രേഖകളെ വ്യഭിചരിക്കുകയും സ്വഹാബതിന്റെ ഇജ്മാ’ഇനെ പുറം തള്ളുകയും ലോക മുസ്ലിം ഉമ്മതിനോട് പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന എട്ട് റക്’അതു വാദികള്‍ അവലംബിക്കുന്ന രേഖകള്‍ മുഴുക്കെയും ബാലിശമാണ്. അവ ഓരോന്നും ഇവിടെ വിവരിക്കാം.
(1) ജാബിര്‍(റ)വില്‍നിന്ന് നിവേദനം: “നബി(സ്വ) ഞങ്ങള്‍ക്ക് ഇമാമായി എട്ട് റക്’അതും വിത്റും നിസ് കരിച്ചു”.
(2) ഉബയ്യുബ്നു ക’അ്ബി(റ)ല്‍ നിന്ന് നിവേദനം: “ഒരു റമള്വാനില്‍ നബി(സ്വ)യുടെ സന്നിധിയില്‍ വന്ന് അവര്‍ ഇങ്ങനെ പറഞ്ഞു. കഴിഞ്ഞ രാത്രി എന്നില്‍നിന്നൊരു സംഭവമുണ്ടായി. നബി(സ്വ) ചോദിച്ചു. അതെന്താണ്? ഉബയ്യ്(റ) ഇപ്രകാരം വിശദീകരിച്ചു. വീട്ടിലെ സ്ത്രീകള്‍ എന്റെ കൂടെ തുടര്‍ന്നു നിസ്കരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ ഇമാമായി എട്ട് റക്അതും വിത്റും നിസ്കരിച്ചു. നബി(സ്വ) ഇത് തൃപ്തിപ്പെട്ട പോലെ മൌനം ദീക്ഷിച്ചു.”
ഈ രണ്ട് ഹദീസുകളും അവയുടെ ദൌര്‍ബല്യങ്ങളും നേരത്തേ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഒന്നാമത്തെ ഹദീസിനെ സംബന്ധിച്ച് ഇസ്നാദുഹു വസത്വുന്‍ (ഇതിന്റെ നിവേദക പരമ്പര മധ്യനിലവാരത്തിലുള്ളതാണ്) എന്നാണ് ഹാഫ്വിളുദ്ദഹബി മീസാനുല്‍ ഇ’അ്തിദാല്‍ 3/311ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
ഈ ഹദീസിന്റെ നിവേദക പരമ്പരയില്‍ ബലഹീനത ഉണ്ടെന്നും അതിന്റെ നിദാനം റിപ്പോര്‍ട്ടകരില്‍ ഒരാളായ ‘ഈസബ്നുജാരിയ എന്ന അയോഗ്യ വ്യക്തിയാണെന്നും ശൈഖ് നൈമവി(റ) പറഞ്ഞശേഷം ഇപ്രകാരം തുടരുന്നു; “എന്നാല്‍ ഈ ഹദീസിന്റെ നിവേദക പരമ്പര മധ്യ നിലവാരത്തിലുള്ളതാണെന്ന ദഹബിയുടെ പരാമര്‍ശം വാസ്തവ വിരുദ്ധവും നിവേദക പരമ്പര അപ്പറഞ്ഞതിനും താഴെയുള്ളതുമാകുന്നു” (ത’അ്ലീഖ്വുആസാരിസ്സുനന്‍ 2/52).
ഇനി ഹദീസിന്റെ നിവേദക പരമ്പര പരിഗണിക്കാതെ ആശയം അംഗീകരിച്ചാല്‍ തന്നെയും പ്രസ്തുത ഹദീസില്‍ പറഞ്ഞ എട്ട് റക്’അത് തറാവീഹ് തന്നെയാണെന്നതിന് യാതൊരു രേഖയുമില്ല. ഇതിന് രണ്ട് കാരണങ്ങളുണ്ട്.
(ഒന്ന്) ഹദീസിന്റെ വാചകത്തില്‍ എട്ട് റക്’അതും വിത്റും നിസ്കരിച്ചു എന്ന് മാത്രമേയുള്ളൂ. അപ്പോള്‍ ആ പറഞ്ഞ എട്ട് റക്’അത് തഹജ്ജുദാകാന്‍ ന്യായമുണ്ട്. ഇമാം ത്വബ്റാനി(റ) ഔസത്വില്‍ അനസ്(റ) വഴിയായി നിവേദനം ചെയ്ത ഹദീസ് ഇതിനുപോല്‍ബലകമാണ്. അനസ്(റ) പറഞ്ഞു: “നബി(സ്വ) രാത്രിയെ എട്ട് റക്’അതുകളെക്കൊണ്ട് ഹയാതാക്കാറുണ്ടായിരുന്നു.” (മജ്മ’ഉസ്സവാഇദ് 2/277) ഇപ്പറഞ്ഞത് രാത്രി നിസ്കാരമായ തഹജ്ജുദിനെ സംബന്ധിച്ചാണെന്ന് പണ്ഢിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.
(രണ്ട്) ഹദീസില്‍ എട്ട് റക്’അതും വിത്റും നിസ്കരിച്ചുവെന്ന് പറഞ്ഞത് പൂര്‍ണമായും വിത്റിനെ സംബന്ധിച്ചു തന്നെയാകാം. എന്നാല്‍ പിന്നെ എട്ട് റക്’അതും വിത്റും എന്ന് പറയാനുള്ള കാരണം ആദ്യത്തെ എട്ട് റക്’അതുകള്‍ ഈരണ്ട് റക്അതുകളായി നിസ്കരിച്ചതും അവസാനത്തെ മൂന്ന് റക്’അത് ഒന്നിച്ച് നിസ്കരിച്ചതുമാണ്. അപ്പോള്‍ വിത്റ് നിസ്കരിച്ചു എന്നത് കൊണ്ടുദ്ദേശിക്കുന്നത് ആദ്യത്തെ എട്ട് റക്’അതുകള്‍ പോലെ ഇരട്ടയാക്കാതെ അവസാനത്തെ മൂന്ന് റക്’അത് ഒറ്റയാക്കിയെന്നാണ്. (വിത്റ് എന്നാല്‍ ഒറ്റ എന്നാണല്ലോ ഭാഷാര്‍ത്ഥം). ഒരു നിവേദനത്തില്‍ ‘സമാന റക്അതിന്‍ വ ഔതറ’ (എട്ട് റക്’അത് നിസ്കരിക്കുകയും ഒറ്റയായി നിസ്കരിക്കുകയും ചെയ്തു) എന്ന പ്രയോഗം തന്നെ ഇതിന് ഉപോല്‍ബലകമാണ്. ഇതു കൊണ്ട് തന്നെയാണ് ഹദീസ് റിപ്പോര്‍ട്ടു ചെയ്ത ഇബ്നു ഖുസൈമ(റ)യും മറ്റും തറാവീഹിന്റെ അധ്യായത്തില്‍ ഈ ഹദീസിനെ കൊണ്ട് വരാതെ വിത്റിന്‍റെ അധ്യായത്തില്‍ കൊണ്ടു വന്നത്. ‘വിത്റ് നിസ്കാരം നിര്‍ബന്ധമില്ലെന്നതിന് രേഖ പറയുന്ന അധ്യായം’ എന്ന തലവാചകത്തിലാണ് ഇബ്നു ഖുസൈമ(റ) സ്വഹീഹ് 2/138ല്‍ ഈ ഹദീസ് കൊണ്ടു വന്നത്. ഹദീസിന്റെ പൂര്‍ണ രൂപം കാണുക.
