അല്ലാഹുവിലുള്ള വിശ്വാസം
            
            വിശ്വാസം ശരിയാവുന്നതിന്, വിശ്വസിക്കപ്പെടുന്നതിനെ മനസ്സിലാക്കണം. സ്രഷടാവായ അല്ലാഹു സർവ്വ സൃഷ്ടി കളെയും അന്യാശ്രയം ഇല്ലാതെ, അവനിൽ നിക്ഷിപ്ത്മായ വിശേഷണങ്ങളാൽ മാത്രം പടച്ച് നിയന്ത്രിക്കുന്നവനാണ്.
സ്വൂഫി തത്വങ്ങള്‍
            
            സുപ്രധാനവും മൌലികവുമായ രണ്ടടിത്തറകളിലാണ് സ്വൂഫി തത്വങ്ങള്‍ നിലകൊളളുന്നത്. ആത്മസമരം (മുജാഹദഃ), അല്ലാഹുവിനോടുളള പരമമായ പ്രേമം (മുഹബ്ബത്ത്) എന്നിവയാണവ. ഹൃദയശുദ്ധി കൈവരിക്കുന്നതിലൂടെ മനുഷ്യന് നന്നായി തീരും. അത് നേടിയെടുക്കാന്‍ നടത്തുന്ന ത്യാഗവും സമരവുമാണ് മുജാഹദഃ. അതുപദേശിക്കുന്നവരാണ് ഗുരുക്കന്മാര്. വലിയ്യുകള്‍, സാഹിദുകള്‍, സ്വൂഫികള്‍, ശൈഖുമാര്‍ എന്നീ അപരനാമത്തിലറിയപ്പെടുന്നവര്‍ ആത്മീയാചാര്യന്മാരായ ഗുരുക്കളിലൂടെ തിരുനബി (സ്വ) യുടെ അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയാണ് ആത്മശുദ്ധിയുടെ വഴി.
നിലനില്ക്കാന് അര്‍ഹതയുള്ള മതം
            
            ലോകത്ത് പല മതങ്ങളുണ്ടെങ്കിലും അന്ത്യനാള്‍ വരെ നിലനില്ക്കാന് അര്‍ഹതയുള്ളമതം ഇസ്ലാം മാത്രമാണ്. ഇസ്ലാമിന്റെ പ്രവാചകന് ഖാത്തിമുന്നബിയ്യീന് ആയത് കൊണ്ടാണത്. അതായതു പിന്നീടൊരു നബി ആവശ്യമില്ലാത്ത നബി എന്നര്‍ഥം. ഇതര മതങ്ങള്‍ ഇതില്‍ നിന്നു വ്യത്യസ്തമാണ്. അന്ത്യനാള്‍വരെ നിലനില്ക്കാന് അവയ്ക്കു അര്‍ഹതയില്ല. അക്കാരണത്താല്‍ അതിന്റെ പ്രവാചകന്മാര് ആരും അന്ത്യപ്രവാചകനായതുമില്ല.
ആത്മീയ ചികിത്സ
            
            മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് ഇസ്ലാം വൻ പ്രാധാന്യം കൽപ്പിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ സുപ്രധാന ഭാഗമാണ് രോഗശമനത്തിന് വേിയുള്ള ചികിത്സ. ചികിത്സയെ ആത്മീയം, ഭൗതികം എന്നിങ്ങനെ രായി വിഭജിക്കാം. ചികിത്സയെക്കുറിച്ച് ഖുർആനിലും ഹദീസിലും ധാരാളം പരാമർശങ്ങളു്. ഖുർആൻ തന്നെ ഒരു ചികിത്സയാണല്ലോ...
തീവ്രവാദം പരിഹാരമല്ല
            
            വർത്തമാനകാലത്ത് പ്രചുരപ്രചാരം നേടിയ ഒരു സംജ്ഞയാണ് തീവ്രവാദം. സാമൂഹിക സാഹചര്യം കലുഷമാക്കുന്നതിൽ വലിയ പങ്കാണ് തീവ്രവാദം വഹിക്കുന്നത്. ഈ പദത്തിന്റെ അർഥതലമിന്ന് കൂടുതൽ വൈപുല്യവും നേടിയിട്ടു്. തീവ്രവാദവും അ തിന്റെ അതിരൂക്ഷ വകഭേദമായ ഭീകരവാദവും ചർച്ചചെയ്യാത്ത ദിനങ്ങളില്ല. പലതിന്റെ യും പേരിൽ നാടുകലക്കിയും കുലുക്കിയും പലതും നേടാനാണ് പലരുടെയും ശ്രമം. അതിന്റെ പരിണതിയാണ് സാമൂഹ്യ ദുർനിമിത്തം...
നബിദിനാഘോഷം പ്രമാണങ്ങളിൽ
            
            ലോകത്തിന് അനുഗ്രഹമായി ജനിച്ച മഹാ വ്യക്തിത്വം മുഹമ്മദ് നബി (സ്വ) യുടെ പിറന്നാളിലുള്ള സന്തോഷ പ്രകടനമാണ് മൗലിദാഘോഷം. നിറഞ്ഞ മനസ്സോടെയാണ് ഓരോ നബിദിനത്തേയും മുസ്ലിം ലോകം വരവേൽക്കുന്നത്. ആളിക്കത്തുന്ന നരകാഗ്നിയിൽ നിന്ന് മനുഷ്യകുലത്തെ രക്ഷിച്ചത് ഈ മഹാനുഭാവനായിരുന്നു. പ്രവാചകന്മാരുടെ ജന്മവും ജീവിതവുമെല്ലാം ഒരു തരം അലർജിയോടെ കാണുന്നവരുാകാം. മക്കയിലെ അബൂജഹ്ൽ ഈ കൂട്ടത്തിലായിരുന്നു...
എന്താണു ക്ലോണിങ്?
            
