
Related Articles
-
AKHLAQ
സദ്യയും വിരുന്നും
-
AKHLAQ
ആതിഥ്യ ധർമം
-
AKHLAQ
അനീതിയുടെ ഇരുട്ട്
സാമൂഹിക ബോധം ഭരണകർത്താക്കളിലും ഭരണീയരിലും സദാ അനിവാര്യമാണെന്നും യോ ജിക്കാൻ കഴിയുന്ന മേഖലകളിലെല്ലാം യോജിച്ചു പ്രവർത്തിക്കണമെന്നും ഇസ്ലാം നിർദ്ദിക്കുന്നു. നബി (സ്വ) പറഞ്ഞു: “താനിഷ്ടപ്പെട്ടതാവട്ടേ, വെറുക്കുന്നതാവട്ടേ തെറ്റായ കാര്യങ്ങൾ കൽപ്പിക്കാതിരിക്കുമ്പോഴൊക്കെയും അവരെ (ഭരണകർത്താക്കളെ) അനുസരിക്കലും അവരുടെ വാക്കു കേൾക്കലും അനിവാര്യമാണ്. തെറ്റായ കാര്യം കൽപ്പിച്ചാൽ അതു കേൾക്കുകയോ അനുസരിക്കുകയോ ചെയ്യേതില്ല” (ബു.മു. ഭരണകൂടത്തോടുള്ള വിശ്വാസിയുടെ സമീപനത്തിന്റെ ആകെത്തുകയാണിത്. ഭരണാധികാരിയുടെ വർഗവും വർണവും ജാതിയും മതവുമൊന്നും ഇക്കാര്യത്തിൽ പരിഗണക്കേതില്ലെന്നും തന്റെ വിശ്വാസമനുസരിച്ചു ജീവിക്കാൻ അനുവദിക്കുന്നേടത്തോളം കാലം കലാപമാക്കാതെ സമാധാനപൂർണമായ അന്തരീക്ഷം നിലനിർത്താനുള്ള പരിപൂർണ സഹകരണം വിശ്വാസിയുടെ പക്ഷത്തുനിന്നാവണമെന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. “ഉണങ്ങിയ മുന്തിരിയുടെ ആകൃതിയിൽ തലയുള്ള ഒരു നീഗ്രോ അടിമയാണ് നിങ്ങളുടെ ഭരണ കർത്താവായി നിയോഗിക്കപ്പെട്ടതെങ്കിലും അയാൾ പറയുന്നതു കേൾക്കുകയും അനുസരിക്കുകയും ചെയ്യണം” (ബുഖാരി). പ്രജകളോട് ഭരണാധികാരി എങ്ങനെ വർത്തിക്കണമെന്നും നിർദ്ദേശിക്കുന്ന നിരവധി ഹദീസുകളു്. "ഭരണാധികാരി ഗുണകാംക്ഷയോടെ ഭരിച്ചില്ലെങ്കിൽ സ്വർഗത്തിന്റെ സുഗന്ധമാസ്വദിക്കാൻ അവനു സാധ്യമല്ലെന്ന് തിരുനബി മുന്നറിയിപ്പു നൽകിയിട്ടു് (മുസ്ലിം).
Created at 2025-01-01 08:44:14