ജാബിര്‍ (റ) പറഞ്ഞു: “നബി(സ്വ) റമള്വാനില്‍ ഞങ്ങള്‍ക്ക് ഇമാമായി എട്ട് റക്’അതും വിത്റും നിസ്കരിച്ചു. പിറ്റേ ദിവസം ഞങ്ങള്‍ പള്ളിയില്‍ ഒരുമിച്ചു കൂടുകയും നബി(സ്വ) ഞങ്ങളിലേക്ക് പ്രത്യക്ഷപ്പെടുമെന്ന് പ്രത്യാശിക്കുകയും ചെയ്തെങ്കിലും നബി(സ്വ) ഞങ്ങളിലേക്ക് പ്രത്യക്ഷപ്പെട്ടില്ല. ഞങ്ങള്‍ നേരം പുലരുന്നത് വരെ പള്ളിയില്‍ തന്നെയായിരുന്നു. അങ്ങനെ ഞങ്ങള്‍ നബി (സ്വ)യുടെ അടുക്കലേക്ക് കടന്നു ചെന്ന് ചോദിച്ചു; അല്ലാഹുവിന്റെ റസൂലേ, തങ്ങള്‍ ഞങ്ങളിലേക്ക് പ്രത്യക്ഷപ്പെടുമെന്നും ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കുമെന്നും ഞങ്ങള്‍ ആശിച്ചിരുന്നു. നബി(സ്വ) പ്രത്യുത്തരം നല്‍കി. നിങ്ങള്‍ക്ക് വിത്റ് നിര്‍ബന്ധമാക്കപ്പെടുന്നത് ഞാനിഷ്ടപ്പെടുന്നില്ല.” (സ്വഹീഹു ഇബ്നുഖുസൈമ)
നബി(സ്വ) പതിവാക്കുക എന്നത് അല്ലാഹു ഒരു കാര്യം നിര്‍ബന്ധമാക്കാന്‍ കാരണമാകുമെന്ന് നബി(സ്വ) അറിഞ്ഞത് കൊണ്ടാണ് അവിടുന്ന് ഇപ്രകാരം പറഞ്ഞത്. ഇത് ഹദീസില്‍ പറഞ്ഞ നിസ്കാരത്തിന് ബാധകമാണല്ലോ. എട്ട് റക്’അത് സംബന്ധിച്ച് ഇത് ബാധകമല്ലായിരുന്നുവെങ്കില്‍ എട്ട് റക്അത് നിസ്കരിച്ചശേഷം വിത്റ് നിസ്കരിക്കാന്‍ വീട്ടിലേക്ക് പോയാല്‍ മതിയായിരുന്നു. ഇത് ചെയ്യാതെ വിത്റ് നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെടുന്നത് ഞാനിഷ്ടപ്പെടുന്നില്ലെന് നബി(സ്വ)പറഞ്ഞത് ആ നിസ്കാരം പൂര്‍ണമായും വിത്റാണെന്നതിന് രേഖയാണ്. വിത്റിന്റെ എട്ട് റക്അതുകള്‍ ഇരട്ടകളായും മൂന്ന് റക്അത് ഒറ്റയായും നബി(സ്വ)നിസ്കരിക്കാറുണ്ടായിരുന്നുവെന്ന് ‘അബ്ദുല്ലാഹി ബ്നു അബീഖ്വൈസി(റ)ല്‍നിന്ന് അബൂദാവൂദ്(റ) ഉദ്ധരിച്ച ഹദീസില്‍നിന്ന് വ്യക്തമാകും.
“‘അബ്ദുല്ലാഹി(റ) ‘ആഇശ(റ)യോട് ചോദിച്ചു. നബി(സ്വ)എത്ര റക്’അതുകള്‍ കൊണ്ടായിരുന്നു വിത്റ് നിസ്കരിച്ചിരുന്നത്? ‘ആഇശ(റ) പറഞ്ഞു. നാലും മൂന്നുമായും ആറും മൂന്നുമായും എട്ടും മൂന്നുമായും നിസ്കരിച്ചിരുന്നു.’ (സുനനു അബീദാവൂദ് 1/193)
ചുരുക്കത്തില്‍ മൂന്ന് റക്’അതുകള്‍ ഒന്നിച്ചു നിസ്കരിച്ചത് കൊണ്ടും മൂന്ന് എന്ന എണ്ണം ഒറ്റയായത് കൊണ്ടുമാണ് ‘വല്‍ വിത്റ, വ ഔതറ’ എന്നൊക്കെയുള്ള പരാമര്‍ശം വന്നത്. ആദ്യത്തെ എട്ട് റക്’അതുകള്‍ വിത്റ് നിസ്കാരത്തില്‍ പെട്ടതല്ലാത്തത് കൊണ്ടല്ല.
ഇനി ഹദീസില്‍ പറഞ്ഞ എട്ട് റക്’അത് തറാവീഹാണെന്ന് സമ്മതിച്ചാല്‍ തന്നെ ജാബിര്‍(റ) നബി(സ്വ)യോട് തുടര്‍ന്നു നിസ്കരിച്ചത് മുതല്‍ക്കുള്ള എണ്ണമാണ് ജാബിര്‍(റ) പരാമര്‍ശിക്കുന്നത്. ബുഖാരി, മുസ്ലിം അടക്കമുള്ള ഹദീസ് ഗ്രന്ഥങ്ങളില്‍ തറാവീഹ് നിസ്കാരതിന് നബി(സ്വ) മൂന്ന് ദിവസം ജനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവെന്നും നാലാം ദിവസം പള്ളിയിലേക്ക് വന്നില്ലെന്നുമാണുള്ളത്. ജാബിര്‍(റ)വിന്റെ റിപ്പോര്‍ട്ടിലാകട്ടെ ഒരു ദിവസം ജനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവെന്നും പിറ്റേ ദിവസം നബി(സ്വ) ഞങ്ങളിലേക്ക് പ്രത്യക്ഷപ്പെട്ടില്ല എന്നുമാണുള്ളത്. മറ്റു ഹദീസ് ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ച നാലു രാത്രികളിലെ മൂന്ന്, നാല് രാത്രികളില്‍ മാത്രമേ ജാബിര്‍(റ) പള്ളിയില്‍ ഹാജരായിട്ടുള്ളൂവെന്ന് ഈ വാക്ക് തന്നെ കുറിക്കുന്നുണ്ട്. മൂന്നാം രാത്രിയില്‍ തന്നെ പന്ത്രണ്ട് റക്അതുകള്‍ കഴിഞ്ഞതിന് ശേഷവുമാകാം ജാബിര്‍(റ) വന്ന് തുടരുന്നത്.
ഇമാം മഹല്ലി(റ) പറയുന്നത് കാണുക: “മൂന്ന്, നാല് രാത്രികളില്‍ മാത്രമേ ജാബിര്‍(റ) പള്ളിയില്‍ വന്നിട്ടുള്ളൂവെന്നാണ് മനസ്സിലാകുന്നത്.” ഇതിനെ വ്യാഖ്യാനിച്ച് ഖല്‍യൂബി (റ) പറയുന്നു: “അത് തന്നെ എട്ടു റക്അത് മാത്രം ബാക്കിയുള്ളപ്പോഴുമാകുന്നു.” (മഹല്ലി, ഖ്വല്‍യൂബി ഹിതം 1/217)
ഇനി മൂന്നാം രാത്രിയില്‍ തറാവീഹ് നിസ്കാരത്തിന് ആദ്യം മുതല്‍ തന്നെ ജാബിര്‍(റ) ഉണ്ടായിരുന്നുവെന്ന് വെച്ചാല്‍ തന്നെയും എട്ട് റക്’അതും വിത്റും എന്ന പരാമര്‍ശത്തിനുള്ള കാരണം ആകെയുള്ള ഇരുപത്തിയൊന്ന് റക്അതുകളില്‍ ആദ്യത്തെ എട്ട് മാത്രം തറാവീഹും ശേഷമുള്ള പതിമൂന്ന് റക്അതുകള്‍ വിത്റുമാണെന്ന് ജാബിര്‍(റ) ധരിച്ചതാകാം. നബി(സ്വ) വിത്റ് പതിമൂന്ന് നിസ്കരിച്ചിരുന്നുവെന്ന് ജാബിര്‍(റ) തന്നെ നിവേദനം ചെയ്തത് ഇതിനുപോല്‍ബലകമാണ്.
