ബറകത്തെടുക്കൽ

മഹാത്മാക്കളുമായി ബന്ധപ്പെട്ട സാധനങ്ങളിലൂടെ ബറകത്തെടുക്കാമെന്ന് സ്വഹീഹായ ഹദീസുകളും പണ്ഢിതന്മാരുടെ പ്രസ്താവനകളും തെളിയിക്കുന്നു. അബൂബക്ർ സ്വിദ്ദീഖ് (റ) വിന്റെ മകൾ അസ്മാഅ് (റ) വിൽ നിന്ന് ഇമാം മുസ്ലിം നിവേദനം ചെയ്യുന്നു: “ഒരു കുപ്പായം കാണിച്ചുകൊ് അസ്മാഅ് (റ) പറഞ്ഞു. ഇത് ആഇശഃ (റ) യുടെ അടുക്കലായിരുന്നു. അവർ മരണപ്പെട്ടപ്പോൾ ഞാൻ കൈവശപ്പെടുത്തി. നബി (സ്വ) ഈ വസ്ത്രം ധരിക്കാറുായിരുന്നു. ഞങ്ങൾ ഇത് കഴുകിയ വെള്ളം രോഗികൾക്ക് ഔഷധമായി നൽകാറു്” (മുസ്ലിം 14/43).

പ്രവാചകരുടെ ശരീരവുമായി ചേർന്നുനിന്ന കാരണത്താൽ ആ വസ്ത്രത്തിന് ഔഷധ വീര്യം കൈവന്നതായി അസ്മാഅ് (റ) മനസ്സിലാക്കിയിരുന്നു. അവർ രോഗികൾക്ക് നബി (സ്വ) യുടെ വസ്ത്രം കഴുകിയ വെള്ളം വിതരണം ചെയ്തിരുന്നു. നബി (സ്വ) യുടെ കാര്യത്തിൽ മാത്രമല്ല ഈ സവിശേഷതയെന്ന് മുസ്ലിമിന്റെ ഹദീസ് വിശദീകരിച്ചു കൊ് ഇമാം നവവി (റ) എഴുതുന്നു.

“സജ്ജനങ്ങളുടെ വസ്ത്രം കെടും മറ്റും പുണ്യം കരസ്ഥമാക്കാമെന്ന് ഈ ഹദീസ് തെളിയിക്കുന്നു” (ശറഹുമുസ്ലിം 14/44).

നബി (സ്വ) ഹജ്ജു വേളയിൽ മുടി വടിച്ച് അൻസ്വാറുകൾക്കിടയിൽ വിതരണം ചെയ്യാൻ അബൂത്വൽഹി (റ) വിനെ ഏൽപ്പിച്ച സംഭവം പ്രസിദ്ധമാണ്. നബി (സ്വ) സ്വന്തം മുടി മുസ്ലിംകൾക്ക് വിതരണം ചെയ്യാൻ കൽപ്പിക്കുന്നതിലൂടെ ഒരു അന്ധവിശ്വാസ ത്തിനു തുടക്കം കുറിക്കുകയല്ല; അത് ഔഷധമായി ഉപയോഗപ്പെടുത്താമെന്നു സൂചിപ്പിക്കുകയായിരുന്നു. ഇസ്ലാമിലെ ആത്മീയതയുടെ ഭാഗമാണിത്. ഇത് അവഗണിക്കാനാ വില്ല. നബി (സ്വ) വെള്ളം വായിലെടുത്തു. ഒരു പാത്രത്തിലേക്ക് തുപ്പിയ ശേഷം ആ വെള്ളം കുടിക്കാൻ അബൂമൂസാ (റ) നോടും ബിലാൽ (റ) നോടും ആവശ്യപ്പെട്ട സംഭവം വിവരിക്കുന്ന ഹദീസ് പ്രസ്തുത അധ്യായത്തിൽ തന്നെ ഉദ്ധരിച്ചിട്ടു്. ഈ ഹദീസിനു വ്യാഖ്യാനമായി ഇബ്നുഹജർ (റ) എഴുതുന്നു:
“വായിൽ വെള്ളം എടുത്ത് നബി (സ്വ) പാത്രത്തിലേക്ക് തുപ്പി. നബി (സ്വ) യുടെ തുപ്പുനീരുകൊ പാത്രത്തിലുള്ള വെള്ളത്തിന് പുണ്യമാക്കലായിരുന്നു അതുകൊണ്ടുദ്ദേശ്യം” (ഫത്ഹുൽ ബാരി 1/395).

