Related Articles
-
AKHLAQ
ദരിദ്രൻ
-
AKHLAQ
ആതിഥ്യ ധർമം
-
AKHLAQ
ഭരണരംഗം
(1) പ്രവാചക ശിഷ്യനായ അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ തിരുദൂതർ പ്രസ്താവിച്ചു: “ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ തന്റെ അതിഥിയെ ബഹുമാനിക്കട്ടെ. വല്ലവനും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ നല്ലത് പറയട്ടെ. അല്ലെങ്കിൽ അവൻ മൗനമായിരിക്കട്ടെ” (ബുഖാരി 6018 മുസ്ലിം 75).
(2) അബൂ ഹിൽ ഖുസാഇ (റ) നബിതിരുമേനി (സ്വ) യിൽ നിന്ന് ഉദ്ധരിക്കുന്നു: “ആ തിഥ്യം മൂന്നു ദിവസമാണ്. അതിഥിക്കുള്ള സമ്മാനം ഒരു ദിവസം മാത്രവും. ഒരു മുസ്ലിമായ വ്യക്തി സുഹൃത്തിന്റെയടുത്ത് അവനെ കുറ്റത്തിലകപ്പെടുത്തുവോളം താമസിക്കാൻ പാടില്ല. "എങ്ങനെയാണ് സുഹൃത്തിനെ കുറ്റത്തിൽ അകപ്പെടുത്തുക പ്രവാചകരേ' എന്ന് സ്വഹാബിമാർ ചോദിച്ചു. അവിടുന്ന് പറഞ്ഞു: അവനെ വിരുന്ന് സൽകരിക്കുവാനുള്ള ഒന്നും സുഹൃത്തിന്റെ കയ്യിൽ ഇല്ലാതിരിക്കേ അവൻ അയാളുടെ അടുത്ത് താമസിക്കും (മുസ്ലിം 1726).
ഇസ്ലാമിലെ പ്രബലമായ പുണ്യകർമങ്ങളിൽ ഒന്നാണ് അതിഥി സൽക്കാരം.
അതിൽ രാമതൊരു അഭിപ്രായമില്ല. അതു നിർബന്ധമാണോ സുന്നത്താണോ എന്ന കാര്യത്തിൽ മാത്രമേ പക്ഷാന്തരമുള്ളൂ. ഇമാം ശാഫി, മാലിക്, അബൂ ഹനീഫഃ (റ) എന്നിവരും മറ്റു ബഹുഭൂരിപക്ഷം പണ്ഢിതന്മാരും അതു സുന്നത്ത് മാത്രമാണെന്ന പക്ഷക്കാരാണ്. ഇമാം ലൈസ്, ഇമാം അഹ്മദ് (റ) എന്നിവർ പട്ടണനിവാസികളല്ലാത്തവർ ഒരു ദിനരാത്രം അതിഥികൾക്കു സൽക്കാര സ്വീകരണം നൽകൽ നിർബ്ബന്ധമാണെന്ന അഭിപ്രായക്കാരാണ് (ശർഹു മുസ്ലിം).
അതിഥി സൽക്കാരം സത്യവിശ്വാസത്തിന്റെ പ്രത്യക്ഷ ലക്ഷണമായാണ് ഉപ ഹദീസിൽ നബി (സ്വ) പരിചയപ്പെടുത്തുന്നത്. 'ലൈഫ്' എന്ന പദമാണ് തിരുമേനി ഉപയോഗിച്ചിട്ടുള്ളത്. അതിഥിയും വിരുന്നുകാരനും സന്ദർശകനും അഭ്യാഗതനുമെല്ലാം ലൈഫ് എന്ന പദത്തിന്റെ ആശയത്തിൽ പെടുന്നു. മൂന്ന് ദിവസം വരെ സന്ദർശകനു സൗകര്യം ചെയ്തു കൊടുക്കണം. അതിഥിക്കുള്ള പ്രത്യേക ആനുകൂല്യങ്ങളും പരിഗണനകളും ഒരു ദിവസം മാത്രമേ ചെയ്യേതുള്ളൂ. മറ്റു രു ദിവസങ്ങളിൽ സാമാന്യ പരിഗണന മതി. മൂന്ന് ദിവസം കഴിഞ്ഞാൽ പിന്നീട് പരിഗണനയൊന്നുമില്ല. മൂന്ന് ദിവസത്തിലധികം അതിഥി തങ്ങാനും പാടില്ല. അതു അതിഥിയെക്കുറിച്ച് ആതിഥേയനു ദുരഭിപ്രായമോ ദുഷ്ചിന്തയോ ഉാവാൻ കാരണമാകും. അതുമല്ലെങ്കിൽ അയാളെ അനാദരിക്കാൻ ഇടവരും. ആതിഥേയന്റെ കയ്യിൽ ആതിഥ്യത്തിനു വേ ത് ഇല്ലാതെ വരുമ്പോൾ പ്രത്യേകിച്ചും, അപ്പോൾ അധിക ദിവസം താമസിക്കുക വഴി അതിഥി ആതിഥേയനെ ദോഷത്തിലകപ്പെടുത്തുകയാണ് ചെയ്യുന്നത്.