ജാബിര്‍(റ) പറയുന്നു: “നിശ്ചയം നബി(സ്വ) ഇശാ നിസ്കാരത്തിനുശേഷം പതിമൂന്ന് റക്അതുകള്‍ നിസ്കരിച്ചിരുന്നു.’ (സ്വഹീഹു ഇബ്നി ഖുസൈമ 2/192)
ചുരുക്കത്തില്‍ നബി(സ്വ)ഇരുപത് റക്’അത് തറാവീഹും ഒരു റക്’അത് വിത്റും നിസ്കരിച്ചത് എട്ട് റക്’അത് തറാവീഹും പതിമൂന്ന് റക്’അത് വിത്റുമായി ജാബിര്‍(റ) മനസ്സിലാക്കിക്കാണും. ഇതിന് നിദാനം നബി(സ്വ)പതിമൂന്ന് റക്’അത് വിത്റ് നിസ്കരിച്ചുവെന്ന ഹദീസുമാണ്. ഇനി പ്രസ്തുത രാത്രിയില്‍ നബി (സ്വ) എട്ട് റക്’അത് നിസ്കരിച്ചു എന്നത് തറാവീഹിനെക്കുറിച്ചു തന്നെയാണെന്ന് സമ്മതിച്ചാല്‍ തന്നെ അത് പള്ളിയില്‍ വെച്ചു നടന്ന പൊതുവായ ജമാഅതിനെ സംബന്ധിച്ചാണ്. ബാക്കിയുള്ള പന്ത്രണ്ട് റക്അതുകള്‍ ജമാഅതായിട്ടല്ലാതെ നബി(സ്വ) നിസ്കരിച്ചിരിക്കാം.
ശബീര്‍ അഹ്മദ് തന്റെ ഫത്ഹുല്‍ മുല്‍ഹിം 2/319ല്‍ എഴുതുന്നു: “നബി(സ്വ) അവരിലേക്ക് പ്രത്യക്ഷപ്പെടും മുമ്പ് അല്ലാഹു ഉദ്ദേശിച്ചത്ര റക്’അതുകള്‍ തനിച്ചു നിസ്കരിച്ചിരിക്കാം. പിന്നെ എട്ട് റക്’അതും വിത്റും നിസ്കരിച്ചതുമാകാം.”
ബഹു. ‘അലിയ്യുശ്ശിബ്റാ മുല്ലസി(റ)യുടെ വാക്കുകള്‍ കാണുക: “ബാക്കിയുള്ള റക്’അതുകള്‍ പള്ളിയിലേക്ക് വരുന്നതിന് മുമ്പോ ശേഷമോ വീട്ടില്‍ വെച്ച് നബി(സ്വ)നിസ്കരിച്ചിരിക്കാന്‍ സാധ്യതയുണ്ട്.” (ഹാശിയതുന്നിഹായ 2/121)
ബിദ്’അതുകാരനായ ജസീരി പറയുന്നത് കാണുക: “അവരും(സ്വഹാബാക്കള്‍) ബാക്കിയുള്ള റക്’അതകള്‍ വീടുകളില്‍ വെച്ച് നിസ്കരിച്ചിരിക്കാം. തേനീച്ചയുടെ മൂളല്‍ ശബ്ദം പോലെയുള്ള ഒരു ശബ്ദം അവരുടെ വീടുകളില്‍നിന്ന് കേള്‍ക്കാമായിരുന്നു.” (കിതാബുല്‍ ഫിഖ്വ്ഹി ‘അലല്‍ മദാഹിബില്‍ അര്‍ബ’അ 1/341) ഇപ്രകാരം ബാജൂരി 1/139, ശര്‍വാനി 2/240 തുടങ്ങിയവയിലും കാണാം. ചുരുക്കത്തില്‍ ഈ സാധ്യതകളെല്ലാം ഉള്ള ഹദീസാണ് ജാബിര്‍(റ)വിന്റേത.് അത് സ്വഹീഹാണെന്ന് സമ്മതിച്ചാല്‍ പോലും എട്ട് റക്’അത് വാദികള്‍ക്ക് അത് തെളിവാക്കാന്‍ യാതൊരു ന്യായവുമില്ല.
(3) ‘ആഇശ(റ)യില്‍ നിന്ന് നിവേദനം: “റമള്വാനിലും അല്ലാത്ത കാലങ്ങളിലും നബി(സ്വ) പതിനൊന്ന് റക്’തുകളെക്കാള്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ല.” ഈ ഹദീസ് മിക്ക ഹദീസ് ഗ്രന്ഥങ്ങളിലും റിപ്പോര്‍ട്ടു ചെയ്തതാണ്. പക്ഷേ, ഇത് റമള്വാനില്‍ മാത്രമുള്ള തറാവീഹ് നിസ്കാരത്തെ പരാമര്‍ശിക്കുന്നതല്ലെന്ന് മാത്രം. അതിന് പല കാരണങ്ങളുമുണ്ട്.
(ഒന്ന്) ഹദീസിന്റെ വാചകത്തിലെ ‘റമള്വാനിലും അല്ലാത്ത കാലങ്ങളിലും’ എന്ന പരാമര്‍ശം തന്നെ കുറിക്കുന്നത് പ്രസ്തുത പതിനൊന്ന് റക്’അത് റമള്വാനില്‍ മാത്രമുള്ളതല്ലെന്നും എല്ലാ കാലങ്ങളിലും നിസ്കരിക്കുന്നതാണെന്നുമാണ്. പക്ഷേ, റമള്വാനിലെ പ്രത്യേക നിസ്കാരമായ തറാവീഹിനെ നിഷേധിച്ച് എല്ലാ കാലത്തുമുള്ള ഒരു നിസ്കാരം തന്നെയാണ് തറാവീഹും വിത്റും ഖ്വിയാമുല്ലൈലും ഖ്വിയാമുറമള്വാനും തഹജ്ജുദും ഒക്കെയാകുന്നതെന്ന തലതിരിഞ്ഞ മോഡേണ്‍ വാദത്തിന് പ്രസ്തുത ഹദീസ് രേഖയാക്കിക്കൂടെന്നില്ല. എന്നാല്‍ ഇത് മുസ്ലിം ലോകമോ പൌരാണിക പുത്തന്‍ വാദികള്‍ പോലുമോ അംഗീകരിക്കുകയില്ലെന്നേയുള്ളൂ.
യഥാര്‍ഥത്തില്‍ പ്രസ്തുത ഹദീസ് പരാമര്‍ശിക്കുന്ന നിസ്കാരം വിത്റ് ആണെന്നാണ് പണ്ഢിതമതം. ഇമാം ഖ്വസ്ത്വല്ലാനി(റ)യുടെ വാക്കുകള്‍ കാണുക. “നമ്മുടെ അസ്വ്ഹാബ് ഈ ഹദീസിനെ വിത്റിന്റെ മേല്‍ ചുമത്തിയിരിക്കുന്നു.’ (ഇര്‍ശാദുസ്സാരി 3/426) ഇപ്രകാരം ഇമാം ശംസുര്‍റംലി(റ)യുടെ ഗായതുല്‍ ബയാന്‍ പേജ് 79ലും കാണാം.
