തിരുനബിയുടെ ബഹുഭാര്യത്വം

എന്തിനും ഏതിനും ഇസ്ലാമിനെയും അതിന്റെ പ്രവാചകരെയും വിമർശിക്കാറുള്ള ജൂത സയണിസ്റ്റ് ലോബികൾ വല്ലാതെ കടന്നു പിടിച്ച് ഒരു വിഷയമാണ് തിരുനബിയുടെ ബഹുഭാര്യത്വം. മുസ്ലിംകൾക്ക് നാലുവരെ ഭാര്യമാരെ മാത്രം അനുവദിക്കുകയും പ്രവാചകൻ പന്ത്രണ്ടു ഭാര്യമാരെ വരിക്കുകയും ചെയ്ത "വിരോധാഭാസ'ത്തെക്കുറിച്ചാണ് ഇവർ പരാതിപ്പെടുന്നത്. ഇസ്ലാമിൽ ജാതിയുണ്ടന്ന് കണ്ടുപിടിച്ച കരങ്ങൾ തന്നെയാണ് ഇതിന്റെ പിന്നിലും. പ്രവാചകന്റെ ഭാര്യാവ്രതത്തെക്കുറിച്ച് ചെറിയ തോതിൽ നമുക്കിവിടെ വിലയിരുത്താം.

റസൂലിന്റെ ആദ്യ വിവാഹം ഇരുപത്തഞ്ചാം വയസ്സിലാണ് നടന്നത്. ഭാര്യ ഖദീജാബീവിക്ക് റസൂലിനേക്കാൾ പതിനഞ്ചു വയസ്സ് കൂടുതൽ പ്രായമുണ്ടായിരുന്നു. നാൽപ്പതുകാരിയായ ബീവി സ്ഥലത്തെ ബിസിനസ്സുകാരിയാണ്. റസൂലിന്റെ സത്യസന്ധതയും വ്യക്തിപ്രഭാവവും മനസ്സിലാക്കിയ ബീവി റസൂലിനെ ആദ്യം തന്റെ മാനേജറാക്കി. ബിസിനസ്സ് പുരോഗതിപ്പെട്ടതോടെ റസൂലിനെ കൂടി പങ്കാളിയാക്കാൻ തീരുമാനിച്ചു. അങ്ങനെ വിവാഹവും നടന്നു. റസൂലിന്റെ ഇബ്രാഹിം എന്ന പുത്രനൊഴികെ എല്ലാ മക്കളും ഖദീജാബീവിയിലാണ് പിറന്നത്. അറബികളിൽ ബഹുഭാര്യത്വം വ്യാപകമായിരുന്നിട്ടും ഖദീജാബീവി മരിക്കും വരെ റസൂൽ വേറെ വിവാഹം ചെയ്തില്ല. റസൂലിന് അമ്പത് വയസ്സുള്ളപ്പോഴാണ് ബീവി മരിച്ചത്. തികച്ചും സംതൃപ്തമായിരുന്നു ആ ദാമ്പത്യം. റസൂലിന്റെ ദുഃഖത്തിലും സന്തോഷത്തിലും ബീവി പൂർണ്ണമായും പങ്കുകൊണ്ടു. പ്രതിസന്ധി ഘട്ടങ്ങളിൽ സാന്ത്വനമരുളി. ബീവി അറുപത്തഞ്ചാം വയസ്സിൽ മരിക്കും വരെ പ്രവാചകന്റെ സർവ്വ പ്രശ്നങ്ങളിലും തുണയായിരുന്നു. ആദ്യം റസൂലിന്റെ സന്ദേശം സ്വീകരിച്ച് മുസ്ലിമായ വനിതയും ഖദീജാബീവി തന്നെ. ബീവിയുടെ വിയോഗം റസൂലിനെ വല്ലാതെ വ്യാകുലപ്പെടുത്തി.
രണ്ടാം ഭാര്യ സൗദാബീവി വിധവയായ ഒരു വൃദ്ധവനിതയാണ്. ആദ്യം പ്രവാചകന്റെ
അനുചരന്റെ ഭാര്യയായിരുന്ന ഇവർ ഭർത്താവിനോടൊപ്പം അബിസീനയിലേക്ക് പലായനം ചെയ് തിരുന്നു. മടക്കയാത്രയിൽ ഭർത്താവ് മരിച്ചതിനാൽ അവർ ഏകയായി. അവർക്ക് സംരക്ഷണം നൽകാൻ അനുചരന്മാരോട് പറഞ്ഞു. ഒരു ദിവസം നബിസന്നിധിയിൽ വന്ന് തന്നെ വേൾക്കണമെന്ന് അവർ കണ്ണീരോടെ പറഞ്ഞു. കാരുണ്യവാനായ നബി ആ വയോധികയെ തന്റെ പത്നിയാക്കി.

മൂന്നാം ഭാര്യ ആഇശാബീവി അബൂബക്ർ സ്വിദ്ദീഖിന്റെ മകളാണ്. റസൂലുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ കൊതിച്ച് സ്വിദ്ദീഖാണ് ബാലികയായ മകളെ റസൂലുമായി വിവാഹം ചെയ്യിക്കാൻ കൊതിച്ചത്. ഭാര്യയായ ആഇശാബീവി തന്റെ കളിപ്പാട്ടങ്ങളുമായാണ് റസൂലിനെ സ്വീകരിച്ചത്. വിവാഹം കഴിഞ്ഞിട്ടും കുറേ കാലം പിതാവിന്റെ വീട്ടിൽ തന്നെയാണ് ബീവി താമസിച്ചിരുന്നത്. ഖദീജാബീവിക്കു ശേഷം റസൂലിന് തുണയായത് ആഇശാബീവിയാണ്. ഇസ്ലാമിന് ഏറെ സംഭാവനകൾ അർപ്പിക്കാൻ ആഇശാബീവിക്ക് സാധിച്ചു. ബീവിയുടെ മുറിയിൽ വച്ച് പലപ്പോഴും റസൂലിന് വെളിപാടുണ്ടായിട്ടുണ്ട്. റസൂലിന്റെ മരണശേഷം മുപ്പത്
വർഷത്തോളം ആഇശാബീവി ജീവിച്ചു.

ബദ്ർ യുദ്ധത്തിൽ രക്തസാക്ഷിയായ ഖുനൈസിന്റെ വിധവ ഹ ബീവിയാണ് നാലാം ഭാര്യ. ഈ വനിതയെ ഹിജ്റ മൂന്നാം വർഷത്തിലാണ് (ക്രി. 624) നബി വിവാഹം ചെയ്തത്. ഹിജ്റ മൂന്നാം വർഷത്തിൽ തന്നെ മറ്റൊരു വിധവയെ കൂടി വിവാഹം ചെയ്തു. ഉഹ്ദ് യുദ്ധത്തിൽ രക്തസാക്ഷിയായ അബ്ദുല്ലാഹിബ്നു ജഹ്ശിന്റെ ഭാര്യ ഉമ്മുൽ മസാകീൻ സൈനബയെ ഔദാര്യത്തിന്റെ നിറകുടമായിരുന്നു ഈ വനിതാരത്നം.

