ഇസ്ലാമിലെ പഞ്ച സ്തംബങ്ങളിൽ നാലാമത്തതാണ് റമദാൻ വ്രതം. സ്വം എന്ന പദത്തിന് പിടിച്ചുനിൽക്കൽ, നിയന്ത്രണമേർപ്പെടുത്തൽ എന്നീ പൂർണ്ണ നിയന്ത്രിതനായിരിക്കണം. ഇമാം നവവി (റ) പറയുന്നു. “ശറഇന്റെ സാങ്കേതികത്തിൽ വ്രതമെന്നാൽ നിശ്ചിത സമയത്ത് നിശ്ചിത വ്യക്തി നിശ്ചിത വസ്തുക്കളെ നിശ്ചിത രൂപത്തിൽ വെടിയുക എന്നതാണ് (ശറഹുൽ മുഹദ്ദബ് 6/247).
ബുദ്ധിയും ശുദ്ധിയുമുളള മുസ്ലിമായ വ്യക്തി മതം വിലക്കിയിട്ടില്ലാത്ത ദിവസങ്ങളിൽ ഉപ്രഭാതം മുതൽ സൂര്യാസ്തമയം വരെ നേമ്പ് മുറിച്ചുകളയുന്ന കാര്യങ്ങളിൽ നിന്ന് നിയമാനുസൃത നിയ്യത്തോടെ നിയന്ത്രണമേർപ്പെടുത്തുന്നതിന് സ്വൗം (വ്രതം) എന്ന് നിർവ്വചിക്കാം (മ്ത് 3/54).
പ്രായപൂർത്തിയും, ബുദ്ധിയുമുള്ള ശാരീരികമായി കഴിവുള്ള എല്ലാ മുസ്ലിമിനും വ്രതം വാജിബാണ്. (അനുഷ്ഠിച്ചാൽ പ്രതിഫലവും ഉപേക്ഷിച്ചാൽ ശിക്ഷയും ലഭിക്കുന്ന കാര്യം. ഹിജ്റ 2-ാം വർഷം ശ് ബാൻ മാസത്തിലാണ് വ്രതാചരണം നിർബന്ധമായത്. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ നിങ്ങളുടെ പൂർവ്വീകർക്ക് നിർബന്ധമാക്കപ്പെട്ടിരുന്നതുപോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ തഖ് വ (സൂക്ഷ്മത) പുലർത്തുന്നവരാകാൻ വി. നിർണ്ണിത ദിവസങ്ങളിലാണ് ഇത് നിർബന്ധമാകുന്നത്” (അൽ ബഖറ 183). നബി (സ്വ) പറഞ്ഞു. ഇസ്ലാം അഞ്ചുകാര്യങ്ങളുടെ മേലിലാണ് സ്ഥാപിക്കപ്പെട്ടിട്ടുളളത് (1) അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന സത്യ സാക്ഷ്യം. (2) കൃത്യമായ നിസ്കാര നിർവ്വഹണം. (3) നിർബന്ധ ദാനം. (4) റമദാൻ മാസം വ്രതമനുഷ്ഠിക്കുക. (5) ഹജ്ജ് ചെയ്യൽ. നിരവധി നിവേദക പരമ്പരകളിലൂടെ ബുഖാരി (റ) യും മുസ്ലിമും (റ) വും നിവേദനം ചെയ്ത ഹദീസാണിത്.
