Related Articles
-
Article
എല്ലാദിവസവും ചൊല്ലേണ്ട ദുആ
-
ARTICLE
മടക്കി നിസ്ക്കരിക്കേണ്ടവര്‍
-
Article
മദീനയിലെ സന്ദര്‍ശന കേന്ദ്രങ്ങള്‍
നിസ്കാരം അടിമയും ഉടമയും തമ്മിലുളള സംഭാഷണമാണല്ലോ. തനിക്ക് ഭൌതിക ജീവിതത്തിനുളള സകല സൌകര്യങ്ങളും ഒരുക്കിത്തന്ന സ്രഷ്ടാവിന്റെ, ദിവസവും അഞ്ച് നേരമുളള വിളിക്കുത്തരം ചെയ്യാന്‍ വിശ്വാസി വരുമ്പോള്‍ ആദ്യമായി ശാരീരിക ശുദ്ധി ഉറപ്പ് വരുത്തണം. വലിയ അശുദ്ധിയില്‍ നിന്ന് കുളിച്ചും ചെറിയ അശുദ്ധിയില്‍ നിന്ന് വുളൂഅ് ചെയ്തും വൃത്തിയാകല്‍ നിര്‍ബന്ധമാണ്. നിയ്യത്തോടുകൂടി മുഖവും കയ്യും കഴുകുകയും തല തടവിയ ശേഷം ഞെരിയാണി ഉള്‍പ്പെടെ കാലുകള്‍ കഴുകുകയും ചെയ്യലാണ് വുളൂഇല്‍ നിര്‍ബന്ധം സൂറത്ത് മാഇദഃയിലൂടെ അല്ലാഹു പറയുന്നു. സത്യവിശ്വാസികളെ നിങ്ങള്‍ നിസ്കാരത്തിന് ഒരുങ്ങിയാല്‍ നിങ്ങളുടെ മുഖങ്ങളും മുട്ട് വരെ രണ്ട് കൈകളും കഴുകുകയും നിങ്ങളുടെ തല തടവുകയും ഞെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക…. തുടര്‍ന്ന് ഈ സൂക്ത ത്തിന്റെ അവസാനത്തില്‍ കാണാം. നിങ്ങള്‍ക്ക് ബുദ്ദിമുട്ട് വരുത്തിവെക്കണമമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ശുദ്ധീകരിക്കണമെന്നും അവന്റെ അനുഗ്രഹം നിങ്ങ ള്‍ക്ക് പൂര്ത്തിയാക്കിത്തരണമെന്നുമാണ് അവനുദ്ദേശിക്കുന്നത്. നിങ്ങള്‍ നന്ദിയുള്ളവരാ യേക്കാം (വാഇദ:6).
മേല്‍ പറഞ്ഞ കാര്യങ്ങള്‍ ക്രമപ്രകാരം ചെയ്യുക എന്നതുള്‍പ്പെടെ വുളൂഇന് ആറ് ഫര്‍ളുകളും അഞ്ച് ശര്ത്വുകള്ക്കും പുറമെ സുന്നത്തുകളുമുണ്ട്. വുളൂഇലൂടെ മനുഷ്യന് അവന്റെ അവയവങ്ങള്‍ മാത്രമല്ല സുദ്ധീകരിക്കുന്നത്. അത്മീയമായ ശുദ്ധീകരണം കൂടി അവിടെ നടക്കുന്നുണ്ട്. ഉസ്മാന് (റ) വില്‍ നിന്ന് നിവേദനം. തിരുനബി പറഞ്ഞു: ആരെങ്കിലുമൊരാള്‍ വുളൂ ചെയ്യുകയും പാലിക്കേണ്ട നിയമങ്ങളൊക്കെ ശ്രദ്ധിച്ച് വുളൂഇനെ നന്നാക്കുകയും ചെയ്താല്‍ അവന്റെ ശരീ രത്തില്‍ നിന്ന് പാപങ്ങള്‍ ആസകലം പുറത്ത് പോകും. നഖത്തിന്റെ താഴ്ഭാഗത്ത് നിന്നു വരെയും (മുസ്ലിം). ഇവ്വിഷയകമായി ഇനിയും ധാരാളം ഹദീസുകള്‍ കാണാവുന്ന താണ്. നിസ്കാരത്തിന് വേണ്ടി ശരീരവും അവയവങ്ങളും അശുദ്ധികളില്‍ ശുദ്ധിയക്കിയതു പോലെ നിസ്കരിക്കുന്നവന്റെ ശരീരവും വസ്ത്രവും സ്ഥലവും നജസില്‍ നിന്നും ശുദ്ധിയായിരിക്കല്‍ നിയമമാണ്. അബൂ മാലികുല് അശ്അരി (റ) യില്‍ നിന്ന് മുസ്ലിം (റ) ഉദ്ധരിക്കുന്ന ഹദീസ് ഇവിടെ നമുക്ക് ആവേശവും ആശ്വാസവുമാണ്. ‘ശുദ്ധി വിശ്വാസത്തിന്റെ അര്‍ദ്ധ ഭാഗമാണ്’. ഔറത്ത് മറക്കുകയെന്നത് നിസ്കാരത്തിന്റെ മൂന്നാമത്തെ നിബന്ധനയാണ്. മുട്ടു പൊക്കിനിടയി ലുള്ള ഭാഗമാണ് പുരുഷന്റെ ഔറത്ത്. അതിനാല്‍ നിസ്കാരത്തില്‍ ഇവ മറയത്തക്ക വസ്ത്രമാണ് അവന് നിസ്കാരത്തിനു വേണ്ടി ധരിക്കേണ്ടത്. സ്ത്രീയാണെങ്കില്‍ മുഖവും മുന്‍ കൈകളും അല്ലാത്ത് എല്ലാ ഭാഗവും മറച്ചാലേ നിസ്കാരം സാധുവാകൂ. ഖിബിലക്ക് മുന്നിടല്‍ മറ്റൊരു ശര്‍ത്വാണ്. മക്കയിലെ വിശുദ്ധ കഅബാലയത്തിന് നേരെ മുഖം തിരിക്കുക, നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര് ക്കാണ് മുഖം തിരിക്കേണ്ടത് (അല്‍ബഖറഃ 144). ഈ വിശുദ്ധ വാഖ്യത്തിന്റെ വെളിച്ചത്തില്‍ നിസ് കാരവേളയില്‍ പരിശുദ്ധ കഅ്ബക്ക് നേരെ മുഖം തിരിക്കല്‍ നിര്‍ബന്ധമാണെന്ന് പണ്ഢിതന്മാര് പറയുന്നു. ഓരോ നിസ്കാരത്തിന്റെയും സമയമായ ശേഷം അത് നിര്‍വഹിച്ചാലേ പരിഗണിക്കപ്പെ ടുകയുള്ളൂ. ഈ സമയത്തെ അവ നിസ്കരിക്കാവൂ എന്ന് വിശുദ്ധ ഖുര്‍ആനില്‍ വിവിധ സ്ഥലങ്ങ ളിലായി അല്ലാഹു അറിയിക്കുന്നുണ്ട്.
ബാങ്ക്
സമയങ്ങളെ അറിയിക്കാന്‍ വേണ്ടിയാണ് നിശ്ചിത പദങ്ങളുപയോഗിച്ച് ഒരു പൊതു വിളമ്പരമായി ബാങ്കിനെ ഇസ്ലാം സ്ഥാപിച്ചത് ഇസ്ലാമിക ചിന്ഹങ്ങളുടെ പ്രകടനവും ജമാഅത്ത് നിസ്കാരത്തിനുള്ള ക്ഷണവുമാണത്. നിസ്കാര സമയം വന്നിരിക്കുന്നു. അതിനാല്‍ വേഗം നിസ്കാരത്തി ലേക്ക് വരൂ എന്ന അറിയിപ്പിന് പുറമെ ഇസ്ലാാമിന്റെ ഉദ്ദേശ്യമഹിമയും തൌഹീദിന്റെ സത്തയും ദീനിന്റെ ചൈതന്യവും സമ്പൂര്‍ണ്ണായി ബാങ്ക് ഉള്‍ക്കൊള്ളുന്നു.
ബാങ്കിന്റെ മറ്റൊരു പ്രത്യേകത അത് വളരെ ഹൃസ്വവും എന്നാല്‍ വളരെ വ്യക്തവും അതിലുപരി സാഹിത്യ സമ്പൂഷ്ടവുമാകുന്നുവെന്നതാണ്. അതിന്റെ രാഗവും താളവും സൌന്ദര്യത്തിന്റെ പ്രതീകമാകുന്നു. ഇസ്ലാമിക പ്രബോധനത്തിന്റെ സ്പഷ്ടമായ ചിത്രവും കൂടിയാണത്.ആ ബാങ്കൊലി എത്രയോ അമുസ്ലിംകളുടെ ഹൃദയം ഇസ്ലാമിലേക്ക് തുറുന്നു കൊടുത്തിട്ടുണ്ട്. ഇതര മതസ്ഥരുടെ മാര്‍ഗത്തില്‍ നിന്നും ഇത് പരിപൂര്‍ണമായി വേറിട്ട് നില്‍ക്കുകയും ചെയ്യുന്നു.
Created at 2024-02-29 05:12:48