പ്രവാചകന്റെ പിതൃസഹോദരി ഉമൈബയുടെ പുത്രി സൈനബ ആണ് അഞ്ചാം ഭാര്യ. തന്റെ ദത്തുപുത്രൻ സൈദ് റിനെക്കൊണ്ട് സൈനബയെ വിവാഹം ചെയ്യിക്കാനാണ് പ്രവാചകൻ ഉദ്ദേശിച്ചത്. എന്നാൽ സൈനബും കുടുംബവും അതിനു സമ്മതിച്ചില്ല. വരൻ റസൂൽ തന്നെയാകണമെന്ന് അവർ ശഠിച്ചു. സൈദു തന്നെയാകണം ഭർത്താവ് എന്ന് റസൂലും തീരുമാനിച്ചു. റസൂലിന്റെ ആവശ്യത്തിനു വഴങ്ങി സൈദും സൈനബും തമ്മിലുള്ള വിവാഹം നടന്നു. പക്ഷേ, പ്രശ്നങ്ങൾ തലപൊക്കി. അങ്ങനെ വിവാഹം വേർപ്പെടുത്തേണ്ടി വന്നു. ഒടുവിൽ കുടുംബത്തിന്റെ നിർബന്ധത്തിനു വഴങ്ങി തന്നെയാണ് സൈനബിനെ റസൂൽ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് അധികനാൾ കഴിയും മുമ്പ് സൈനബ് മരിച്ചു. മറ്റൊരു ഭാര്യയായ ഉമ്മുസലമ നാലു കുട്ടികളുള്ള ഒരു വിധവയായിരുന്നു. തന്റെ അനുചരനായ ഭർത്താവ് ഇസ്ലാമിനു വേണ്ടി മരണം വരിച്ചപ്പോൾ ഉമ്മുസലമയെ വിവാഹം ചെയ്ത് ആ കുടുംബത്തിന്റെ മുഴുവൻ സംരക്ഷണവും റസൂൽ തന്നെ ഏറ്റെടുത്തു. നബിയുടെ മരണശേഷം ഏറെക്കാലം ഉമ്മുസലമാബീവി ജീവിച്ചു.

AD. 626 നടന്ന ബനൂ മുസ്തലിഖ് യുദ്ധത്തിൽ ശത്രുക്കളിൽ കുറേപ്പേരെ തടവുകാരായി പിടിച്ചിരുന്നു. അതിൽ ഗോത്രത്തലവനായ ഹാരിസും മകൾ ജുവൈരിയ്യയുമുണ്ടായിരുന്നു. ജുവൈരിയ്യയുടെ ഭർത്താവ് മരണപ്പെട്ടിരുന്നു. തന്റെ വിധവയായ മകളെ വിവാഹം ചെയ്യുമെന്ന് ഹാരിസ് റസൂലിനോടഭ്യർഥിച്ചു. ആ വിവാഹത്തെ തുടർന്ന് ഗോത്രക്കാരൊന്നടങ്കം ജയിൽ മോചിതരായി ഇസ്ലാം ആശ്ലേഷിച്ചു.

അബൂസുഫ്യാന്റെ പുത്രിയായ ഉമ്മുഹബീബയേയും റസൂൽ വിവാഹം ചെയ്തു. അബൂസുഫ്യാൻ ആദ്യകാലത്ത് റസൂലിന്റെ ബദ്ധവൈരിയായിരുന്നെങ്കിലും മകളും ഭർത്താവും മുസ്ലിംകളായിരുന്നു. ഭർത്താവ് റസൂലിന്റെ അനുയായി ആയിരുന്നു.
അബ്സീനിയയിലേക്കുള്ള പലായനവേളയിൽ അദ്ദേഹം കൃസ്തുമതം സ്വീകരിച്ചു. താമസം വിനാ ഭർത്താവ് മരിക്കുകയും ചെയ്തു. ഇതേ തുടർന്ന് ക്രി. 628-ൽ ഉമ്മുഹബീബയെ റസൂൽ വിവാഹം ചെയ്തു. ഖൈബർ യുദ്ധത്തിൽ മരണപ്പെട്ട ഒരു യഹൂദിയുടെ പുത്രിയായ സ്വഫിയ്യയേയും റസൂൽ വിവാഹം ചെയ്തു. ഈ വിവാഹത്തോടെ ആ യഹൂദിയുടെ ഗോത്രക്കാരിൽ വലിയൊരു വിഭാഗം ഇസ്ലാമിൽ വന്നു.

ഈജിപ്തിലെ മുഖൗഖിസ് രാജാവ് പാരിതോഷികമായി മാരിയത്തുൽ ഖിബ്തിയ്യ എന്നൊരു ക്രിസ്ത്യൻ അടിമപ്പെണ്ണിനെ റസൂലിന് അയച്ചു കൊടുത്തിരുന്നു. ഈ വനിതയിലാണ് ഇബ്രാഹിം എന്ന കുട്ടി ജനിച്ചത്. വിധവയായ മൈമൂനാബീവിയേയും നബി (സ്വ) ഭാര്യയായി സ്വീകരിച്ചിരുന്നു. ഖദീജാബീവിയും സൈനബ ബീവിയും ഒഴികെ ബാക്കി ഒമ്പത് ഭാര്യമാരും റസൂലിന്റെ മരണശേഷവും ജീവിച്ചു.