അതിഥി സൽക്കാരം പ്രവാചകന്മാരുടെ മഹദ് ചര്യകളിൽ പെട്ടതാണ്. അന്നദാനത്തിലും സൽ ക്കാരത്തിലും പ്രവാചകരിൽ ഏറ്റം പ്രശസ്തനാണ് ഹസ്റത്ത് ഇബ്റാഹിം (അ). അദ്ദേഹം ഒറ്റയ്ക്ക് ആഹാരം കഴിക്കുമായിരുന്നില്ല. സഹഭോജനത്തിനു ആരേയും കിട്ടാതെ വന്നാൽ ആളെ തിരഞ്ഞു പുറത്തിറങ്ങും. ചിലപ്പോൾ അതിനു വേി ഒന്നോ രാ മെൽ യാത ചെയ്തെന്നും വരും. അതിഥികളുടെ പിതാവ് എന്നായിരുന്നു അദ്ദേഹത്തിന്റെ അപരനാമം. ഇമാം ഗസ്സാലി (റ) പറയുന്നു. ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ ആത്മാർഥത നിമിത്തം അദ്ദേഹം അ ന്ത്യവിശ്രമം കൊള്ളുന്ന (ഹിബോൺ ഗുഹയിലെ) വിശുദ്ധ ഖബറിടത്തിൽ ഇന്നുവരെ വിരുന്ന് സൽക്കാരം നിലച്ചിട്ടില്ല. മൂന്ന് മുതൽ പത്ത് വരെയും ചിലപ്പോൾ നൂറ് വരേയും സന്ദർശകരടങ്ങുന്ന അതിഥി സംഘം അവിടെ വച്ചു ആഹാരം കഴിക്കാത്ത ഒരു രാത്രി പോലും കഴിഞ്ഞിട്ടില്ല. അവിടുത്തെ പരിചാരകർ ഇക്കാര്യം സമ്മതിച്ചിട്ടു്.(ഇഹ്യാ 2:14).
