നിസ്കാരത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് നിർബന്ധമായും പാലിച്ചിരിക്കേണ്ട നിബന്ധനൾക്ക് ശർകൾ എന്നു പറയും പോലെ നിസ്കാരത്തിൽ നിർബന്ധമായ പതിനാല് കാര്യങ്ങൾ വേറെയുമുണ്ട്. ഇവയാണ് നിസ്കാരത്തിന്റെ ഫർളുകൾ എന്നറിയപ്പെടുന്നത്.
നിയ്യത്ത് എന്നാൽ ഒരുകാര്യം നിശ്ചയിച്ചുറപ്പിക്കുക, ഉദ്ദേശിക്കുക എന്നാണ് ഭാഷാർഥം. നിസ്കരിക്കുന്നവൻ തക്ബീറതുൽ ഇഹ്റാമിന്റെ സമയത്ത് നിയ്യത്ത് മനസ്സിൽ കൊണ്ടുവന്നിരിക്കണം. നാവുകൊണ്ട് ഉച്ചരിക്കൽ നിർബന്ധമില്ലെങ്കിലും സുന്നത്താണ്. ഉമർ (റ) വിൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ നിന്ന് നിയ്യത്തിന്റെ അനിവാര്യത നമുക്ക് മനസ്സിലാക്കാവുന്നതാണ്. നബി(സ്വ) അരുൾ ചെയ്യുന്നു. നിശ്ചയം എല്ലാ കർമങ്ങളുടെയും സ്വീകാര്യത നിയ്യത്തുകൾ കൊണ്ട് മാത്രമാണ്. ഒരോ മനുഷ്യനും അവൻ ഉദ്ദേശിച്ചത് മാത്രമാണുള്ളത് (ബുഖാരി മുസ്ലിം). വീട്ടിൽ നിന്ന് പള്ളിയിലേക്കോ നിസ്കാരസ്ഥലത്തേക്കോ ഉള്ള യാത്ര നിയ്യത്തായി പരിഗണിക്കപ്പെടുകയില്ല. മുകളിൽ പറഞ്ഞപോലെ, തക്ബീറതുൽ ഇഹ്റാമിന്റെ സമയത്ത് നിയ്യത്ത് മനസ്സിൽ കൊണ്ടുവരികയും അത് തക്ബീറിനോട് ചേർന്നു വരികയും വേണം. ജമാഅത്തായി നിസ്കരിക്കാൻ വേണ്ടി ഓടിപ്പോകുന്ന വ്യക്തി അൽപനേരം അണിയിൽ (സ്വഫ്) നിന്ന ശേഷം നിയ്യത്ത് മനസ്സിൽ കൊണ്ടു വന്ന് തക്ബീർ ചൊല്ലി മാത്രമേ ഇമാമുള്ള നിസ്കാരത്തിലേക്ക് പ്രവേശിക്കാവൂ. അഥവാ നിറുത്തത്തിൽ തന്നെയാണ് നിയ്യത്തും തക്ബീറതുൽ ഇഹാറാമും വേണ്ടത്. അല്ലാതിരുന്നാൽ നിസ്കാരം സാധുവാകുകയില്ല.
ഞാൻ നിസ്കരിക്കുന്നുവെന്നും ഏത് നിസ്കാരമാണെന്നും ഫർളാണെങ്കിൽ ഫർളെന്നും കരുത ലാണ് നിർബന്ധം. റക്അത്തിന്റെ എണ്ണം, അദാഅ്, ഖളാഅ്, ഖിബിലാക്ക് മുന്നിടുന്നു എന്നിവ കരുതൽ സുന്നത്താണ്. മഅ്മൂമാണെങ്കിൽ ഇമാമോടുകൂടി എന്ന് കൂടി കരുതണം. അപ്പോൾ പൂർണ്ണ രൂപം ഇങ്ങനെ മനസ്സിലാക്കാം. ഉദാ: സുബ്ഹി എന്ന ഫർള് നിസ്കാരം രണ്ട് റക്അത് ഖിബിലക്ക് മുന്നിട്ട് ഇമാമോടു കൂടെ അദാആയി അല്ലാഹുവിന് വേണ്ടി ഞാൻ നിസ്കരിക്കുന്നു.