അല്ലാഹു ആദ്യം വ്രതം നിർബന്ധമെന്ന് പറഞ്ഞപ്പേൾ എത്ര ദിവസങ്ങൾ എന്ന പ്രശ്നമുദിച്ചു. ആ സംശയ നിവാരണമായാണ് 2/183 ൽ പറഞ്ഞ എണ്ണപ്പെട്ട ദിനങ്ങൾ പരാമർശിച്ചത്. ഇതോടെ ഏതാനും ദിവസങ്ങൾ മാത്രമാണ് വ്രതമനുഷ്ഠിക്കേതെന്ന ധാരണ വന്നു. എന്നാലും കൃത്യമായ എണ്ണം അനുമാനിക്കാനായില്ല. ആ പ്രശ്നവും പരിഹരിച്ചുകൊ് അൽ ബഖറ 185-ാം സൂക്തം അവതരിച്ചു.“ഖുർആൻ അവതീർണ്ണമായ മാസമാണ് റമളാൻ. ആകയാൽ പ്രസ്തുത മാസത്തിൽ നിങ്ങളാരെങ്കിലും സന്നിഹിതരായാൽ വ്രതമനുഷ്ഠിച്ചു കൊളളട്ടെ” (അൽ ബഖറഃ 185). "മാസത്തിൽ സന്നിഹിതരാവുക' എന്നത് ശ് രീതിയിൽ വിവക്ഷിക്കപ്പെടുന്നു. (1) പ്രസ്തുത മാസത്തിൽ നാട്ടിലോ വീട്ടിലോ ഊാവുക യാത്രക്കാരനല്ലാതിരിക്കുക).(2) അറിവുകെടും ബുദ്ധികെയും പ്രസ്തുത മാസത്തിന്നവർ സാക്ഷിയാവുക. റമ ദാൻ മാസമായിട്ടുണ് ബോധ്യപ്പെടുക (തഫ്സീർ റാസി 5/75),
ഇമാം റാസി (റ) പറയുന്നു. “റമദാൻ മാസത്തെ വ്രതാചരണത്തിലൂടെ സവിശേഷമാക്കിയതിനു പിന്നിൽ പല രഹസ്യങ്ങളുമു്. റമദാൻ മാസത്തെ അല്ലാഹു തന്റെ ദിവ്യവചനങ്ങൾ കൊ് ധന്യമാക്കി ഖുർആൻ അവതരിപ്പിച്ചു. തുടർന്ന് ആരാധനാ കർമ്മങ്ങളിൽ അത്യുത്തമമായ നോമ്പു കൊ് അതിനെ വിശിഷ്ടമാക്കി. ഇതു രും ദൈവിക തേജസ്സ് മനുഷ്യന് സിദ്ധമാക്കാൻ പര്യാപ്തമാക്കുന്നു. ദൈവികാ ധ്യാപനങ്ങൾ ലഭിച്ചിട്ടും ഭൗതിക പ്രമത്തതയും ശരീരേച്ഛകളും ഇലാഹീ ബന്ധത്തിൽ നിന്നവരെ അകറ്റിക്കളയുന്നു. അതിനെ പ്രതിരോധിക്കാൻ ഫലവത്തായ ആരാധനയത്തെ നോമ്പ്. ആത്മാവിന്റെ മാധുര്യം നുകരാൻ അത് മനുഷ്യരെ സഹായിക്കുന്നു” (റാസി 5-91).
ത്വൽഹത് (റ) വിൽ നിന്ന് നിവേദനം. ഒരു അഅ്റാബി നബി (സ്വ) യോട്, ഇസ്ലാാം കാര്യങ്ങൾ ആരായുന്നു. അതിന്റെ മറുപടിയിൽ നബി (സ്വ) റമദാനിൽ വ്രതമെടുക്കണമെന്നു പറഞ്ഞു. അപ്പോൾ ഗ്രാമവാസി ചോദിച്ചു. റമദാാൻ അല്ലാത്ത മറ്റു വല്ല നോമ്പും എന്റെമേൽ കടമയു? നബി (സ്വ) പറഞ്ഞു. “ഇല്ല. നീ സുന്നത്തായി ചെയ്താലൊഴിച്ച് (ബുഖാരി,മുസ്ലിം). ഇതനുസരിച്ച് റമളാൻ വ്രതം മാത്രമേ അടിസ്ഥാന പരമായി നിർബന്ധമുള്ളൂ.
