അനീതിയുടെ ഇരുട്ട്

അബ്ദുല്ലാഹിബിൻ ഉമർ (റ) ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ തിരുദൂതർ പറഞ്ഞു: “നിശ്ചയം, അനീതി അന്ത്യദിനത്തിൽ അന്ധകാരങ്ങളാകുന്നു” (ബുഖാരി 2447, മുസ്ലിം 2579, തുർമുദി 2030).
അല്ലാഹു നീതിമാനാണ്. അല്ലാഹുവിന്റെ പ്രവാചകനായ മുഹമ്മദ് മുസ്തഫാ (സ്വ) നീതിയുടെ പ്രബോധകനും പ്രയോക്താവുമാണ്. ഇസ്ലാം നീതിയുടെ സന്ദേശവും. അല്ലാഹുവിന്റെ പ്രഖ്യാപനം നബി (സ്വ) ഉദ്ധരിക്കുന്നു: “ഞാൻ എനിക്കും എന്റെ ദാസന്മാർക്കും അനീതി നിഷിദ്ധമാക്കിയിരിക്കുന്നു. അതുകൊ് നിങ്ങൾ പരസ്പരം അനീതി ചെയ്യരുത് (മുസ്ലിം).
വാക്കുകൊാ പ്രവൃത്തി കൊണ്ടോ സമ്പത്തു കൊാ സ്വാധീനം കൊണ്ടോ ആരെയും ഉപദ്രവിക്കാൻ പാടില്ല. അക്രമം, സൃഷ്ടികളെയും സ്രഷ്ടാവിനെയും ശത്രുക്കളാക്കി മാറ്റും. അക്രമികൾക്ക് ഉറ്റ ബന്ധുവോ സ്വീകാര്യനായ ശുപാർശകനോ ആയി ആരും തന്നെ ഉ ായിരിക്കില്ല (വിശുദ്ധ ഖുർആൻ 40/18). അക്രമികൾക്ക് സഹായിയായി ഒരാളുമുാ യിരിക്കില്ല (വി.ഖു. 22/72). അക്രമത്തിന്റെ തിക്ത ഫലം മനുഷ്യൻ ഇഹലോകത്തുവെച്ചു തന്നെ അനുഭവിക്കേിവരും. മർദ്ദിതന്റെ പ്രാർഥന, അവനാരായിരുന്നാലും, കുറിക്കുകൊള്ളും. അല്ലാഹുവിന്റെ നീതിക്കു ദാക്ഷിണ്യമില്ല. നബി തിരുമേനി (സ്വ) പറയുന്നു: “മർദ്ദിതന്റെ പ്രാർഥന നീ സൂ ക്ഷിക്കുക. കാരണം അതിന്റെയും അല്ലാഹുവിന്റെയും ഇടയ്ക്കു യാതൊരു മറയുമില്ല(ബുഖാരി, മുസ്ലിം).

