Related Articles
-
AKHLAQ
നല്ല പെരുമാറ്റം
-
AKHLAQ
സ്നേഹബന്ധവും പരിഗണനയും
-
AKHLAQ
അനീതിയുടെ ഇരുട്ട്
"മുസ്ലിംകൾ പരസ്പര സ്നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലും ഒരു ശരീരം പോ ലെയാണ്. അതിലൊരവയവത്തിനു രോഗം ബാധിച്ചാൽ ശരീരമാസകലം ഉറക്കമിളിച്ചും പനിച്ചും ആ അവയവത്തോട് അനുഭാവം രേഖപ്പെടുത്തും" ( മുസ്ലിം 2586).
ഒരു ആരാധ്യനിലും ഒരു ആദർശത്തിലും വിശ്വസിക്കുന്നവരാണ്
മുസ്ലിംകൾ. അവരുടെ പ്രതി ജ്ഞാവാക്യം ഒന്നാണ്. ആരാധനാ കേന്ദ്രവും അഭിവാദനവാക്യവും ഒന്നുതന്നെ. “മുസ്ലിംകൾ പരസ്പരം സഹോദരന്മാർ മാത്രമാണ്” (വി.ഖു 49:10). അവർ പരസ്പരം സ്നേഹത്തിൽ വർ ത്തിക്കണം. സ്വന്തത്തിനു ഇഷ്ടപ്പെടുന്നത് തന്റെ മുസ്ലിം സഹോദരനും ഇഷ്ടപ്പെടണം. എങ്കിലെ ഏതൊരാളും യാഥാർഥ വിശ്വാസിയാവുകയുള്ളൂ (ബുഖാരി, മുസ്ലിം). വിശ്വാസവും സ്നേഹവും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. പ്രവാചകരുടെ പ്രസ്താവന കാണുക.“നിങ്ങൾ
വിശ്വാസികളാകുന്നതുവരെ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്നേഹി ക്കുന്നതുവരെ വിശ്വാസികളാവുകയുമില്ല. ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ? അതു ചെയ്താൽ നിങ്ങൾ പരസ്പരം സ്നേഹമുള്ളവരായിത്തീരും. പരസ്പരം സലാം പ്രചരിപ്പിക്കുക” (മുസ്ലിം).
ഏറ്റവും വിലപ്പെട്ട ഒരു നിധിയാണു സ്നേഹം. അതിൽ നിന്നാണ് കാരുണ്യവും അനുക മ്പയും സഹായ സഹകരണങ്ങളും ജനിക്കുന്നത്. സ്നേഹത്തിന്റെ സാന്നിധ്യം മനസ്സിലും കു ടുംബത്തിലും മറ്റെല്ലാ രംഗങ്ങളിലും സ്വാസ്ഥ്യവും സമാധാനവും സൃഷ്ടിക്കുന്നു. സ്നേഹത്തി ന്റെ അഭാവമാണു പല രംഗത്തുമുള്ള അസ്വാസ്ഥ്യത്തിന്റെയും അനൈക്യത്തിന്റെയും മൂല കാരണം. സന്താനങ്ങൾ മാതാപിതാക്കളിൽ നിന്നും മാതാപിതാക്കൾ സന്താനങ്ങളിൽ നിന്നും
പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും സ്നേഹമാണ്. അതു ലഭിക്കാതെ വരുമ്പോൾ സന്താന ങ്ങളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെടുന്നു. ഭാര്യ ഭർത്താവിൽ നിന്നും ഭർത്താവു ഭാര്യയിൽ നിന്നും അഭിലഷിക്കുന്നതും സ്നേഹം തന്നെ. അതിന്റെ ബലാബലത്തിന നുസരിച്ചിരിക്കും ദാമ്പത്യത്തിന്റെ ബലാബലം. സഹോദരൻ സഹോദരനിൽ നിന്നും സ്നേഹി തൻ സ്നേഹിതനിൽ നിന്നും അനുയായി നേതാവിൽ നിന്നും പ്രതീക്ഷിക്കുന്നതും സ്നേഹം തന്നെ.