സന്ദർശകർ പരിചിതരോ അപരിചിതരോ എന്ന വിവേചനം കാണിക്കാതെയായിരുന്നു ഇബ് റാഹിം (അ) ന്റെ വിരുന്നൂട്ടൽ. ഒരപരിചിത വേഷത്തിൽ മലക്കുകൾ വന്നപ്പോഴും അദ്ദേഹം തന്റെ പതിവ് സൽക്കാരത്തിനു മുതിരുകയായി. വിശുദ്ധ ഖുർആൻ അതിപ്രകാരം പറ യുന്നു: “ഇബ്റാഹീമിന്റെ മാന്യന്മാരായ അതിഥികളുടെ വാർത്ത താങ്കൾക്കു എത്തിയോ? അവർ അദ്ദേഹത്തിന്റെ അടുത്ത് കടന്നു വന്നിട്ടു സലാം പറഞ്ഞ സന്ദർഭം. അദ്ദേഹം (പ്രത്യഭിവാദനമായി) പറഞ്ഞു :"സലാം! അപരിചിതരായ ജനമാണല്ലോ. എന്നിട്ടദ്ദേഹം ധ്യതിയിൽ തന്റെ ഭാര്യയുടെ അടുത്തേക്ക് പോയി. താമസം വിനാ (വേവിച്ച ഒരു കിടാവിനെ കൊുവന്നു. അതു അവരുടെ സമീപത്തേക്കു വച്ചു. അദ്ദേഹം ചോദിച്ചു. നിങ്ങൾ തിന്നുന്നില്ലേ? അപ്പോൾ അവരെ സംബന്ധിച്ചു അദ്ദേഹത്തിന്റെ മനസ്സിൽ ഭയം കടന്നു കൂടി. അവർ അദ്ദേഹത്തോട് "താങ്കൾ ഭയപ്പെടേ എന്നു പറയുകയും വിവരസ്ഥനായ ഒരാൺകുട്ടിയെക്കുറിച്ച് അവർ അദ്ദേഹത്തിനു സന്തോഷവാർത്ത അറിയിക്കുകയും ചെയ്തു.” (51:24-28). ആതിഥ്യത്തിലുള്ള അത്യധികമായ ഔത്സുക്യവും അതിഥികളോടുള്ള ബഹുമാനവുമാണ് ഇതു കാണിക്കുന്നത്. ഈ സംഭവം വിശുദ്ധ ഖുർആൻ മറ്റൊരു ശൈലിയിൽ ഇപ്രകാരമാണ് പറഞ്ഞത്. “അപ്പോൾ വേവിച്ച ഒരു കിടാവിനെ അദ്ദേഹം കൊ വരാൻ ഒട്ടും വൈകിയില്ല” (11:69).
സകല ഗുണങ്ങളിലും സർവ്വ പ്രവാചകരുടെയും മുൻനിരയിലായിരുന്ന മുഹമ്മദ് (സ്വ) ആതിഥ്യത്തിലും ഏറ്റം വലിയ മാതൃകയായിരുന്നു. ശത്രു മിത്ര ഭേദമന്യേ എല്ലാ സന്ദർശകർക്കും ആതിഥ്യം നൽകുമായിരുന്നു. കയ്യിലില്ലെങ്കിൽ കടം വാങ്ങിയും അതു നിർവഹിക്കും. തിരുമേനിയുടെ സേവകനായിരുന്ന അബൂ റാഫിഅ് (റ) പറയുന്നു: “ഒരു ദിനം തിരുമേനിയുടെ സമീപത്ത് ഒരു കൂട്ടം അതിഥികൾ വന്നു. അപ്പോൾ സമീപത്തുള്ള ഒരു ജൂതന്റെ അടുത്ത് ചെന്ന് അതിഥികൾ വന്നതുകൊ് കുറച്ചു ഗോതമ്പുപൊടി റജബ് മാസാവധിക്കു കടം തരാൻ പറയണമെന്ന് തിരുമേനി എന്നോട് പറഞ്ഞു. ഭൂതനാകട്ടെ പണയം തരാതെ കടം കൊടുക്കില്ലെന്ന് ആണയിട്ടു പറഞ്ഞു. വിവരം ചെന്നു പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹുവാണ് സത്യം, ഞാൻ ആകാശത്ത് വിശ്വസ്തനാണ്, ഭൂമിയിലും വിശ്വസ്തൻ തന്നെ. അവൻ എനിക്കു കടം തന്നിരുന്നെങ്കിൽ ഞാൻ ആ കടം വീട്ടുമായിരുന്നു. നീ ഈ പടയങ്കി കൊ പോയി അവനു പണയം കൊടുക്കുക”. ഈ സംഭവം ഇമാം തുർമുദി തന്റെ ശമാഇലിൽ ഉദ്ധരിച്ചിട്ടു്.