ഒരു വിശ്വാസി അവിശ്വാസിയെ അക്രമിച്ചാലും ദ്രോഹിതൻ മർദ്ദകനെതിരെ നടത്തുന്ന പ്രാർഥന അല്ലാഹു സ്വീകരിക്കും. അപ്പോൾ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ അക്രമിച്ചാൽ അത്രമേൽ ഗുരുതരമായിരിക്കുമെന്ന് ഊഹിക്കാമല്ലോ. ഒന്നൂര് ഉദാഹരണങ്ങൾ ഹദീസു ഗ്രന്ഥങ്ങളിൽ നിന്ന്
ഉദ്ധരിക്കാം. പ്രമുഖ സ്വഹാബിയായ സഅദുബിൻ അബീവഖാസ് (റ) കൂഫയിലെ ഗവർണ്ണറായിരിക്കെ നാട്ടുകാരിൽ ചിലർ അദ്ദേഹത്തെ സംബന്ധിച്ച് ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഖലീഫയായ ഉമർബിൻ ഖത്താബിനോട് പരാതിപ്പെട്ടു. അദ്ദേഹം സഅദിനെ വരുത്തി. വിചാരണ നടത്തി. അദ്ദേഹത്തിന്റെ നിരപരാധിത്വം മനസ്സിലാക്കി. സൂക്ഷ്മാന്വേഷണത്തിനു വേി അദ്ദേഹത്തോടൊപ്പം തന്നെ ഒരു ഏകാംഗ കമ്മീഷനെ കൂഫയിലേക്കു വിട്ടു. അദ്ദേഹം ഓരോ പള്ളിയിലും ചെന്ന് ജനങ്ങളോട് അന്വേഷണം നടത്തി. എല്ലാവരും മഹാനായ സഅദിനെ പ്രശംസിക്കുകയും വാഴ്ത്തുകയുമാണുായത്. അവസാനം അബ്സ് ഗോത്രക്കാരുടെ ഒരു പള്ളിയിൽ അന്വേഷണം നടത്തിയപ്പോൾ ഒരാൾ എഴുന്നേറ്റ് ഇപ്രകാരം പറഞ്ഞു: താങ്കൾ ചോദിച്ചതുകൊ ഞാൻ പറയട്ടെ. സഅദ് ഒരു സൈന്യത്തോടും സഹചരിക്കുകയില്ല. അവകാശങ്ങൾ തുല്യമായി പങ്കിടുകയില്ല. വിധിയിൽ നീതി പാലിക്കുകയുമില്ല.' തികച്ചും സത്യ വിരുദ്ധമായ ഈ ആരോപണം സഅദിനെ നടുക്കിക്കളഞ്ഞു. പ്രവാചക ശിഷ്യൻ എന്ന നിലക്കും ഇത്രയും കാലം നാടുഭരിച്ച ഒരു ഭരണാധിപൻ എന്ന നിലക്കും തന്റെ സത്യാവസ്ഥ വെളിപ്പെടുത്തത് അദ്ദേഹത്തിന്റെ ബാധ്യതയായിരുന്നു. എല്ലാവരും തനിക്കനുകൂലമായി പ്രസ്താവിച്ചുവെങ്കിലും ഒരു സദസ്സിൽ ഒരു വ്യക്തി തനിക്കെതിരെ ഒറ്റയടിക്കു മൂന്ന് ആരോപണങ്ങൾ തൊടുത്തുവിട്ടിരിക്കുകയാണ്. വ്രണിതഹൃദയനായ സഅദ് (റ) ആ സഭയിൽ വച്ചു തന്നെ പറഞ്ഞു: “അല്ലാഹു തന്നെ സത്യം, ഞാൻ മൂന്നു കാര്യങ്ങൾ കൊ പ്രാർഥിക്കുകയാണ്. അല്ലാഹുവേ, നിന്റെ ഈ ദാസൻ (ആരോപകൻ) പ്രശസ്തിക്കും പ്രകടനത്തിനും വേി എഴുന്നേറ്റു നിന്നു വ്യാജം പറഞ്ഞവനെങ്കിൽ അവന്റെ ആയുഷ്കാലം നീട്ടിക്കൊടുക്കുക. അതോടൊപ്പം അവന്റെ ദാരിദ്ര്യവും വർദ്ധിപ്പിച്ചുകൊടുക്കുക. അവനെ വിപത്തുകൾക്കു വിധേയനാക്കുകയും ചെയ്യുക. ഉസാമഃ എന്നായിരുന്നു ഇയാളുടെ പേര്. സഅദിന്റെ പ്രാർഥന സഫലമായി. ഉസാമഃ വൃദ്ധനായി. പടുവൃദ്ധനായി. വാർധക്യം നിമിത്തം ഇരു പുരികങ്ങളും കണ്ണിണകളിൽ വീണു. ദാരിദ്ര്യത്തിന്റെ നീരാളിപ്പിടുത്തത്തിൽ അദ്ദേഹം കഷ്ടപ്പെട്ടു. ബഹുമുഖ വിപത്തുകൾക്കും പരീക്ഷണങ്ങൾക്കും അദ്ദേഹം വിധേയനായി. വിവരമന്വേഷിക്കുന്നവരോട് അദ്ദേഹത്തിനു പറയാനായിരുന്നത് ഒരു വാക്കു മാത്രമാണ്. ആപത്തിലകപ്പെട്ട പടുവൃദ്ധനാണു ഞാൻ. സഅദിന്റെ പ്രാർഥന എന്നെ ഗ്രസിച്ചിരിക്കുന്നു. ഈ സംഭവം ബുഖാരിയും (196) മുസ്ലിമും (453) ഉദ്ധരിച്ചിട്ടു്.