സ്നേഹവും തജ്ജന്യമായ മാനസിക ഐക്യവും എങ്ങനെയാണു ാവുക? ഇസ്ലാമിക ആദർശം മുറുകെ പിടിച്ച് അല്ലാഹുവിന്റെ വിധി വിലക്കുകളെ അനുസരിച്ചു ജീവിക്കുമ്പോ ഴാണ് യഥാർഥ സ്നേഹം ആവിർഭവിക്കുന്നത്. ആ സ്നേഹത്തിനു മുമ്പിൽ എല്ലാ വൈരാഗ്യങ്ങളും ഭിന്നതകളും കെട്ടടങ്ങുന്നു. എല്ലാ വൈജാത്യങ്ങളും വൈവിധ്യങ്ങളും നിർവീര്യമാ കുന്നു. ഈ അവാച്യമായ സ്നേഹം ഇസ്ലാമിക സാഹോദര്യത്തിലൂടെ അല്ലാഹു നൽകിയിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹമാണ്. വിശുദ്ധ ഖുർആൻ പറയുന്നു. “നിങ്ങളൊന്നിച്ച് അല്ലാ ഹുവിന്റെ പാശം മുറുകെ പിടിക്കുക. നിങ്ങൾ ഭിന്നിച്ചു പോവരുത്. നിങ്ങൾ പരസ്പരം ശത്രുക്കളായിരുന്നപ്പോൾ അല്ലാഹു നിങ്ങൾക്ക് ചെയ്ത് അനുഗ്രഹം ഓർക്കുകയും ചെയ്യുക. അവൻ നിങ്ങളുടെ മനസ്സുകൾ കൂട്ടിയിണക്കി. അങ്ങനെ അല്ലാഹുവിന്റെ അനുഗ്രഹത്താൽ നിങ്ങൾ സഹോദരന്മാരായിത്തീർന്നു” (3:103).
ഒരു പ്രസ്ഥാനത്തിനും പ്രത്യയശാസ്ത്രത്തിനും സാധിക്കാത്ത സാഹോദര്യ പാരസ്പര്യ സ്നേഹബന്ധമാണ് ഇസ്ലാമിലൂടെ മുസ്ലിംകൾക്ക് അല്ലാഹു പ്രധാനം ചെയ്തത്. വിശുദ്ധ ഖുർആന്റെ മറ്റൊരു വാക്യം കാണുക. “അവരുടെ ഹൃദയങ്ങൾ തമ്മിൽ അവൻ ഇണക്കി. ഭൂമിയിലുള്ളതു മുഴുവൻ താങ്കൾ ചെലവഴിച്ചാൽ പോലും അവരുടെ ഹൃദയങ്ങൾ തമ്മിൽ ഇണ ക്കാൻ താങ്കൾക്കു സാധിക്കുമായിരുന്നില്ല. എന്നാൽ അല്ലാഹു അവരെ തമ്മിൽ ഇണക്കിയിരി ക്കുന്നു. നിശ്ചയം, അവൻ പ്രതാപിയും ബുദ്ധിമാനുമത് (8:63).
ഇസ്ലാമികാദർശം മുറുകെ പിടിച്ച് അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ചു ജീവിക്കു മ്പോഴെല്ലാം ഈ സാഹോദര്യബന്ധവും സ്നേഹവും മുസ്ലിംകൾക്കിടയിൽ നിലനിൽക്കുന്നു. നേരായ സരണിയിൽ നിന്നു വ്യതിചലിക്കുമ്പോൾ കുടുംബത്തിലും സമൂഹത്തിലും സമുദായ ത്തിലും പരസ്പരസ്നേഹം ഇല്ലാതാവുകയും അനൈക്യവും ശത്രുതയും പ്രത്യക്ഷപ്പെടു കയും ചെയ്യുന്നു. ജൂതന്മാർ അല്ലാഹുവിന്റെ നിയമങ്ങളെ അവഗണിച്ചപ്പോൾ അവർക്കായ ദുരവസ്ഥ വിശുദ്ധ ഖുർആൻ എടുത്തു കാണിക്കുന്നു “അവർക്കിടയിൽ അന്ത്യനാൾ വരെ ശത്രുതയും വിദ്വേഷവും നാം ഇട്ടു കൊടുത്തിരിക്കുന്നു.” (3:64).