ഇബ്നുഹജര്‍(റ) പറയുന്നത് കാണുക: “വിത്റില്‍ നിന്ന് അധികരിച്ചത് പതിനൊന്ന് റക്’അതുകളാകുന്നു. ‘ആഇശ(റ)യില്‍നിന്ന് അവിതര്‍ക്കിതമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ഹദീസാണ് രേഖ. റമള്വാനിലും അല്ലാത്ത കാലങ്ങളിലും നബി(സ്വ)പതിനൊന്ന് റക്’അതിനെക്കാള്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ലെന്നാണത് പ്രസ്തുത ഹദീസ്.’ (തുഹ്ഫ 2/225) ഇപ്രകാരം ശൈഖുല്‍ ഇസ്ലാമി (റ)ന്റെ അസ്നല്‍ മത്വാലിബ് 1/202ലും കാണാം.
ഇബ്നു തൈമിയ്യ പറയുന്നു: “നബി(സ്വ)യുടെ രാത്രി നിസ്കാരം അത് വിത്റ് തന്നെയായിരുന്നു. റമള്വാനിലും അല്ലാത്ത കാലങ്ങളിലും പതിനൊന്ന് റക്’അതായിരുന്നു നിസ്കരിച്ചിരുന്നത്.’ (മജ്മൂ’ഉല്‍ ഫതാവ 23/112)
ശൈഖ് ഇബ്റാഹീമുല്‍ ബാജൂരി(റ) ശമാഇലുല്‍ മുഹമ്മദിയ്യയുടെ വ്യാഖ്യാനമായ അല്‍മവാഹിബുല്ലദുന്നിയ്യ പേജ് 168ല്‍ എഴുതുന്നു: ” ‘ആഇശ(റ)യുടെ ഹദീസില്‍ പ്രസ്താവിച്ചത് നബി(സ്വ)ഒന്നുറങ്ങിയതിനു ശേഷമുള്ള നിസ്കാരം സംബന്ധിച്ചാണ്. അതുകൊണ്ടു തന്നെ ഉറങ്ങുന്നതിന് മുമ്പ് മറ്റൊരു സുന്നത് നിസ്കരിച്ചിരുന്നുവെന്ന ഹദീസിനോട് ഇത് എതിരല്ല. അപ്പോള്‍ റമള്വാനിലെ പ്രത്യേക നിസ്കാരമായ തറാവീഹിനെ നിഷേധിക്കുന്നവരല്ല ‘ആഇശ(റ) എന്ന് വ്യക്തം”.
ഇബ്നുതൈമിയ്യ തന്നെ പറയട്ടെ. “ഒരു വിഭാഗം ആളുകള്‍ക്ക് ഈ അടിസ്ഥാന തത്വത്തില്‍ അസ്വസ്ഥത ബാധിച്ചു. ഖുലഫാഉര്‍റാശിദുകളുടെ ചര്യയോടും ലോക മുസ്ലിംകളുടെ ‘അമലിനോടും പ്രസ്തുത ഹദീസ് എതിരാകുമെന്ന് അവര്‍ തെറ്റിദ്ധരിച്ചുപോയി.” (മജ്മൂ’ഉല്‍ ഫതാവ 23/113)
പ്രസ്തുത ഹദീസ് തറാവീഹ് സംബന്ധിച്ചുള്ളതാണെന്നും ആ ഹദീസില്‍ പതിനൊന്ന് റക്’അതുകളേ പറയുന്നുള്ളൂവെന്നും ഇത് ഖുലഫാഉറാശിദുകളുടെ ചര്യയും ലോക മുസ്ലിംകളുടെ പ്രവൃത്തിയുമായ ഇരുപത് റക്’അത് തറാവീഹിനോട് വിരുദ്ധമാകുന്നുണ്ടെന്നും ഉള്ള ധാരണ പിഴവാണെന്നാണ് ഇബ്നുതൈമിയ്യ പറയുന്നത്.
(രണ്ട്) അബൂസലമ(റ)വിന്റെ ചോദ്യത്തിന്റെ മറുപടിയായിട്ടാണ് ‘ആഇശ(റ)യുടെ ഹദീസ്. ചോദ്യം ഇപ്രകാരമായിരുന്നു. “നബി(സ്വ)യുടെ റമള്വാനിലെ നിസ്കാരം എങ്ങനെയായിരുന്നു?’ ഈ നിസ്കാരം കൊണ്ട് വിവക്ഷ രാത്രി നിസ്കാരമായ തഹജ്ജുദ് ആകാന്‍ ന്യായമുണ്ട്. ഇബ്നുഖുസൈമ(റ)യുടെ ഒരു നിവേദനം ഇതിനുപോല്‍ബലകമാണ്. അബൂസലമ(റ) ചോദിച്ചു. നബി(സ്വ)യുടെ രാത്രി നിസ്കാരത്തെ സംബന്ധിച്ചു എനിക്ക് പറഞ്ഞുതരിക. ഉമ്മുല്‍ മുഅ്മിനീന്‍!. (സ്വഹീഹു ഇബ്നിഖുസൈമ 3/341)
അപ്പോള്‍ അബൂസലമ(റ)യുടെ ചോദ്യത്തിന്റെ സംക്ഷിപ്തം ഇങ്ങനെ സംഗ്രഹിക്കാം. റമള്വാനിലായത് കൊണ്ട് സാധാരണക്കപ്പുറമായി തഹജ്ജുദിന്റെ റക്അതുകളെ നബി (സ്വ)വര്‍ധിപ്പിക്കാറുണ്ടോ?
ബാജൂരി(റ) പറയുന്നത് കാണുക: “റമള്വാനില്‍ നബി(സ്വ)യുടെ നിസ്കാരം എങ്ങനെയായിരുന്നുവെന്ന ചോദ്യത്തിന്റെ വിവക്ഷ റമള്വാനിന്റെ രാത്രികളില്‍ തഹജ്ജുദിന്റെ സമയത്ത് വര്‍ധനവ് വരുത്താറുണ്ടോ എന്നാണ്.” (ശര്‍ഹു ശ്ശമാഇല്‍ 168)
പ്രസ്തുത ഹദീസിന് തലവാചകമായി ഇബ്നുഖുസൈമ(റ) പറയുന്നത് കാണുക: “രാത്രി നിസ്കാരത്തിന്റെ റക്അതുകളുടെ എണ്ണങ്ങളില്‍ റമള്വാനല്ലാത്തപ്പോള്‍ നിസ്കരിക്കുന്നതിലുപരി റമള്വാനില്‍ നബി(സ്വ)വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ലെന്നതിന് തെളിവ് പരാമര്‍ശിക്കുന്ന അധ്യായം.” പ്രസ്തുത ഹദീസ് തറാവീഹിനെ സ്പര്‍ശിക്കുന്നില്ലെന്നും അത് തഹജ്ജുദ് സംബന്ധമായുള്ളതാണെന്നും സംക്ഷിപ്തം.
(മൂന്ന്) ബാജൂരി(റ) പറയുന്നു: “റമള്വാനിലും അല്ലാത്തപ്പോഴും പതിനൊന്ന് റക്’അതുകളെക്കാള്‍ നബി(സ്വ) വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ലെന്ന ‘ആഇശ(റ)യുടെ പരാമര്‍ശം അവരുടെ അപ്പോഴത്തെ അറിവനുസരിച്ചാകാം. കാരണം റമള്വാനില്‍ മാത്രമുള്ള ഒരു പ്രത്യേക നിസ്കാരം നബി(സ്വ)ക്കുണ്ടായിരുന്നുവെന്ന് ആദ്യകാലഘട്ടത്തിലെ ബഹുഭൂരിപക്ഷത്തിന്റെ അടുക്കലും സ്ഥിരപ്പെട്ടതാണ്” (ബാജൂരി(റ)യുടെ മവാഹിബ്, പേജ് 168).
