Total Articles : 286
പപ്പടം എന്താണെന്ന് ആര്‍ക്കും പറഞ്ഞുതരേണ്ടതില്ല (മലയാളിയുടെ പൊങ്ങച്ചത്തിന്റെ പ്രതീകമായി ഇന്ന് പപ്പടത്തെ കണക്കാക്കപ്പെടുന്നുണ്ട്). എണ്ണയില്‍ പൊരിച്ചാണ് പ പ്പടം പാകംചെയ്യുന്നതെന്നും നിങ്ങള്‍ക്കറിയാം. എന്നാല്‍ എണ്ണക്കുപകരം വെള്ളത്തിലിട്ട് പപ്പടം പൊരിക്കാന്‍ നിങ്ങള്‍ക്കാവുമോ? മജീഷ്യന്‍ എണ്ണക്കുപകരം ഒരു പാത്രം ജലം എടുക്കുന്നു. എന്നിട്ട് പായ്ക്കറ്റില്‍ നിന്നും പപ്പടം പൊട്ടിച്ച് ജലത്തിലിടുന്നു. അത്ഭുതം എന്നു പറയട്ടെ, പപ്പടം പൊള്ളി വീര്‍ത്തുവരുന്നതു കാണാം!!! ഈ ജാലവിദ്യയുടെ രഹസ്യം പഠിക്കാന്‍ കൂട്ടുകാര്‍ക്കു താത്പര്യമുണ്ടോ? ഉണ്ടെങ്കില്‍ തയാറായിക്കൊള്ളുക. പപ്പടത്തിലാണ് ഈ മാജിക്കിന്റെ രഹസ്യമിരിക്കുന്നത്. നീറ്റുകക്കയില്‍ ഒരു
വാഹനങ്ങളുടെ വേഗതയളക്കുന്നത് മണിക്കൂറില്‍ ഇത്ര കിലോമീറ്റര്‍ എന്ന് കണക്കാക്കിയാണല്ലോ. എന്നാല്‍ കപ്പലിന്റെയും മറ്റും വേഗതയളക്കുന്നത് നോട്ടിക്കല്‍ മൈല്‍ എന്ന അളവിലാണ്. നോട്ടിക്കല്‍ മൈല്‍ രണ്ടു വിധമുണ്ട്. അന്താരാഷ്ട്ര നോട്ടിക്കല്‍ മൈലും, ബ്രീട്ടീഷ് നോട്ടിക്കല്‍ മൈലും. അന്താരാഷ്ട്ര നേട്ടിക്കല്‍മൈല്‍ 6076.1 അടിയാണ്. ബ്രീട്ടീഷ് നോട്ടിക്കല്‍ മൈല്‍ 6080 അടിയും.
അറ്റമില്ലാത്ത കടലിന്റെ മുന്നില്‍ തോണിയിറക്കാനാവാതെ അന്നാദ്യമായി ഞാന്‍ പകച്ചു നിന്നു. എനിക്ക് മാതാപിതാക്കളുണ്ടായിരുന്നു. ബന്ധുക്കളുണ്ടായിരുന്നു. ഹൃദയങ്ങളും സ്വപ്നങ്ങളും പങ്കുവച്ച ആത്മമിത്രമുണ്ടായിരുന്നു. വേണ്ടത്ര വിദ്യാഭ്യാസമുണ്ടായി രുന്നു. ആരോഗ്യമുള്ള ഉടലുണ്ടായിരുന്നു. ഒരു വേള എല്ലാവരുമുണ്ടായിരുന്നു. എല്ലാമു ണ്ടായിരുന്നു. എന്നാല്‍ ഒന്നുമാത്രം എനിക്കെവിടെയും കണ്ടെത്താനായില്ല: ഒരു തുഴ അതായിരുന്നു എനിക്ക് വേണ്ടിയിരുന്നതും. കടല്‍ പ്രക്ഷുബ്ധമാണ്. മുമ്പെങ്ങുമില്ലാത്ത വിധം അത് വേലിയേറ്റങ്ങളിലാണ്. കടലിനടിയില്‍ ഇടയ്ക്കിടെ പ്രകമ്പനങ്ങളുണ്ടാകുന്നു. പ്രളയം, സുനാമി… കടല്‍ ഇരമ്പിവരി കയാണ്. ഇളകി മറിയുന്ന ഈ തിരമാലകളിലേക്ക് തോണിയിറക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.
