Total Articles : 286
മദീനയിലെത്തിയാല്‍ ഏറെ താമസിയാതെ മസ്ജിദുന്നബവിയിലേക്ക് വരാം. വളരെ ഉല്‍കൃഷ്ടമായ ആഗ്രഹവും അഭിലാഷവും വെച്ച് പതിറ്റാണ്ടുകളായി താലോലിച്ച സ്വപ്നം ഇതാ പൂവണിയുകയാണ്. ഹബീബായ റസൂലുല്ലാഹി(സ്വ)യുടെ ആദരണീയ സമക്ഷത്തിങ്കല്‍ ചെന്ന് നേരിട്ടൊരു സലാം പറയാനുള്ള മുഹൂര്‍ത്തം സഫലമാവുകയാണ്. വലതുകാല്‍മുന്തിച്ച് സാധാരണ പള്ളികളില്‍ പ്രവേശിക്കും പ്രകാരം മസ്ജിദുന്നബവിയില്‍ കടന്നുചെല്ലുമ്പോള്‍ അഊദുബില്ലാഹില്‍ അദീം. വബിവജ്ഹിഹില്‍ കരീം…..എന്ന ദുആ (“ദിക്റു ദുആകള്‍”) ഉരുവിടുക.. ബാബു ജിബ്രീലിലൂടെ കടക്കുന്നത് സുന്നത്താണ്. പള്ളിയിലേക്ക് കയറിയ ഉടനെ വിശുദ്ധ റൌളയിലേക്ക് പോയി മിമ്പറിനരികില്‍ വെച്ച് രണ്ട് റക്അത് തഹിയ്യത്ത്
അറബികള്‍ പൊതുവെ എഴുത്തും വായനയുമറിയാത്തവരായിരുന്നു. അക്ഷരാഭ്യാസമുള്ളവര്‍ വളരെ കുറവായിരുന്നു. ഓര്‍മശക്തിയെ ആശ്രയിക്കുകയായിരുന്നു അവരുടെ പതിവ്. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ സ്വഹാബിമാരുണ്ടായിരുന്നു. അതിനു പുറമേ എഴുത്ത് കലയില്‍ പ്രാവീണ്യമുള്ള പ്രമുഖരായ സ്വഹാബിമാരെക്കൊണ്ട് ഖുര്‍ആന്‍ അവതരിക്കുന്നതിനനുസരിച്ച് അപ്പോള്‍ തന്നെ എഴുതിച്ചു വയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു. എഴുത്തോലകളിലും എല്ലിന്‍ കഷ്ണങ്ങളിലും കല്ലുകളിലുമായിരുന്നു എഴുത്ത്. പുസ്തക രൂപത്തിലല്ലെങ്കിലും ഖുര്‍ആന്‍ മുഴുവനും വള്ളി പുള്ളി വ്യത്യാസമില്ലാതെ രേഖപ്പെടുത്തിയിരുന്നു. ഖുര്‍ആന്‍ ആയത്തുകളും ചെറിയ സൂറത്തുകളുമായി അവസരോചിതം അവതരിക്കുന്നതിനാല്‍ മനഃപാഠമാക്കുന്നതിന് കൂടുതല്‍ സൌകര്യമുണ്ടായിരുന്നു. എന്നാല്‍ ഹദീസുകള്‍ അപ്രകാരമായിരുന്നില്ല. നബി
സത്യവിശ്വാസത്തോടുകൂടി നബി (സ്വ) യെ കാണുകയോ നബിയോടൊരുമിച്ചു കൂടുകയോ ചെയ്തവരാണ് സാങ്കേതികാര്‍ഥത്തില്‍ സ്വഹാബിമാര്‍. സത്യവിശ്വാസം ഉള്‍ക്കൊള്ളാതെ നബി (സ്വ) യെ കണ്ടവരും കൂടെ കൂടിയവരും സ്വഹാബികളല്ല. അപ്രകാരം നബി (സ്വ) യുടെ വഫാതിനു ശേഷം ജനാസ കണ്ടവരോ സ്വപ്നദര്‍ശനമുണ്ടായവരോ സ്വഹാബികളല്ല. നബി (സ്വ) യുടെ കാലക്കാരും അനുചരന്മാരുമായ ഇവരാണ് നബിമാരെ കഴിച്ചാല്‍ ഏററം ശ്രേഷ്ഠര്‍. ബുഖാരിയുടെ 3651-ാം നമ്പര്‍ ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്. “നബി (സ്വ) പറഞ്ഞു: ജനങ്ങളില്‍ ഏറ്റം ഉത്തമര്‍ എന്റെ നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണ്, പിന്നെ
ഗുഹ്യരോമം, തുട, വൃഷ്ണം തുടങ്ങിയവ സ്പര്‍ശിച്ചാല്‍ വുളൂഅ് മുറിയില്ലെങ്കിലും നിസ്കാരവും മറ്റും നിര്‍വ്വഹിക്കാന്‍ വുളൂഅ് സുന്നത്താണ്. ചെറിയ പെണ്‍കുട്ടിയെയോ സൌന്ദര്യമുള്ള ആണ്‍കുട്ടിയേയോ തൊട്ടാലും വുളൂഅ് സുന്നത്തുണ്ട്. ശരീരത്തില്‍ നിന്ന് രക്തം പുറത്ത് വന്നാ ലും വികാരത്തോടെ ബന്ധുക്കളെ പോലും നോക്കിയാലും വുളൂഅ് സുന്നത്ത് തന്നെ. പരദൂഷണം, ഏഷണി, കളവ്, ചീത്ത തുടങ്ങിയ തെറ്റായ കാര്യങ്ങള്‍ സംസാരിക്കുകയോ ദേഷ്യം വരികയോ ചെയ്താലും വുളൂഅ് നിര്‍വ്വഹിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. മോശമായ വാചകം പറഞ്ഞ കാരണത്താല്‍ വുളൂഅ് നിര്‍വ്വഹിക്കുന്നത് നല്ല ഭക്ഷണം കഴിച്ചതിന്റെ [...]