ഇബ്നുല്‍ ‘അറബി(റ), തിര്‍മിദി വ്യാഖ്യാനമായ ‘ആരിളതുല്‍ അഹ്വദി 2/230 ല്‍ എഴുതുന്നു. “നബി(സ്വ) പതിനൊന്ന് റക്’അതുകളെക്കാള്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ലെന്നാണ് ‘ആഇശ(റ) ഉദ്ധരിക്കുന്നത്. അവരുടെ അരികില്‍വെച്ചുള്ള നിസ്കാരമുദ്ദേശിച്ചാണിത്. കാരണം മൈമൂന(റ)യുടെ വീട്ടില്‍വെച്ച് നബി(സ്വ)പതിനാറ് റക്’അത് നിസ്കരിക്കുന്നതായി ഇബ്നു ‘അബ്ബാസ്(റ) കണ്ടിട്ടുണ്ട്.”
അപ്രകാരം തന്നെ പള്ളിയില്‍വെച്ച് തറാവീഹ് ഇരുപത് റക്’അത് നിസ്കരിക്കുന്നതായും ഇബ്നു ‘അബ്ബാസ്(റ) തന്നെ കണ്ടിട്ടുണ്ട്. ‘ആഇശ(റ)യാകട്ടെ പള്ളിയില്‍ നടക്കുന്ന നിസ്കാരത്തിന് സംബന്ധിക്കാത്തത് കൊണ്ട് പള്ളിയില്‍ വെച്ചു നടന്ന തറാവീഹ് നിസ്കാരത്തെ കണ്ടിട്ടില്ല.
(നാല്) അധിക ദിവസങ്ങളിലും നബി(സ്വ) നിസ്കരിക്കുന്ന നിശാ നിസ്കാരത്തെ സംബന്ധിച്ചാണ് പ്രസ്തുത ഹദീസ്. ഖാള്വി ഇയാള്വ്(റ) പറയുന്നു: “പതിനൊന്ന് റക്’അതുകള്‍ എന്നുള്ള ‘ആഇശ(റ)യുടെ പരാമര്‍ശം അധിക ദിവസങ്ങളിലുമുള്ളത് സംബന്ധിച്ചാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ‘ആഇശ(റ)യില്‍ നിന്ന് തന്നെയുള്ള മറ്റു റിപ്പോര്‍ട്ടുകള്‍ ചില സമയങ്ങളില്‍ മാത്രം നടന്നത് സംബന്ധിച്ചുമാകാം.” (ഉംദത്തുല്‍ഖ്വാരി 1/187)
ശബീര്‍ അഹ്മദ് പറയുന്നത് കാണുക. “അപ്പോള്‍ നബി(സ്വ)റമള്വാനില്‍ ഇരുപത് റക്’അത് നിസ്കരിച്ചിരുന്നുവെന്ന് ഇബ്നു അബീശൈബ, ത്വബ്റാനി, ബൈഹഖ്വി(റ) തുടങ്ങിയവര്‍ ഇബ്നു ‘അബ്ബാസി(റ)ല്‍ നിന്നുദ്ധരിക്കുന്ന ഹദീസിനും ‘ആഇശ(റ)യുടെ ഈ ഹദീസിനുമിടയില്‍ വൈരുദ്ധ്യമില്ല. കാരണം ഇബ്നു ‘അബ്ബാസി(റ)ന്റെ ഹദീസില്‍ പറയുന്നത് ചില രാത്രികളിലുണ്ടായ കാര്യം മാത്രമാണ്. അധിക രാത്രികളിലും ഉള്ളതല്ല.’ (ഫത്ഹുല്‍ മുല്‍ഹിം 2/320)
ഇബ്നുല്‍ ‘ആബിദീന്‍(റ) പറയുന്നു: ” ‘ആഇശ(റ)യുടെ ഹദീസിന് ഇങ്ങനെ മറുപടി പറയാം. അപ്പറഞ്ഞത് നബി(സ്വ)യുടെ അധികസന്ദര്‍ഭത്തിലുമുള്ള നിസ്കാരം സംബന്ധിച്ചാണ്. ഇത് (ഇബ്നു ‘അബ്ബാസി(റ)ന്റെ ഹദീസ്) കേവലം രണ്ട് രാത്രികളിലെ നിസ്കാരം സംബന്ധിച്ചുമാണ്. (അല്ലെങ്കില്‍ മൂന്ന് രാത്രികളില്‍) അപ്പോള്‍ ഈ ഹദീസില്‍ പറയുന്ന നിസ്കാരത്തെ ‘ആഇശ(റ) പരാമര്‍ശിച്ചിട്ടില്ല.” (മിന്‍ഹതുല്‍ ഖാലിഖ്വ് 2/66)
ഈ സാധ്യതകളെല്ലാം നിലനില്‍ക്കുമ്പോള്‍ ‘ആഇശ(റ)യുടെ പ്രസ്തുത ഹദീസ് തറാവീഹിന് രേഖയാക്കാന്‍ പറ്റുകയില്ലെന്ന് ചുരുക്കം. ബദ്ലുല്‍ മജ്ഹൂദ് 2/290ല്‍ പറയുന്നത് കാണുക. “നിശ്ചയം ഈ ഹദീസിന് തറാവീഹ് നിസ്കാരവുമായി ഒരു ബന്ധവുമില്ല. തറാവീഹ് എട്ട് റക്’അതാണെന്നതിന് ഈ ഹദീസ് രേഖയാക്കുന്നത് നിഷ്ഫലമാണ്.”
എന്നാല്‍ പിന്നെ സ്വഹീഹുല്‍ ബുഖാരിയില്‍ ഈ ഹദീസ് തറാവീഹിന്റെ അധ്യായത്തില്‍ കൊണ്ടുവന്നതെന്തിന്? പ്രതിയോഗികളുടെ ചോദ്യമാണിത്. ഇത് ഇമാം ബുഖാരി(റ)യുടെ ഗ്രന്ഥമായ സ്വഹീഹിന്റെ അടിസ്ഥാന പ്രമാണങ്ങളെ സംബന്ധിച്ചുള്ള അജ്ഞതയില്‍ നിന്നുടലെടുത്തതാണ്. തലവാചകമായി പറയുന്ന ആശയത്തിന് അനുകൂലമോ പ്രതികൂലമോ ആയ ഹദീസുകള്‍, പ്രസ്തുത ആശയവുമായി ഏതെങ്കിലും പണ്ഢിതന്മാര്‍ ബന്ധപ്പെടുത്തിയ ഹദീസുകള്‍ തുടങ്ങിയവയൊക്കെ ആ തലവാചകത്തിന് താഴെ കൊണ്ടുവരിക ഇമാം ബുഖാരി(റ)യുടെ പതിവാണ്. ആ ആശയങ്ങളെ ല്ലാം ഇമാം ബുഖാരി(റ) അംഗീകരിച്ചതാകണമെന്നില്ല.
