
Total Articles : 389
മതം ആത്മീയ കാര്യങ്ങളെ മാത്രം പരാമർശിക്കുന്നുവെന്നും അതു ദൈവവും വ്യക്തികളും തമ്മിലുള്ള ഒരു സ്വകാര്യ ഇടപാടാണെന്നും സാമൂഹിക ജീവിതത്തിലെ ദൈനംദിന ഇടപാടുകളിലും കർമങ്ങളിലും അതിനു യാതൊരു സ്ഥാനവുമില്ലെന്നുമുള്ള ധാരണ മുമ്പു മാത്രമല്ല ഇന്നും ധാരാളം പേർക്ക്. ജീവിതവ്യാപാരങ്ങളിൽ എന്തൊക്കെ ചെയ്താലും ദൈവത്തിന്റെ മുമ്പിൽ മുട്ടുമടക്കിയാൽ, കുമ്പസരിച്ചാൽ മോക്ഷം കരഗതമാക്കാമെന്നാണ് ഇന്ന് പലരുടെയും ധാരണ...
നബി (സ്വ) അരുളി : നിങ്ങൾ രക്തബന്ധം നിലനിർത്താൻ സഹായകമാവുന്നത് കുടുംബ പരമ്പര മനസ്സിലാക്കിവയ്ക്കണം. എന്തുകൊന്നാൽ രക്തബന്ധം നിലനിർത്തൽ ഉറ്റവർക്കിടയിൽ സ്നേഹത്തിനും ഐശ്വര്യവർധനവിനും ദീർഘകാലം അനുസ്മരിക്കപ്പെടാനും സഹായകമാണ് (തിർമുദി)...
തന്റെ മതം അവളെ ആത്മഹത്യ ചെയ്യാൻ അനുവദിക്കുന്നില്ല. ഏത് കൊടിയ പരീക്ഷണഘട്ടത്തിലും ജീവിതാശ ഉപേക്ഷിക്കാതിരിക്കുവാനാണവളെ മതം ഉപദേശിക്കുന്നത്. എന്നിട്ടും ആ കടുംകൈ ചെയ്യാൻ അവളെ പ്രേരിപ്പിച്ചതെന്താണ്? സ്ത്രീധന പീഢനമാണോ? ഭർത്താവിന്റെ മദ്യാസക്തിയാണോ?
സ്ത്രീയും പുരുഷനും ഒരുമിച്ചു ജീവിക്കുന്നതിനുള്ള സാമൂഹ്യാംഗീകാരമാണ് വിവാഹം. വിവാഹബന്ധത്തിനു പുറത്തുള്ള സ്ത്രീപുരുഷ ലൈംഗികത വ്യഭിചാരമാണ്. താൽക്കാലികമായി ലൈംഗികവേഴ്ചക്ക് സമ്മതിക്കുന്നവളെ വേശ്യയെന്നും ദീർഘകാലമായി ഒരാണുമായി രതിബന്ധം തുടരുന്നവളെ വെപ്പാട്ടിയെന്നും നാം വിളിക്കുന്നു. എന്നാൽ ഇത്തരമൊരു ബന്ധത്തിനു നിയമവ്യവസ്ഥ തന്നെ അനുമതി നൽകുകയെന്നുവെച്ചാൽ, വ്യഭിചാരം അംഗീകരിക്കപ്പെടുന്നു എന്നല്ലേ അതിനർഥം?
പോറ്റിവളർത്തിയ ആൾ തന്നെയാണോ, ഒരുകാലത്ത് അമ്മയെ സ്നേഹിച്ചിരുന്നയാളാണോ തന്റെ യഥാർഥ പിതാവ് എന്നാണ് അയാൾക്കറിയേത്. വിവാഹത്തലേന്ന് താൻ ലൈംഗികബന്ധത്തിലേർപ്പെട്ട കാമുകനാണോ ഭർത്താവാണോ ആരാണ് കുഞ്ഞിന്റെ തന്തയെന്നാണ് രഹസ്യമായി അവൾക്കറിയേത്...
അബ്ദുല്ലാഹിബ്നു അംറിബ്ൻ അൽ ആസ്വ് (റ) എന്ന സ്വഹാബിയിൽ നിന്ന് നിവേദനം: നബി (സ്വ) പ്രസ്താവിച്ചു: “പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം സ്ഥാപിക്കുന്നവൻ. പ്രത്യുത, കുടുംബ ബന്ധം മുറിഞ്ഞുപോയാൽ അതു പുനഃസ്ഥാപിക്കുന്നവനാണ്' (ബുഖാരി 5991, അബൂദാവൂദ് 1697, തിർമുദി 1908)...
ഉമ്മയുടെ കരൾ പറിച്ചെടുത്ത് മകൻ ഓടുകയായിരുന്നു. വഴിയിലെവിടെയോ അവൻ മുട്ടുകുത്തിവീണപ്പോൾ പുത്രന്റെ കൈകളിലിരുന്ന് ഉമ്മയുടെ കരൾ ചോദിച്ചു: “മോനേ, നിനക്ക് നൊന്തോ??"...
നീയരികിലുള്ളപ്പോൾ ഞാൻ നിദ്രാവിഹീനൻ, നീയരികിലില്ലാത്തപ്പോഴും ഞാൻ നിദ്രാവിഹീനൻ. ജലാലുദ്ദീൻ റൂമിയുടെ ഈ വരികളിൽ വിരഹികളുടെ വ്യഥകൾ മുഴുവനുമു്. പ്രണയിനികളുടെ വേർപാടിനെ കുറിച്ചെഴുതാൻ കവികൾ ഒരു പാടു മഷി ചെലവാക്കിയിട്ടു്. മേഘങ്ങളും പറവകളും അവ ഏറ്റു വാങ്ങിയിട്ടു്...
റൈഹാനത്തിന് പതിനേഴ് വയസ്സുള്ളപ്പോഴാണ് മുജീബുറഹ്മാൻ അവളെ വിവാഹം ചെയ്യുന്നത്. അവന്റെ വീട്ടുകാരുടെ എതിർപ്പുകാരണം പിന്നീട് അവളെ ഉപേക്ഷിച്ചു. റൈഹാനത്ത് കുടുംബകോടതിയെ സമീപിച്ചു. ഇന്ത്യൻ പ്രായപൂർത്തി നിയമപ്രകാരം പതിനെട്ടു വയസ്സു തികയാത്ത മുസ്ലിം പെൺകുട്ടികളുടെ വിവാഹത്തിന് സാധുതയില്ലെന്ന് കുടുംബകോടതി അഭിപ്രായപ്പെട്ടു...
Subscribe to get access to premium content or contact us if you have any questions.