ഇമാം നവവി (റ) എഴുതുന്നു.“റമദാനില്ലാത്തവ, മതത്തിൽ അടിസ്ഥാനപരമായി നിർബന്ധമല്ലെന്ന് ഇജ് മാഅ് (പണ്ഢിത ഏകോപിതാഭിപ്രായം) മുഖേന സ്ഥിരപ്പെട്ടിട്ടു്. എന്നാൽ നേർച്ച, പ്രായശ്ചിത്തം, തുടങ്ങിയ കാരണങ്ങളാൽ ചിലപ്പോൾ മറ്റു നോമ്പുകളും നിർബന്ധമായിത്തീരും (ശറഹുൽ മുഹദ്ദബ് 6/248).
വ്രതാനുഷ്ഠാനം തത്വത്തിൽ മുൻകാല സമൂഹത്തിലും നിലവിലുായിരുന്നു. എന്നാൽ റമളാൻ വ്രതം മുഹമ്മദ് നബി (സ്വ) യുടെ ജനതക്ക് മാത്രമുളള പ്രത്യേകതയാണ്.
വ്രതം മുൻകാല സമൂഹത്തിലും നിർബന്ധമായിരുന്നുവെന്ന് ഖുർആൻ 2/183 ൽ പ്രസ്താവിക്കുന്നു. ഈ വസ്തുത ഇമാം റാസി (റ) വിവരിക്കുന്നതു കാണുക. “പൂർവ്വികർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടിരുന്നു എന്ന് ഖുർആൻ പ്രഖ്യാപിച്ചതിന്റെ വിശദീകരണത്തിൽ പണ്ഢിതർ രു പക്ഷമായി. (1) നോമ്പ് അടിസ്ഥാന പരമായി പൂർവ്വികർക്കും നിർബന്ധമു ായിരുന്നു. അഥവാ ഈ ആരാധന ആദം നബി (അ) മുതൽ അന്ത്യപ്രവാചകരുടെ കാലം വരെയുളള സകല ജനതക്കും നിർബന്ധ ബാധ്യതയായിരുന്നു. അതുകൊ് നിങ്ങൾ ഈ വിഷയത്തിൽ ഒറ്റപ്പെട്ടവരല്ല. വ്രതം വിഷമങ്ങൾ നിറഞ്ഞതാണെങ്കിലും വിഷമകരമായ ഒരു കാര്യം മൊത്തം ബാധിതമാണെന്നറിയുമ്പോൾ സഹിക്കാൻ പ്രയാസം കുറവായി അനുഭവപ്പെടുന്നു.
വ്രതം നിർബന്ധമാക്കിയതിന്റെ ഫലമായി ഖുർആൻ പ്രഖ്യാപിച്ചത്, നിങ്ങൾ തഖ്വ ഉളളവരാകാൻ വി എന്നാണ്. വിശ്വാസിയുടെ ജീവിതത്തിന്റെ സകല മേഖലകളും ഉൾക്കൊളളിച്ച് പ്രസ്താവനയാണത്. തഖ് സാക്ഷാത്ക്കരിക്കുന്ന നാനോന്മുഖ
നന്മകൾ വ്രതാനുഷ്ഠാന ഫലമായി മനുഷ്യന് സ്വായത്തമാകുമെന്ന് ഖുർആൻ വിളിച്ചോതുന്നു.
തഖ് ദൈവേച്ഛയനുസരിച്ചുള്ള ജീവിതത്തിന് നൽകാവുന്ന പേരാണ്. ഈ സ്വഭാവം എത്ര ക് മനുഷ്യരിലുമോ അതിനനുസൃതമായി ഇലാഹീ പരിഗണനയിൽ അവന്റെ മഹത്വം വർദ്ധിക്കുന്നു.“അല്ലാഹു വിന്റെ പരിഗണനയിൽ ഏറ്റവും മാന്യർ, നിങ്ങളിൽ ഏറ്റവും തഖ്വയുളളവരാണെന്ന ഖുർആൻ വാക്യം ഈ ന്യായത്തെ സാക്ഷീകരിക്കുന്നു. മഹത്വപൂർണ്ണമായ ഈ തഖ് വയെയാണ് നോമ്പാചരണത്തിന്റെ ലക്ഷ്യമായി ദൈവം പ്രഖ്യാപിച്ചത്. വിശ്വാസിയുടെ ആത്മീയ മഹത്വത്തിന് പൊൻ തൂവലുകൾ തുന്നിക്കൂട്ടാൻ വ്രതം സഹായകമാണെന്ന് ഇവിടെ നമുക്ക് ഗ്രഹിക്കാം.
