അഭിവാദനം, പ്രത്യഭിവാദനം

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: “സത്യ വിശ്വാസികളാകുന്നതു വരെ നിങ്ങൾ സ്വർഗ ത്തിൽ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹിക്കുന്നതുവരെ നിങ്ങൾ വിശ്വാസികളാവുകയുമില്ല; ഒരു കാര്യം ഞാൻ നിങ്ങൾക്കു പറഞ്ഞു തരട്ടെയോ? അതു ചെയ്താൽ നിങ്ങൾ പരസ്പരം സ്നേഹമുള്ളവരായിത്തീരും. നിങ്ങൾ, പരസ്പരം സലാം പ്രചരിപ്പിക്കുക” (മുസ്ലിം 93).

“ജനങ്ങളേ, നിങ്ങൾ സലാം പ്രചരിപ്പിക്കുകയും അന്നദാനം നടത്തുകയും കുടുംബ ബന്ധം പുലർത്തുകയും ജനങ്ങൾ ഉറങ്ങുമ്പോൾ എഴുന്നേറ്റു നിസ്കരിക്കുകയും ചെയ്യുക. എങ്കിൽ സുരക്ഷിതരായി നിങ്ങൾക്കു സ്വർഗത്തിൽ പ്രവേശിക്കാം” (തുർമുദി 2485).

സ്നേഹത്തിന്റെയും അനുഭാവത്തിന്റെയും അംഗീകാരത്തിന്റെയും സന്ദേശമാണു സലാം. ശാ തിയുടെ മന്ത്രവും സമാധാനത്തിനു വേിയുള്ള പ്രാർഥനയുമാണത്. ആദം നബി(അ) തൊട്ടു, മുഹമ്മദ് നബി (സ്വ) വരെയുള്ള പ്രവാചകരുടെ അഭിവാദ്യത്തെ കുറിച്ച് നബി (സ്വ) പറയുന്നു: “ആദമിനെ (അ) സൃഷ്ടിച്ചപ്പോൾ അല്ലാഹു പറഞ്ഞു: താങ്കൾ പോയി അവർക്കു സലാം പറയുക. ഉപവിഷ്ടരായ ഒരു പറ്റം മലകുകളായിരുന്നു അവർ. എന്നിട്ട് അവരുടെ പ്രത്യഭിവാദനം ശ്രദ്ധിച്ചു കേൾക്കുക. അതാണു താങ്കളുടെയും താങ്കളുടെ സന്താനങ്ങളു ടെയും അഭിവാദ്യം. അങ്ങനെ അദ്ദേഹം ചെന്നു. അസ്സലാമു അലൈകും എന്നു പറഞ്ഞു. അ പ്പോൾ മലകുകൾ വഅലൈകുമുസ്സലാം എന്നു പ്രതിവചിച്ചു (ബുഖാരി, മുസ്ലിം). ഇബ്രാഹിം നബി (അ) യുടെ സമീപത്തു മലകുകൾ വന്നപ്പോൾ അവർ അദ്ദേഹത്തിനും അദ്ദേഹം അവർക്കും സലാം പറഞ്ഞതായി വിശുദ്ധ ഖുർആൻ (51:24,25) പ്രസ്താവിച്ചിട്ടു്.