(4) സാഇബി(റ)ല്‍നിന്ന് നിവേദനം: “അവര്‍ പറഞ്ഞു. ഉബയ്യുബ്നു ക’അ്ബി(റ)നോടും തമീമുദ്ദാരി(റ)യോടും ജനങ്ങള്‍ക്ക് ഇമാമായി പതിനൊന്ന് റക്’അത് നിസ്കരിക്കാന്‍ ‘ഉമര്‍(റ) ആജ്ഞാപിച്ചു. ഈ ഹദീസ് ഇമാം മാലിക്(റ) മുവത്ത്വ 1/40ലും ബൈഹഖ്വി(റ) സുനന്‍ 2/496ലും നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നുവഹ്ബ്(റ), അബ്ദുര്‍റസ്സാഖ്(റ), ള്വിയാഉല്‍ മഖ്വ്ദിസി(റ), ത്വഹാവി(റ), ജ’അ്ഫറുല്‍ ഫിര്‍യാബി(റ) തുടങ്ങിയവര്‍ ഇമാം മാലിക്(റ) വഴിയായി തന്നെ ഈ ഹദീസ് നിവേദനം ചെയ്തതായി കന്‍സുല്‍ ‘ഉമ്മാല്‍ 4/283ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഹദീസ് പല കാരണങ്ങളാലും എട്ട് റക്’അത് വാദികള്‍ക്ക് രേഖയാക്കാന്‍ പറ്റില്ല.
(ഒന്ന്) മാലികി മദ്ഹബുകാരനും സുപ്രസിദ്ധ ഹദീസ് പണ്ഢിതനുമായ ഹാഫിള്വ് ഇബ്നു ‘അബ്ദില്‍ ബര്‍റ്(റ) (മരണം ഹി. 462) പറയുന്നത് കാണുക: “ഇമാം മാലിക് അല്ലാത്തവരെല്ലാം ഈ ഹദീസ് നിവേദനത്തില്‍ ഇരുപത്തിയൊന്ന് റക്’അത് എന്നാണ് പ്രസ്താവിച്ചിട്ടുള്ളത്. അത് തന്നെയാണ് സ്വഹീഹും. മാലിക് (റ) അല്ലാതെ പതിനൊന്ന് റക്’അതെന്ന് പ്രസ്താവിച്ചതായി മറ്റാരെയും നാം അറിയുന്നില്ല. എന്റെ ബലമായ ധാരണ, പതിനൊന്ന് റക്’അതാണെന്ന പ്രസ്താവന പിഴവാകുമെന്നാണ്.” (സുര്‍ഖ്വാനി 1/239)
ഇബ്നു ‘അബ്ദില്‍ബര്‍റി(റ)ന്റെ മേല്‍ വാക്കുകള്‍ ഉദ്ധരിച്ച ശേഷം ഔജസുല്‍ മസാലിക് 1/394ല്‍ എഴുതുന്നു: “ഇബ്നു ‘അബ്ദില്‍ ബര്‍റ്(റ) പറഞ്ഞതാണ് എന്റെ വ്യക്തമായ അഭിപ്രായം. കാരണം, മിക്ക നിവേദക പരമ്പരകളിലും തറാവീഹ് ഇരുപത് റക്’അതായിരുന്നു നിസ്കരിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.”
ഇതു കൊണ്ടു തന്നെയാണ് മാലികി മദ്ഹബുകാരന്‍ തന്നെയായ ഇബ്നുല്‍ ‘അറബി(റ) തന്റെ തിര്‍മിദി വ്യാഖ്യാനമായ ‘ആരിളതുല്‍ അഹ്വദി 4/19 ല്‍ ഇപ്രകാരം പറഞ്ഞത്. “(ഉബയ്യുബ്നു ക’അ്ബ്(റ) പതിനൊന്ന് റക്’അതായിരുന്നു നിസ്കരിച്ചിരുന്നതെന്ന് ഇമാം മാലിക്(റ) നിവേദനം ചെയ്യുന്നു. എന്നാല്‍ ജനങ്ങളെല്ലാം അതിനെതിരാണ്. അവര്‍ ഇരുപത്തൊന്ന് റക്അത് നിസ്കരിച്ചിരുന്നുവെന്നാണ് പറയുന്നത്.”
ചുരുക്കത്തില്‍ തറാവീഹ് ജമാഅതായി പള്ളികളില്‍ ‘ഉമര്‍(റ) പുനഃസംഘടിപ്പിച്ചപ്പോള്‍ ഒരു റക്’അത് വിത്റ് സഹിതം ഇരുപത്തൊന്ന് റക്’അതാണ് കല്‍പ്പിച്ചതെന്നാണ് ഇമാം മാലിക്(റ) അല്ലാത്തവരുടെ നിവേദനങ്ങളിലെല്ലാം ഉള്ളത്. മാലിക്(റ)വിന്റെ നിവേദനത്തില്‍ മാത്രം പതിനൊന്ന് എന്നാണ്. ഇരുപത്തിയൊന്ന് എന്നിടത്ത് പതിനൊന്ന് എന്ന് പറഞ്ഞത് പിഴവാകാനാണ് സാധ്യത എന്ന് സംക്ഷിപ്തം.
കാരണം തറാവീഹ് ഇരുപത് റക്’അതാണ് ‘ഉമര്‍(റ) പുനഃസംഘടിപ്പിച്ചപ്പോള്‍ നിസ്കരിച്ചതെന്ന് സാഇബി(റ)ല്‍നിന്ന് ഹാരിസ്(റ) വഴിയായി മുസ്വന്നഫു അബ്ദിര്‍റസ്സാഖ് 4/261ലും, യസീദ്(റ) വഴിയായി ഇമാം മാലിക്(റ) മവത്ത്വയിലും, ബൈഹഖ്വി(റ) സുനന്‍ 2/496ലും, മുഹമ്മദുബ്നു നസ്വ്ര്‍(റ) ഖ്വിയാമുല്ലൈല്‍ പേജ് 91ലും നിവേദനം ചെയ്തിട്ടുണ്ട്. ഇപ്രകാരം തന്നെ സാഇബി(റ)ല്‍നിന്ന് മുഹമ്മദുബ്നു യൂസുഫ്(റ) വഴിയായി മുസ്വന്നഫു അബ്ദിറസ്സാഖ് 4/260ലും നിവേദനം ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇബ്നു ‘അബ്ദില്‍ബര്‍റ്(റ)പ്രസ്താവിച്ചതിന് ഖണ്ഡനമുണ്ടെന്നും കാരണം ഇമാം മാലിക്(റ) വഴിയല്ലാതെ തന്നെ പതിനൊന്ന് എന്ന പരാമര്‍ശം വന്നിട്ടുണ്ടെന്നും ഇബ്നുഹജര്‍(റ) തന്റെ ഇംദാദ് 1/103ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
ഇമാം മാലിക്(റ) വഴിയല്ലാതെ പതിനൊന്ന് എന്ന പരാമര്‍ശം വന്നത് സ’ഈദു ബ്നു മന്‍സ്വൂറി(റ)ന്റെ സുനനിലാണ്. മുഹമ്മദുബ്നു യൂസുഫി(റ)ല്‍നിന്ന് ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ) വഴിക്കാണ് സ’ഈദുബ്നു മന്‍സ്വൂര്‍(റ) ഇങ്ങനെ നിവേദനം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ഇമാം സുബ്കി(റ) ഇപ്രകാരം പറഞ്ഞത്. “ഇബ്നു അബ്ദില്‍ ബര്‍റ്(റ) സഈദുബ്നു മന്‍സൂറി(റ)ന്റെ സുനന്‍ കണ്ടിട്ടില്ലെന്ന് തോന്നുന്നു. കാരണം അതിലെ നിവേദനം ഇമാം മാലികി(റ)ന്റെ നിവേദനം പോലെ തന്നെയാണ്.” (ഫതാവാ സുയൂഥ്വി 1/350)
ഇപ്രകാരം തന്നെയാണ് മുഹമ്മദുബ്നു യൂസുഫി(റ)ല്‍ നിന്ന് യഹ്യബ്നു സ’ഈദ്(റ) നിവേദനം ചെയ്തിട്ടുള്ളതെന്ന് ഇബ്നു അബീശൈബ(റ)യില്‍ നിന്ന് നൈമവി(റ)യുടെ തഅ്ലീഖ്വു ആസാരിസ്സുനന്‍ 2/55ല്‍ ഉദ്ധരിച്ചിട്ടുണ്ട്. മുഹമ്മദ്ബ്നു യൂസുഫി(റ)ല്‍ നിന്ന് ഇമാം മാലിക്(റ) തന്റെ മുവത്ത്വയില്‍ പതിനൊന്ന് റക്’അതെന്ന് പരാമര്‍ശിച്ച പോലെ അതേ മുഹമ്മദുബ്നു യൂസുഫി(റ)ല്‍നിന്ന് തന്നെ ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ) പതിനൊന്ന് എന്ന് പരാമര്‍ശിച്ചതായി സ’ഈദുബ്നു മന്‍സ്വൂറിന്റെ സുനനിലും യഹ്യബ്നു സ’ഈദ്(റ) പരാമര്‍ശിച്ചതായി ഇബ്നുഅബീശൈബ(റ)യുടെ മുസ്വന്നഫിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സംക്ഷിപ്തം. അ പ്പോള്‍ ഇമാം മാലിക്(റ)വിന് പിഴവു പറ്റിയെന്ന് പറയാവതല്ല.