വ്രതാനുഷ്ഠാനത്തിന്നായി ഹിജ്റ വർഷത്തിലെ ഒമ്പതാം മാസത്തെ അല്ലാഹു തന്നെയാണ് തിരഞ്ഞെടുത്തത്. ശഹ്റു റമദാൻ' എന്ന് നാമകരണം ചെയ്തതും അവൻ തന്നെ.
"റമദാൻ' എന്നത് 'മിസ്സാഇമു' എന്ന പ്രയോഗത്തിൽ നിന്നു നിഷ്പന്നമായതാണെന്ന് ഭാഷാ ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. നോമ്പുകാരന്റെ അകത്തളം ദാഹം നിമിത്തം ചൂട് പിടിച്ചാലാണ് “റമളസ്സാഇമൂ' എന്ന് പറയാറുള്ളത്.
“കരിച്ചുകളയുന്നത്” എന്ന അർഥ കൽപനയുമു്. റമദാൻ മനുഷ്യരുടെ പാപങ്ങൾ കരിച്ചുകളയാൻ കാരണമാകുന്നു. അനസ്(റ)വിൽ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു : “റമദാൻ മാസത്തിന് ആ പേര് വരാൻ കാരണം പാപങ്ങൾ കരിച്ചുകളയുന്നതിനാലാണ്.
ഒരിക്കൽ നബി(സ്വ)യോട് പ്രിയ പത്നി ആയിഷാ (റ) ചോദിച്ചു. “നബിയേ, എന്താണ് "റമദാൻ എന്ന നാമകരണത്തിലെ താത്പര്യം? നബി(സ്വ) പ്രതിവചിച്ചു. റംസാൻ മാസത്തിൽ അല്ലാഹു സത്യവിശ്വാസികളുടെ പാപങ്ങൾ പൊറുക്കുകയും കരിച്ചുകളയുകയും ചെയ്യുന്നു എന്നതിനാലാണ് ( ഇബ്നു മർദവൈഹി, ഇസ്വ്ബഹാനി).
മറ്റൊരനുമാനം ഇമാം റാസി(റ) രേഖപ്പെടുത്തുന്നു. “ഇമാം ഖലീൽ (റ)പറയുന്നു. റംളാഅ് എന്നതിൽ നിന്നാണ് റമദാൻ എന്ന പദോൽപത്തി. റംളാഅ' എന്നാൽ ഗ്രീഷ്മ കാലത്തിന് മുമ്പ് വർഷിക്കുന്ന മഴ എന്നർഥം. പ്രസ്തുത മഴ വർഷത്തോടെ ഭൗമോപരിതലത്തിലെ പൊടിപടലങ്ങളെല്ലാം കഴുകപ്പെടുന്നു. ഇതുപോലെ റമളാൻ മാസം മുസ്ലിമിന്റെ ശരീരവും മനസ്സും പാപങ്ങളിൽ നിന്ന് ശുചീകരിക്കാൻ കളമൊരുക്കുന്നു.
റമദാൻ എന്ന പദത്തെ വിലയിരുത്തി ആത്മീയലോകത്തെ സുവർണ്ണ താരം ശൈഖ് ജീലാനി(റ) പറയുന്നതിപ്രകാരമാണ് റമദാൻ എന്ന പദത്തിൽ 5 അക്ഷരങ്ങൾ ഉൾക്കൊിരിക്കുന്നു. ഓ രോന്നും ഓരോ ആശയത്തെ പ്രതിനിധീകരിക്കുന്നു.