ഒരു ദിനം, മദീന ഗാഢമായ നിദ്രയിലാണ്. പെട്ടെന്ന് വഴിയോരങ്ങള് സജലമായി. ആരവങ്ങള് മദീനയെ പിടിച്ചടക്കി. അന്തരീക്ഷം കാര്മേഘം പോലെ മണല് പൊടിപടലങ്ങളാല് ഇരുണ്ട് നിറഞ്ഞു. ഓരോ വീടുകളും ഈ ഒഴുക്കില് പെട്ടു. ഒരു വേള അവര് നിശ്ചലരായി. നമ്മെ വിഴുങ്ങുന്ന കൊടുങ്കാറ്റാണോ ഇത് ?. അധികം കഴിഞ്ഞില്ല. എഴുന്നൂറില് പരം വരുന്ന ഒട്ടകസംഘം മദീനയുടെ കൽവഴികളെ ഉള്കൊള്ളാനാകാത്ത വിധം നിറഞ്ഞു നീങ്ങുകയാണ്.ആ ഒട്ടകസംഘം ജീവിതത്തിന്റെ നാഢിമിടിപ്പാണ്. നൈരന്തര്യങ്ങള്ക്കിടയിലും അവരങ്ങനെ ആ സംഘത്തെ മറക്കും. കച്ചവട സാധനങ്ങളുമായിമടങ്ങുന്ന അബ്ദുറഹ്മാനുബ്നുഔഫിന്റെ
നബി (സ്വ) യുടെ പിതാമഹന് ഫിഹ്റ് ബ്നു മാലിക്കിലേക്കാണ് മഹാന്റെ ശൃംഖല ചെന്നെത്തുന്നത്. പേര് ആമിര് മാതാവ് ഉമയ്യത്ത്. അബൂഉബൈദഎന്ന ഓമനപ്പേരിലാണ് പ്രസിദ്ധിയാര്ജിച്ചത്. ഈ ഉമ്മത്തിലെ വിശ്വസ്ഥന് എന്ന സ്ഥാനപ്പേരുമുണ്ട്. മെലിഞ്ഞ് നീളമുള്ള ശരീരം, ചെറിയ താടി, മികച്ച പടയാളി,വിനയാന്വിതന് എന്നീ ഗുണഗണങ്ങളുടെ സമ്മിശ്രമായിരുന്നു അബൂഉബൈദ(റ). അബൂബക്റിനോടുള്ള അഗാധ ബന്ധമാണ് ഇസ്ലാമിലേക്ക് വഴി കാണിച്ചത്.പണ്ടെ ബിംബത്തിനോടും ശിര്ക്കിനോടും എതിര്പ്പുമാണ് താനും. വിശ്വാസിയായത് മുതല്ക്ക് ശത്രുക്കളുടെ കണ്ണിലെ കരടായി മാറി. പിതാവിന്റെ ഭാഗത്ത്നിന്നുമുള്ള പീഢനങ്ങളേല്ക്കവയ്യാതെ ഏത്യോപ്യയിലേക്ക് യാത്ര പോവേണ്ടി
രേഖകളെ വ്യഭിചരിക്കുകയും സ്വഹാബതിന്റെ ഇജ്മാ’ഇനെ പുറം തള്ളുകയും ലോക മുസ്ലിം ഉമ്മതിനോട് പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന എട്ട് റക്’അതു വാദികള്‍ അവലംബിക്കുന്ന രേഖകള്‍ മുഴുക്കെയും ബാലിശമാണ്.
എല്ലാദിവസവും ചൊല്ലേണ്ട ദുആ “അല്ലാഹുവേ, ഞങ്ങള്‍ക്കു ദീര്‍ഘായുസ്സ് തരികയും ഭക്ഷണക്കാര്യത്തില്‍ സുഭിക്ഷത സമ്മാനിക്കുക യും ചെയ്യണേ. ഞങ്ങളുടെ അഭിലാഷങ്ങള്‍ പൂവണിയിക്കുകയും ശാരീരികാരോഗ്യം തന്ന് അനുഗ്രഹിക്കുകയും ചെയ്യണേ. നീ ഇച്ഛപ്രകാരം വിധികള്‍ മാറ്റുന്നവനും നിലനിര്‍ത്തുന്നവനുമാണല്ലോ. നിന്റെ നിയന്ത്രണത്തിലാണ് സര്‍വ്വ വിധികളും രേഖപ്പെടുത്തപ്പെട്ട മാതൃകാഗ്രന്ഥമുള്ളത്. ദയവായി ഞങ്ങളോട് കാരുണ്യം കാണിക്കണേ”. റമളാനില്‍ പകല്‍ സമയത്ത് പ്രത്യേകം ചൊല്ലേണ്ട ദിക്റ്: “അല്ലാഹുവേ, വിശ്വാസികളുടെ സ്ഥാനത്തെ മഹത്വപ്പെടുത്തുന്ന ഈ പുണ്യ മാസത്തില്‍ എന്റെ സ്ഥാനത്തെയും നീ ഉയര്‍ത്തിത്തരണേ. ആത്മജ്ഞാനികളുടെ ബറകത് കൊണ്ട് അവരുടെ