ചോദ്യം: തസ്ബീഹ് നിസ്കാരം ജമാഅതായി നിസ്കരിക്കുന്നതിന്റെ നിയമമെന്ത്? അനുവദനീയമാണെങ്കില്‍ തന്നെ ഫാതിഹയും മറ്റും ഇമാമ് വഹിക്കുമോ? ഉത്തരം: തസ്ബീഹ് നിസ്കാരത്തിന് ജമാഅത് സുന്നത്തില്ല. ഫത്ഹുല്‍ മുഈന്‍ പറയുന്നത് കാണുക: “സുന്നത്ത് നിസ്കാരം രണ്ടിനമാണ്. ജമാഅത് സുന്നത്തുള്ളതും ഇല്ലാത്തതും. റവാതിബ്, വിത്റ്, ളുഹാ, തഹിയ്യത്, തസ്ബീഹ് തുടങ്ങിയവ ജമാഅത് സുന്നത്തില്ലാത്തവയില്‍ പെടും” (ഫത്ഹുല്‍ മുഈന്‍ പേജ് 102- 109). ഇതു സംബന്ധമായി ഇമാംകുര്‍ദി(റ)യോട് ചോദ്യം വന്നപ്പോള്‍ അവിടുന്ന് മറുപടി പറഞ്ഞതിപ്രകാരമാണ്. “തസ്ബീഹ് നിസ്കാരം ജമാഅത് സുന്നത്തുള്ളവയില്‍ പെട്ടതല്ല. ഇമാം [...]
ചോദ്യം: ഖുത്വുബിയ്യത്തിനോടനുബന്ധിച്ച് പന്ത്രണ്ട് റക്അത് നിസ്കരിക്കണമെന്നും ഓരോ റക്അതിലും ഫാതിഹക്ക് ശേഷം സൂറതുല്‍ ഇഖ്ലാസ്വ് ഓതണമെന്നും ഖുത്വുബിയ്യത്തിന്റെ രചയിതാവായ ബഹു. സ്വദഖതുല്ലാഹില്‍ ഖാഹിരി(റ) പറഞ്ഞിട്ടുണ്ടല്ലോ. ഈ നിസ്കാരം ഏതാണ്. ഇതിന് എന്താണ് നിയ്യത്ത് ചെയ്യേണ്ടത്. ഈ നിസ്കാരത്തിന് ഇസ്ലാമില്‍ വല്ല തെളിവുമുണ്ടോ? ഉത്തരം: ഈ നിസ്കാരം സ്വലാതുല്‍ ഹാജത് എന്ന പേരിലറിയപ്പെടുന്ന നിസ്കാരമാണ്. ഇത് പന്ത്രണ്ട് റക്അതാണെന്നും ഓരോ റക്അതിലും ഫാതിഹക്ക് ശേഷം സൂറതുല്‍ ഇഖ്ലാസ്വും ആയതുല്‍ കുര്‍സിയ്യും ഓതേണ്ടതാണെന്നും ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടുണ്ട് (ശറഹു ബാ [...]