അല്ലാഹുവിന്റെ തൃപ്തി | മിദ് വാനുല്ലാഹ് | റാഅ് |
അല്ലാഹുവിന്റെ സ്നേഹം | മഹബ്ബതുല്ലാഹ് | Meem |
അല്ലാഹുവിന്റെ സംരക്ഷണം | ദമാനുല്ലാഹ് | ളാദ് |
അല്ലാഹുവിന്റെ ഇണക്കം | ഉൽഫതുല്ലാഹ് | അലിഫ് |
അല്ലാഹുവിന്റെ പ്രകാശം | നൂറുല്ലാഹ് | നൂൻ |
(അൽ ഗുനം 2/9)
വിശ്വാസിയുടെ വസന്തകാലമായ റമദാൻ മാസത്തിന്റെ മഹത്വങ്ങൾ ഹദീസുകളിൽ നിറഞ്ഞു നില്ക്കുന്നു. “അല്ലാഹുവിന്റെ ദാസന്മാർ വ്രതമാസത്തിന്റെ ശരിയായ മഹത്വം യഥാവിധി അറിയുകയാണെങ്കിൽ കൊല്ലം മുഴുവൻ റമളാൻ ആയിരുന്നെങ്കിൽ എന്നാശിക്കുമായിരുന്നു എന്ന ഹദീസ് മാഹാത്മ്യങ്ങൾ മുഴുവൻ ആവാഹിച്ചു നിൽക്കുന്നു. അവയുടെ ചുരുളഴിക്കുന്ന വചന വിശേഷങ്ങൾ ഇവിടെ അണിനിരക്കുന്നു...
സ്വർഗ്ഗീയാരാമത്തിൽ ഉത്സവച്ഛായ ഇബ്നു അബ്ബാസ്(റ)ൽ നിന്ന് നിവേദനം ചെയ്ത ഹദീസിലെ വർണ്ണപ്പകിട്ടാർന്ന വിശേഷ വൃത്താന്തങ്ങൾ... റംളാനെ വരവേൽക്കാൻ സ്വർഗം അലങ്കരിക്കപ്പെടും. സ്വർഗം കമനീയമായി സംവിധാനിക്കപ്പെടും.
റമളാനിലെ ആദ്യരാവ് സമാഗതമായാൽ അർശിൻ താഴ്വരയിൽ നിന്ന് ഒരു മന്ദമാരുതൻ തഴുകിത്തലോടിയെത്തും. സ്വർഗീയ വൃക്ഷങ്ങളിലെ ഇലകൾ മർമ്മരമുതിർക്കും. സ്വർഗ കവാടങ്ങളിലെ വട്ടക്കണ്ണികൾ നേർത്ത ആരവം മുഴക്കും. സ്വർഗീയ അപ്സരസ്സുകൾ ഈണത്തിൽ വിളിച്ചു പറയും, “ അല്ലാഹവിലേക്ക് വിവാഹ അഭ്യർഥനയുമായി വരുന്നവരാരായാലും അവർക്ക് ഇണയെ സമ്മാനിക്കപ്പെടും തീർച്ച തുടർന്ന് ഹൂറികൾ സ്വർഗപാറാവുകാരനായ മലകിനോട് ആരായും, അല്ലയോ രിള്വാൻ! ഏതാണ് ഈ സുന്ദര രാവ്? “ഇത് റമളാനിലെ ആദ്യരാവാണ്. മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തിൽ നിന്ന് വ്രതമനുഷ്ഠിക്കുന്നവർക്കായി സ്വർഗീയകവാടങ്ങൾ തുറക്കപ്പെടുകയായി ' (ബൈഹഖി, ഇബ്നു ഹിബ്ബാൻ).
അബൂഹുറൈറ (റ)യിൽ നിന്ന് നിവേദിതമായ ഒരു ഹദീസിൽ സ്വർഗലോകത്തിന്റെ അവസ്ഥ വർണ്ണിക്കുന്നതിങ്ങനെ. “എല്ലാ റമളാൻ സുദിനത്തിലും അല്ലാഹു സ്വർഗലോകത്തെ അണിയിച്ചൊരുക്കുന്നതാണ്.
