തഖ്ലീദ്

ഇസ്ലാം സത്യത്തിന്റെയും അറിവിന്റെയും മതമാണ്. സത്യത്തെ വ്യക്തമായി മനസ്സിലാക്കുകയും അതിൽ ദൃഢമായി വിശ്വസിക്കുകയും തദനുസാരം പ്രവർത്തിക്കുകയും ചെയ്യണമെന്ന് ഇസ്ലാം ശക്തിയായി അനുശാസിക്കുന്നു. അതു കെട്ട് തന്നെ തഖ്ലീദിനെ വിശ്വാസ രംഗത്തും കർമ രംഗത്തും ഇസ്ലാം എതിർക്കുന്നു. ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തിയതു കാണുക : "തഖ്ലീദ് വിശ്വാസപരമായ കാര്യങ്ങളിലോ കർമപരമായ കാര്യങ്ങളിലോ ദൃഢമായ അറിവിന്റെ മാർഗമല്ല' (മുസ്താ 2-123). മതത്തിൽ ഒരാൾ സ്വീകരിക്കുന്ന മാർഗമാണ് അയാളെ സുഭഗനോ ദുർഭഗനോ ആക്കുന്നത്. സത്യ വിശ്വാസിയോ അസത്യ വിശ്വാസിയോ ആക്കുന്നത്. സദാചാരിയോ ദുർമാർഗിയോ ആക്കുന്നതും അതു തന്നെ. അതു കെട്ട് വിശ്വാസത്തിലും അനുഷ്ഠാനത്തിലും വ്യക്തമായ കാഴ്ചപ്പാട് ഏതൊരു വ്യക്തിക്കും ഉായിരിക്കണം. ഊഹാപോഹങ്ങളുടെ പിന്നാലെ ഗമിക്കുകയോ അന്ധമായി മറ്റൊരാളെ അനുകരിക്കുകയോ ചെയ്യാവതല്ല. അതു കേവലം അജ്ഞത മാത്രമാണ്. ഇമാം ഗസ്സാലി (റ) തന്നെ പറയുന്നു : “തഖ്ലീദ് അജ്ഞതയാണ് (Musthasfa 2-124).

അറിവ് എല്ലാ മുസ്ലിമിനും നിർബന്ധമാണ്. ഇതിൽ സ്ത്രീ പുരുഷ ഭേദമില്ല. അജ്ഞതയെ വിശ്വാസത്തിലും അനുഷ്ഠാനത്തിലും അനുധാവനം ചെയ്യുന്നത് കുറ്റകരമാണ്. തഖ്ലീദാകട്ടെ കേവലം അജ്ഞതയും. എന്നാൽ എന്താണീ തഖ്ലീദ്? തഖ്ലീദിനു വല്ല വകഭേദവുമുാ? എല്ലാ തഖ്ലീദിനും ഒരു വിധി തന്നെയാണോ? അനുവദനീയമായ തഖ്ലീദ് വല്ലതുമുണ്ടോ? ഇത്തരം പ്രശ്നങ്ങളുടെ ഉത്തരങ്ങൾ സസൂക്ഷ്മം ഗ്രഹിച്ചിരിക്കണം. ഇല്ലെങ്കിൽ പലപ്പോഴും അബദ്ധം പിണയും. പലർക്കും അതു പിണഞ്ഞിട്ടു്. അങ്ങനെ, ആ അബദ്ധം ശരിയാണെന്നു ധരിച്ചു ചിലർ ഗ്രന്ഥങ്ങളിൽ വിളമ്പുക പോലും ചെയ്തിട്ടു്.

തഖ്ലീദിനെ ഇമാം ഗസ്സാലി ഇപ്രകാരം നിർവചിക്കുന്നു : "ഒരഭിപ്രായം, തെളിവു കൂടാതെ, സ്വീകരിക്കുന്നതിനാണ് തഖ്ലീദ് എന്നു പറയുന്നത്'(മുസ്താ 2-123). തഖ്ലീദ് വിശ്വാസത്തിലും അനുഷ്ഠാനത്തിലും സംഭവിക്കും. വിശ്വാസത്തിലാകുന്ന തഖ്ലീദ് രൂ വിധത്തിൽ വരാം. ഒന്ന് "അസത്യവും അബദ്ധവുമായ കാര്യങ്ങളിൽ കണ്ണടച്ചു മറ്റുള്ളവരെ പി ന്തുടരുക. ഇതു ഈമാൻ കാര്യങ്ങൾക്കു വിരുദ്ധമായ വിശ്വാസം ജനിപ്പിക്കുമ്പോൾ കുഫ് അവിശ്വാസം - ആയിത്തീരുന്നു. മറ്റൊരാളുടെ വാക്കു കേട്ടു മത ദൃഷ്ട്യാ സത്യവും അനിവാര്യവുമായ വിശ്വാസ കാര്യങ്ങളിൽ ഒരാൾ വിശ്വസിച്ചു. തെളിവുകളൊന്നും ഗ്രഹിച്ചില്ല. ഇതാണ് രാമത്തെ തഖ്ലീദ്. ഈ വ്യക്തി വിശ്വസിച്ച് കാര്യങ്ങൾ സത്യമായത് കൊ, വിശ്വാസം ശരിയാണ്. പക്ഷേ, വിശ്വാസ കാര്യങ്ങൾ തെളിവുകൾ സഹിതം, അചഞ്ചലമാക്കിയിരിക്കണമെന്ന ഇസ് ലാമിന്റെ നിർബന്ധ നിയമത്തിനു വിരുദ്ധം പ്രവർത്തിച്ചതു കൊ് ഇയാൾ കുറ്റക്കാരനാണ്.