യുക്തിവാദികൾക്കും പരിഷ്കരണവാദികൾക്കും ഇതൊക്കെ പരിഹാസത്തിനു വകയാ യിരിക്കും. പക്ഷേ, ഇസ്ലാമിക പ്രമാണങ്ങൾ ഇതംഗീകരിക്കുന്നു. ഒരു ആത്മീയ പ്രസ്ഥാനമെന്ന നിലക്ക് ഇസ്ലാമിനെ വീക്ഷിക്കുന്നവർക്ക് ഈ അധ്യാത്മിക മാനം അവഗണിക്കാനാവില്ല. ബുഖാരി നിവേദനം ചെയ്ത പ്രസ്തുത ഹദീസിന്റെ (നമ്പർ 492) വ്യാഖ്യാനത്തിൽ ഇബ്നുഹജർ (റ) രേഖപ്പെടുത്തുന്നു:

“ഇത് സജ്ജനങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കൾ കൊ് ബറകത്തെടുക്കാമെന്നതിന്
രേഖയാകുന്നു” (ഫത്ഹുൽ ബാരി, 2/349).

മശ്ഹൂദ്ബ്നു റബീഅ് (റ) ൽ നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്ത ഹദീസിന്റെ വ്യാഖ്യാനത്തിൽ (നമ്പർ 425) ഇബ്നുഹജർ (റ) എഴുതി:
“നബി (സ്വ) നിസ്കരിക്കുകയും ചവിട്ടുകയും ചെയ്ത സ്ഥലങ്ങൾ കൊ് ബറകത്തെ ടുക്കാമെന്നതിന് ഈ ഹദീസിൽ തെളിവു്. സ്വാലിഹായ ഒരാളെ, അദ്ദേഹത്തെ കൊ ബറകത്തെടുക്കാൻ ആരെങ്കിലും ക്ഷണിച്ചാൽ കുഴപ്പമൊന്നുമില്ലെങ്കിൽ ആ ക്ഷണം സ്വീകരിക്കണമെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. ഇമാമോ ആലിമോ ആരു ടെയെങ്കിലും വീട്ടിൽ വന്നാൽ അവരിൽ നിന്ന് ബറകത്തെടുക്കുന്നതിനുവേി അവിടെ ഒരുമിച്ചുകൂടാമെന്നും ഈ ഹദീസ് തെളിയിക്കുന്നു” (ഫത്ഹുൽ ബാരി വാ. 2. പേ. 270, 271).

ഇബ്നുകസീർ (റ) എഴുതുന്നു: “ഒന്നിലധികം റിപ്പോർട്ടുകളിൽ ഇപ്രകാരം കാണാം. മുആവിയ (റ) മകനോട് താൻ മരണപ്പെട്ടാൽ നബി (സ്വ) തന്നെ ധരിപ്പിച്ച വസ്ത്ര ത്തിൽ ജനാസഃ കഫൻ ചെയ്യാൻ വസ്വിയ്യത് ചെയ്തു. ആ വസ്ത്രം അദ്ദേഹം സൂക്ഷിച്ചുവെച്ചിരുന്നു. കഫൻ ചെയ്യുമ്പോൾ തന്റെ അടുക്കലുള്ള, നബി (സ്വ) യുടെ മുടിയും നഖങ്ങളും വായിലും മൂക്കിലും രു കണ്ണുകളിലും ചെവികളിലും വെക്കാനും മുആ വിയർ (റ) മകനോട് നിർദ്ദേശിച്ചിരുന്നു (അൽബിദായതുവന്നിഹായ 8/179).

അൽഖമതുബ്നു അബീഅൽഖമഃ (റ) തന്റെ മാതാവിൽ നിന്ന് നിവേദനം ചെയ്യുന്നു. മുആവിയ (റ) മദീനയിൽ വന്നപ്പോൾ ആഇശഃ (റ) യുടെ അടുക്കലേക്ക് ഒരാളെ അയച്ചു. നബി (സ്വ) ധരിച്ചിരുന്ന പുതപ്പും നബി (സ്വ) യുടെ മുടിയും കൊടുത്തയക്കാൻ ആവശ്യപ്പെട്ടു. ആ വസ്തുക്കളുമായി ആഇശ (റ) എന്നെ മുആവിയ (റ) വിന്റെ അടുത്തേക്കയച്ചു. ഞാൻ അതുമായി മുആവിയ (റ) വിന്റെ അരികിലെത്തിയപ്പോൾ അദ്ദേഹം ആ പുതപ്പെടുത്തു ധരിച്ചു. പിന്നെ വെള്ളം കെട്ട് വരാൻ പറഞ്ഞു. ആ മുടി വെള്ളത്തിൽ മുക്കിയശേഷം വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്തു” (അൽബിദായത്തു വന്നിഹായ, 8/165). മഹാന്മാരുമായി ബന്ധപ്പെട്ട വസ്തുക്കൾക്ക് ബറകത്തുന്നും ആ ബറകത്തെടുക്കു കയെന്ന ഉദ്ദേശ്യത്തോടെ സ്വഹാബാക്കൾ അത് ഉപയോഗിച്ചിരുന്നുവെന്നും മേൽ വിവരണത്തിൽനിന്ന് വ്യക്തമാകുന്നു.

Created at 2024-11-01 06:29:57

Add Comment *

Related Articles