അല്ലാഹു അക്ബർ എന്നാണ് തക്ബീറിന്റെ വാക്യം. അല്ലാഹു മഹാനാകുന്നു എന്നാണ് ഇതിന്നർഥം. ഇത് അറബിയിൽ തന്നെ പറയൽ നിർബന്ധമാണ്. മത്രമല്ല അർഥത്തെ ബാധിക്കുന്ന രൂപത്തിൽ അക്ഷരങ്ങളെ മാറ്റുകയോ നീട്ടുകയോ ചെയ്താലും പരിഗണിക്കപ്പെടുകയില്ല. നിന്ന് നിസ്കരിക്കുന്നവർ ശരിക്കും നിവർന്നു നിന്നുകൊാണ് തക്ബീർ ചൊല്ലേത്. റുകൂഇലുള്ള ഇമാമിനെ പ്രാപിക്കാൻ വേണ്ടി ഓടിച്ചെന്ന് റുകൂഇലേക്ക് പോയിക്കൊിരിക്കെ തക്ബീറ് ചൊല്ലുന്നത് സാധുവല്ല. റുകൂഇൽ ശരീരം പൂർണമായി അടങ്ങാൻ ആവശ്യമായ സമയം ഇമാമിനോടൊപ്പം ലഭിച്ചില്ലെങ്കിൽ പ്രസ്തുത റക്അത് പരിഗണിക്കപ്പെടുന്നതല്ല. നിസ്കാരത്തിന് പോവുക, ഓടി പോവരുത്. നടന്നുകൊണ്ട് പോവുക, ജമാഅത്തായി കിട്ടിയത് നിസ്കരി ക്കുക. അല്ലാത്തവ സ്വന്തമായി പൂർത്തിയാക്കുകയും ചെയ്യുക, ഇതാണ് നബി(സ്വ)യുടെ നിർദേശം.
ഇമാം തക്ബീറിന്റെ അവസാന അക്ഷരവും പൂർത്തിയാക്കിയ ശേഷമേ മഅ്മൂമ് തക്ബീറ് തുടങ്ങാവൂ. കാരണം തക്ബീർ പൂർത്തിയാക്കിയതോടെയാണ് ഇമാമിന്റെ നിസ്കാരം ആരംഭിക്കുന്നത്. ഇമാമിന്റെ തക്ബീർ പൂർത്തിയാകും മുമ്പ് മഅ്മൂം തക്ബീർ തുടങ്ങിയാൽ നിസ്കാരത്തിൽ പ്രവേശിക്കാത്ത് ഒരാളെയാണ് അവൻ ഇമാമാക്കിയത്. അതുകൊണ്ട് നിസ്കാരം തന്നെ സാധുവാകുകയില്ല. ഇത് തക്ബീറിന് മാത്രം ബാധകമാണ്. മറ്റ് ഫർളുകളിൽ ഇമാമിനെക്കാൾ മുൻ കടക്കാതിരിന്നാൽ മതി.
എന്നാൽ ഇമാം തക്ബീർ ചൊല്ലിയ ഉടനെ തക്ബീർ ചൊല്ലുന്നതിലും തുടക്കത്തിലെ ഇമാമോ ടൊപ്പം നിസ്കാരം നിർവഹിക്കുന്നതിലും വലിയ പുണ്യമു്. നബി(സ്വ) പറയുന്നു. ആരെങ്കിലും അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ച് നാൽപത് ദിവസം ആദ്യത്തെ തക്ബീറിൽ ഇമാമോടൊപ്പമെത്തിയവർക്ക് രണ്ട് മോചനങ്ങൾ ലഭിക്കുന്നതാണ്. ഒന്ന് നരകമോചനവും മറ്റൊന്ന് കപട വിശ്വാസത്തിൽ നിന്നുള്ള മോചനവുമാണ്.
തക്ബീറതുൽ ഇഹ്റാമിൽ രണ്ട് ഉള്ളൻ കൈകളും ഖിബിലക്ക് അഭിമുഖമാക്കി ചുമലകുൾക്ക് നേരെ ഉയർത്തൽ സുന്നതാകുന്നു. ഇബ്നു ഉമറി(റ)ൽ നിന്ന് ബുഖാരി(റ) റിപ്പോർട്ട് ചെയ്യുന്നത് കാണുക. നബി(സ്വ) നിസ്കാരം ആരംഭിച്ചാൽ ചുമലുകൾക്ക് നേരെ കൈകൾ ഉയർത്തുമായി രുന്നു. റുകൂഇന് വേണ്ടി തക്ബീർ ചൊല്ലിയാലും റുകൂഇൽ നിന്ന് തലഉയർത്തുമ്പോഴും ഇപ കാരം കൈകളുയർത്തുകയും സമി' അല്ലാഹു ലിമൻ ഹമിദഹു എന്ന് പറയുകയും ചെയ്തിരുന്നു. സുജൂദിൽ ഇപ്രകാരം ചെയ്തിരുന്നില്ല. തക്ബീറതുൽ ഇഹ്റാമിൽ ഉയർത്തിയ കൈകൾ വലത് കയ്യിന്റെ ഉള്ളം കൈ കൊണ്ട് ഇടതുകയ്യിന്റെ മണികണ്ഠം പിടിച്ച രൂപത്തിൽ നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയിലായിട്ടാണ് വെക്കേത്. ഇവ്വിഷയകമായി ഇരുപതോളം ഹദീസുകൾ വന്നിട്ടു്.
ഇമാം തുർമുദി(റ) പറയുന്നു. നബി(സ്വ)യുടെ സ്വഹാബിമാരും താബിഉകളും പിൽകാല പണ ഢിതന്മാരും ഇടതു കയ്യിന്മേൽ വലതുകൈ വെക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിട്ടു ള്ളത്. എന്നാൽ അവരിൽ ചിലർ പൊക്കിളിന്റെ താഴെയാണ് വെക്കേണ്ടത് എന്നും ചില റിപ്പോർട്ടുകളുണ്ട്.