അനുഷ്ഠാന കാര്യങ്ങളിലുള്ള തഖ്ലീദും രു വിധമു്. ഒന്ന്, ഒരാളെ സ്വീകരിക്കണമെന്നതിനു യാതൊരു തെളിവുമില്ലാതെ അയാൾ വിശ്വസ്തനും ഭക്തനും സ്വീകാര്യനുമായ മുജ്തഹിദാണെന്നതിനു യാതൊരു രേഖയുമില്ലാതെ കർമ ശാസ്ത്രത്തിൽ അയാളുടെ അഭിപ്രായം സ്വീകരിക്കുക. ഇതു തെറ്റും കുറ്റകരവുമാണ്. ഈ അന്ധമായ അനുകരണമാണ് അനുഷ്ഠാന കാര്യങ്ങളിൽ, ഇസ്ലാം നിരോധിച്ചുവെന്ന്, മുകളിൽ പറഞ്ഞ തഖ്ലീദ്.

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന് മതവിധികൾ ഇജ്തിഹാദ് ചെയ്തു കൊടുക്കാൻ കഴിവുള്ള, സ്വീകാര്യനും അംഗീകൃതനുമായ ഒരു പണ്ഢിതൻ പറയുന്ന വിധി, അതിന്റെ തെളിവു ഗ്രഹിക്കാതെ സ്വീകരിക്കുക. ഇതാണ് രാമത്തെ ഇനം. ഈ തഖ്ലീദ് ഇജ്തിഹാദിനു കഴിവുള്ള പണ്ഢിതനു നിഷിദ്ധവും കഴിവില്ലാത്തവർക്ക് നിർബന്ധവുമാണ്. മദ്ഹബുകളെ തഖ്ലീദു ചെയ്യൽ അന്ധമായ അനുകരണല്ല മനുഷ്യവർഗത്തിൽ സിംഹഭാഗവും വഴിപിഴക്കാനുള്ള പ്രധാന കാരണം അന്ധമായ അനുകരണമാണ്. പൂർവ്വാ പിതാക്കളെയും മുൻതലമുറകളെയും കണ്ണടച്ചനുഗമിച്ചതു കൊ മാർഗതിയിലകപ്പെട്ടു പോയ ജനസമുദായങ്ങളെ പ്രവാചകന്മാർ സമീപിച്ചപ്പോൾ അവർക്ക് എടുത്തു കാണിക്കാനായിരുന്ന ഏക തെളിവ് പാരമ്പര്യം മാത്രമായിരുന്നു. വ്യക്തമായ ദൃഷ്ടാ ഞങ്ങൾ നിരത്തിവച്ചു കൊ് അവരുടെ വിശ്വാസാചാരങ്ങൾ തെറ്റാണെന്നും അവ ഉൾകൊ പൂർവ്വ പിതാക്കൾ വഴിപിഴച്ചവരാണെന്നും പ്രവാചകന്മാർ ജനങ്ങളെ ബോധ്യപ്പെടുത്തി. അപ്പോൾ അവർ നൽകിയ മറുപടി വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു. തങ്ങളുടെ പിതാക്കന്മാരെ ഒരു മാർഗത്തിൽ ഞങ്ങൾ കു. അവരുടെ കാൽപാടുകളെ ഞങ്ങൾ പി ന്തുടരുന്നവരാകുന്നു.' (വി.ഖു 43 : 23)

മുൻതലമുറകൾ അനുവർത്തിച്ച നയം തന്നെയാണ് മുഹമ്മദ് നബി(സ)യുടെ ജനതയും സ്വീകരിച്ചത്. അല്ലാഹുവിന്റെ പ്രവാചകനാണ് താനെന്നു തിരുമേനി ലക്ഷ്യം തെളിയിച്ചു. അവർ തെറ്റായ മാർഗത്തിലാണെന്നു വ്യക്തമായും സമർത്ഥിച്ചു. അബദ്ധമായ വിശ്വാസാചാരങ്ങൾ അവരിലേക്കു പകർന്ന പിതാക്കന്മാർ വഴിപിഴച്ചവരാണെന്നു അവരെ ബോധ്യപ്പെടുത്തി. എന്നിട്ടും അന്ധമായി പിതാക്കന്മാരുടെ മാർഗം അവലംബിക്കാൻ മുതിരുകയാണ് നബി(സ)യുടെ ശത്രുക്കൾ ചെയ്തത്.

