ഇസ്ലാം
പൊതുവില്‍ ഒരുതെററിദ്ധാരണയുണ്ട് മതാനുയായികള്‍ക്ക് ജീവിതം ആസ്വദിക്കാനവസരമില്ലെന്ന്. ദൈവത്തെയും ദൈവിക മാര്‍ഗ്ഗദര്‍ശനത്തെയും അവഗണിച്ച് ദേഹേച്ഛകള്‍ക്കനുസരിച്ച് ജീവിക്കുന്നവരാണ് ജീവിതം ആസ്വദിക്കുന്നതെന്ന്. അഥവാ ജീവിതം ആസ്വദിക്കണമെങ്കില്‍ മതനിയമങ്ങളും ചിട്ടകളും അവഗണിച്ചു ജീവിക്കണമെന്ന്. ഇതെത്രമാത്രം വസ്തുനിഷ്ഠമാണ് എന്ന് പലരും പരിശോധിക്കാന്‍ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത.