Related Articles
-
AKHLAQ
കാരുണ്യം
-
AKHLAQ
വിശ്വാസവും സ്നേഹവും
-
AKHLAQ
ദരിദ്രൻ
അബ്ദുല്ലാഹിബിൻ അംറ് (റ) അല്ലാഹുവിന്റെ തിരുദൂതർ പറഞ്ഞതായി ഉദ്ധരിക്കുന്നു:“ക രണ കാണിക്കുന്നവരോടു പരമ കാരുണികനായ അല്ലാഹു കരുണ കാണിക്കും. ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക. എന്നാൽ ആകാശത്തുള്ളവർ നിങ്ങളോടു കരുണ കാണിക്കും (തുർമുദി 1924, അബൂദാവൂദ് 4920).
ജരീറുബിൻ അബ്ദില്ലാഹി (റ) പറയുന്നു: അല്ലാഹുവിന്റെ തിരു ദൂതർ പ്രസ്താവിച്ചു: “ജനങ്ങളോടു വല്ലവനും കരുണ കാണിച്ചില്ലെങ്കിൽ മഹാനും പ്രതാപിയുമായ അല്ലാഹു അവനോട് കരുണ കാണിക്കുകയില്ല” (മുസ്ലിം 2319). “വല്ലവനും കരുണ കാണിച്ചില്ലെങ്കിൽ അവനു ക രുണ ലഭിക്കില്ല” (ബുഖാരി 6013).
ഇഹത്തിലും പരത്തിലും രാവും പകലും ചെറുപ്പത്തിലും വലിപ്പത്തിലും മനുഷ്യന് അല്ലാഹുവിന്റെ കാരുണ്യം ആവശ്യമാണ്. അവന്റെ കരുണാ കടാക്ഷമില്ലാതെ ഒരു നിമിഷം പോലും ജീ വിക്കാൻ കഴിയില്ല. വിശ്വാസിക്കും "അവിശ്വാസിക്കും ഭൗതിക ലോകത്ത് അവൻ നൽകുന്ന പൊതുവായ അനുഗ്രഹത്തിനു പുറമേ അവന്റെ ഇഷ്ടദാസന്മാർക്ക് അവൻ നൽകുന്ന അനശ്വരമായ, അമൂല്യമായ, അതിമഹത്തായ കാരുണ്യമു്. അത് ലഭിക്കാൻ മുസ്ലിമാകണം, നിഷ്കളങ്കനായ മുസ്ലിം
പരമകാരുണികനായ അല്ലാഹു, കാരുണ്യത്തിന്റെ കേദാരമായ പ്രവാചകൻ മുഖേന കാരുണികരായ ദാസന്മാരെ വാർത്തെടുക്കാൻ വേി അവതരിപ്പിച്ചിട്ടുള്ള കാരുണ്യത്തിന്റെ സന്ദേശമാണ് ഇസ്ലാം. അല്ലാഹു കാരുണ്യവാനാണ്; കരുണാനിധിയാണ്; പരമകാരുണികനാണ്. അവന്റെ തിരുനാമങ്ങളിൽ "റഹ്മാൻ 'റഹീം' എന്നീ നാമങ്ങളാണ് "അല്ലാഹു' എന്ന നാമം കഴിച്ചാൽ ഏറ്റവും പ്രസിദ്ധങ്ങളായിട്ടുള്ളത് "റഹ്മാൻ' എന്ന നാമം അവന്റെ സകല ലോക വിശാലമായ അനുഗ്രഹത്തെ കാണിക്കുമ്പോൾ 'റഹീം' എന്ന നാമം അവന്റെ ഇഷ്ടദാസന്മാരോടുള്ള സവിശേഷ കാരുണ്യത്തെക്കുറിക്കുന്നു. വിശുദ്ധ ഖുർആനിലെ 114 അധ്യായങ്ങളിൽ 113 ഉം 'ബിസ്മി' കൊാണ് തുടങ്ങിയിട്ടുള്ളത്. ഓരോ ബിസ്മിയും അല്ലാഹുവിന്റെ അതുല്യ കാരുണ്യം കാണിക്കുന്ന റഹ്മാൻ, റഹീം എന്നീ നാമങ്ങൾ ഉൾക്കൊള്ളുന്നു. അഞ്ച് നേരത്തെ നിർ ബന്ധ നിസ്ക്കാരങ്ങളിലെ ഓരോ റക്അത്തിലും ഫാതിഹ സൂറത്ത് നിർബന്ധമാണ്. ഓരോ ഫാതിഹയിലും കാരുണ്യത്തെ വാഴ്ത്തുന്ന പദങ്ങൾ നാലു തവണ വരുന്നു. റഹ്മാൻ രു തവണയും റഹീം രു തവണയും. ഓരോ ദിവസത്തെയും നിർബന്ധ നിസ്ക്കാരങ്ങളിൽ റക്അത്തിലായി 68 തവണ അല്ലാഹുവിന്റെ കാരുണ്യത്തെ വാഴ്ത്താൻ, ഇതു മുഖേന ഓരോ വിശ്വാസിയും നിർബന്ധിതനാകുന്നു. ഐഛികമായി നിർവ്വഹിക്കുന്ന സുന്നത്തു നിസ്ക്കാരങ്ങളിൽ ഇതിലേറെയും ആവർത്തിക്കപ്പെടുന്നു. എന്തിനാണീ ആവർത്തനം? അല്ലാഹു ഈ നാമങ്ങൾ ആവർത്തിച്ചിട്ടുള്ളത് മനുഷ്യൻ കാരുണ്യത്തിലേക്കുള്ള ആവശ്യം വളരെ കൂടുതലാണെന്നും കാരുണ്യത്തിൽ ശ്രദ്ധ പതിക്കേതു വളരെ ആവശ്യമാണെന്നും ഉണർത്താൻ വിയാണ് (തഫ്സീർ ഖാസിൻ 1:29). അപ്പോൾ അല്ലാഹുവിന്റെ കാരുണ്യം അടിമയുടെ കണ്ണിൽ ഏറ്റവും വലുതായിരിക്കണം. പാപത്തിന്റെ ഗൗരവമോ ആധിക്യമോ അവനെ ആ രക്ഷിതാവിന്റെ കാരുണ്യത്തെക്കുറിച്ചു നിരാശനാക്കാൻ പാടില്ല. “തന്റെ രക്ഷിതാവിന്റെ കാരുണ്യത്തെക്കുറിച്ചു വഴിതെറ്റിയവരല്ലാതെ മറ്റാരാണു ഭഗ്നാശരാവുക?'' (വി.ഖു: 15:56). യജമാനൻ കൈവെടിഞ്ഞാൽ അടിമകൾക്കു പിന്നെവിടെയാണു രക്ഷ? അതു കൊ പാപഭാരത്തിൽ ഭഗ്നാശരാകാതെ ഖേദ പൂർവ്വം തെറ്റു തിരുത്തി ദുഃഖ വിനയം വിലാപത്തോടെ യജമാനന്റെ കാരുണ്യത്തിന്റെ പടിവാതിൽക്കൽ കിടന്നു മാപ്പിരക്കണം. എങ്കിൽ അല്ലാഹു മാപ്പരുളും, മോചനം നൽകും, കാരുണ്യം കെ തഴുകും, സ്നേഹം ചൊരിക്കും. “പറയുക, സ്വന്തം ആത്മാക്കളോട് അമിതമായി അക്രമം പ്രവർത്തിച്ചു പോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചു നിങ്ങൾ നിരാശപ്പെടരുത്. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. അവൻ അത്യധികം പൊറുക്കുന്നവനും കരുണ ചെയ്യുന്നവനും തന്നെ; നിശ്ചയം” (വി:ഖു 39:53).
അടിമ യജമാനന്റെ കാരുണ്യ നാമങ്ങൾ ഇത്രയധികം ആവർത്തിക്കുന്നതെന്തിന്? അല്ലാഹുവിന്റെ മഹദ് സ്വഭാവങ്ങൾ നിങ്ങൾ സ്വീകരിക്കണമെന്നു നബി തിരുമേനി (സ്വ) പറഞ്ഞിട്ടു്. അല്ലാഹുവിന്റെ തിരുനാമങ്ങളിൽ നിന്ന് അടിമയോടു യോജിക്കുന്ന ആശയ വിഹിതം അവനുൾകൊള്ളണമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. അപ്പോൾ റഹ്മാന്റെ തിരുനാമങ്ങളിൽ നിന്ന് അവൻ ഉൾക്കൊള്ള വിഹിതം ഇതാണ്. അവൻ തന്നോടും മറ്റുള്ളവരോടും കൂടുതൽ കാരുണ്യം പുലർത്തണം. അവനോട് ഏറ്റവും അടുത്തവരാണ് അവന്റെ കാരുണ്യത്തിന് ഏറ്റവും അവകാശപ്പെട്ടവർ. ഒരാളോട് ഏറ്റവും അടുത്തത് അവന്റെ സ്വന്തം ആത്മാവു തന്നെ. അതുകൊ പ്രഥമവും പ്രധാനവുമായ കാരുണ്യം സ്വന്തത്തോടാണു വേത്. വിവരം നേടി അജ്ഞത നീക്കിയും സദ്സ്വഭാവം കൈവരിച്ചും ആഹാര പാനീയങ്ങളിലും ധന വ്യയത്തിലും മിതത്വം പാലിച്ചു കൊുമാണു സ്വന്തത്തോടു കാരുണ്യം പുലർത്തേത്. അപരരോടുള്ള കാരുണ്യമാകട്ടെ അവർക്കു നന്മ വരുത്താനും അവരിൽ നിന്നു തിന്മ തടുക്കാനും ഉള്ള ആത്മാർഥമായ പരിശ്രമമാണ് (ശർഹു അസ്മാഇൽ ഹുസ്നാ : ഇമാം റാസി പേജ് 178–179).
ഇമാം ഗസ്സാലി (റ) പറയുന്നു: റഹ്മാൻ എന്ന നാമത്തിൽ നിന്ന് അടിമ നേടേ വിഹിതം അല്ലാഹുവിന്റെ ദാസന്മാരിൽ നിന്ന് അശ്രദ്ധരായ ആളുകളെ ദയാപൂർവ്വം ഉപദേശ നിർദ്ദേശങ്ങൾ നൽകി ആ വഴിയിൽ നിന്ന് അല്ലാഹുവിലേക്കു തിരിച്ചുവിടുകയാണ്. പാപികളെ കാരുണ്യത്തിന്റെ ദൃഷ്ടിയോടെ നോക്കണം. ലോകത്തുാകുന്ന ഓരോ തെറ്റും തന്റെ പക്കൽ നിന്നായത് പോലെ കാണണം. അതു നിഷ്ക്കാസനം ചെയ്യാൻ പരമാവധി യത്നിക്കണം. തെറ്റുകാരൻ അല്ലാഹുവിന്റെ ക്രോധത്തിനു വിധേയനാവുകയോ അവന്റെ സമീപത്തുനിന്ന് അകറ്റപ്പെടുകയോ ചെയ്യാൻ ഇടവരരുത് എന്ന കാരുണ്യബോധം ഏതൊരു പാപിയോടും അവൻ പുലർത്തണം. റഹീം എന്ന നാമത്തിൽ നിന്ന് അവനുൾക്കൊള്ള വിഹിതം ദരിദ്രരുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങൾ പരിഹരിക്കുകയെന്നതാണ്. തന്റെ ദൃഷ്ടിയിൽ പെടുന്ന ഏതൊരു ആവശ്യക്കാരനെയും തന്റെ കഴിവനുസരിച്ച് ആവശ്യ നിർവ്വഹണത്തിൽ സഹായിക്കണം. തന്റെ സമീപത്തോ നാട്ടിലോ ഉള്ള ഏതൊരു ദരിദ്രനെയും തന്റെ ധനം കൊ സ്വാധീനം കൊണ്ടോ ശിപാർശ കൊണ്ടോ രക്ഷിക്കണം. അതിനൊന്നും സാധിക്കാതെ വന്നാൽ അവനു വി പ്രാർഥിക്കുകയും അവനോടു സഹതാപം കാണിക്കുകയും ചെയ്യണം (അൽ മഖ്സ്വിദുൽ അന്നാ ഫീ ശർഹി അസ്മാഇല്ലാഹിൽ ഹുസ്നാ: ഇമാം ഗസ്സാലി).