റസൂലിന്റെ വിവാഹ ജീവിതത്തെ പരിഹസിക്കുന്നവർ യാഥാർഥ്യങ്ങൾക്കു നേരെ കണ്ണടക്കുകയാണ്. മദ്യവും യുദ്ധവും പെണ്ണും ദൗർബ്ബല്യമായി കണ്ട അറബികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് റസൂലിന്റെ ജീവിതമെന്ന് പകൽ വെളിച്ചം പോലെ സ്പഷ്ടം. അവിടന്ന് യുദ്ധക്കൊതിയനായിട്ടില്ല. മദ്യം തൊട്ടുതീണ്ടിയില്ല. സ്ത്രീകളുടെ പിന്നാലെ പോയില്ല. ഇരുപത്തഞ്ചു വയസ്സിൽ വിവാഹം ചെയ്യുന്നതിനു മുമ്പും വിശുദ്ധി കളഞ്ഞിട്ടില്ല. റസൂലിന്റെ ജീവിതത്തിന്റെ ഓരോ ചലനവും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഖദീജാബീവി മരിക്കും വരെ മറ്റൊരു വിവാഹവും ചെയ്തിട്ടില്ലെന്നും വ്യക്തം. അതിനർഥം അമ്പതാം വൈകൃതങ്ങൾ വയസ്സുവരെയുള്ള തന്റെ ജീവിതകാലത്ത്, അഥവാ യൗവ്വനം മുറ്റിനിന്ന കാലത്ത്, അറബികൾ മുഴുവൻ അധമവികാരങ്ങളിൽ ആറാടിയ കാലത്തും നബി (സ്വ) യെ അത്തരം സ്വാധീനിച്ചിരുന്നില്ലെന്ന് അറിയപ്പെടുന്ന രേഖകളൊക്കെ പറയുന്നു. അമ്പതാം വയസ്സിനു ശേഷം കൂടുതൽ ഭാര്യമാരെ സ്വീകരിച്ചത് കാമവെറികൊണ്ടല്ലെന്നതും സിദ്ധം. സ്ത്രീകളെ വാഗ്ദാനം ചെയ്തുകൊണ്ടാണ് അറേബ്യൻ ബൂർഷ്വകൾ പലപ്പോഴും കാര്യങ്ങൾ നേടിയിരുന്നത്. റസൂൽ തന്റെ സന്ദേശവുമായി വന്നപ്പോഴും അവർ തങ്ങളെ സ്വാധീനിക്കാനായി ഇഷ്ടമുള്ള പെണ്ണിനെ റെഡിയാക്കിത്തരാമെന്നു പറഞ്ഞു. പക്ഷേ, അവിടന്ന് ആ വാഗ്ദാനം പുല്ലുപോലെ വലിച്ചെറിയുകയാണ് ചെയ്തത്. ലൈംഗികാസ്വാദനത്തിന്റെ കാര്യത്തിൽ അറേബ്യയിൽ ഒരു വിലക്കും നബി (സ്വ) ക്ക് ഉണ്ടായിട്ടില്ല. എന്നിട്ടും വിശുദ്ധ ജീവിതമാണ് നയിച്ചത്. ബഹുഭാര്യത്വം ഇസ്ലാം അനുവദിച്ചിട്ടും അമ്പത് വയസ്സുവരെ ഏകപത്നീവ്രതനായാണ് റസൂൽ കഴിഞ്ഞത്. അതും തന്നേക്കാൾ പതിനഞ്ചു വയസ്സു കൂടുതലുള്ള വിധവയായ ഖദീജാബീവിയോടൊപ്പം. പൂർവ്വീക പ്രവാചകർക്കും ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു. സുലൈമാൻ നബിക്ക് നിരവധി ഭാര്യമാരുണ്ടായിരുന്നല്ലോ. ഈസാനബിക്ക് ഭാര്യമാരേ ഉണ്ടായിരുന്നില്ല. ആദ്യമേ കൂടുതൽ ഭാര്യമാരെ സ്വീകരിക്കുന്നതിന് ഒരു തടസ്സവും റസൂലിനുണ്ടായിട്ടില്ല. വിധവകളെ വിവാഹം ചെയ്യുന്ന പതിവ് അന്ന് അറേബ്യയിലില്ല. ഈ നിയമം മാറ്റി വിധവകളുടെ സംരക്ഷണം ഏറ്റെടുക്കുകയാണ് റസൂൽ ചെയ്തത്. വിധവകളെ സ്വയം വേൾക്കുകയും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്തു.

