
ക്ലോണിങ് സസ്യങ്ങളിലും ജന്തുക്കളിലും
സസ്യങ്ങളിൽ പ്രകൃത്യാ തന്നെ ക്ലോണിങ് നടന്നു വരുന്നു. ഇതിന്റെ രഹസ്യം മനസ്സിലാക്കി സസ്യ ശാസ്ത്രജ്ഞന്മാർ ഇതു വികസിപ്പിച്ചെടുത്തു. ഗ്രിഗർ മെൻഡലിന്റെ പരീക്ഷണങ്ങൾ ഈ രംഗത്ത് അനിഷേധ്യങ്ങളായ സംഭാവനകളാണ് അർപ്പിച്ചിട്ടുള്ളത്. ഗുണമേന്മയുള്ള നല്ല ജെനുസ്സിൽ പെട്ടതും സങ്കര വർഗ്ഗത്തിൽ പെട്ടതുമായ സസ്യങ്ങളെ ഉൽപാദിപ്പിച്ചു കാർഷിക രംഗത്തു വൻ വിപ്ലവം തന്നെ സൃഷ്ടിക്കുവാൻ ക്ലോണിങ്ങിനു സാധിച്ചിട്ടു്. ഇത് ഇസ്ലാമിക ദൃഷ്ട്യാ തെറ്റാണെന്നു പറയാവതല്ല...
ഡോളി ഒന്നാമത്തെ ക്ലോൺ സസ്തനി
ഡോളിയെന്ന ചെമ്മരിയാടാണ് ക്ലോണിങ്ങിലൂടെ ജന്മമെടുത്ത ഒന്നാമത്തെ സസ്തനിയായ ജീവി. സ്കോട്ട്ലന്റുകാരനായ ഡോ. ഇയാൻ വിൽമുട്ട് (ഉ. കഅ ണകഘങഡം) എന്ന ശാസ്ത്രജ്ഞനാണ് ഇതിനു ജന്മം നൽകിയത്. റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. അദ്ദേഹം ഒരു ചെമ്മരിയാടിന്റെ അകിടിൽ നിന്നെടുത്ത ശാരീരിക കോശത്തിലെ ന്യൂക്ലിയസ് മറ്റൊരു ചെമ്മരിയാടിന്റെ ന്യൂക്ലിയസ് നീക്കം ചെയ്ത് അണ്ഡത്തോടു സംയോജിപ്പിച്ചു ഭ്രൂണം വളർത്തി. എന്നിട്ട് ഈ ഭ്രൂണം മൂന്നാമതൊരു ചെമ്മരിയാടിന്റെ ഗർഭാശയത്തിൽ നിക്ഷേപിച്ചു...
ക്ലോണിങ് മനുഷ്യനിന്ദനം
ഭൗതിക പദാർഥങ്ങളെയും സസ്യങ്ങളെയും മൃഗങ്ങളെയുമെന്ന പോലെ മനുഷ്യനെ കേ വല പരീക്ഷണ വസ്തുവാക്കുന്ന ഒരു പ്രവർത്തനമാണു ക്ലോണിങ്. കാരണം, ക്ലോണിങ്ങിൽ പലപ്പോഴും വൈകൃതങ്ങളും വൈരൂപ്യങ്ങളും സംഭവിക്കാറു്. 1962-ൽ ഡോ. ജോൺ ഗർഡൻ സുവർഗത്തിലെ ആദ്യത്തെ ക്ലോണിങ് സാധിച്ചതു തവളകളിലായിരുന്നു...