അല്ലാഹുവിന്റെ ഏറ്റവും വലിയ കാരുണ്യമാണു മനുഷ്യന് അനശ്വര ലോകത്ത് ശാശ്വത സൗഭാഗ്യത്തിന് അവസരം സൃഷ്ടിച്ചു എന്നത്. ഈ സൗഭാഗ്യത്തിന്റെ കവാടം അവൻ, അവന്റെ വിശാല കാരുണ്യം നിമിത്തം എല്ലാവർക്കുമായി തുറന്നു വെച്ചിരിക്കുന്നു. ഇവിടെ യാതൊരു സങ്കുചിതത്വവും ഇല്ല. ഈ സൗഭാഗ്യം വേന്നു വെക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യർക്കു്. സ്വർഗവും സ്വർഗത്തിലെ അനശ്വര സൗഭാഗ്യങ്ങളും വേന്നു വെച്ചവർ അല്ലാഹുവിന്റെ കാരുണ്യത്തെ വിഗണിച്ച ധിക്കാരികളാണ്. അവർക്കു ഈ മഹാഭാഗ്യം വിലക്കപ്പെടുന്നത് അല്ലാഹുവിന്റെ വിശാല കാരുണ്യത്തിനു വിരുദ്ധമല്ല. അല്ലാഹു അവന്റെ കാരുണ്യത്തിന്റെ വസതിയിലേക്ക് നിത്യാസ്വാദനത്തിനു വേി തന്റെ അടിമകളെ ക്ഷണിക്കാൻ ദൂതന്മാരെ നിയോഗിച്ചു. അവരുടെ ക്ഷണം സ്വീകരിച്ചവർ അല്ലാഹുവിന്റെ ക്ഷണം സ്വീകരിച്ചവരാണ്. അത് തിരസ്ക്കരിച്ചവരാകട്ടെ; അല്ലാഹുവിന്റെ ക്ഷണം തിരസ്ക്കരിച്ചവരും. അല്ലാഹുവിന്റെ ക്ഷണം തിരസ്കരിച്ചവർക്ക് അവന്റെ സവിശേഷാനുഗ്രഹവും അനുഗ്രഹ വസതിയും വിലക്കപ്പെടും. അല്ലാഹു പറയുന്നു: “എന്റെ കാരുണ്യം സകല വസ്തുക്കളെയും ഉൾക്കൊള്ളും വിധം വിശാലമായിരിക്കുന്നു. ധർമനിഷ്ഠ പാലിക്കുകയും സകാതു കൊടുക്കുകയും നമ്മുടെ ദൃഷ്ടാ ന്തങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നവർക്ക് അതു ഞാൻ രേഖപ്പെടുത്തുന്നതാണ് (വി:ഖു: 7:237).