സൈനബുമായുള്ള വിവാഹം ഏറെ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. തന്റെ സ്വതന്ത്രനാക്കപ്പെട്ട അടിമയായ സൈദിന് സ്വന്തം മനയെ വിവാഹം ചെയ്തു കൊടുക്കാനായിരുന്നു തീരുമാനം. ഇതിന് കുലമഹിമ തടസ്സം നിന്നിട്ടും സൈദിന് സൈനബിനെ വിവാഹം ചെയ്തു കൊടുക്കാൻ റസൂൽ അമ്മായിയെ നിർബന്ധിക്കുകയായിരുന്നു. അല്ലാതെ സൈനബയെ റസൂൽ മോഹിച്ചിരുന്നുവെന്ന കെട്ടുകഥകൾക്ക് ഒരടിസ്ഥാനവുമില്ല. പർദ്ദയില്ലാത്ത സമയത്ത് റസൂൽ സൈനബിനെ കണ്ടന്നും അങ്ങനെ സൈനബിനെ വിവാഹം ചെയ്യാൻ മോഹിച്ചെന്നും സൈദിനെക്കൊണ്ട് വിവാഹമോചനം നടത്തിച്ചെന്നും ഉള്ള കഥകൾ ശത്രുക്കൾ മെനഞ്ഞിരുന്നു. സത്യത്തിൽ ചെറുപ്പം മുതലേ തന്റെ മച്ചുനയായ സൈനബിന്റെ റസൂൽ കാണുന്നുണ്ട്. റസൂലിനെക്കൊണ്ട് വിവാഹം ചെയ്യിക്കാൻ അമ്മായി പലതവണ ശ്രമിച്ചതാണ്. എന്നിട്ടും ദത്തുപുത്രന് വിവാഹം ചെയ്തു കൊടുക്കണമെന്ന് റസൂൽ ശഠിക്കുകയായിരുന്നു. ബന്ധം വഷളായി വിവാഹമോചനം നേടിയ ശേഷവും സൈദടക്കം എല്ലാവരും ആവശ്യപ്പെട്ടതുകൊണ്ടാണ് സൈനബയെ റസൂൽ വരിച്ചത്.
ഭാര്യയെ വെറും ഭോഗവസ്തുവായി കണക്കാക്കുകയും അടിമകളെപ്പോലെ അവരോട് പെരുമാറുകയും ചെയ്തിരുന്ന സന്ദർഭത്തിലാണ് ഭാര്യ (ഭരിക്കപ്പെടേണ്ടവൾ) യെ ഇണ (സൗത്ത്) യാക്കിക്കൊണ്ട് ദാമ്പത്യജീവിതത്തിന്റെ പ്രവാചകൻ ശാദ്വലമാക്കിയത്. ഭരിക്കപ്പെടേണ്ടവളല്ല ഭാര്യയെന്ന് പ്രഖ്യാപിക്കുകയും ഭാര്യയോട് ഏറ്റവും നന്നായി വർത്തിക്കുന്നവനാണ് ഉത്തമനെന്നും റസൂൽ ബോധ്യപ്പെടുത്തി. എല്ലാ ഭാര്യമാരോടും തുല്യനീതി പുലർത്തി അവർക്കിടയിലെ അവകാശ സമത്വം സംരക്ഷിക്കാനും റസൂലിന് കഴിഞ്ഞു.

