതി വിരുദ്ധമാവില്ലേയെന്നതാണ് അടുത്ത സംശയം. പ്രകൃതി വിരുദ്ധമല്ലെന്നു മനസ്സിലാക്കാൻ പ്രയാസമില്ല. പ്രത്യുൽപാദനത്തിന് അല്ലാഹു മനുഷ്യനു നിശ്ചയിച്ചു തന്ന മാർഗം ലൈംഗിക കോശങ്ങളുടെ സംയോജനമാണ്. ക്ലോണിങ്ങിൽ ഇതിനു വിരുദ്ധമായി അണ്ഡത്തിലെ ന്യൂക്ലിയസ് പറിച്ചെടുത്തെറിഞ്ഞുകളയുകയും തൽസ്ഥാനത്തു ബീജത്തെ അവഗണിച്ചു തള്ളി ശരീരകോശത്തിലെ ന്യൂക്ലിയസ് വെക്കുകയുമാണു ചെയ്യുന്നത്. അതുകൊ് അതു പൂർണ്ണമായും പ്രകൃതി വിരുദ്ധമാണ്. ടെസ്റ്റ് ബ് ശിശുവിലാകട്ടെ, അകത്തു നടക്കേ ബീജസങ്കലനം പുറത്തു നടത്തിയെന്ന ഒരസാധാരണത്വം മാത്രമേ ഉായിട്ടുള്ളൂ. ഉൽപാദന ഘടകങ്ങളെല്ലാം സ്വാഭാവികവും പ്രകൃതി സഹജവുമാണ്. ആകയാൽ, ഗർഭ ധാരണത്തിനു തടസ്സം നേരിടുമ്പോൾ, ഒരു പ്രതിവിധിയെന്ന നിലയ്ക്കു ഭാര്യാഭർത്താക്കന്മാരുടെ ബീജാണ്ഡങ്ങളെടുത്തു ടെസ്റ്റ്ബിൽ ഭ്രൂണ സൃഷ്ടി നടത്തി ഭാര്യയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു ശിശുവിനു ജന്മം നൽകുന്നതിനു തെറ്റില്ലെന്നു ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ നിന്നു മനസ്സിലാക്കാം. അങ്ങനെ ജനിക്കുന്ന കുഴൽ ശിശുവിനു മാനുഷിക നിയമങ്ങൾ ബാധകമാണോ എന്നതാണു രാമത്തെ പ്രശ്നം. ഇസ്ലാമിക കർമ്മ ശാസ്ത്രം അവനെ മനുഷ്യനായിത്തന്നെ പരിഗണിക്കുന്നു. അഥവാ സാധാരണ മനുഷ്യനു ബാധകമായ എല്ലാ വിധിവിലക്കുകളും അവനും ബാധകമാണ്. വല്ല അപൂർവ്വ കെയ്സിലും വൈകൃതം സംഭവിച്ചു മനുഷ്യേതര രൂപത്തിൽ പിറന്നാലും മനുഷ്യ ബീജാണ്ഡങ്ങളിൽ നിന്നു പിറവികൊ ഈ കുഴൽ മനുഷ്യനു, ബുദ്ധിയും വിവേകവുമുങ്കിൽ മാനുഷിക നിയമങ്ങൾ ബാധകമായിരിക്കും.
ടെസ്റ്റ് റ്റ്യൂബ് ശിശുവിന്റെ മാതാപിതാക്കൾ ആര് എന്നതാണു മൂന്നാമത്തെ പ്രശ്നം. ലൈംഗിക കോശം എടുക്കുന്നതും ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നതും നിയമാനുസൃതമാണെങ്കിൽ ബീജോടമ പിതാവും അങ്ങോടമ മാതാവും ആകും. ഭാര്യാഭർത്താക്കന്മാരിൽ നിന്നു കുറ്റകരമല്ലാത്ത വിധം എടുത്തു സങ്കലനം നടത്തി ഭ്രൂണം ഭാര്യയുടെ ഗർ ഭപാത്രത്തിൽ തന്നെ നിക്ഷേപിക്കുമ്പോഴാണ് ഇവ്വിധം നിയമാനുസൃതമാകുന്നത്. തുഹ്ഫ യുടെ, ഇസ്തിദ്ഖാലു സംബന്ധമായ വിശദീകരണത്തിൽ നിന്ന് (7:302303, 8: 231) ഇക്കാര്യം മനസ്സിലാക്കാവുന്നതാണ്. ഒരു വാടക ഗർഭ പാത്രത്തിൽ അഥവാ ഒരു അന്യസ്ത്രീയുടെ ഗർഭ പാത്രത്തിൽ പ്രസ്തുത ഭ്രൂണം നിക്ഷേപിക്കുന്നുവെങ്കിൽ അവിടെ പ്രവേശം നിയമ വിരുദ്ധമായതു കൊ് അതിനു പവിത്രത മായിരിക്കുകയില്ല. അപ്പോൾ ഈ ശിശുവിനു മാതാവും പിതാവും ഉായിരിക്കില്ല. ഇനി ഒരന്യ പുരുഷന്റെ ബീജം സ്വന്തം അണ്ഡത്തോടു ചേർത്തു രൂപം നൽകിയ ഭ്രൂണം ആ അങ്ങോടമയായ സ്ത്രീ തന്നെ വഹിക്കുന്നുവെങ്കിൽ ബീജത്തിനു പവിത്രതയില്ലാത്തതു കൊ ആ ശിശുവിനും പിതാവായിരിക്കില്ല. അങ്ങോടമ തന്നെ പ്രസവിച്ചതു കൊ് അവൾ അതിന്റെ മാതാവാകും. അന്യസ്ത്രീ പുരുഷന്മാരുടെ ബീജാണ്ഡങ്ങളിൽ നിന്നു രൂപപ്പെടുത്തിയ ഒരു ഭ്രൂണം ഒരു സ്ത്രീ തന്റെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു പ്രസവിക്കുന്നു വെങ്കിൽ ആ ശിശുവിനു മാതാവും പിതാവും ഉാവുകയില്ല (തുഹ്ഫ: 7:302303, 7:431, 8:231).
Created at 2024-11-23 02:17:45