റമദാൻ മാസാഗമം ലോകത്ത് ആഹ്ലാദത്തിന്റെ പൂത്തിരി കത്തിക്കുമ്പോൾ നരകത്തിന്റെ സ്ഥിതി നോക്കൂ. അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം, നബി(സ്വ) പറഞ്ഞു : “റമദാൻ ആഗതമായാൽ നരക കവാടങ്ങൾ അടക്കപ്പെടുകയും സ്വർഗകവാടങ്ങൾ മലർക്കെ തുറക്കപ്പെടുകയും ചെയ്യും” (ബുഖാരി, മുസ്ലിം). മറ്റൊരു തിരുവചനം: “റമദാൻ മാസത്തിലെ പ്രഥമ രാത്രിയായാൽ സ്വർഗവാതിലുകൾ തുറക്കപ്പെടുന്നതാണ്. ഒരു വാതിലും അടക്കപ്പെടുന്നതല്ല. നരകകവാടങ്ങൾ അടക്കപ്പെടും. അതിൽ നിന്നൊന്നുമേ പിന്നെ റമദാൻ വിട പറയുന്നതുവരെ തുറക്കപ്പെടുന്നതല്ല” (ബൈഹഖി). വിവക്ഷ. ഖാളി ഇയാള് (റ) പറയുന്നു. “നരകകവാടങ്ങൾ അടക്കപ്പെടുക എന്നതിന്റെ താത്പര്യം നരകത്തിലേക്ക് നയിക്കുന്ന തെറ്റുകളിൽ നിന്ന് മനുഷ്യമനസ്സുകളെ തിരിച്ചുവിടുക എന്നാകും. ബാഹ്യാർഥം തന്നെ ഉദ്ദേശിക്കുന്നതിനും വിരോധമില്ല' (ശറഹ് മുസ്ലിം 5/50, ഫത്ഹുൽ ബാരി 249/8).
സ്വർഗകവാടങ്ങൾ തുറക്കപ്പെടുമെന്ന പരാമർശത്തെ ഖാളി ഇയാള് വിവക്ഷിക്കുന്നതിങ്ങനെ സംഗ്രഹിക്കാം. “അല്ലാഹുവിന്റെ ദാസന്മാർക്ക് മറ്റു മാസങ്ങളിൽ നിന്നു ഭിന്നമായി റമദാൻ മാസത്തിൽ സുകൃതങ്ങൾക്കും നോമ്പ്, നിസ്കാരാദികർമ്മങ്ങൾക്കും തെറ്റുകളിൽ നിന്നുളള മുക്തിക്കും അവസരമൊരുങ്ങുന്നു. ഇതെല്ലാം സ്വർഗ പ്രവേശത്തിന് വഴിതെളിക്കുന്നു” (ശറഹ് മുസ്ലിം 5/50, ഫത്ഹുൽ ബാരി 249/8).
നബി(സ്വ) പറയുന്നു. “റമളാനിലെ ആദ്യസുദിനം വന്നെത്തുന്നതോടെ വാനലോക
വാതായനങ്ങൾ മുഴുവൻ തുറക്കപ്പെടുന്നതാണ്. റമളാനിലെ അവസാന ദിനം വരെ ഒരു വാതിലും അടക്കപ്പെടുന്നതല്ല. (ബൈഹഖി) ആകാശ കവാടങ്ങൾ തുറക്കപ്പെടും എന്നതിന് ദൈവിക കാരുണ്യ വർഷം അണമുറിയാതെ തുടരുന്നു എന്നർഥമാക്കാം. അടിമകളുടെ കർമ്മങ്ങൾ അസ്വീകാര്യാവസ്ഥയിൽ നിന്ന് സ്വീകാര്യാവസ്ഥയിലേക്ക് മാറ്റപ്പെടുമെന്നും വിവക്ഷിക്കപ്പെടുന്നു. നോമ്പുകാരന്റെ കർമ്മങ്ങൾക്ക് ആശംസ നേരാൻ മലകുകൾക്ക് അല്ലാഹു അവസരം നൽകുന്നു എന്നും അർഥ കൽപനയ്ക്ക്.
Created at 2024-11-06 08:33:40