ഇസ്ലാമിലെ നിർബന്ധ ദാനങ്ങളിൽ ഏറ്റം പ്രധാനപ്പെട്ടതും, പഞ്ചസ്തംഭങ്ങളിൽ ഒന്നുമാണല്ലോ സകാത്. സകാതിന്റെ എട്ടു വിഭാഗം അവകാശികളെ വിശുദ്ധ ഖുർആൻ തന്നെ പ്രഖ്യാപിച്ചിട്ടു്. അവരിലൊരു വിഭാഗം കടബാധിതരാണ്. വ്യക്തിപരമായ ആവശ്യത്തിനു വാങ്ങുന്ന കടവും സാമൂഹികാവശ്യത്തിന് വാങ്ങുന്ന കടവും ഇവിടെ പരിഗണനീയമാണ്. പരസ്പരം വഴക്കിലായ വ്യക്തികൾക്കിടയിലോ സമൂഹങ്ങൾക്കിടയിലോ അനുരഞ്ജനം ഉാക്കുക. മസ്ജിദ് നിർമാണം നടത്തുക. ബന്ദിയെ മോചിപ്പിക്കുക. പാലം നിർമിക്കുക, തുടങ്ങിയ പൊതു കാര്യങ്ങൾക്ക് വി വാങ്ങിയ കടത്തിനു അവധിയായാൽ അവർ സമ്പന്നരെങ്കിലും പ്രസ്തുത കടം വീട്ടുന്നതിനു സകാത് നൽകാവുന്നതാണ്. ഈ ഇനത്തിലാണ് അതിഥി സൽക്കാരത്തിനു വാങ്ങിയ കടത്തെയും കർമശാസ്ത്ര പണ്ഢിതന്മാർ എണ്ണിയിട്ടുള്ളത്. അപ്പോൾ അതിഥി സൽക്കാരത്തിനു വി കടം വാങ്ങിയാൽ അതു അവധിക്കു വീട്ടുന്നതിനു സകാതു സ്വീകരിക്കാവുന്നതാണ്. അവൻ സ്വന്തം നിലക്ക് ഐശ്വര്യവാനെങ്കിലും (തുഹ്ഫ, ശർവാനി 7:159). വിരുന്ന് സൽക്കാരത്തിനും ആതിഥ്യത്തിനും ഇസ്ലാം നൽകിയ പ്രാധാന്യം ഇതിൽ നിന്നു തന്നെ ഗ്രഹിക്കാവുന്നതാണ്.
അന്നദാനത്തിന്റെയും വിരുന്ന് സൽക്കാരത്തിന്റെയും പ്രാധാന്യവും മഹത്വവും വിവരിക്കുന്ന ഹദീസുകൾ അസംഖ്യമാണെന്നാണ് ഇമാം ഗസ്സാലി (റ) ഇഹ്യാ (2.14) യിൽ പറഞ്ഞിട്ടുള്ളത്. അതിഥി ആതിഥേയനെയും ആതിഥേയർ അതിഥിയേയും സന്തോഷിപ്പിക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും പ്രധാനമായ ഘടകം. നബി (സ്വ) പറയുന്നു : അല്ലാഹുവിലുള്ള വിശ്വാസത്തിനു ശേഷം ഏറ്റവും ശ്രേഷ്ഠകരമായ കർമം ജനങ്ങളുമായി സ്നേഹബന്ധം പുലർത്തലാണ് (ത്വബറാനി). കർമങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് സത്യവിശ്വാസിയായ നിന്റെ സുഹൃത്തിനു സന്തോഷമാക്കുക അല്ലെങ്കിൽ അയാളുടെ കടം വീട്ടിക്കൊടുക്കുക. അതുമല്ലെങ്കിൽ അവ ർക്കു (ഭക്ഷണം) നൽകുക എന്നതാണ് (ബൈഹഖി, ഇത്ഹാഫ് 5:245). അതിഥികൾ പ്രവേശിക്കാത്ത വീട്ടിൽ മലകുകൾ പ്രവേശിക്കില്ലെന്നാണ് പ്രവാചകരുടെ സേവകനും ശിഷ്യനുമായ അനസ് (റ) പറയുന്നത് (ഇഹ്യാ 2:14). സദ്യാഭക്ഷണം അതിഥികൾ കഴിച്ചു കൊിരിക്കുമ്പോഴെല്ലാം മലകുകൾ ആതിഥേയനു വേി പ്രാർഥിച്ചു കൊിരിക്കുമെന്ന പ്രവാചകരുടെ പ്രസ് താവന ത്വബ്റാനി ഉദ്ധരിച്ചിട്ടു് (ഇഹ്യാ 2:10).