എന്നാല്‍ സാഇബി(റ)ല്‍ നിന്നുള്ള മിക്ക നിവേദക പരമ്പരകളിലും ഇരുപത്തിയൊന്ന് എന്നു പറയുമ്പോള്‍ സാഇബി(റ)ല്‍ നിന്ന് മുഹമ്മദുബ്നു യൂസുഫ്(റ) വഴിയായുള്ള നിവേദനത്തില്‍ മാത്രം (മുഹമ്മദ്ബ്നു യൂസുഫി(റ)യില്‍നിന്ന് ഇമാം മാലികും(റ), അബ്ദുല്‍ അസീസുദുറാര്‍ദി(റ)യും യഹ്യബ്നു സഈദും(റ) പതിനൊന്ന് എന്ന് നിവേദനം ചെയ്തതില്‍) വന്ന പിഴവ് എവിടെയാണെന്ന് പരിശോധിക്കേണ്ടതുണ്ട്.
ഔജസുല്‍ മസാലികില്‍ പറയുന്നത് കാണുക: “എന്റെ വീക്ഷണത്തില്‍ പിഴവ് സംഭവിച്ചത് മുഹമ്മദ് ബ്നു യൂസുഫി(റ)ല്‍ നിന്നാണ്. ഇമാം മാലികി(റ)ല്‍ നിന്നല്ല. സ’ഈദുബ്നു മന്‍സ്വൂറി(റ)ന്റെ സുനനില്‍ മുഹമ്മദ്ബ്നു യൂസുഫി(റ)ല്‍ നിന്ന് ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ) പതിനൊന്ന് എന്ന് നിവേദനം ചെയ്തത് ഇതിനുപോല്‍ബലകമാണ് (ഔജസുല്‍ മസാലിക് 1/394).
മുഹമ്മദു ബ്നു യൂസുഫി(റ)ല്‍ നിന്ന് ദാവൂദു ബ്നു ഖ്വൈസ്(റ) നിവേദനം ചെയ്തപ്പോള്‍ ഇരുപത്തിയൊന്ന് എന്നു തന്നെ പ്രസ്താവിച്ചതായി മുസ്വന്നഫു ‘അബ്ദിര്‍റസ്സാഖ് 4/260ലും ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ) തന്നെ മുഹമ്മദുബ്നു യൂസുഫി(റ)ല്‍ നിന്ന് മറ്റൊരിക്കല്‍ നിവേദനം ചെയ്തപ്പോള്‍ ഇതേ പോലെ ഇരുപത്തിയൊന്ന് എന്ന് പ്രസ്താവിച്ചതായി മവാഹിബുല്ലദുന്നിയ്യ 7/420ലും ഇപ്രകാരം തന്നെ മുഹമ്മദ്ബ്നു യൂസുഫി(റ)ല്‍ നിന്ന് മുഹമ്മദു ബ്നു നസ്വ്റ്(റ) നിവേദനം ചെയ്തതായി നൈലുല്‍ ഔ ത്വാര്‍ 3/54ലും രേഖപ്പെടുത്തിയത് ഔജസില്‍ പ്രസ്താവിച്ചതിന് ഉപോല്‍ബലകമാകുന്നുണ്ട്. കാരണം മുഹമ്മദ്ബ്നു യൂസുഫ്(റ) ദാവൂദു ബ്നു ഖ്വൈസി(റ)നും ഒരിക്കല്‍ അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ)ക്കും മുഹമ്മദു ബ്നു നസ്റ്(റ)നും ഈ ഹദീസ് നിവേദനം ചെയ്ത് കൊടുത്തപ്പോള്‍ മറ്റു നിവേദനങ്ങളോട് യോജിച്ചു കൊണ്ട് ഇരുപത്തിയൊന്ന് എന്ന് പറഞ്ഞ സ്ഥിതിക്ക് അതേ മുഹമ്മദുബ്നു യൂസുഫ്(റ) ഇമാം മാലിക്(റ)നും മറ്റൊരിക്കല്‍ ‘അബ്ദുല്‍ ‘അസീസുദ്ദറാവര്‍ദി(റ)ക്കും യഹ്യബ്നു സ’ഈദി(റ)നും നിവേദനം ചെയ്തു കൊടുത്തപ്പോള്‍ പതിനൊന്ന് എന്നുപറഞ്ഞത് പിഴച്ചു പറഞ്ഞതാകാനേ നിര്‍വാഹമുള്ളൂ.
സാഇബുബ്നു യസീദി(റ)ല്‍ നിന്ന് പ്രസ്തുത ഹദീസിന്റെ നിവേദക പരമ്പരകള്‍ ഇപ്രകാരം സംഗ്രഹിക്കാം. (1) സാഇബു ബ്നു യസീദി(റ)ല്‍ നിന്ന് ഹാരിസു ബ്നു ‘അബ്ദിറഹ്മാന്‍(റ) വഴി ഇരുപത്തിമൂന്ന് എന്ന് ‘അബ്ദുര്‍റസ്സാഖ്വി(റ)ന്റെ നിവേദനം. (2) സാഇബ്ബ്നു യസീദി(റ)ല്‍നിന്ന് യസീദുബ്നു ഖസീഫ(റ) വഴി ഇരുപത് എന്ന് ഇമാം മാലിക്(റ)ന്റെയും മുഹമ്മദുബ്നു നസ്വ്റ്(റ)ന്റെയും നിവേദനം. (3) സാഇബു ബ്നു യസീദി(റ)ല്‍നിന്ന് മുഹമ്മദ് ബ്നു യൂസുഫ്(റ) വഴി ഏഴു രൂപത്തില്‍ നിവേദനം. അവ ഇപ്രകാരമാണ്. (അ) മുഹമ്മദു ബ്നു യൂസുഫി(റ)ല്‍ നിന്ന് ദാവൂദു ബ്നു ഖ്വൈസ്(റ) വഴി ഇരുപത്തിയൊന്ന് (മുസ്വന്നഫു അബ്ദിര്‍റസ്സാഖ്വ്), (ആ) മുഹമ്മദുബ്നു യൂസുഫി (റ)ല്‍ നിന്ന് ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ) വഴി ഇരുപത്തിയൊന്ന്. (അല്‍ മവാഹിബുല്ലദുന്നിയ്യ), (ഇ) മുഹമ്മദുബ്നു യൂസുഫി(റ)ല്‍നിന്ന് മുഹമ്മദുബ്നു നസ്വ്റ്(റ)വഴി ഇരുപത്തിയൊന്ന്. (നൈലുല്‍ ഔത്വാര്‍), (ഉ) മുഹമ്മദ്ബ്നു യൂസുഫി(റ)ല്‍നിന്ന് മുഹമ്മദു ബ്നു ഇസ്ഹാഖ്വ്(റ) വഴി പതിമൂന്ന് (ഖ്വിയാമുല്ലൈല്‍), (ഋ) മുഹമ്മദ്ബ്നു യൂസുഫി(റ)ല്‍ നിന്ന് ഇമാം മാലിക്(റ) വഴി പതിനൊന്ന്. (മുവത്ത്വ), (എ) മുഹമ്മദുബ്നു യൂസുഫി(റ)ല്‍നിന്ന് മറ്റൊരിക്കല്‍ ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ) വഴി പതിനൊന്ന്. (സുനനു സ’ഈദിബ്നി മന്‍സൂര്‍), (ഏ) മുഹമ്മദ്ബ്നു യൂസുഫി(റ)ല്‍ നിന്ന് യഹ്യബ്നു സ’ഈദ്(റ) വഴി പതിനൊന്ന്. (മുസ്വന്നഫു ഇബ്നി അബീ ശൈബ).