ഇത് ഫർള് നിസ്കാരത്തിൽ നിർബന്ധമാണ് എന്നത് ഖുർആൻ ഹദീസ് ഇജ്മഅ് എന്നിവകൊണ്ട് സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറയുന്നു നിസ്കാരങ്ങളെ വിശിഷ്യാ മധ്യ നിസ്കാരത്തെ നിങ്ങൾ കാത്ത് സൂക്ഷിക്കുകയും അല്ലാഹുവിന്റെ മുമ്പിൽ ശാന്തരായി നിൽക്കുകയും ചെയ്യുവീൻ.
ഫർള് നിസ്കാരത്തിൽ നിൽക്കാൻ സാധിക്കാത്തവൻ ഇരുന്നോ കിടന്നോ കഴിയും വിധം നിസ്കരിച്ചാൽ മതി. അവർക്കതിന് പരിപൂർണ പ്രതിഫലം ലഭിക്കുകയും ചെയ്യും. നബി(സ്വ) പറഞ്ഞതായി അബൂ മൂസാ(റ) നിവേദനം ചെയ്യുന്നു. ഒരാൾ രോഗത്തിലോ യാത്രയിലോ ആയാൽ താൻ ആരോഗ്യവാനും സ്ഥിരവാസക്കാരനുമായിരുന്നപ്പോൾ ചെയ്തിരുന്ന പുണ്യകർമത്തിന്റെ പ്രതിഫം അല്ലാഹു അവനു രേഖപ്പെടുത്തും (ബുഖാരി).
എന്നാൽ സുജൂദ് ചെയ്യാനോ റുകൂഅ് ചെയ്യാനോ പ്രയാസം നേരിടുകയും നിൽക്കാൻ കഴിയു ന്നവരുമായ രോഗികൾ നിറുത്തം ഉപേക്ഷിച്ചു കസേരയിലുന്നോ മറ്റോ നിസ്കാരം നിർവഹിക്കൽ അനുവദനീയമല്ല. റുകൂഇനും സുജൂദിനും വിഷമമുങ്കിൽ ആ സമയത്ത് മാത്രമേ ഇരിക്കാവു. നിൽക്കാൻ കഴിവുായിരിക്കെ അതുപേക്ഷിച്ചാൽ നിസ്കാരം അസാധുവാകും. നിറുത്തത്തിൽ രണ്ടു കാലുകൾക്കിടയിലെ അകലം ഒരു ചാണോ അതിൽ കുറവോ ആകണം. ഇതിലപ്പുറം അകലം കറാഹത്താകുന്നു. നിസ്കാരത്തിൽ ഒറ്റക്കാലിൽ നിൽക്കലും കറാഹത്താണ്. ഒരു കാലിൽ തന്റെ ഭാരം താങ്ങി നിർത്തുകയും മറ്റേകാൽ നിലത്ത് തൊടുകയും മാത്രം ചെയ്യുന്നത് മൃഗീയ സ്വഭാവമാണെന്ന് ഹദീസിൽ കാണാം. ഒരു കാൽ മറ്റേ കാലിനേക്കാൾ മുമ്പിൽ നിൽക്കലും കറാഹത്ത് തന്നെ. കാൽ വിരലുകൾ ഖിബിലക്കഭിമുഖമാവൽ സുന്നത്താണ്.
തക്ബീറതുൽ ഈഹ്റാമിനു ശേഷം ഫാതിഹ ഓതുന്നതിനു മുമ്പായി നബി(സ്വ)
പ്രാർഥിച്ചിരുന്ന പ്രാരംഭ പ്രാർഥനയുടെ വചനങ്ങൾ വിവിധ പരമ്പരകൾ വഴി രേഖപ്പെട്ടിട്ടുണ്ട്. അവയിൽ ഏതെങ്കിലുമൊന്ന് നിർവഹിക്കൽ സുന്നത്താണ്. യജമാനന്റെ മുന്നിൽ സംഭാഷണത്തിനായി ഒരുങ്ങി നിൽക്കുന്ന വിശ്വാസി തന്റെ ആരാധനയും ജീവിതമാസകലവും റബ്ബിനുവേണ്ടി സമർപ്പിക്കുകയാണ്. എല്ലാം നീ ഇഷ്ടപ്പെടുന്ന വിധത്തിലെ എന്നിൽ നിന്നുണ്ട കൂ എന്നും നീ പൊരുത്തപ്പെടുന്ന രൂപത്തിലെ ഞാൻ രമിക്കുകയുള്ളൂവെന്നും പ്രാരംഭ പ്രാർഥനയിലൂടെ നല്ല ഒരു പ്രതിജ്ഞയെടുക്കുകയാണ് വിശ്വാസി ചെയ്യുന്നത്. പ്രാരംഭ പ്രാർഥന കഴിഞ്ഞ ശേഷം ഫാതിഹഃ ഓതും മുമ്പ് അഊദു ഓതൽ സുന്നത്താകുന്നു. ഓരോ റക്അത്തിലും ഫാതിഹക്കു മുമ്പ് ഇത് സുന്നത്താണ്.
Created at 2024-11-24 00:19:32