ആതിഥ്യം സന്തോഷകരമാവണം. അതിഥിക്കും ആതിഥേയനും. അതു കെട്ട് തന്നെ അതിൽ കൃത്രിമത്വമോ അസ്വാഭാവികതയോ ഇവാൻ പാടില്ല. വീട്ടുകാരെ പട്ടിണിയാക്കിയോ എളുപ്പം വീട്ടാൻ കഴിയാത്ത കടം വരുത്തിയോ വിരുന്നു സൽക്കാരം നടത്തരുത്. പ്രയാസപ്പെട്ടു മൂല്യത്തിലും ഗുണത്തിലും മെച്ചപ്പെട്ട ആഹാരം നൽകാൻ ശ്രമിക്കുമ്പോഴാണ് അസ്വാഭാവികത വരുന്നത്. ഇത് ആതിഥ്യം ഒരു ഭാരമാക്കിത്തീർക്കും. മഹാനായ മൈൽ (റ) പറയുന്നു. ജനങ്ങൾ പരസ്പരമുള്ള ബന്ധം അറ്റുപോകുവാനുള്ള കാരണം കൃത്രിമത്വം മാത്രമാണ്. അതായത് തന്റെ സുഹൃത്തിനെ ക്ഷണിക്കും. അപ്പോൾ അയാൾ വിഷമിച്ചു അതിഥിക്കു വി അസാധാരണത്വം കാണിക്കും. അതാകട്ടെ അയാളുടെ തിരിച്ചു വരവിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. മറ്റൊരു പണ്ഢിതന്റെ പ്രസ്താവന കാണുക. സ്നേഹിതന്മാർ ആരു വന്നാലും എനിക്കു പ്രശ്നമല്ല. കാരണം ഞാൻ സന്ദർശകനു വേി കൃത്രിമത്വം കാണിക്കാറില്ല. എന്റെയടുത്തുള്ളത് ഞാൻ അവനു സമർപ്പിക്കും. ഞാൻ ക്ലേശപ്പെട്ടു അസാധാരണമായി വല്ലതും അവനുവേി തയ്യാർ ചെയ്യുന്നുവെങ്കിൽ അവന്റെ പുനരാഗമത്തോട് അത്യപ്തിയും വിമുഖതയുമുാകും. മൂന്നാമതൊരാളുടെ പ്രസ്താവന കാണുക: ഞാൻ എന്റെ ഒരു സുഹൃത്തിനെ സന്ദർശിക്കാറുായിരുന്നു. അയാൾ വിരുന്നിൽ എന്നോട് അസ്വാഭാവികത കാണിക്കും. ഞാൻ അദ്ദേഹത്തോട് പറഞ്ഞു: ഞാനും നീയും ഒറ്റയ്ക്ക് ഈ വിശേഷ ആഹാരം കഴിക്കാറില്ല. പിന്നെയെന്തിനു നാമിരുവരും കൂടുമ്പോൾ ഇതു കഴിക്കുന്നു. ഒന്നുകിൽ ഈ കൃത്രിമത്വം നിർത്തുക, അല്ലെങ്കിൽ ഞാൻ സന്ദർശനം നിർത്തും. അദ്ദേഹം അസാധാരണത്വം നിർത്താൻ തയാറായി. ഞങ്ങളുടെ കൂടിച്ചേരൽ നിലനിന്നു. സൽമാൻ (റ) പറയുന്നു “അതിഥിക്കു വേി വിഷമിച്ചു നമ്മുടെ സമീപത്തില്ലാത്തതു തയാർ ചെയ്യരുതെന്നും ലഭ്യമായത് അതിഥിക്കു സമർപിക്കണമെന്നും അല്ലാഹുവിന്റെ തിരുദൂതർ നമ്മോട് കൽപിച്ചു.” (ത്വബ്റാനി). വിശേഷാഹാരമില്ലാത്തത് കൊ് ലഭ്യമായത് അതിഥിക്കു നൽകാൻ ലജ്ജിക്കരുത്. അനസ് (റ) പറയുന്നു :“നബിയുടെ സ്വഹാബിമാർ ലഭ്യമായത് അതിഥികൾക്കു നൽകുമായിരുന്നു. ഉണങ്ങിയ റൊട്ടിക്കഷ്ണങ്ങളും പഴകിയ കാരക്കയും അക്കൂട്ടത്തിലാകും. എന്നിട്ടവർ പറയുമായിരുന്നു തനിക്കു സമർപ്പിക്കപ്പെടുന്ന ആഹാരം നിസ്സാരമായിക്കാണുന്ന അതിഥിയോ അല്ലെങ്കിൽ തനിക്കു ലഭ്യമായത് നിസ്സാരമായിക്കു അതിഥിക്കു നൽകാതിരിക്കുന്ന ആതിഥേയനോ ഏറ്റവും വലിയ കുറ്റക്കാരൻ എന്നു ഞങ്ങൾക്കറിയില്ല. (ഇഹ്യാ 2: 12-13).