            സ്കോട്ട്ലാന്റിലെ റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഭ്രൂണശാസ്ത്ര വിദഗ്ധനാണ് ഡോ. ഇയാൻ വിൽമുട്ട് (Dr. Van Wilmut). അദ്ദേഹം ഒരു ചെമ്മരിയാടിന്റെ അകിടിൽ നിന്നെടുത്ത ഒരു സാധാരണ കോശത്തിലെ ന്യൂക്ലിയസ് മറ്റൊരു ചെമ്മരിയാടിന്റെ ന്യൂക്ലിയസ് നീക്കം ചെയ്ത് അണ്ഡവുമായി സംയോജിപ്പിച്ചു...
ബഹുജനനം
            
            മറ്റുജീവികളെ അപേക്ഷിച്ച്, ഒരു പ്രസവത്തിൽ ഒന്നിലധികം ശിശുക്കൾ ജനിക്കുന്നത്, മനുഷ്യരിൽ അപൂർവ്വമാണ്. (മെഡിക്കൽ എൻസൈക്ലോപീഡിയ. പേ. 412) സാധാരണയായി, ഒരു സ്ത്രീ ഒരു സമയത്ത് ഒരു കുഞ്ഞിനുമാത്രമേ ജന്മം നൽകാറുള്ളൂവെങ്കിലും ചിലപ്പോൾ ഒന്നിലധികം ശിശുക്കളെ ഒരേസമയത്തു പ്രസവിക്കാറു്. ഇതിനാണ് ബഹുജനനം എന്നുപറയുന്നത്. ബഹുജനനത്തിൽ സാധാരണ രുജനനങ്ങളാണ് നടക്കുക. ഇപ്രകാരം ഒരുമിച്ചു ജനിക്കുന്ന കുട്ടികളാണ് ഇരട്ടകൾ. എന്നാൽ ചിലപ്പോൾ ഈ സംഖ്യ മൂന്നോ നാലോ അഞ്ചോ അതിൽ കൂടുതലോ ആകാം...
ക്ലോണിങ് ജന്തുവർഗങ്ങളിൽ
            
            ഭ്രൂണം വളരുന്ന ആദ്യഘട്ടത്തിൽ ഏതു കോശത്തിനും പൂർണ്ണവളർച്ചയെത്തിയ ജീവിയായിത്തീരാനുള്ള കഴിവു്. വളർച്ച പുരോഗമിക്കുമ്പോൾ ഈ കോശങ്ങൾ പ്രത്യേക ധർമ്മം മാത്രം നിർവ്വഹിക്കാൻ പറ്റിയ വിധത്തിൽ രാസപരമായും രൂപപരമായും മാറിത്തീരുന്നു. ഇതിനു വിഭേദനം എന്നാണു പറയുക. നാഡീ കോശങ്ങൾ, പേശീകോശങ്ങൾ എന്നിവ പ്രത്യേക ധർമം നിർവ്വഹിക്കാൻ വി രൂപാന്തരം വന്നവയാണല്ലോ. രൂപാന്തരം വന്ന കോശങ്ങൾക്കു പഴയ അവസ്ഥയിലേക്കു തിരിച്ചു മാറാൻ പറ്റില്ല എന്നായിരുന്നു പൊതു വിശ്വാസം. ഭ്രൂണകോശങ്ങളിൽ നിന്നു ന്യൂക്ലിയസ് എടുത്തു പുതിയ ഭ്രൂണങ്ങളായി ക്ലോൺ ചെയ്യുന്നതിൽ, ഡോളിക്കു ജന്മം നൽകുന്നതിന് ഒരു വർഷം മുമ്പുതന്നെ വിൽമുട്ട് വിജയിച്ചിരുന്നു. ഈ രീതിയിലാണ് അമേരിക്കൻ ശാസ്ത്രജ്ഞനായ ഡോ. ഡോൺ വിൽഫ് ആദ്യത്തെ ക്ലോൺ കുരങ്ങുകളായ നേറ്റി (ചല), ഡിറ്റോ (ഉ) എന്നിവയ്ക്ക് ജന്മം നൽകിയത്...
 ഇരട്ടകളുടെ പ്രാധാന്യം
            
            ഒരേ ഗർഭത്തിലാകുന്ന രു കുട്ടികളാണ് ഇരട്ടകൾ. സ്ത്രീയുടെ അണ്ഡവും പുരുഷന്റെ ബീജവും സംഗമിച്ചാകുന്ന സിക്താണ്ഡം (ദ്യഴീലേ രൂപാന്തരപ്പെട്ടാണല്ലോ ഭ്രൂണവും ഭ്രൂണത്തിൽ നിന്നു ശിശുവും ഉാകുന്നത്. സ്ത്രീയുടെ അണ്ഡാശയത്തിൽ നിന്നു സാധാരണ പൂർണ വളർച്ചയെത്തിയ ഒരു അണ്ഡം മാത്രമാണ് അണ്ഡനാളത്തിലേക്കു പ്രവേശിക്കാറുള്ളത്. അമ്പതുകോടിയോളം വരുന്ന പുരുഷ ബീജങ്ങളിൽ ഒന്നു മാത്രമാണല്ലോ ബീജനാളത്തിൽ അണ്ഡവുമായി സംഗമിച്ചു സൗഭാഗ്യം നേടുന്നത്...