തഖ്ലീദ് പണ്ഢിത പൂജയല്ല

സ്രഷ്ടാവായ അല്ലാഹുവിനു മാത്രമേ ശാസനാധികാരമുള്ളൂ. അവന്റെ പ്രവാചകൻ എന്ന നിലയിൽ നബി (സ്വ) യുടെ വിധി വിലക്കുകളും അംഗീകരിക്കണം. പാപസുരക്ഷിതത്വവും അപ്രമാദിത്വവും അല്ലാഹു നൽകിയതു കെട്ട് നിരുപാധികം തിരുമേനിയെ അനുസരിക്കാവുന്നതാണ്. അല്ല; അനുസരിച്ചേ തീരൂ.

അല്ലാഹുവിന്റെ നിയമങ്ങളിൽ മാറ്റത്തിരുത്തലുകൾ വരുത്താനും സ്വയം നിയമ നിർമാണം നടത്താനും പണ്ഢിതന്മാർക്കധികാരമുണ്ടായിരുന്നു പൂർവ വേദക്കാരുടെ വിശ്വാസം. അതു കൊാണ് അവരുടെ അനുകരണം പണ്ഢിത പൂജയായിത്തീർന്നത്. റബ്ബുകളാക്കി എന്നു പറഞ്ഞിട്ടുള്ളതും അതു കൊ് തന്നെ. “ഞങ്ങൾ അവരെ ആരാധിക്കുന്നില്ലല്ലോ എന്നു ആദ്യം ഒരു ക്രിസ്ത്യാനിയായിരുന്ന അദിയ്യുബിൻ ഹാത്വിം (റ) സംശയമുന്നയിച്ചപ്പോൾ നബി (സ്വ) ഇപ്രകാരം ചോദിക്കുകയും; “അല്ലാഹു അനുവദിച്ചതു അവർ ഹറാമാക്കുമ്പോൾ നിങ്ങളത് ഹറാമായി ഗണിക്കുകയും അല്ലാഹു ഹറാമാക്കിയതു അവൻ ഹലാലാക്കുമ്പോൾ നിങ്ങളതു 
ഹലാലായി ഗണിക്കുകയും ചെയ്യാറില്ലേ?” “അതെ' എന്നു അദിയ്യ് സമ്മതിച്ചപ്പോൾ തിരുമേനി പറഞ്ഞു : അതു അവരെ ആരാധിക്കൽ തന്നെയാണ് (ഇബ്നു ജരീർ വാല്യം 10 പേജ് 114). എന്നാൽ, ഹലാൽ ഹറാമാക്കുവാനോ ഹറാം ഹലാലാക്കുവാനോ പണ്ഢിതന്മാർക്ക് ധികാരമു ന്ന് അജ്ഞരിൽ അജ്ഞനായ ഒരു മുസ്ലിം പോലും വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിക്കൽ കുറും ശിർക്കുമാണ്. അല്ലാമാ ശാഹ്  വലിയുല്ലാഹി (റ) പറയുന്നത് കാണുക: “ഒരാൾ നബി (സ്വ) പറഞ്ഞിട്ടുള്ള കാര്യങ്ങൾ മാത്രം മതമായംഗീകരിക്കുകയും അല്ലാഹു അനുവദിച്ചതു മാത്രം ഹലാലായും അവർ നിഷിദ്ധമാക്കിയതു മാത്രം ഹറാമായും വിശ്വസിക്കുകയും ചെയ്യുന്നു. പക്ഷേ, നബിയുടെ പ്രസ്താവനകളെയും അവയിൽ വൈരുദ്ധ്യം തോന്നിക്കുന്നവയുടെ സംയോജനത്തെയും, അവയിൽ ഗവേഷണം ചെയ്തു വിധികൾ ആവിഷ്കരിക്കുന്നതിന്റെ വഴിയെയും സംബന്ധിച്ചു അറിയാതെ വന്നപ്പോൾ സന്മാർഗ 
ദർശകനായ ഒരു പണ്ഢിതന അവർ അനുഗമിച്ചു. അതാകട്ടെ, ആ പിതൻ ഫത്വയിലും 
വിധിയിലും ബാഹ്യത്തിൽ യാഥാർഥ്യം കത്തിയവനും അല്ലാഹുവിന്റെ  പ്രവാചകന്റെ സുന്നത്തിനെ അനുധാവനം ചെയ്തവനുമാണെന്ന വിശ്വാസത്തോടു കൂടിയാണ്. ഈ അനുകരണം കുറ്റകരമല്ല. (ഹുജ്ജത്തല്ലാഹിൽ ബാലിഗ : 1-156).

Created at 2024-12-12 08:10:34

Add Comment *

Related Articles