വല്ല വ്യക്തിയും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ തന്റെ അതിഥിയെ ആദരിച്ചു കൊള്ളട്ടെ എന്നാണല്ലോ നബി (സ്വ) പറഞ്ഞിട്ടുള്ളത്. അതിഥിയോടുള്ള എല്ലാ സമീപനത്തിലും ഈ ആദരവ് പ്രകടമാവണം. മുഖപ്രസന്നതയും സന്തോഷ പൂർവമുള്ള സംസാരവും അതിന്റെ ഭാഗമാണ്. വിരുന്നുകാരനു വേി പ്രത്യേക വിരിപ്പ് തയ്യാർ ചെയ്യണമെന്നാണ് നിയമം. വീട്ടിൽ അതിഥികൾക്കു വി പ്രത്യേകമായ ശയ്യ ഒരുക്കി വയ്ക്കൽ സുന്നത്താകുന്നു. നബി (സ്വ) പറയുന്നു. ഒരു വിരിപ്പ് പുരുഷനും മറ്റൊരു വിരിപ്പ് സ്ത്രീക്കും മൂന്നാമതൊരു വിരിപ്പ് അതിഥിക്കും നാലാമത്തേത് (അനാവശ്യമായത് കൊ പിശാചിനുമുള്ളതാണ്” (മുസ്ലിം).
അതിഥിയുടെ അഭീഷ്ടം ആരായണം. വേതു നൽകാൻ കഴിയുമെങ്കിൽ അവനു വേ ആ ഹാരം എന്തെന്ന് അന്വേഷിക്കണം. അനിഷ്ടകരമായ ആഹാരമാക്കി നഷ്ടം സഹിക്കുന്നതിനു പകരം ആഗതനു അഭിരുചിയുള്ള വിഭവങ്ങൾ നൽകുന്നതാണല്ലോ ഉത്തമം. നബി (സ്വ) പറയുന്നു. “ആരെങ്കിലും തന്റെ സുഹൃത്തിനു ഇഷ്ടപ്പെട്ട ആഹാരം ഭക്ഷിപ്പിച്ചാൽ അല്ലാഹു അദ്ദേഹത്തിനു നരകം നിഷിദ്ധമാക്കും” (ബൈഹഖി, ഇത്ഹാഫ് 5:238). അതിഥി, ആതിഥേയന്റെ സൗകര്യാസൗകര്യങ്ങൾ നോക്കാതെ എനിക്കിന്നത് വേണമെന്ന് പറയരുത്. സ്വാതന്ത്ര്യം കൊടുത്താൽ വീട്ടുകാർക്കു എളുപ്പമുള്ളതാണവൻ തിരഞ്ഞെടുക്കേത്. ആതിഥേയനു സൗകര്യമുങ്കിൽ അതിഥി തനിക്കിഷ്ടമുള്ളതു ആവശ്യപ്പെടുന്നതിന് വിരോധമില്ല. മഹാനായ ഇമാം ശാഫിഈ (റ) അങ്ങനെ ചെയ്തതായി കാണാം. അദ്ദേഹം ശിഷ്യനായ ഹസനുബ്നു മുഹമ്മദുസ്സുഅ്ഫറാനിയുടെ വീട്ടിൽ ചിലപ്പോൾ അതിഥിയായി പോകാറായിരുന്നു. പള്ളിയിലേക്ക് പോകുമ്പോൾ തനിക്കുവേി തയ്യാർ ചെയ്യേ വിഭവങ്ങളുടെ ലിസ്റ്റ് സുഅ്റാനി ദാസിയെ ഏൽപിക്കും. ഒരു ദിവസം പട്ടികയിൽ പെടാത്ത പുതിയൊരു വിഭവം