മറ്റൊരു പ്രമുഖ സ്വഹാബിയായ സഈദുബ്ൻ സൈദ് ദ്രോഹിക്കപ്പെട്ടപ്പോൾ മനം നൊന്തു നടത്തിയ ഒരു പ്രാർഥനയുടെ ഫലവും കൂടി കാണുക: സഈദ് തന്റെ സ്ഥലത്തിൽ ഒരു ഭാഗം പിടിച്ചടക്കിയിട്ടുന്ന് അർവ എന്ന ഒരു സ്ത്രീ മർവാനിന്റെ കോടതിയിൽ കേസ് കൊടുത്തു. മറ്റൊരാളുടെ സ്ഥലം അപഹരിച്ചെടുക്കുന്നവനു പരലോകത്തു ലഭിക്കുന്ന ഭയാനക ശിക്ഷയെക്കുറിച്ചു നബി (സ്വ) നടത്തിയിട്ടുള്ള പ്രസ്താവന തിരുമുഖത്തു നിന്ന് നേരിട്ടു കേട്ടിരിക്കെ, ഞാൻ അങ്ങനെ ചെയ്യുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സത്യവിരുദ്ധമായ ഈ ആരോപണത്തിൽ മനസ്സു വേദനിച്ച സഈദ് (റ) ഇപ്രകാരം പ്രാർഥിക്കുകയുായി. അല്ലാഹുവേ, അവൾ അസത്യവാദിനിയെങ്കിൽ അവളെ അന്ധയാക്കുകയും അവളെ ആ സ്ഥലത്തുവെച്ചു തന്നെ വധിക്കുകയും ചെയ്യേണമേ. സഈദിന്റെ പ്രാർഥന യാഥാർഥ്യമായി. മരിക്കുംമുമ്പു തന്നെ അർവായുടെ ദൃഷ്ടി നഷ്ടപ്പെട്ടു. തപ്പിത്തടഞ്ഞായിരുന്നു അവൾ നടന്നിരുന്നത്. ഒരു ദിവസം ആ വിവാദ സ്ഥലത്തൂടെ തപ്പിത്തടഞ്ഞ് അവൾ നടന്നുകൊ ിരിക്കുമ്പോൾ ഒരു കുഴിയിൽ വീഴുകയും മൃതിയടയുകയും ചെയ്തു (ബുഖാരി 211, മുസ്ലിം 1610).
അനീതിക്കും അക്രമത്തിനുമുള്ള ഭൗതിക ശിക്ഷാ സൂചനകളുടെ ചില ഉദാഹരണങ്ങൾ മാത്രമാണിത്. യഥാർഥമായ ശിക്ഷ പരലോകത്താണ്. അത് അതീവ കഠിനവും അസഹ്യവുമാണെന്നു പറയേതില്ലല്ലോ. എല്ലാ അപഹതങ്ങളും തിരിച്ചുകൊടുത്ത് മരണത്തിനു മുമ്പു തന്നെ കൈ കഴുകണം. ഇല്ലെങ്കിൽ പരലോകത്ത് അതു തിരിച്ചു നൽകി വരും. നബി തിരുമേനി (സ്വ) പറയുന്നു. “സകല അവകാശങ്ങളും അതിന്റെ അവകാശികൾക്ക് അ ന്ത്യദിനത്തിൽ തിരിച്ചു നൽകപ്പെടുക തന്നെ ചെയ്യും. കൊമ്പില്ലാത്ത ആടിനു കൊമ്പുള്ള ആടിനോടു പ്രതികാരം വീട്ടാനുള്ള സാഹചര്യം വരെ നൽകപ്പെടും (മുസ്ലിം 2582).