സലാമിന്റെ പൂർണ്ണ രൂപം അസ്സലാമു അലൈകും വറഹ്മത്തുള്ളാഹി വ ബറകാതുഹു എന്നാണ്. സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്. വാഹനത്തിൽ പോകുന്നവർ നടക്കുന്നവർക്കും നടക്കുന്നവർ | നിൽക്കുന്നവർക്കും ചെറിയ സംഘം വലിയ സംഘത്തിനുമാണു സലാം പറയേ ത്. ഇതാണ് ഏറ്റവും ഉത്തമമായ രൂപം. ഈ രൂപങ്ങളിൽ തിരിച്ചു പറഞ്ഞാലോ? അതു കറാഹത്തില്ല. സലാം പറഞ്ഞ പുണ്യം ലഭിക്കും. ക്രമം പാലിക്കുന്ന സുന്നത്തു നഷ്ടപ്പെടും. സ്ത്രീ അന്യ പുരുഷനു സലാം പറയുന്നതും മടക്കുന്നതും ഹറാമാണ്. അവൾ മറ്റു സ്ത്രീകൾക്കും വിവാഹബന്ധം നിഷിദ്ധമായ പുരുഷനും ഭർത്താവിന്നും സലാം പറയുന്നത് സുന്നത്താണ്. ആകർശത്വമില്ലാത്ത വൃദ്ധയെങ്കിൽ അന്യപുരുഷനു സലാം പറയുന്ന തിനു വിരോധമില്ല. അതു സുന്നത്താണ്. അങ്ങനെയല്ലെങ്കിൽ അവൾ അന്യപുരുഷനു സലാം പറയുന്നതും മടക്കുന്നതും കറാഹത്താണ്. പുരുഷൻ ഒരന്യസ്ത്രീക്കും സലാം പറയുന്നതും മടക്കുന്നതും ഹറാമാണ്. എന്നാൽ സ്ത്രീ സമൂഹത്തിനു രാ രിൽ കൂടുതലോ സ്ത്രീ കൾ) അന്യപുരുഷൻ സലാം പറയുന്നതോ മടക്കുന്നതോ തെറ്റില്ല.

ഒരു സംഘത്തിനു സലാം പറഞ്ഞാൽ എല്ലാവരും പ്രത്യഭിവാദ്യം നടത്തുന്നതാണുത്തമം. ഒരാൾ നടത്തിയാലും ബാധ്യത വീടും. ഒരു സംഘം ഒരാൾക്കു സലാം പറഞ്ഞാലോ? പറഞ്ഞത് അവരൊന്നിച്ചായാലും ഒരാൾക്കു പിറകെ മറ്റൊരാളായാലും അയാൾ ഒരു തവണ മടക്കിയാൽ മതി. ബധിരൻ സലാം പറഞ്ഞാൽ വാക്കു കെടും ആഗ്യം കെടും സലാം മടക്കണം. സലാം പറയുന്നത് സുന്നത്തും മടക്കുന്നതു നിർബന്ധവുമാണെങ്കിലും പറയുന്നതാണ് മടക്കുന്നതിനേ ക്കാൾ ശ്രേഷ്ഠം. അതിനാണു കൂടുതൽ പ്രതിഫലം. ദരിദ്രനായ അധമർണ്ണനു കട സംഖ്യ വിട്ടു കൊടുക്കുന്നതു പോലെയാണിത്. അവന് ഉത്തമർണ്ണൻ അവധി നീട്ടി കൊടുക്കൽ നിർബന്ധവും കടബാധ്യതയിൽ നിന്നു പൊരുത്തപ്പെട്ട് ഒഴിവാക്കി കൊടുക്കൽ സുന്നത്തുമാണ്. എന്നാൽ ഈ സുന്നത്തിനാണ് ആ ഫർളിനേക്കാൾ പ്രതിഫലം. സലാം പറയുന്നതും മടക്കുന്നതും ഒരു വ്യക്തിക്കാണെങ്കിലും "അലൈകും' എന്ന ബഹുവചനം തന്നെ പ്രയോഗിക്കുന്നതാണുത്തമം. വിശ്വാസിയോടുള്ള ആദരവും അവനോടൊപ്പമുള്ള മലകുകളുടെ സാന്നിധ്യവും പരിഗണിച്ചാണിത്. മഹാനായ ഇബ്നു അറബിയുടെ പ്രസ്താവന ശ്രദ്ധേയമാണ്. (നീ നിസ്കാരത്തിൽ) അസ്സലാമു അലൈനാ വ അലാ ഇബാദില്ലാഹിസ്സ്വാലിഹീൻ എന്നു പറയുകയോ വഴിയിൽ ക ഒരാളോട് അസ്സലാമു അലൈകും എന്ന് പറയുകയോ ചെയ്യുമ്പോൾ ഭൂമിയിലും ആകാശത്തുമുള്ള ജീവിക്കുന്നവരും മരിച്ചവരുമായ സകല സത്തരായ ദൈവ ദാസന്മാരെയും മനസ്സിൽ കരുതുക. അപ്പോൾ നിന്റെ സലാം എത്തുന്ന ഏതൊരു മലകും വിശുദ്ധാത്മാവും സലാം മടക്കാതിരിക്കില്ല. അതാകട്ടെ ഉത്തരം ലഭിക്കുന്ന ഒരു പ്രാർഥനയുമാണ്. അതു നിന്റെ വിജയത്തിനു കാരണമാകും.