സദ്യയിൽ ക പ്പോൾ സുഅ്ഫറാനി ദാസിയെ ചോദ്യം ചെയ്തു. അതു ഇമാം ശാഫിഈ ലിസ്റ്റിൽ കൂട്ടിച്ചേർത്തതാണെന്നു അവൾ പറഞ്ഞപ്പോൾ അദ്ദേഹം പരിശോധിച്ചു. അതെ, ഇമാം ശാഫിഈ (റ) ന്റെ കൈപ്പട തന്റെ ഗുരുനാഥൻ ഇഷ്ടപ്പെട്ട വിഭവം ആവശ്യപ്പെട്ടതിലുള്ള സ ന്തോഷാധിക്യത്താൽ അദ്ദേഹം തന്റെ ദാസിയെ അടിമത്തത്തിൽ നിന്നു മോചിപ്പിച്ചു
സ്വതന്ത്രയാക്കി. (ഇത്ഹാഫ് 5: 237).
അതിഥിക്കു താമസം വിനാ ആഹാരം കൊടുക്കണം. അതു വന്ദനത്തിന്റെ ഭാഗമാണ്. അധിക സമയം വെറുതെയിരുത്തുന്നത് അനാദരവാണ്. ക്ഷണിക്കപ്പെട്ട അതിഥികളെങ്കിൽ അവരിൽ ഒന്നോ രാ പേർ കൃത്യ സമയത്തെത്തിയില്ലെങ്കിൽ അവർക്കുവേി വൈകിക്കരുത്. വന്നവർക്കു സദ്യ വിളമ്പണം. ഇത് വരാനുള്ള വ്യക്തിക്കു മനഃക്ലേശമാക്കുമെന്നു കാൽ (കുറച്ച്) വൈകിക്കുന്നതിലഭംഗിയില്ല (ഇഹ്യാ 2:18). വരാനുള്ള വ്യക്തി മഹത്വമോ ബറകതോ ഉള്ളവനെങ്കിൽ സദ്യ പിന്തിക്കുന്നതിൽ പന്തികേടില്ല (ഇത്ഹാഫ് 5:21). ഹാതിമുൽ അസ്വമ്മ് പറയുന്നു : "ധതി പൈശാചികമാണ്. അഞ്ചുകാര്യങ്ങളിലൊഴിച്ച് അതിഥി വന്നു കഴിഞ്ഞാൽ ആഹാരം നൽകുക, മരിച്ചാൽ മയ്യിത്ത് സംസ്കരിക്കുക. പ്രായം തികഞ്ഞാൽ കന്യകയെ വിവാഹം ചെയ്തു കൊടുക്കുക.അവധിയായാൽ കടം വീട്ടുക, കുറ്റം ചെയ്താൽ തൗബ ചെയ്യുക എന്നിവയാണ് ധ്യതി കൂട്ട അഞ്ചു കാര്യങ്ങൾ (ഹിൽ യത്തുൽ ഔലിയാ 8:78). അതിഥിയോട് ആഹാരം കൊവരട്ടേ? എന്നു ചോദിക്കരുത്. മഹാനായ സുഫ്യാനുസ്സൗരി പറയുന്നു: “നിന്റെ സുഹൃത്ത് നിന്നെ സന്ദർശിച്ചാൽ ഭക്ഷണം കഴിക്കുന്നുവോ? ഭക്ഷണം കൊ വരട്ടേ? എന്നൊന്നും ചോദിക്കരുത്. ആഹാരം അവനു സമർപ്പിക്കണം. തിന്നുന്നുവെങ്കിൽ തിന്നട്ടെ, അല്ലെങ്കിൽ എടുത്തുമാറ്റാം. കൊടുക്കാനുദ്ദേശിക്കാത്ത ആഹാരത്തെക്കുറിച്ച് അതിഥിയോട് സംസാരിക്കരുത് (ഇഹ്യാ 