പലരെയും പലവിധം ദ്രോഹിക്കുകയും വേദനിപ്പിക്കുകയും ചെയ്താൽ അതിനൊക്കെ പകരം നൽകാൻ പരലോകത്ത് ഒരു കൈമുതലാവില്ല. അപ്പോൾ അക്രമി ഇതികർത്തവ്യതാ മൂഢനും സംഭ്രമ ചിത്തനുമായിത്തീരും. അബൂ ഹുറൈറ (റ) പ്രവാചകരിൽ നിന്നുദ്ധരിക്കുന്നു. വല്ല വ്യക്തിയുടെ സമീപത്തും തന്റെ സഹോദരന് അവന്റെ അഭിമാനത്തിൽ നിന്നോ മറ്റുവല്ല വസ്തുക്കളിൽ നിന്നോ വല്ല അപഹതവും കൊടുക്കാനുങ്കിൽ ഇന്നുതന്നെ, ദീനാറും ദിർഹമും ഇല്ലാത്ത അവസ്ഥ വരും മുമ്പു തന്നെ അതിന് അവൻ പരിഹാരമാക്കിക്കൊള്ളട്ടെ. അവനു സദ്കർമ്മമുങ്കിൽ അപഹതത്തിന്റെ അളവനുസരിച്ച് അതിൽ നിന്നു പിടിച്ചെടുത്ത് അവകാശിക്കു നൽകപ്പെടും. സദ്കർമ്മങ്ങളില്ലെങ്കിലോ? അവകാശിയുടെ തിന്മകളിൽ നിന്ന് അപഹതത്തിന്റെ അളവു പിടിച്ചെടുത്ത് അവന്റെ മേൽ ചുമത്തപ്പെടും (ബുഖാരി 2449).

അബൂഹുറൈറഃ (റ) തന്നെ ഉദ്ധരിച്ച മറ്റൊരു ഹദീസ് കൂടി കാണുക. പാപ്പരായ ഹതാശൻ ആരാണെന്നു നിങ്ങൾക്കറിയാമോ എന്നു തിരുമേനി ചോദിച്ചു. നാണയവും ചരക്കുമില്ലാത്തവനാണ് ഞങ്ങളുടെ കൂട്ടത്തിൽ പാപ്പരായവനെന്ന് സ്വഹാബിമാർ മറുപടി പറഞ്ഞു. തദവസരത്തിൽ തിരുമേനി പറഞ്ഞു: “എന്റെ സമുദായത്തിലെ പാപ്പരായ നിരാശൻ അ ന്ത്യദിനത്തിൽ നിസ്കാരം, നോമ്പ്, സകാത് ആദിയായ സൽകർമ്മങ്ങളോടു കൂടി വരുന്നവനാണ്. പക്ഷേ, അവൻ ഒരാളെ ചീത്ത പറഞ്ഞിട്ടു്. മറ്റൊരാളെ ദുരാരോപണം നടത്തിയിട്ടു്. വേറെ ഒരാളുടെ ധനാപഹരണം നടത്തിയിട്ടു്. ഇനിയും ഒരാളെ അക്രമിച്ചു രക്തമൊഴുക്കിയിട്ടു്. മറ്റൊരു വ്യക്തിയെ പ്രഹരിച്ചിട്ടുമു്. ഈ നിലയിലാണ് അവൻ മഹ്ശറയിൽ വരുന്നത്. അപ്പോൾ ഓരോ അവകാശിക്കും ഇയാളുടെ സൽക്കർമ്മങ്ങളിൽ നിന്നു നൽകപ്പെടുന്നു. അവകാശങ്ങൾ മുഴുവൻ കൊടുത്തു വീട്ടും മുമ്പ് അവന്റെ സത്കർമ്മങ്ങൾ തീർന്നുപോയാൽ അവരുടെ പാപങ്ങൾ പിടിച്ചെടുത്ത് അവന്റെ മേൽ ചുമത്തപ്പെടുന്നു. അന ന്തരം അവൻ നരകത്തിൽ എറിയപ്പെടുകയും ചെയ്യുന്നു” (മുസ്ലിം 2581).

ചുരുക്കത്തിൽ അക്രമം അന്ധകാരമാണ്. അല്ല അന്ധകാരങ്ങളാണ്. അതു പരലോകത്ത് അവന്റെ നാനാഭാഗങ്ങളിലും കൂരിരുട്ട് സൃഷ്ടിക്കുന്നു. മേൽക്കുമേൽ കുമിഞ്ഞ് കൂടുന്ന ഇരുട്ടുകൾ അവനെ നിസ്സഹായനും ഹതാശനുമാക്കി മാറ്റുന്നു. നമുക്ക് പ്രഥമ പ്രവാചകോക്തിയിലേക്കു മടങ്ങാം. അല്ലാഹുവിന്റെ തിരുദൂതർ പറഞ്ഞു: “നിശ്ചയം അനീതി അന്ത്യദിനത്തിൽ അന്ധകാരങ്ങളാകുന്നു.

Created at 2025-01-01 08:49:01

Add Comment *

Related Articles