പെരുന്നാള്‍ നിസ്കാരം പ്രാധാന്യമര്‍ഹിക്കുന്ന സുന്നത്താണ്. ഇബ്നുഹജറില്‍ ഹൈതമി(റ) പറയുന്നു: “പെരുന്നാള്‍ നിസ്കാരം പ്രബലമായ സുന്നത്താണ്. ഈയര്‍ത്ഥത്തിലാണ് ഇമാം ശാഫിഈ(റ) ഈ നിസ്കാരത്തെക്കുറിച്ച് വുജൂബ്(നിര്‍ബന്ധം) എന്നുപറഞ്ഞത്. സൂറത്തുല്‍ കൌസര്‍ രണ്ടാം സൂക്തത്തി ലെ നിസ്കരിക്കുക എന്ന പ്രയോഗത്തിന്റെ താത്പര്യം പെരുന്നാള്‍ നിസ്കാരമാണെന്ന് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതിനുപുറമെ നബി(സ്വ) പെരുന്നാള്‍ നിസ്കാരം കൃത്യമായി അനുഷ്ഠിച്ചി രുന്നുവെന്നതും ഇതു പ്രബലമായ സുന്നത്താണെന്നതിന് തെളിവാണ്. നബി(സ്വ)യുടെ ആദ്യത്തെ പെരുന്നാള്‍ നിസ്കാരം ഈദുല്‍ഫിത്വ്ര്‍ നിസ്കാരമാണ്. ഹിജ്റ രണ്ടാം വര്‍ഷത്തിലായിരുന്നു ഇത്. ഖുര്‍ആനില്‍
നബി(സ്വ)ഉപയോഗിച്ചതും അവിടുന്ന് ബറകത് ചൊരിഞ്ഞതുമായ നിരവധി കിണറുകള്‍ മദീനയിലുണ്ട്. പൂര്‍വ്വകാല വിശ്വാസികള്‍, നബി(സ്വ) തുപ്പുകയും വുളൂഅ് ചെയ്യുകയും കുളിക്കുകയും ചെയ്ത ഇത്തരം കിണറുകള്‍ സംരക്ഷിക്കുകയും അതിലെ വെള്ളം ബറകതിനുവേണ്ടി പെരുമാറുകയും ചെയ്തിരുന്നു. ബിഅറുഹാഅ് എന്ന പ്രശസ്തമായ കിണര്‍ മദീനാപള്ളിയുടെ വികസനത്തോടെ അതിനകത്ത് മൂടപ്പെടുകയുണ്ടായി. ചരിത്രപ്രധാനമായ പല കിണറുകളും അടുത്ത കാലത്ത് മൂടപ്പെടുകയും സ്ഥാനം വിസ്മരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. (1) ബിഅ്റു അരീസ്: മസ്ജിദു ഖുബായുടെ നടുവിലുള്ള പടിഞ്ഞാറെ വാതില്‍ കടന്ന് പുറത്തേക്ക് ഏകദേശം അമ്പത് മീറ്റര്‍ അടുത്ത് സ്ഥിതി
മദീനാ മുനവ്വറയിലെ ഓരോ മണല്‍തരിയും ചരിത്രമുറങ്ങുന്ന മണ്ണാണ്. വ്യാപകാര്‍ഥത്തി ല്‍ മദീന മുഴുവന്‍ സന്ദര്‍ശന സ്ഥാനമാണ്. എന്തെങ്കിലും ഒരു ചരിത്രവുമായി ബന്ധപ്പെട്ടതാണ് ഓരോ ദിക്കുകളും. മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രമെന്ന നിലക്ക് സ്മാരകങ്ങളുടെയും ചരിത്രസ്ഥാനങ്ങളുടെയും കലവറയാണ് മദീനാ ശരീഫ്. മദീനായുടെ ഊടും വഴിയും ഇക്കാലത്ത് ചരിത്ര ഗവേഷകര്‍ വിശകലന വിഷയമാക്കിയിട്ടുണ്ട്. എന്നാല്‍ പൂര്‍വ്വകാല മുസ്ലിംകള്‍ കാണിച്ച ചരിത്രബോധം ഈയടുത്ത കാലത്ത് കാണിക്കാതെ പോയതിനാല്‍ മദീനയിലെ അത്യപൂര്‍വ്വമായ പല ചരിത്രസ്മാരകങ്ങളും അപ്രത്യക്ഷമാവുകയും നാമാവശേഷമാവുകയും ചെയ്തിരിക്കുന്നു. ഇടക്കാലത്ത് ഫഹദ് ഭരണകൂടം
Subscribe to get access to premium content or contact us if you have any questions.