2:13). പെട്ടിയിൽ നല്ല ഹൽവാ മായിരുന്നു. പക്ഷേ താക്കോൽ കാണുന്നില്ല.' എന്ന പ്രസ്താവന ഇതിനുദാഹരണമാണ്. സദ്യാവിഭവങ്ങളെല്ലാം ഒന്നിച്ചു വയ്ക്കുന്ന സമ്പ്രദായമാണ് പൂർവികർക്കായിരുന്നത്. സൗകര്യമുങ്കിൽ അതാണ് ഉത്തമം. വേവർക്കു വേതു കഴിക്കാമല്ലോ. പല തവണയായി വയ്ക്കുന്നുവെങ്കിൽ എളുപ്പം ദഹിക്കുന്നതും ലഘുതരവുമായ ആഹാരങ്ങൾ ആദ്യം വയ്ക്കുന്നതാണ് കൂടുതലുത്തമം. ആദ്യം പഴങ്ങൾ, പിന്നെ മാംസം, റൊട്ടി, അവസാനം മധുര
സാധനങ്ങൾ ഇതാണ് ഏറ്റം നല്ല ക്രമം. ഒന്നോ രാ ഇനം മാത്രമേയുള്ളൂവെങ്കിൽ ഇനി കൂടുതൽ മെച്ചപ്പെട്ടയിനം വരാനുന്ന മിഥ്യാധാരണ അതിഥിക്കു കാതിരിക്കാൻ വിവരം അവരെ അറിയിക്കണം (ഇഹ്യാ 2 : 18-19).
വീട്ടുകാരൻ ആദ്യം കൈ കഴുകിയൊരുങ്ങണം; അവൻ തിന്നാൻ തുടങ്ങുന്നതു വൈകിയാവണം; എഴുന്നേൽക്കുന്നതും വൈകി കൈ കഴുകുന്നതും അവസാനമാകണം. വൈകിയെത്തുന്നവർക്കും സാവധാനം കഴിക്കുന്നവർക്കുമെല്ലാം പര്യാപ്തമായ അളവിൽ ഭക്ഷണം കഴിക്കാൻ അതു കൂടുതൽ സഹായകമാകും. സദ്യയിൽ മിതത്വം പാലിക്കണം. അമിതമാവരുത്. അതിമിതവുമാവരുത്. അമിതത്വം പൊങ്ങച്ചവും അതിമിതത്വം പിശുക്കുമാണ്. മിതത്വമാണ് നബിചര്യ.തിരുമേനിയുടെ മുമ്പിൽ നിന്നു ശിഷ്ടാഹാരം പൊക്കിക്കൊ പോകുന്ന അവസ്ഥ ഉാകാറില്ല. ആവശ്യത്തിനേ വിളമ്പാറുള്ളൂ. വയറുനിറച്ചു കഴിക്കുന്ന പതിവും സ്വഹാബിമാർക്കില്ല. മഹാന്മാരായ അതിഥികൾ കഴിച്ച ശിഷ്ടം ബറകതായി ഗണിക്കുന്നുവെങ്കിൽ അവർക്കു കൂടുതൽ വിളമ്പാവുന്നതാണ്. ശിഷ്ടം വരുമെന്നുറപ്പില്ലെങ്കിൽ വിരുന്നുകാർക്കു വിളമ്പും മുമ്പ് വീട്ടുകാർക്കുള്ളത് മാറ്റിവക്കണം. വീട്ടുകാർ ശിഷ്ടം പ്രതീക്ഷിക്കാതിരിക്കണം. ശിഷ്ടമായില്ലെങ്കിൽ അവർ അതിഥികളെ പഴിക്കാതിരിക്കാനും അതു സഹായകമാകും.
Created at 2024-12-31 09:20:33