“അവർ തമ്മിലുള്ള പോരാട്ടം ശക്തമാണ്. അവർ യോജിപ്പിലാണെന്ന് താങ്കൾ വിചാരിക്കുന്നോ? അവരുടെ ഹൃദയങ്ങളാവട്ടെ ഭിന്നിച്ചവയാകുന്നു (59:14).ക്രിസ്ത്യാനികളുടെ അവസ്ഥയും ഇതിൽ നിന്ന് ഭിന്നമായിരുന്നില്ല. ഖുർആൻ പറയുന്നു. “ഞങ്ങൾ കൃസ്ത്യാനികളാണെന്ന് പറഞ്ഞവരിൽ നിന്നും ഞാൻ കരാർ വാങ്ങുകയായി. എന്നിട്ട് അവരോട് ഉപദേശിക്കപ്പെട്ട കാര്യങ്ങളിൽ നിന്ന് ഒരു കാര്യം അവർ വിസ്മരിച്ചു കളഞ്ഞു. തത്ഫലമായി അന്ത്യ നാൾവരെ അവർക്കിടയിൽ നാം ശത്രുതയും വിദ്വേഷവും ഇളക്കിവിടുകയായി” (5:14). അല്ലാഹുവിന്റെ വിധിവിലക്കുകളെ അനുസരിക്കുമ്പോൾ ജനമനസ്സുകൾ അടുക്കുന്നു. അവ തിരസ്കരിക്കുമ്പോൾ ജനഹൃദയങ്ങൾ അകലുന്നു. സ്നേഹവും തജ്ജന്യമായ കാരുണ്യവും മുസ്ലിംകൾക്ക് അന്യമായിത്തീരുന്നു. പരസ്പരസ്നേഹം ജനങ്ങൾക്കിടയിലാക്കുവാനുള്ള മാർഗ്ഗം അല്ലാഹുവിന്റെ സ്നേഹം സമ്പാദിക്കലാണ്. അല്ലാഹുവിന്റെ സ്നേഹം നേടാനുള്ള ഏക മാർഗമാകട്ടെ സത്യവിശ്വാസവും സത്കർമ്മവുമാണ്. വിശുദ്ധ ഖുർആൻ പറയുന്നു “വിശ്വ സിക്കുകയും സത്കർമ്മങ്ങൾ ചെയ്യുകയും ചെയ്തവർക്ക് നിശ്ചയമായും പരമ കാരുണ്യമായ അല്ലാഹു സ്നേഹം ഉാക്കികൊടുക്കും” (19:96). മഹാനായ ഹരീമുബ്നു ഹയ്യാൻ പറയുന്നു: “സ്വമനസ്സോടെ അല്ലാഹുവിലേക്ക് മുന്നിടുന്ന ഏതൊരു വ്യക്തിയിലേക്കും സത്യ വിശ്വാസിക ളുടെ മനസ്സുകളെ അല്ലാഹു അഭിമുഖമാക്കാതിരിക്കുകയില്ല. അങ്ങനെ അവരുടെ സ്നേഹവും കാരുണ്യവും അവന് അല്ലാഹു നൽകുന്നതാണ്” (തഫ്സീറുൽ ഖുർ ബി 11:161).