അപ്പോൾ അല്ലാഹുവിന്റെ കാരുണ്യത്തിനു പരിധിയില്ല. വിവേചനമില്ല. പക്ഷേ, കാരുണ്യം വേ ന്നു തീരുമാനിച്ചാലോ? അവന് അത് ലഭിക്കില്ലെന്നു പറയേതില്ലല്ലോ? താഴെ കൊടുത്ത ഉദാഹരണം ശ്രദ്ധേയമാണ്. “നബിതിരുമേനിക്ക് ഒരു സ്വപ്നം ഉായി. മലകുകൾ തിരു ചാരത്തു നിന്നു പ്രവാചകരെ സംബന്ധിച്ച് ഒരുപമ പ്രയോഗിച്ചു. ഒരാൾ ഒരു വീട് പണിതു; അവിടെ സദ്യ ഒരുക്കി. എന്നിട്ടു ക്ഷണിക്കാനൊരു ദൂതനെ വിട്ടു. ദൂതന്റെ ക്ഷണം സ്വീകരിച്ചവരൊക്കെ വീട്ടിൽ കടന്നു. സദ്യകഴിച്ചു. ക്ഷണം സ്വീകരിക്കാത്തവരോ? വീട്ടിൽ കടന്നില്ല. സദ്യ കഴിച്ചതുമില്ല. വീടു സ്വർഗമാണ്. (അതു പണിത യജമാനൻ ലോക രക്ഷിതാവും) ക്ഷണിക്കുന്ന ദൂതൻ മുഹമ്മദ് നബിയും” (ബുഖാരി : 7281). നബി തിരുമേനി (സ്വ) യുടെ ഒരു പ്രസ്താവന കൂടി കാണുക. “എന്റെ സമുദായം മുഴുവൻ സ്വർഗത്തിൽ പ്രവേശിക്കും; പ്രവേശിക്കാൻ വിസമ്മതിച്ചവരൊഴികെ'. സ്വഹാബിമാർ ചോദിച്ചു: “പ്രവാചകരേ, വിസമ്മതം പ്രകടിപ്പിക്കുന്നവരാരാണ്?” അവിടുന്ന് പറഞ്ഞു: “എന്നെ അനുസരിച്ചവൻ സ്വർഗത്തിൽ പ്രവേശിച്ചു. അനുസരിക്കാത്തവൻ വിസമ്മതം പ്രകടിപ്പിച്ചു” (ബുഖാരി 7250).
'റഹ്മത്' എന്ന പദം 79 തവണ വിവിധ സന്ദർഭങ്ങളിലായി വിശുദ്ധ ഖുർആനിൽ വന്നിട്ടു്. കാരുണ്യം എന്നാണ് റഹ്മതിന്റെ അർഥം. ഈ വിശാലാർഥത്തിലും അതിന്റെ ചില പ്രത്യേക ഇനങ്ങളിലും ഖുർആൻ റഹ്മത് പ്രയോഗിച്ചിട്ടു്. സ്വർഗം 4/175, ഇസ്ലാം 2/105, ഈമാൻ 11/28, പ്രവാചകത്വം 43/32, ഖുർആൻ 17/82, മഴ 7/57, ആഹാരം 17/100, അനുഗ്രഹം 4/113, സൗഖ്യം 39/38, സഹായം 33/172, ഔദാര്യം 38/46, കനിവ് 57/27, പാപമോചനം 6/54, ഐശ്വര്യം 2/178, സ്നേഹം 48/29, പാപസുരക്ഷിതത്വം 1253 എന്നിങ്ങനെ പ്രത്യേക അർഥങ്ങളിൽ റഹ്മത് ഉപയോഗിച്ചത് കാണാം. അവയെല്ലാം റഹ്മതിന്റെ വിശാലാർഥത്തിൽ പെട്ടത് തന്നെ. അല്ലാഹുവിന്റെ കാരുണ്യം മുകളിൽ പറഞ്ഞ പോലെ അനന്ത വിശാലമാണ്. ഓരോ വിശ്വാസിയും വിശാല കാരുണ്യമുൾക്കൊ് പരമാവധി വിശാല മനസ്കനാകണം. നബി തിരുമേനിയും സ്വഹാബിമാരും ഒരിക്കൽ നിസ്കരിച്ച് കൊിരിക്കെ ഒരു കുഗ്രാമവാസി ഇങ്ങനെ പ്രാർഥിച്ചു: “അല്ലാഹുവേ, എനിക്കും മുഹമ്മദിനും കരുണ ചെയ്യണം. ഞങ്ങളോടൊപ്പം മറ്റൊരാൾക്കും കരുണ ചെയ്യരുത്”. സലാം വീട്ടി നിസ്കാരത്തിൽ നിന്നു വിരമിച്ചപ്പോൾ നബി (സ്വ) അയാളോടു പറഞ്ഞു: “അതി വിശാലമായ ഒന്നിനെ നീ സങ്കുചിതമാക്കിക്കളഞ്ഞുവല്ലോ. അല്ലാഹുവിന്റെ വിശാല കാരുണ്യത്തെയാണു തിരുമേനി വിവക്ഷിക്കുന്നത് (ബുഖാരി : 6010).
Created at 2025-01-01 08:58:45