ഭാര്യയെ സംരക്ഷിക്കുന്ന പതിവ് അറേബ്യൻ സമൂഹത്തിൽ ഭർത്താവിന് ഉണ്ടായിരുന്നില്ല. സൗന്ദര്യം ആസ്വദിക്കാനും കാമ പൂർത്തീകരണത്തിനും വേണ്ടി സ്ത്രീകളെ അവർ ഭാര്യമാരാക്കി. മാതാവ് എന്ന നിലയിൽ മക്കളിൽ നിന്നുള്ള സംരക്ഷണം മാത്രമാണവർക്ക് ലഭിച്ചിരുന്നത്. ഇഷ്ടം പോലെ ഭാര്യമാരെ സ്വീകരിക്കുന്ന അറബികൾക്ക് സൗന്ദര്യവും ആസ്വാദനവുമായിരുന്നു മുഖ്യം. റസൂൽ ഈ അനിയന്ത്രിത വേഴ്ചക്ക് തടയിടുകയും ഭാര്യമാരുടെ സംരക്ഷണം ഭർത്താവിന്റെ മേൽ ഏൽപ്പിക്കുകയും ചെയ്തു. അന്നത്തെ പ്രത്യേക സാഹചര്യത്തിൽ കൂടുതൽ ഭാര്യമാരെ റസൂൽ വേളികഴിച്ചത് മുഖ്യമായും അവരുടെ സംരക്ഷണം മുൻനിർത്തിയാണ്. അതാണ് വിധവകളെ ഭാര്യമാരാക്കിയത്. എന്നാൽ അനുയായികൾക്ക് നാല് ഭാര്യമാരെ മാത്രമേ അനുവദിച്ചുള്ളൂ. ഏകപത്നീവ്രതം തന്നെ നല്ലതെന്നും അവിടന്ന് ഉപദേശിച്ചു. കാരണം തന്റെ ജീവിതത്തിൽ ഖദീജാബീവിയിലൂടെ ആ മാതൃകക്കാണ് മുഖ്യമായും റസൂൽ ഊന്നൽ കൊടുത്തത്. പ്രത്യേക സാഹചര്യത്തിൽ മാത്രമേ ഒന്നിലധികം അനുവാദമുള്ളൂവെന്നും അവിടത്തെ ജീവിതം കാണിക്കുന്നു. ആദ്യ ബന്ധം തികച്ചും ദാമ്പത്യപരമായ താൽപ്പര്യമാണ് ഉദ്ദേശിക്കുന്നത്. പിന്നീടുള്ള ബന്ധങ്ങളിൽ മറ്റു താൽപ്പര്യങ്ങളാണ് മുന്നിൽ നിന്നിട്ടുള്ളത്. ഇസ്ലാമിനോ സ്ത്രീക്കോ അനുഗുണമാകുന്ന വല്ലതുമുണ്ടങ്കിൽ ഒന്നിലധികം ഭാര്യമാരോടൊപ്പം അവരോട് നീതിപുലർത്താൻ കഴിയുകയും വേണം. റസൂലിന്റെ വിവാഹങ്ങൾ നൽകുന്ന പാഠവും അതാണ്.

മദീനാ കാലഘട്ടത്തിൽ മുസ്ലിംകളുടെ സുരക്ഷക്കായി നിരവധി യുദ്ധങ്ങൾ ചെയ്യേണ്ടി വന്നതിനാൽ പുരുഷന്മാർ ഏറെ രക്തസാക്ഷികളായി. അങ്ങനെ തന്റെ ഏറ്റവും പ്രിയപ്പെട്ട ചില അനുചരരുടെ ഭാര്യമാർ വിധവകളായപ്പോൾ അവരെ കല്യാണം ചെയ്തു കൊണ് റസൂൽ സംരക്ഷണം നൽകി. ചില വനിതകളെ വിവാഹം ചെയ്യുക വഴി ഇസ്ലാമിന് ദ്രുതഗതിയിൽ വളർച്ചയുണ്ടായി. ഉദാഹരണത്തിന് ജുവൈരിയയുമായുള്ള വിവാഹം ബനൂമുസ്തലിഖുമായി വീണ്ടും ഒരു യുദ്ധമുണ്ടാകുന്നതിന് ഈ വിവാഹം മൂലം തടയിടാൻ കഴിഞ്ഞു.

Created at 2024-10-30 10:54:14

Add Comment *

Related Articles