എന്നാല്‍ മുഹമ്മദ്ബ്നു ഇസ്ഹാഖ്വി(റ)ന്റെ നിവേദനം ദുര്‍ബലമാണ്. കാരണം മുഹമ്മദുബ്നു ഇസ്ഹാഖ്വ്(റ) അയോഗ്യനാണെന്ന് താരീഖു ബഗ്ദാദ് 1/223ലും, തഹ്ദീബുത്തഹ്ദീബ് 9/38ലും, ഖുലാസ്വത്തുല്‍ ഖസ്റജി 2/379ലും, മീസാനുല്‍ ഇ’അ്തിദാല്‍ 3/24ലും വിശദീകരിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ ഉബയ്യുബ്നു ക’അ്ബി(റ)ന്റെ നേതൃത്വത്തില്‍ ‘ഉമര്‍(റ) തറാവീഹ് നിസ്കാരം പുനഃസംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്’അത് തന്നെയായിരുന്നു നിസ്കരിച്ചിരുന്നതെന്ന് മുഹമ്മദുബ്നു യൂസുഫ്(റ) വഴിയല്ലാത്ത എല്ലാ നിവേദക പരമ്പരയും ഒത്തു സമ്മതിക്കുന്നു. മുഹമ്മദുബ്നു യൂസുഫ് (റ) വഴിയായി തന്നെയുള്ള മൂന്ന് നിവേദക പരമ്പരയിലും ഇരുപത് എന്നു തന്നെയാണ്. മറ്റ് മൂന്ന് പരമ്പരകളില്‍ മാത്രമാണ് പതിനൊന്ന് എന്ന് പറയുന്നത്. അതില്‍ തന്നെ ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ)യുടെ നിവേദനം ബലഹീനവുമാണ്. കാരണം അദ്ദേഹം ഹദീസില്‍ കൂടുതല്‍ പിഴവ് സംഭവിച്ചിരുന്ന ആളായിരുന്നുവെന്ന് ത്വബഖ്വാതു ഇബ്നി സ’അ്ദ് 5/424ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
ഹാഫിള്വ് ഇബ്നുഹജര്‍(റ) പറയുന്നു: “മുവത്ത്വയിലും ഇബ്നു അബീശൈബയിലും,ബൈഹഖ്വിയിലും ഇപ്രകാരമുണ്ട്; ‘ഉമര്‍(റ) ഉബയ്യുബ്നു ക’അ്ബി(റ)ന്റെ നേതൃത്വത്തില്‍ ജനങ്ങളെ സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്’അതായിരുന്നു നിസ്കരിച്ചിരുന്നത്.” (ഹാഫിള്വിന്റെ തല്‍ഖീസ് 4/265)
ഹാഫിള്വ് ഇബ്നു ‘അബ്ദില്‍ ബര്‍റ്(റ) പറയുന്നു: “ഉബയ്യുബ്നു ക’അ്ബി(റ)ല്‍ നിന്ന് സ്വഹീഹായി വന്നിട്ടുള്ളത് ഇതു തന്നെയാണ്. സ്വഹാബതില്‍ നിന്നാര്‍ക്കും ഇതിനെതിരില്‍ അഭിപ്രായം ഉണ്ടായിട്ടില്ല. (‘ഉംദതുല്‍ ഖ്വാരി 11/127) ഇപ്രകാരം ലാമി’ഉദ്ദിറാരി 2/87ലും, ശര്‍ഹുസ്സുര്‍ഖ്വാനി അലല്‍ മവാഹിബ് 7/420ലും കാണാം.
ഇബ്നുതൈമിയ്യ പറയുന്നു: “റമള്വാന്‍ മാസത്തില്‍ ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അത് തറാവീഹും മൂന്ന് റക്’അത് വിത്റും ഉബയ്യുബ്നു ക’അ്ബ്(റ) നിസ്കരിച്ചിരുന്നതായി സ്ഥിരപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ബഹുഭൂരിപക്ഷം പണ്ഢിതരും അഭിപ്രായപ്പെടുന്നത് ഇതു തന്നെയാണ് സുന്നതെന്നാകുന്നു. കാരണം മുഹാജിറുകളും അന്‍സ്വാറുകളുമടങ്ങുന്ന സ്വഹാബതിനിടയിലാണ് ഉബയ്യുബ്നു ക’അ്ബ്(റ) ഇത് നിലനിര്‍ത്തിയത്. അവരില്‍ നിന്നാരും തന്നെ ഇതിനെ എതിര്‍ത്തിട്ടില്ല.” (മജ്മൂ’ഉല്‍ ഫതാവ 23/112) മിര്‍ഖ്വാത് 2/175ലും ഇതുദ്ധരിച്ചിട്ടുണ്ട്.
ശൈഖ് മഹ്മൂദ് ഹസന്‍ തന്റെ തഖ്വ്രീറു തിര്‍മിദി പേജ് 26ല്‍ പറയുന്നു: “സ്വഹാബതിന്റെ ഇജ്മാ’ഇനെക്കാള്‍ സുശക്തമായ മറ്റെന്തൊരു രേഖയാണുള്ളത്. കാരണം നബി (സ്വ)യുടെ വാക്കുകളും പ്രവൃത്തികളും കൂടുതല്‍ അറിയുന്നവര്‍ അവരാണല്ലോ. എന്നിരിക്കെ ഇരുപത് അല്ലാത്തതിനെ അവര്‍ ഉപേക്ഷിച്ച സ്ഥിതിക്ക് തറാവീഹിന്റെ റക്’അതുകള്‍ ഇരുപത് തന്നെയാണെന്ന് തെളിയിക്കുന്ന രേഖ നബി(സ്വ)യില്‍ നിന്ന് അവര്‍ക്ക് വ്യക്തമായിട്ടുണ്ടെന്ന് ഉറപ്പിക്കാം. അപ്പോള്‍ തങ്ങള്‍ അഹ്ലുല്‍ ഹദീസാണെന്ന് അവകാശപ്പെടുന്ന ചിലര്‍ എട്ടാക്കി ചുരുക്കിയതിന് ഹദീസുകളില്‍ യാതൊരടിസ്ഥാനവുമില്ല. അത് ചിന്തിക്കാത്തതിന്റെയും ബുദ്ധിമാന്ദ്യതയുടെയും സൃഷ്ടി മാത്രമാണ്.”
(2) ശൈഖ് ‘അത്വിയ്യ(റ) പറയുന്നു: ” ‘ഉമര്‍(റ) രണ്ട് ഇമാമുകളെ നിശ്ചയിച്ചത് പ&
Created at 2024-03-17 06:02:40