"അല്ലാഹു അവതരിപ്പിച്ചവനെ അനുഗമിക്കുക' എന്നു അവരോട് പറയപ്പെട്ടാൽ അവർ പറയും “എന്നാൽ ഞങ്ങളുടെ പിതാക്കന്മാരെ ഏതൊരു സമ്പ്രദായത്തിൽ കുവോ അതിനെ ഞങ്ങൾ അനുഗമിക്കും. അവരുടെ പിതാക്കൾ ഒന്നും ഗ്രഹിക്കാത്തവരും സന്മാർഗം പ്രാപിക്കാത്തവരുമായിരുന്നിട്ടും അവരെ തന്നെ പിൻപറ്റുകയാണോ (വി.ഖു) തങ്ങളുടെ നിലപാട് ശരിയല്ലെന്നു തെളിവുകൾ വിളിച്ചോതുന്നു. എന്നിട്ടും പൂർവ്വ പിതാക്കളുടെ മാർഗമാണെന്ന ഏകകാരണം കൊ് അതിലുറച്ചു നിൽക്കുന്നു. പിതാക്കളാകട്ടെ പൂർണമായും വഴിതെറ്റിയവരും. ഇതായിരുന്നു അവിശ്വാസികളുടെ അനുകരണത്തിന്റെ സ്വഭാവം. ഇത് അന്ധമായ അനുകരണത്തെ ഇസ്ലാം കഠിനമായി നിരോധിച്ചിരിക്കുന്നു. ഖുർആൻ, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് നമ്മുടെ മൂലപ്രമാണങ്ങൾ. നബി(സ)യുടെ അനിഷേധ്യമായ അമാനുഷിക സിദ്ധികൾ - മുഅ്ജിസത്തുകൾ - തിരുമേനിയുടെ സത്യാവസ്ഥ തെളിയിക്കുന്നു. അതു കൊ് തന്നെ ഖുർആനിന്റെയും സുന്നത്തിന്റെയും പ്രമാണികത സ്ഥിരപ്പെട്ടു. ഇജ്മാഉം ഖിയാസും അംഗീകൃതങ്ങളാണെന്നു നബി(സ) പഠിപ്പിക്കുകയും ചെയ്തു. അപ്പോൾ ഈ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ മതവിധി ആവിഷ്കരിക്കൽ ഒരിക്കലും അന്ധമായ അനുകരണമാവില്ല.

ഈ മൂല പ്രമാണങ്ങളിൽ നിന്ന് ഇജ്തിഹാദു ചെയ്തു. മതവിധി കണ്ടെത്താൻ സ്വയം കഴിവില്ലാത്തവർ അതിനു കഴിവുള്ള മദ്ഹബിന്റെ ഇമാമുകളെ തഖ്ലീദ് ചെയ്യുകയാണ് വേത്. ഈ തഖ്ലീദ് അന്ധമായ അനുകരണമല്ല; നിർബന്ധമായ അനുഗമനമാണ്. പണ്ഡിതനും വിശ്വസ്തനും ഭക്തനുമായി മറ്റു പണ്ഡിതന്മാർ അംഗീകരിച്ചിട്ടുള്ള മുജ്തഹിദിനെ മാത്രമേ തഖ്ലീദ് ചെയ്യാൻ പാടുള്ളൂ. ഇങ്ങനെ സാധാരണക്കാരൻ ഏതെങ്കിലും ഒരു ഇമാമിനെ അനുഗമിക്കൽ നിർബന്ധമാണെന്ന കാര്യം ഇജ്മാഅ് കൊ് സ്ഥിരപ്പെട്ടതാണ്. (മുസ്താ 2 123)

പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായമാണ് ഇജ്മാഅ്. ഇജ്മാഅ് മതത്തിൽ
അനിഷേധ്യമായ തെളിവും പ്രമാണവുമാണ്. അപ്പോൾ മദ്ഹബിന്റെ ഇമാമുകളെ അനുഗമിക്കൽ തെളിവിന്റെ അടിസ്ഥാനത്തിലുള്ള അനുകരണമാണ്.

Created at 2024-12-13 08:48:10

Add Comment *

Related Articles