മലമൂത്ര വിസർജ്ജനം ചെയ്യുന്നവനും സംഭോഗം നടത്തുന്നവനും ശൗചം ചെയ്യുന്നവനും തിന്നുന്നവനും കുടിക്കുന്നവനും (വായിൽ പാനീയമോ ആഹാരമോ ഉള്ളപ്പോൾ) ഫാസിഖിനും മുബ്തദിഇനും നിസ്കരിക്കുന്നവനും തിലാവത്തിന്റെയോ ശുക്തിന്റേയോ സുജൂദ് ചെയ്യുന്നവനും ബാങ്കോ ഇഖാമത്തോ കൊടുക്കുന്നവനും ഖുതുബ നടത്തുകയോ അതു ശ്രവിക്കുകയോ ചെയ്യുന്നവനും സലാം പറയൽ സുന്നത്തില്ല. ഇനി ആരെങ്കിലും അവർക്കു സലാം പറഞ്ഞാൽ മടക്കൽ അവർക്കു നിർബന്ധവും ഇല്ല. എന്നാൽ ഖുതുബ ശ്രവിക്കുന്നവർ ഇതിൽ നിന്നൊഴിവാണ്. അവർ മടക്കൽ നിർബന്ധമാണ്. വിസർജ്ജനം, സംഭോഗം, ശൗചം എന്നിവയിലേർപ്പെട്ടവർ സലാം മടക്കുന്നതു കറാഹത്താണ്. ആഹാരം കഴിക്കുന്നവർ മടക്കൽ സുന്നത്തും. നിസ്കാരം, ബാങ്ക്, ഇഖാമത്ത് എന്നിവയിലേർപ്പെട്ടവർ ആംഗ്യം കെടു സലാം മടക്കുകയോ അവയിൽ നിന്നു വിരമിച്ച ശേഷം വാചാ മടക്കുകയോ ചെയ്യുന്നതു സുന്നത്താണ്. ഇടവേള ദീർഘിച്ചില്ലെങ്കിൽ ഒരു സദസ്സിലേക്കു ചെല്ലുമ്പോഴും സദസ്സിൽ നിന്നു തിരിച്ചു പോകുമ്പോഴും സദസ്യർക്കു സലാം പറയണം. നബി (സ) പറഞ്ഞു: “നിങ്ങളിലൊരാൾ ഒരു സദസ്സിലെത്തിയാൽ അവർക്കവൻ സലാം പറയട്ടെ. ഒന്നാമത്തേതു രാമത്തേതിനേക്കാൾ അവകാശപ്പെട്ടതല്ല.” (അബൂ ദാവൂദ്, തുർമുദി). കൂടിക്കാഴ്ച ആവർത്തിക്കുമ്പോഴൊക്കെ സലാം ആവർത്തിക്കൽ സുന്നത്തു്. പ്രവാചകരുടെ പ്രസ്താവന കാണുക: “നിങ്ങളിലൊരാൾ തന്റെ സഹോദരനെ കാൽ സലാം പറയട്ടെ. അവർക്കിടയിൽ വൃക്ഷമോ മതിലോ പാറക്കല്ലോ മറയിടുകയും എന്നിട്ടു വീം അവൻ തന്റെ സഹോദരനെ കാണാനിട വരികയും ചെയ്താൽ വീം സലാം പറയട്ടെ” (അബൂദാവൂദ്).