മുസ്ലിംകൾ സഹോദരന്മാരെപ്പോലെ വർത്തിക്കണം. മുസ്ലിം സമൂഹം ഒന്നിച്ച് ഒരു ശരീരമാ ണെന്നു മനസ്സിലാക്കണം. ശരീരത്തിലെ ഭാഗമായ കാലിന്റെ ചെറു വിരലിൽ ഒരു മുള്ളു ത ച്ചാൽ അതിന്റെ വേദന ആ വിരൽ മാത്രമല്ല. ശരീരം മുഴുവനും അനുഭവിക്കുന്നു. മാത്രമല്ല ആ മുറിവ് പഴുക്കാനിടവന്നാൽ വേദന നിമിത്തം അവൻ ഉറക്കമിളക്കുകയും ശരീരത്തിനു പനി ബാധിക്കുകയും ചെയ്യുന്നു. ഇപ്രകാരമായിരിക്കണം മുസ്ലിംകളുടെ പരസ്പര സഹകരണം. സമുദായ ഗാത്രത്തിലെ ഒരംഗത്തിന് വല്ല വിഷമവും നേരിട്ടാൽ അത് മറ്റുള്ളവർക്കെല്ലാം സഹതാപം ഉാവണം. ആ വിഷമത്തിൽ നിന്ന് അവന്ന് മോചനം നൽകാൻ മറ്റുള്ളവർ ശ്രമിക്കണം. ശരീരം കെടും സമ്പത്തുകൊും വിവരം കെടും സ്ഥാനം കൊം സ്വാധീനം കെടും ഉപദേശം കെടും ശിപാർശ കൊം മാധ്യസ്ഥം കൊടും പ്രാർഥന കൊടും കഴിയുന്ന സഹായം
ചെയ്തു കൊടുക്കണം. നബി തിരുമേനി പറയുന്നു. ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാവുന്നു. അവൻ ആ സഹോദരനോട് അനീതി ചെയ്യരുത്. അവനെ കൈവെടിയുകയുമരുത്. ഏതൊരു വ്യക്തിയും തന്റെ സഹോദരന്റെ ആവശ്യത്തിലായാൽ അല്ലാഹു അവന്റെ ആവശ്യത്തിലാവും. വല്ലൊരു വ്യക്തിയും ഒരു മുസ് ലിമിന്റെ ചെറിയ ഭൗതിക ദുഃഖം പരിഹരിച്ചു കൊടുത്താൽ അവന്റെ ഒരു വലിയ പാരത്രിക ദുഃഖം അല്ലാഹു പരിഹരിച്ചു കൊടുക്കും. ഒരു മുസ്ലിമിന്റെ ന്യൂനത വല്ല വ്യക്തിയും മറച്ചു വെച്ചാൽ അവന്റെ ന്യൂനത അ ന്ത്യ ദിനത്തിൽ അല്ലാഹു മറച്ചു വെക്കും (ബുഖാരി, മുസ്ലിം). അല്ലാഹു പറയുന്നു. “വല്ല വ്യക്തിയും നല്ലത് ശിപാർശ ചെയ്താൽ അതിന്റെ ഒരു വിഹിതം അവനു ലഭിക്കും” (4:85).
അനാഥകൾ, അഗതികൾ, വിധവകൾ എന്നിവരുടെ കാര്യത്തിൽ ബദ്ധശ്രദ്ധ പാലിക്കേതാണ്. അവരുടെ ക്ഷേമത്തിനായി യത്നിക്കേതുമാണ്. പ്രവാചകൻ പ്രസ്താവിച്ചു. “ഞാനും അനാ ഥയെ സംരക്ഷിക്കുന്നവനും സ്വർഗത്തിൽ ഇപ്രകാരമാണ് വിരലും നടുവിരലും അൽപം വിടർത്തി കൊാണ് അവിടുന്ന് ഇങ്ങനെ പ്രസ്താവിച്ചത് (ബുഖാരി). അഗതിക്ക് വിയും വിധവക്കു വേിയും പരിശ്രമിക്കുന്നവൻ അല്ലാഹുവിന്റെ മാർഗത്തിൽ ധർമസമരം നടത്തുന്ന സേനാനിയെ പോലെയും രാത്രി തളരാതെ നിസ്കാരത്തിൽ വ്യാപൃതനാവുന്നത് പോലെയും ഒരിക്കലും ഉപേക്ഷ വരുത്താതെ എന്നും നോമ്പനുഷ്ഠിക്കുന്നവനെപോലേയുമാണ് (ബുഖാരി, മുസ്ലിം).
Created at 2024-12-31 09:24:31