ചോ: ബേങ്കും ഇന്‍ഷൂറന്‍സും നടത്തുന്നത് ഇസ്ലാമിന്റെ ശത്രുക്കളാണെങ്കില്‍ നിക്ഷേപിച്ചതിലധികം സംഖ്യ വാങ്ങാമോ? ഉ: അവരോട് കൂടുതല്‍ വാങ്ങുന്നതിനെക്കുറിച്ചു പണ്ഢിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. ശാഫിഈ, ഹമ്പലി, മാലികി മദ്ഹബുകളില്‍ ഹറാം തന്നെയാണ്. ഹനഫീ മദ്ഹബില്‍ അനുവദനീയമാണ്. എന്ന് ഇമാംനവവി(റ) പറഞ്ഞിട്ടുണ്ട്. ശറഹുല്‍ മുഹദ്ദബ് (9/392), ശറഹുസ്സിയരില്‍ കബീര്‍ (3/112). ചോ: ഇന്ന് ബേങ്കില്‍ നിന്ന് ലഭിക്കുന്ന ആദായവും ഇന്‍ഷൂറന്‍സില്‍ നിന്ന് ലഭിക്കുന്ന ബോണസും പലിശയാണോ? ഉ: പലിശയാണ്. എന്നാല്‍ വ്യവസായം കൊണ്ടോ ലാഭക്കൂറ് കച്ചവടം കൊണ്ടോ ലഭിച്ച ലാഭവിഹിതം പലിശയില്‍ [...]
ചോദ്യം:ഗള്‍ഫില്‍ നിന്ന് ഒരാളുടെ കൈവശം ആയിരം ദിര്‍ഹം കൊടുത്തു. അതിന് തത്തുല്യമായ ഇന്ത്യന്‍ രൂപ നാട്ടിലുള്ള നിശ്ചിത വ്യക്തിക്ക് കൊടുക്കുവാന്‍ ചുമതലപ്പെടുത്തി. ഇത് ഒരുനാണയത്തിന് പകരം മറ്റൊരു നാമയം നല്‍കുന്ന ഇടപാടാണോ?
സ്രഷ്ടാവിനും സ്രഷ്ടിക്കുമിടയില്‍ മറ സൃഷ്ടിക്കുന്ന ഒരു വിഗ്രഹമല്ല ‘വസീല’. പ്രത്യുത തന്നിലേക്ക് സ്രഷ്ടാവ് തന്നെ ചൂണ്ടിക്കാണിച്ച് തന്ന വഴിയാണത്. ആ വഴിയുടെ സഹായവും സഹകരണവും ഇല്ലാതെ സ്രഷ്ടാവിലേക്കെത്തുക അസാധ്യമാണ്. നിര്‍ബന്ധവും ഐഛികവുമായ മുഴുവന്‍ ആരാധനകളും ആ വസീലയാണ്. തിരുനബിയും സ്വഹാബത്തും താബിഉകളും വിശ്വാസി സമൂഹം മുഴുവനും അല്ലാഹുവിലേക്കുള്ള വസീലയാണ്. ഈ വസീലകളുടെ സഹകരണവും സഹായവുമില്ലാതെ അല്ലാഹുവിലെത്തുകയില്ല. ആരാധനകള്‍ ചെയ്തതുകൊണ്ട് മാത്രമായില്ല. അതിന് ആത്മാര്‍ഥതയും സാധുതയും വേണം. ഹൃദയമില്ലാത്ത അനുസരണങ്ങള്‍ അല്ലാഹുവിലേക്കുള്ള വഴിയില്‍ വെളിച്ചം പരത്തുകയില്ല. അതില്‍ രിയാഅ് [...]
ആദം നബിയോടെ തവസ്സുല്‍ അവസാനിപ്പിച്ചിട്ടില്ല. മുസ്ലിം സമൂഹത്തില്‍ തുടര്‍ന്നും അത് വേര് പിടിച്ചു. അന്ത്യപ്രവാചകരെക്കുറിച്ചുള്ള ഗുണഗണങ്ങള്‍ വേദങ്ങളിലൂടെ അറിഞ്ഞ മുന്‍ഗാമികള്‍ അവരുടെ ശത്രുക്കളുമായി യുദ്ധം ചെയ്യേണ്ട അവസ്ഥ വരുമ്പോള്‍ വരാനിരിക്കുന്ന പ്രവാചകനെ മുന്‍നിര്‍ത്തി അല്ലാഹുവോട് പ്രാര്‍ഥിച്ച് വിജയം നേടാറുണ്ടായിരുന്നു. വി.ഖു: അല്‍ബഖറഃ 89-റാം ആയത്തിനെ വിശദീകരിച്ച് ഇമാം അബുഹയ്യാന്‍ എഴുതി: ‘ശത്രുക്കള്‍ അവരെ പൊതിഞ്ഞാല്‍ അവര്‍ ഇങ്ങനെ പ്രാര്‍ഥിക്കുമായിരുന്നു. നാഥാ, തൌറാത്തില്‍ ഗുണവിശേഷണങ്ങള്‍ പറഞ്ഞിട്ടുള്ള, അന്ത്യനാളില്‍ നിയോഗിക്കപ്പെടാനിരിക്കുന്ന നബിയെ ക്കൊണ്ട് അവര്‍ക്കെതിരെ ഞങ്ങളെ നീ വിജയിപ്പിക്കേണമേ‘ (ബഹറുല്‍ [...]
Subscribe to get access to premium content or contact us if you have any questions.