ദൂതൻ മുഖേനയോ കത്തുമുഖേനയോ സലാമിനർഹനായ മറ്റൊരാൾക്കു സലാം കൊടുത്തയക്കൽ സുന്നത്താണ്. അതേറ്റെടുത്ത ദൂതൻ, അതൊരു അമാനത്തായതു കൊ നിറവേറ്റൽ നിർബന്ധമാണ്. ഇങ്ങനെ ലഭിക്കുന്ന സലാം സ്വീകരിച്ചവൻ മടക്കലും നിർബന്ധമാണ്. എന്നാൽ കത്തു മുഖേന ലഭിച്ച സലാം വാക്കിലൂടെയോ കത്തിലൂടെയോ മടക്കാവുന്നതാണ്. ദൂതനെക്കൂടി ഉൾപ്പെടുത്തി ഇപ്രകാരം മടക്കുന്നതാണ് ഉത്തമം വഅലൈക വ അലൈഹി സ്സലാം'. ഒരാൾ തന്റെ വീട്ടിൽ പ്രവേശിച്ചാൽ വീട്ടുകാർക്കു സലാം പറയണം. “നിങ്ങൾ വീടുകളിൽ പ്രവേശിച്ചാൽ അല്ലാഹുവിങ്കൽ നിന്നുള്ള അനുഗൃഹീതവും പരിശുദ്ധവുമായ അഭിവാദനമെന്ന നിലയിൽ അന്യോന്യം സലാം പറയുക”(വി.ഖു. 24/61). നബി തിരുമേനി (സ്വ) തന്റെ ഇഷ്ട സേവകനായ അനസിനോടു (റ) പറയുകയുായി: “കുഞ്ഞു മകനേ, നീ വീട്ടുകാരുടെ അടുത്തു പ്രവേശിച്ചാൽ സലാം പറയണം. അതു നിനക്കും വീട്ടുകാർക്കും ബറകതായി ഭവിക്കും” (തിർമുദി). അന്യരുടെ വീട്ടിൽ ചെല്ലുമ്പോൾ അനുവാദം ചോദിച്ച് സലാം പറഞ്ഞു വേണം പ്രവേശിക്കാൻ. അല്ലാഹു പറയുന്നു: “സത്യ വിശ്വാസികളേ, നിങ്ങളുടേതല്ലാത്ത വീടുകളിൽ നിങ്ങൾ കടക്കരുത്. അനുവാദം ചോദിക്കുകയും ആ വീട്ടുകാർക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണു നിങ്ങൾക്ക് ഗുണകരം. നിങ്ങൾ ചി ന്തിച്ചു ഗ്രഹിക്കുന്നതിനു വിയാണ് ഈ ഉപദേശം. ഇനി നിങ്ങൾ അവിടെ ആരെയും ക ത്തിയില്ലെങ്കിൽ നിങ്ങൾക്ക് സമ്മതം കിട്ടുന്നത് വരെ അവിടെ പ്രവേശിക്കരുത്. "തിരിച്ചു പോകുക' എന്ന് നിങ്ങളോടു പറയപ്പെട്ടാൽ നിങ്ങൾ തിരിച്ചു പോകണം. അതാണ് നിങ്ങൾക്ക് ഏറ്റം പരിശുദ്ധമായിട്ടുള്ളത്. അ ല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്നവനാണ് (വി.ഖു: 24: 27,28).

Created at 2025-01-01 08:53:31

Add Comment *

Related Articles